Author: Ranjith Sarkar

Graphologist.

സംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത് ബന്ധം ദൃഢമാകും, അതേസമയം മൗനം കൂടിയാൽ അപകടവുമാണ്, അത് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

സ്നേഹത്തിൻ്റെ ഏതെങ്കിലും ഒരു ഭാവത്തിൻ്റെ ആധാരത്തിലാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നതും നിലനിൽക്കുന്നതും, ബഹുമാനമോ പരിഗണനയോ ശ്രദ്ധയോ തലോടലോ അംഗീകാരമോ അഭിനന്ദനമോ അങ്ങനെ എന്താണ് കൂടെയുള്ളവർക്ക് ആവശ്യം അതുനൽകുവാൻ മനസ്സിനെ പഠിപ്പിക്കുവാൻവേണ്ടി നമ്മൾ ശ്രമിക്കുകയും വേണം. ശുഭദിനം നേരുന്നു….. 🙏

Read More

കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ ശുദ്ധിയോടെയും പവിത്രതയോടെയും കാത്തുസൂക്ഷിക്കുവാൻ നമ്മൾക്ക് കഴിയുകയും വേണം. ശുഭദിനം നേരുന്നു….. 🙏

Read More

ധരിക്കുന്ന വസ്ത്രത്തിന്റെ വിലയോ കഴിക്കുന്ന ഭക്ഷണത്തിന്റെ മേന്മയോ താമസിക്കുന്ന വീടിന്റെ വലിപ്പമോ അല്ല, ഇവയേത് രീതിയിലായാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ അവിടെ ജീവിതവിജയം ഉണ്ടാകും. ശുഭദിനം നേരുന്നു…… 🙏

Read More

ഉള്ളിലുള്ള കാര്യം അറിയാത്ത ഇടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം, അതുകൊണ്ട് ജീവിതത്തിൽ നല്ലത് ചെയ്യുക, അത് മറ്റാരും കാണുന്നില്ല എങ്കിൽ അത് ആകണം ജീവിതത്തിലെ സത്യസന്ധത. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

എന്തെങ്കിലും പ്രശ്നങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോൾ എല്ലാം തകർന്നു എന്ന ചിന്തയിൽ ഒരിക്കലും നിരാശപ്പെടരുത്, ആ പ്രശ്നങ്ങളും വിഷമങ്ങളും ചിലപ്പോൾ നല്ല ഒരു തുടക്കത്തിന് കാരണമായേക്കാം. ശുഭദിനം നേരുന്നു……🙏

Read More

നന്മയും സത്യവും ലോകമെമ്പാടും തിരഞ്ഞാലും അത് നമ്മളിൽ ഇല്ലെങ്കിൽ നമ്മൾക്ക് എവിടെയും കണ്ടെത്താനാവില്ല, നമ്മൾക്ക് എല്ലാത്തിൻ്റെയും വില അറിയാം പക്ഷേ മൂല്യം അറിയില്ല, എന്നാൽ നമ്മൾ ഇന്ന് മറികടക്കുന്ന ഒരോ വേദനയും നാളെ നമ്മൾക്ക് ആവശ്യമുള്ള കരുത്ത് നൽകുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിൽനിന്ന് നമ്മൾക്ക് പഠിക്കുവാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഈ ലോകത്ത് വേദനയുണ്ട് എന്നല്ല മറിച്ച് ആ വേദന സന്തോഷമാക്കി മാറ്റുവാൻ കഴിവുണ്ട് എന്നതാണ്, അതുകൊണ്ട് ജീവിതം മനോഹരമാക്കുവാൻ ഒരു വഴിയേയുള്ളു, ഒരാളേയും തേടിപോകാതെ തേടിവരുന്നവരെ മാത്രം ചേർത്തുപിടിച്ചാൽ മതി. ശുഭദിനം നേരുന്നു….. 🙏

Read More

പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും, വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവർ വളരെവേഗം പ്രതികരിക്കും, വിവേകപൂർവ്വം ചിന്തിക്കുന്നവർ സാവധാനത്തിലായിരിക്കും പ്രതികരിക്കുക, ചിലയിടത്ത് മൗനവും മികച്ച പ്രതികരണമായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ട് സ്നേഹിക്കും, ഇത് ഒന്നുമല്ല, മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥ സ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More