Author: Ranjith Sarkar

Graphologist.

എന്തണോ നമ്മൾ ആഗ്രഹിക്കുന്നത് അതിനുവേണ്ടി പരിശ്രമിക്കുക, നൂറ് തവണ തോറ്റെന്നിരിക്കും, എന്നാൽ ഒരു നാൾ തീർച്ചയായും നമ്മൾ അവിടെ എത്തിയിരിക്കുകയും ചെയ്യും, നമ്മളുടെ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ ശ്രമിക്കുവാൻ നമ്മൾ ഒരിക്കലും പരാജയപ്പെടരുത്. ശുഭഞായറാഴ്ച നേരുന്നു……🙏

Read More

മഹിമയാർന്ന കാര്യങ്ങൾ ചെയ്യുവാനുള്ള കരുത്ത് സ്വന്തം കരുത്തിനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മൾക്ക് ഉണ്ടാകുന്ന പരാജയം, മഹിമയാർന്ന അനേകം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അപാരമായ കരുത്തിൻ്റെ ശേഖരമാണ് നമ്മൾ എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മൾ ഒരുപാട് പാവം ആയതുകൊണ്ടോ സ്വഭാവശുദ്ധി ഉള്ളവർ ആയിട്ടോ നല്ല മനസ്സിന്റെ ഉടമ ആയിട്ടോ മറ്റുള്ളവരെ പേടിച്ചുജീവിച്ചിട്ടോ ആരും നമ്മൾക്ക് നല്ല സാക്ഷ്യപത്രം തരില്ല, ഒരുപക്ഷേ അവരുടെ കാര്യം നടക്കുവാൻ നമ്മളെ നല്ലത് പറയുമായിരിക്കും, അത് കഴിഞ്ഞാൽ നമ്മൾ വെറും കറിവേപ്പിലയാകും, നമ്മളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ആരെയും പേടിച്ചുജീവിക്കാതിരിക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു….. 🙏

Read More

ബഹുമാനത്തിന് അർഹരല്ലാത്തവരെപോലും കഴിയാവുന്നതും ബഹുമാനിക്കുവാൻ ശ്രമിക്കുക, അത് അവരുടെ നന്മകൾക്കും സ്വഭാവത്തിനുമുള്ള അംഗീകാരമായിട്ടല്ല, മറിച്ച് നമ്മളുടെ സംസ്കാരത്തിന്റെ മഹിമ പ്രതിഫലിപ്പിക്കുവാൻ മാത്രമായിട്ടാണ് അത് ചെയ്യേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More

ലക്ഷ്യം നേടിയാലേ സന്തോഷിക്കുകയുള്ളൂ എന്ന് ചിന്തിക്കാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ആസ്വദിക്കുക, കാരണം ഈ യാത്രയിൽ സന്തോഷം കണ്ടെത്തുവാൻ കഴിയാത്തവർക്ക് ലക്ഷ്യത്തിൽ എത്തിയാലും സന്തോഷം ലഭിക്കുകയില്ല. ശുഭദിനം നേരുന്നു….. 🙏

Read More

ജീവിച്ചിരിക്കുമ്പോൾ എല്ലാം തനിക്ക് സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നവരും അതിനായി പെടാപ്പാട് പെടുന്നവരുമുണ്ട്, എന്നാൽ മരിക്കുമ്പോൾ ഉടുതുണിപോലും തനിക്ക് എടുക്കുവാൻ കഴിയില്ല എന്ന സത്യം മറക്കുകയും ചെയ്യുന്നു, ധനത്തോടും ഭൗതികസുഖത്തോടുള്ള അത്യാർത്തി അവരെ സത്യവും ധർമ്മവും മറക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു….. 🙏

Read More

ഓർക്കുവാനും ഓർമ്മകൾ പങ്കിടുവാനും ശാസിക്കുവാനും സഹായിക്കുവാനും സ്വതന്ത്രമായി പെരുമാറുവാനും എന്തും പരസ്പരം പറയുവാനും പറ്റുന്ന നല്ല ബന്ധങ്ങൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്, എന്നിട്ടും എത്ര മറന്നിട്ടും മറക്കുവാൻ പറ്റാത്ത ഒരു ഓർമ്മയായി പലരും നമ്മളിൽ നിലനിൽക്കുന്നത് തന്നെയാണ് നമ്മുടെ ജീവിതം. ശുഭദിനം നേരുന്നു….. 🙏

Read More

കാലങ്ങൾ കഴിയുമ്പോൾ ബന്ധങ്ങളിലെ പുതുമ നഷ്ടപ്പെടുന്നു, സംസാരിക്കുവാനുള്ള താൽപര്യവും കുറഞ്ഞു വരുന്നു, അന്ന് അവർക്ക് വേണ്ടി നമ്മൾ പലതും മാറ്റി വെച്ചു, ഇന്ന് മറ്റ് പലതിനുംവേണ്ടി അവർ നമ്മളെ മാറ്റിനിർത്തുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു …… 🙏

Read More

നമ്മളുടെ സ്വപ്നങ്ങൾ എപ്പോഴും നമ്മളെക്കാൾ വലുതായിരിക്കണം, സ്വപ്നങ്ങൾ അസാധ്യവും വെല്ലുവിളി ഉയർത്തുന്നതും ആണെങ്കിൽ അത് നമ്മളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

ജീവിതത്തിൽ, ബന്ധങ്ങൾ പക്ഷികളെ പോലെയാണ്. നമ്മൾ മുറുകെ പിടിച്ചാൽ അത് ജീവൻ വെടിഞ്ഞ് പോകും, അയച്ചുപിടിച്ചാലോ അത് പറന്നുപോവുകയും ചെയ്യും. എന്നാൽ സ്നേഹത്തോടെ പരിചരിച്ച് പിടിച്ചാൽ അത് നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യും. ശുഭദിനം നേരുന്നു ……. 🙏

Read More