Author: Ranjith Sarkar

Graphologist.

ജീവിതത്തിൽ നമ്മളെ സഹായിക്കുന്നവരെ ഒരിക്കലും മറക്കരുത്, സ്നേഹിക്കുന്നവരെ ഒരിക്കലും വെറുക്കുകയും ചെയ്യരുത്, വിശ്വസിക്കുന്നവരെ ഒരിക്കലും ചതിക്കുകയുമരുത്, ജീവിതത്തിൽ എന്തുനേടിയാലും സ്നേഹത്തോളം വിലയുളള മറ്റൊന്നുമില്ല, നേടിയതെല്ലാം നഷ്ടപ്പെട്ടാലും ബാക്കിയാവുന്നത് നല്ല സ്നേഹബന്ധങ്ങൾ മാത്രവുമായിരിക്കും. ശുഭദിനം നേരുന്നു ……. 🙏

Read More

വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ശ്രമിക്കരുത്, മറിച്ച് നമ്മൾ മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുക. പരാജയപ്പെട്ടവരുടെ ഒരു ചിരി മാത്രം മതി ജയിച്ചെന്ന് കരുതുന്ന നമ്മളുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാൻ. ശുഭദിനം നേരുന്നു…….. 🙏

Read More

നമ്മുടെ വിഷമത്തിന് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് നമ്മുടെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുന്നു എന്നതാണ്, മറ്റൊന്ന് നമ്മുടെ കൈവശം ഉള്ളതിനെ കാണുവാനോ അതിൻെറ മൂല്യം മനസ്സിലാക്കുവാനോ ശ്രമിയ്ക്കുന്നില്ല എന്നതുമാണ്. ശുഭദിനം നേരുന്നു ……. 🙏

Read More

ആയുസ്സിന്റെ ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോൾ ആത്മാർത്ഥതയോടെ ചേർത്തുനിർത്തിയ പലരും അപരിചിതരായി മാറിയേക്കാം, എന്നാൽ ദൈവം എന്ന കരവിരുതുകാരൻ നമ്മൾക്കായി കാത്തുവെച്ചിട്ടുണ്ടാകും നമ്മളെക്കാൾ നമ്മളെ അറിയുന്ന നല്ലൊരു കൂട്ട്. ശുഭദിനം നേരുന്നു…… 🙏

Read More

ഒരാൾക്ക് മറ്റൊരാൾ കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം, അത് സമയമാണ്. നമ്മൾ ചോദിക്കാതെ നമ്മളോട് മിണ്ടുവാനും നമ്മളെ കേൾക്കുവാനും സമയം കണ്ടെത്തുന്നുണ്ട് എങ്കിൽ അവർക്ക് നമ്മൾ അത്ര പ്രിയപ്പെട്ടതായിരിക്കും. ശുഭദിനം നേരുന്നു …… 🙏

Read More

അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴുമാണ്, അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യം അറിയാത്തിടത്തോളം പുറമെനിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

നമ്മളുടെ തോൽവി ചിലരുടെ സ്വപ്‌നമായിരിക്കും, നമ്മളുടെ കീഴടങ്ങൽ ചിലരുടെ ആഗ്രഹവുമായിരിക്കും, പക്ഷെ അവക്കെല്ലാമപ്പുറം നമ്മളുടെ പോരാട്ടവും വിജയവും നമ്മളുടെ മാത്രം ലക്ഷ്യമാണ്, ആ ലക്ഷ്യമാണ് നമ്മളെ നയിക്കേണ്ടതും. ശുഭദിനം നേരുന്നു …… 🙏

Read More

ആഗ്രഹിച്ച പലതും കൈവിട്ട് പോകുമ്പോൾ തിരിച്ചുപിടിക്കുവാൻ ധൈര്യമില്ലാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട്, അതിനെ വിളിക്കുന്ന ഓമനപ്പേരാണ് വിധി, അങ്ങനെയുള്ള ജീവിതത്തിൽ സ്നേഹംകൊണ്ട് ആരെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല, എന്നാൽ സാഹചര്യംകൊണ്ട് എല്ലാവരെയും മനസ്സിലാക്കുവാൻ കഴിയുകയും വേണം. ശുഭദിനം നേരുന്നു……. 🙏

Read More

ആത്മാർത്ഥയില്ലാത്തവർക്ക് ഒരൊറ്റ കുഴപ്പമേയുള്ളു അവർക്കൊരിക്കലും ഒരു ബന്ധവും തുടർന്നുപോകുവാൻ കഴിയുകയില്ല, അതുകൊണ്ട് ദു:ഖങ്ങളെ മറക്കുക, ഇനിയുള്ള നാളുകൾ സന്തോഷിക്കുക, മരണം പ്രതിക്ഷിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് എപ്പോഴും ഓർമ്മ വേണം. ശുഭദിനം നേരുന്നു ………. 🙏

Read More

ശരിയാണ് എന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി സംസാരിക്കുമ്പോൾ എത്രയൊക്കെ എതിർപ്പുകൾ നേരിട്ടാലും ഇടംവലം നോക്കാതെ ധൈര്യത്തോടെ നിൽക്കുക. തോറ്റുപോയാലും ന്യായത്തിനുവേണ്ടിയാണ് എന്നുള്ള സന്തോഷം ഉണ്ടാവും. ശുഭദിനം നേരുന്നു ……. 🙏

Read More