ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്ത നിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സാഹയരാണ് നമ്മൾ എല്ലാവരും. ശുഭദിനം നേരുന്നു……. 🙏
Author: Ranjith Sarkar
ജീവിതത്തിൽ വിജയിക്കണമെങ്കിൽ പലരുമായും പലതുമായും പൊരുത്തപ്പെടേണ്ടതുണ്ട്, പക്ഷെ ഇതിനായി നമ്മൾക്ക് വേണ്ടത് മല കീഴടക്കുവാനുള്ള മാർഗ്ഗങ്ങളല്ല മറിച്ച് മനസ്സ് അറിയുവാനുള്ള മാർഗ്ഗങ്ങളാണ്. ശുഭദിനം നേരുന്നു……. 🙏
ശ്വാസം നിലയ്ക്കുമ്പോൾ മാത്രമല്ല നമ്മൾ മരിക്കുന്നത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാതെ വരുമ്പോൾ, ആശകൾ നശിക്കുമ്പോൾ, സ്നേഹം തിരിച്ചുകിട്ടാതെ വരുമ്പോൾ, ഏറ്റവും അടുത്തവർക്ക് നമ്മളെ മടുക്കുമ്പോളെല്ലാം നമ്മൾ മരിച്ചുകൊണ്ടേയിരിക്കും. ശുഭഞായറാഴ്ച നേരുന്നു…….. 🙏
വിമർശനങ്ങളെ ഭയന്ന് നമ്മളുടെ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം ലക്ഷ്യം നേടുമ്പോൾത്തന്നെ വിമർശിക്കുന്ന ആളുകളുടെ അഭിപ്രായവും മാറും, അതുപോലെ ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ കഴിയുക എന്നതിനേക്കാൾ വലിയ വിജയം വേറെ ഒന്നിനുമില്ല. ശുഭദിനം നേരുന്നു……. 🙏
ഓരോരുത്തരുടെയും പ്രവൃത്തികളുടെ അർത്ഥം അറിയണമെങ്കിൽ അകലെനിന്ന് അവരെ വ്യാഖ്യാനിക്കുകയല്ല വേണ്ടത്, അടുത്തുചെന്ന് ചോദിക്കുകയാണ് വേണ്ടത്, അപ്പോഴാണ് യാഥാർത്ഥ്യമറിയുക, മുൻവിധിയുടെ സൂചനവെച്ച് ആരെയും വിധിക്കരുത്. ശുഭദിനം നേരുന്നു…….. 🙏
ഒരാളുടെ ഏറ്റവും വലിയ ഗുണം പണമോ വിദ്യാഭ്യാസമോ വായനശീലമോ ലോകം ചുറ്റിയ പരിചയമോ അല്ല, മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കാത്ത വിധം സംസാരിക്കുവാനും പെരുമാറുവാനും കഴിയുക എന്നുള്ളതാണ്. ശുഭദിനം നേരുന്നു…… 🙏
കേൾക്കുന്നതും കാണുന്നതും ഒരിക്കലും പൂർണ്ണമല്ല, അതിന് മുൻപും പിൻപുമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്, പകുതി മനസ്സിലാകുന്നതാണ് ഒന്നും മനസ്സിലാകാത്തതിനെക്കാൾ വലിയ അപകടവും. ശുഭദിനം നേരുന്നു…….. 🙏
ജീവിത ചുറ്റുപാടുകളിൽ നമുക്ക് ഓരോ ആൾക്കും ഓരോ അനുഭവങ്ങൾ ഉണ്ട്, ആ അനുഭവങ്ങളിൽനിന്നും വേദനയോടെ പഠിച്ചെടുത്ത നമ്മളുടേതായ ശരികളും ഉണ്ട്, മറ്റാർക്കും മനസ്സിലാവാത്ത മറ്റാരും മനസ്സിലാക്കാത്ത നമ്മളുടെ മാത്രമായ ജീവിതാനുഭവത്തിന്റെ ചില യഥാർത്ഥ ശരികൾ. ശുഭഞായറാഴ്ച നേരുന്നു…….. 🙏
ഒരാളോടും ഒന്നും മുഴുവനായി തുറന്നുപറയരുത്. ഇക്കാലത്ത് ഇന്നത്തെ സുഹൃത്താണ് നാളെ നമ്മുടെ ശത്രുവായി മാറുന്നത്, ഒരിക്കൽ ശത്രുവായി മാറിയാൽ ഇല്ലാത്തതും ഉണ്ടാക്കി മറ്റുള്ളവരോട് പറയാൻ ഇവർ മടിക്കില്ല, പക്ഷെ എന്നെങ്കിലും ഏതെങ്കിലും വിധത്തിൽ നമുക്കറിയാൻ കഴിയും മിത്രമായ ശത്രു ആരാണെന്ന്. ശുഭദിനം നേരുന്നു ……. 🙏
ഓർക്കുന്നവരും ഓർമ്മിപ്പിക്കുന്നവരും തമ്മിൽ ഒരുപാട് അന്തരമുണ്ട്, ഒന്ന് നമ്മളുടെ ഉള്ളിലുള്ളവർ മറ്റൊന്ന് നമ്മൾ ഉള്ളിലുള്ളവർ, രാവിലെ ഒരു സന്ദേശം അയക്കുന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മിക്കവരും കാണാറുണ്ട് വായിക്കാറുണ്ട്, ചില അനുഭവസ്ഥർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നുമുണ്ട്, ഇവർക്കെല്ലാം തിരിച്ചൊരു മറുപടിക്ക് സമയവുമുണ്ടാകുന്നില്ല, അത്രയ്ക്കും തിരക്കുള്ളവരായിരിക്കാം. ശുഭദിനം നേരുന്നു…… 🙏
