നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന്‍ പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല, നമ്മൾ ജീവിക്കേണ്ടത് നമ്മളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ആയിരിക്കണം, മറ്റുളളവരുടെ പ്രശംസാപത്രത്തിനുവേണ്ടി മാത്രം ആവരുത് നമ്മളുടെ ജീവിതം. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
ഒരു വാക്ക് മിണ്ടിയാൽ ചെറുതാകുമെന്ന് കരുതി, ഒന്ന് ക്ഷമിച്ചാൽ തോറ്റുപോകുമെന്ന് കരുതി, ചിലരൊക്കെ വാശികൊണ്ട് വളർന്നപ്പോൾ അവിടെയൊക്കെ സ്വയം ചെറുതായി തോറ്റുപോയവരാണ് പലരും, എന്നും എവിടെയും ചെറുതായതും തോറ്റുതന്നതും ബന്ധങ്ങൾക്ക് വില കൽപ്പിച്ചവരായിരിക്കും, പരസ്പരം സംസാരക്കുന്നില്ല എങ്കിൽ ബന്ധങ്ങൾക്ക് എന്തുവിലയാണ് ഉള്ളത്. ശുഭദിനം നേരുന്നു……. 🙏
സ്വന്തം ആവശ്യത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നവരെ തിരിച്ചറിയാതെ പോകുന്നത് ഒന്നാമത്തെ തെറ്റ്. ആളും തരവും നോക്കാതെ സത്യസന്ധമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് രണ്ടാമത്തെ തെറ്റ്. നമ്മൾ സ്നേഹിക്കുന്നവർ എല്ലാം തിരിച്ച് അതുപോലെ ഇങ്ങോട്ടും സ്നേഹിക്കും എന്ന് വിചാരിക്കുന്നത് മൂന്നാമത്തെ തെറ്റ്. ഈ മൂന്ന് തെറ്റുകൾ ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കാതിരിക്കുക. ശുഭദിനം നേരുന്നു….. 🙏
സൗജന്യമായി ഇര കിട്ടിതുടങ്ങിയാൽ പിന്നെ ഒരു മൃഗവും വേട്ടയാടില്ല, കഷ്ടപ്പെടാതെ തിന്നാം എന്ന സൗകര്യം നമുക്കുണ്ടായാൽ ജീവിതത്തിന്റെ എല്ലാ സാഹസികതയും നഷ്ടപ്പെടും. ശുഭദിനം നേരുന്നു ……🙏
നേരിടുവാൻ ആവില്ല എന്ന് കരുതിയതിനെ നേരിടുവാൻ പഠിപ്പിച്ചതും, മറക്കില്ല എന്ന് കരുതിയതിനെ മറക്കുവാൻ പഠിപ്പിച്ചതും സാഹചര്യങ്ങളാണ്. പ്രതീക്ഷയില്ലാതെ ജീവിക്കുക എന്നത് ജീവിതം അവസാനിപ്പിക്കുന്നതിന് തുല്യവുമാണ്, പിന്നോട്ടില്ല എന്നുറപ്പിച്ചാൽ മുന്നോട്ടുള്ള വഴികൾ തെളിഞ്ഞുവരികയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏
വേദിയിലിരിക്കുന്ന എല്ലാവരും മാന്യരാകണമെന്നില്ല, അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തമല്ല ഒന്നും, കുറഞ്ഞ പ്രതീക്ഷകളാണ് എപ്പോഴും നല്ലത്, അത് നമ്മൾക്ക് കൂടുതൽ സന്തോഷം നൽകും, വേദിയിൽ ഇന്ന് ഇരിക്കുന്നവർ നാളെ സദസ്സിലിരിക്കേണ്ടി വരുമെന്ന് ഓർക്കുന്നതും നല്ലതായിരിക്കും. ശുഭഞായറാഴ്ച നേരുന്നു …… 🙏
ചന്ദനമരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന കാറ്റിന് സ്വഭാവികമായും ചന്ദനത്തിന്റെ സുഗന്ധമായിരിക്കും, എന്നാൽ മാലിന്യങ്ങൾക്കിടയിൽനിന്നും വരുന്ന കാറ്റിൽ വമിക്കുന്നത് ദുർഗന്ധമായിരിക്കും, ഇവിടെ കുറ്റം കാറ്റിന്റേതല്ല മറിച്ച് സഞ്ചരിച്ച വഴിയുടേതാണ്, സഞ്ചരിക്കുന്ന വഴികളാണ് ശുദ്ധിയും വിശുദ്ധിയും നിർണ്ണയിക്കുന്നത്. ശുഭദിനം നേരുന്നു……. 🙏
യാത്ര കഴിഞ്ഞിട്ടാകാം, ജോലി കഴിഞ്ഞിട്ടാകാം, എല്ലാം ചെയ്ത് തീർത്തിട്ടാകാം, എന്നൊക്കെ കാരണങ്ങൾ നിരത്തി നമ്മൾ മാറ്റിവെക്കുന്ന ചിലതുണ്ട്. ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചില സംസാരങ്ങൾ, ചില പുഞ്ചിരികൾ, ചില തുറന്നുപറച്ചിലുകൾ തുടങ്ങിയവ. അത്തരത്തിലുള്ള മാറ്റിവെക്കലുകൾ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം. ശുഭദിനം നേരുന്നു…… 🙏
ആരേക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്, നമ്മൾക്ക് ഇഷ്ടമുള്ളത് എന്താണോ അവരിലുള്ളത് അതിനെമാത്രം ഇഷ്ടപ്പെടുക, കൂടുതൽ അന്വേഷിക്കുംതോറും നമ്മൾ അവരെ വെറുത്തുകൊണ്ടിരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏
സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുക, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…… 🙏
