Author: Ranjith Sarkar

Graphologist.

ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം മാറ്റിവെക്കണം. നമ്മളുടെ സമയത്തിന് നമ്മളേക്കാളേറെ വിലകൽപ്പിക്കുന്നത് അവരായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

എന്തിനൊക്കെ തിരിച്ചുവരുവാൻ അനുവാദം കൊടുത്താലും എവിടേയൊക്ക തിരിച്ചുപോകണമെന്ന് മനസ്സ് മന്ത്രിച്ചാലും, അവഗണിക്കപ്പെട്ട ഇടത്തേക്കുള്ള വഞ്ചിക്കപ്പെട്ട ഇടത്തേക്കുള്ള തിരിഞ്ഞുനോട്ടം കണ്ണടച്ച് വേണ്ടന്ന് വച്ചേക്കണം. ബഹുമാനം ഇല്ലാത്ത ഇടത്ത്, വിശ്വാസം നഷ്ട്ടപ്പെട്ടുപോയ ഇടത്ത് വീണ്ടും വിഡ്ഢിയാകുന്ന ഒരു ജീവിതത്തിനുവേണ്ടി തയ്യാറെടുക്കുകയും ചെയ്യരുത്. ശുഭദിനം നേരുന്നു…… 🙏

Read More

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ തളർന്നുപോകരുത്, കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ കല്ലുകൾകൊണ്ട് ഏറ് ഉണ്ടാകുന്നത്. ശുഭഞായറാഴ്ച നേരുന്നു…….. 🙏

Read More

ലക്ഷങ്ങൾ ദാനം നൽകി എന്നതിൽ കാര്യമില്ല, പറയുന്നതിൽ നല്ല വാക്കുകളില്ലെങ്കിൽ കിട്ടിയവരും നൽകിയവരെ ശപിക്കും. ശുഭദിനം നേരുന്നു ……. 🙏

Read More

സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉള്ളതാണ് ഭാവി, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ ലക്ഷ്യം വേണം, സങ്കല്പങ്ങള്‍ വേണം, സ്വപ്നങ്ങള്‍ വേണം, അതെല്ലാം യാഥാര്‍ത്യം ആക്കുവാനുള്ള ആത്മവിശ്വാസവും വേണം. ശുഭദിനം നേരുന്നു ….. 🙏

Read More

മണ്ണിൽ അലിഞ്ഞുതീരുവാനുള്ള ഈ ശരീരമല്ലാതെ അഹങ്കരിക്കുവാൻ എന്തുണ്ട് നമ്മളുടെ കൈയ്യിൽ? മനസ്സ് ഒന്ന് തെറ്റിയാൽ ഭ്രാന്താകും, ശരീരം തളർന്നുപോയാൽ പിന്നെ രോഗിയുമാകും, ശ്വാസം നിലച്ചുപോയാലോ ജീവനില്ലാത്ത വെറും ജഡവും. ശുഭദിനം നേരുന്നു…… 🙏

Read More

മറ്റാരെങ്കിലും ഇടുന്ന കൂച്ചുവിലങ്ങിനുള്ളിൽ നിൽക്കുന്നവർക്ക് തന്നിഷ്ടപ്രകാരമുള്ള തീർപ്പുകളുണ്ടാകില്ല, മേലാളന്മാർ മാറുന്നതനുസരിച്ച് അവരുടെ തീരുമാനങ്ങളിലും മാറ്റമുണ്ടാകും. ശുഭദിനം നേരുന്നു ….. 🙏

Read More

സങ്കടങ്ങൾ നൽകിയ കാലത്തെ വേഗം മറക്കണം, എന്നാൽ അത് നൽകിയ പാഠത്തെ നമ്മൾ ഒരിക്കലും മറക്കരുത്, പഠിച്ചും പരീക്ഷിച്ചും പകർത്തിയും തിരുത്തിയും മുന്നോട്ട് പോകുവാൻ നമ്മൾക്ക് കഴിയണം. ശുഭദിനം നേരുന്നു……. 🙏

Read More

പ്രശ്നങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് പ്രശ്ന‌നങ്ങൾ കാണുവാൻ കഴിയും, അവസരങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് അവസരങ്ങൾ കാണുവാനും കഴിയും. അവ രണ്ടും ജീവിതത്തിന്റെ ഭാഗവുമാണ്, പക്ഷേ എവിടെ നോക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്, നമ്മൾ മാത്രം. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ജീവിതത്തിൽ വേദനിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, അവിടെ നമ്മൾ അസ്വസ്ഥരാകരുത്, അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കും, കുറ്റപെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കുകയും ചെയ്യും, എതിർപ്പുകൾ നമ്മളെ ശക്തരാക്കുമ്പോൾ അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More