പലതും പാതിവഴിയിൽ കിട്ടുന്നതും പലതും പാതിവഴിയിൽ നഷ്ടപ്പെടുന്നതുമായ ഒരു യാത്രയാണ് ജീവിതം, സ്നേഹം ചതി വഞ്ചന സമ്പത്ത് എല്ലാം എല്ലാം ആ യാത്രയിൽ കിട്ടിയതും നഷ്ടപ്പെടുന്നതുമായിരിക്കും. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
നമ്മളെ ഒഴിവാക്കണം എന്നുള്ളവർ എപ്പോഴും എന്തെങ്കിലും ഒരു കാരണം കണ്ടെത്തികൊണ്ടേയിരിക്കും, ഒരു കാരണവുമില്ലാതെ നമ്മളെ സ്നേഹിക്കുന്നവരും ഒരു കാരണം കൊണ്ടുപോലും നമ്മളെ ഒഴിവാക്കാത്തതുമായ ചിലരുണ്ട്, അവരെയാണ് നമ്മളിലേക്ക് ചേർത്തുനിർത്തേണ്ടത്, അവരാണ് എന്നും നമ്മളുടെ കൂടെ ഉണ്ടാകുന്നതും. ശുഭദിനം നേരുന്നു……. 🙏
കേൾക്കുവാൻ ആളുകൾ ഉണ്ടാവുക എന്നത് നല്ല ഒരു കാര്യമാണ്, അവിടെ കേൾക്കുന്ന ആളുകളും നല്ലതാകണം, അവർ നമ്മളുടെ നന്മയെ കരുതുന്നവർ ആകണം, നമ്മളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നവരും ആകണം, എന്നാൽ നമ്മൾ പറഞ്ഞത് എന്തെങ്കിലുംവെച്ച് നമ്മളെ വേദനിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും ആകരുത്. ശുഭഞായറാഴ്ച നേരുന്നു….. 🙏
നമ്മളെ വേണമെന്നുള്ളവർ നമ്മളുടെ മുന്നിൽ വാശി കാണിക്കാതിരിക്കട്ടെ എന്ന ചിന്തയേക്കാൾ നല്ലത് നമ്മൾക്ക് വേണമെന്നുള്ളവർക്കുമുന്നിൽ നമ്മൾ തോറ്റുകൊടുക്കുക എന്നതാണ്, വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നല്ല കാര്യം, ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തവും, എല്ലാവർക്കും അതുകഴിയാൻ പ്രാർത്ഥിക്കുന്നു. ശുഭദിനം നേരുന്നു…… 🙏
നമ്മൾക്ക് ആരുമില്ല എന്ന് ഓർത്ത് ഭൂഃഖിക്കുന്നതിലും നല്ലത് നമ്മൾ ആർക്കും ഭാരമാകുന്നില്ല എന്ന് ഓർത്ത് സന്തോഷിക്കുന്നതാണ്, ഒരാളുടെ സന്തോഷം കളഞ്ഞ് നമ്മൾ അവരോടൊപ്പം നടക്കുന്നതിനേക്കാൾ നല്ലത് നമ്മളുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ്. ശുഭദിനം നേരുന്നു…… 🙏
നമ്മളുടെ ഇഷ്ടങ്ങളെ എല്ലാം അതുപോലെ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല എല്ലാവരും, ആ ഇഷ്ടങ്ങളിൽ എന്തെങ്കിലും നമ്മൾക്ക് പിന്നീട് വേദനകൾ സമ്മാനിക്കുമെങ്കിൽ അത് ഓർമ്മപ്പെടുത്തുന്നവർ ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, അവരൊക്കെ നമ്മളുടെ ഇന്നത്തെ സന്തോഷം മാത്രമല്ല ജീവിതകാലം മുഴുവനുള്ള സന്തോഷമായിരിക്കും ആഗ്രഹിക്കുക. ശുഭദിനം നേരുന്നു…… 🙏
നമ്മൾ നല്ലവരാണ് എന്ന് പറഞ്ഞവർ തന്നെ നമ്മൾ ശരിയല്ല എന്ന് നമ്മളെപറ്റി പറയുവാൻ നമ്മൾ തെറ്റൊന്നും ചെയ്യണമെന്നില്ല, അവർ പ്രതീക്ഷിച്ചിരുന്നത് നമ്മൾ ചെയ്യാതിരുന്നാലോ നൽകാതിരുന്നാലോ മാത്രം മതിയാവും. ശുഭദിനം നേരുന്നു……. 🙏
ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ടും സ്നേഹിക്കും. എന്നാൽ മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥസ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ശുഭദിനം നേരുന്നു……. 🙏
ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം കാരണം വിജയം അറിയുവാൻ പരാജയപ്പെടണം, നേട്ടത്തിനായി നഷ്ടപ്പെടുകയും വേണം, ജീവിതമൂല്യങ്ങൾ അറിയുവാൻ വേദനിക്കുകയും വേണം, കാരണം ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം, ദുഃഖം എന്നിവയിലൂടെയാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏
ഭയന്നിരുന്നാൽ ഭയം മാറില്ല, അത് വർധിക്കും. എന്തിനെയെങ്കിലും ഭയന്ന് തുടങ്ങിയാൽപിന്നെ ആ ഭയത്തിനടിമയായി ജീവിതം അവസാനിപ്പിക്കാനാകും മിക്കവരുടെയും വിധി. ശുഭദിനം നേരുന്നു ……. 🙏
