ഒരു തെറ്റ് മറ്റുള്ളവർക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞതിനുശേഷം അതിനെ വീണ്ടും ന്യായീകരിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്, സ്വന്തം തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുന്നതാണ് നല്ലത്, ആ നിശബ്ദതയാകും നമ്മളുടെ വിജയം. ശുഭദിനം നേരുന്നു…….. 🙏
Author: Ranjith Sarkar
കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ വിട്ടകന്ന് ദൂരേക്ക് പോയതിന് ശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. അവർ നൽകിയ പരിഗണന, പങ്കുവെച്ച സ്നേഹം, അവരുടെ സാന്നിദ്ധ്യം, അവർ നൽകിയ ആശ്വാസ നിമിഷങ്ങൾ എല്ലാമെല്ലാം അപ്പോഴായിരിക്കും തിരിച്ചറിയുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
നല്ലത് കണ്ടാൽ മിക്കവരും നല്ലതെന്ന് പറയില്ല, എന്നാൽ ഇവർ നല്ലത് തിരഞ്ഞുനടക്കുന്നവരുമായിരിക്കും, ഇവർക്ക് നല്ലത് കിട്ടുകയുമില്ല, അവസാനം എന്തെങ്കിലുമൊന്ന് കിട്ടിയാൽ അതാണ് ഏറ്റവും നല്ലതെന്ന് സ്വയം അഹങ്കരിച്ച് ജീവിതം നശിപ്പിക്കും. ശുഭഞായറാഴ്ച നേരുന്നു …… 🙏
രക്ഷിക്കാനിറങ്ങുന്നവർ രണ്ടു പാഠങ്ങൾ പഠിക്കണം, രക്ഷപ്പെടുത്താനും രക്ഷപ്പെടാനും. സന്മനസ്സുള്ളതുകൊണ്ടുമാത്രം രക്ഷകരാകാൻ കഴിയില്ല, സമർത്ഥരല്ലെങ്കിലും സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നവർക്ക് മാത്രമേ രക്ഷകരാകാൻ കഴിയുകയുള്ളൂ. ശുഭദിനം നേരുന്നു ……. 🙏
അത്രയും അടുത്ത ബന്ധങ്ങളിൽനിന്ന് ചെറിയ ഒരു സങ്കടകാര്യം ഉണ്ടാവുമ്പോൾ നമ്മൾക്ക് ഭയങ്കര ദുഃഖമുണ്ടാകും, അതുകൊണ്ട് ആരുമായും കൂടുതൽ അടുക്കുമ്പോൾ ശ്രദ്ധിക്കുക, എല്ലാത്തിനും ഒരു പരിധി വെയ്ക്കുക, പരിധിയില്ല എങ്കിൽ വിഷമിക്കുന്നത് നമ്മളാകും. ശുഭദിനം നേരുന്നു…… 🙏
കൈയ്യിൽ പൈസയും നമ്മളെകൊണ്ട് ഉപകാരവും ഉണ്ടെങ്കിൽ മാത്രമേ നമ്മളെ സ്നേഹിക്കുവാനും ഇഷ്ടപ്പെടുവാനും ആളുകൾ ഉണ്ടാവുകയുള്ളു, കൈവശം അഞ്ച് പൈസയുമില്ല, നമ്മൾ കിടപ്പിലും ആണെങ്കിൽ ഒരാളും നമ്മളെ തിരിഞ്ഞ് നോക്കുവാൻ ഉണ്ടാവില്ല, ഭൂരിഭാഗം ആളുകളും കപടസ്നേഹം നടിക്കുന്നവരാണ്, ആത്മാർത്ഥസ്നേഹം കിട്ടാകനിയുമാണ്. ശുഭദിനം നേരുന്നു….. 🙏
തിരമാലകൾ പോലെ ആകണം നമ്മുടെയൊക്കെ ജീവിതം, അല്പം താഴ്ന്നുപോയാലും അതിശക്തമായി തിരിച്ചുയരുവാൻ കഴിയണം, അങ്ങനെയുള്ള ജീവിതത്തിൽ ബന്ധങ്ങൾക്ക് ആകെ അഞ്ച് കാര്യങ്ങളുണ്ട്. കാണുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, നേടുക, നിലനിർത്തുക എന്നിങ്ങനെയാണ്. ഇവയിൽ ആദ്യത്തെ നാലെണ്ണം വളരെ ലളിതമായ കാര്യങ്ങളാണ്. ഏറ്റവും ബുദ്ധിമുട്ടുള്ളത് അഞ്ചാമത്തെയാണ്, അത് എപ്പോഴും നിലനിർത്തുവാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു…… 🙏
ജീവിതയാഥാർത്ഥ്യങ്ങൾ പലപ്പോഴും സുഖത്തെക്കാളേറെ വേദനകൾ തരുന്നത് ആയിരിക്കും. ജീവിതം അങ്ങനെയാണ്. എന്നാലും, എത്ര സങ്കടപ്പെടുമ്പോഴും അകലെ എവിടെയോ പ്രതീക്ഷയുടെ സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരംശം ബാക്കി വെക്കാതിരിക്കുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്, ഒരോ വ്യക്തികളും വ്യത്യസ്തങ്ങളാണ്, മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവ് ഉണക്കുന്ന ഏറ്റവും നല്ല ഔഷധം, വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ ഒന്നുറപ്പാണ് നമ്മൾക്ക് ഒന്നിൽ അധികം ശത്രുക്കൾ ഉണ്ടാകും. ശുഭദിനം നേരുന്നു……. 🙏
കള്ളത്തരങ്ങൾകൊണ്ട് ജീവിക്കുന്നവർക്ക് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം, എന്നിട്ട് അതിസമർത്ഥമായി എല്ലാം മറ്റുള്ളവരുടെ തെറ്റാണ് എന്ന് വരുത്തി തീർക്കാനും ഇവർക്ക് കഴിയും, നമ്മളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പിന്നെ മറ്റൊരാൾ മെനയുന്ന കള്ളത്തരങ്ങൾക്ക് മുന്നിൽ ഭയക്കേണ്ട ഒരു ആവശ്യവുമില്ല. ശുഭഞായറാഴ്ച നേരുന്നു …… 🙏
