വാക്കുകൾ താക്കോൽ പോലെയാണ്, തുറക്കാത്ത ഏതു ഹൃദയത്തിന്റെ വാതിലുകളും തുറക്കുവാൻ അതിനാവും, പക്ഷെ ഓർക്കുക വീണ്ടുമൊരിക്കലും തിരിച്ചുകയറുവാൻ പറ്റാത്തവിധം പൂട്ടുവാനും അതിന് കഴിയും. ശുഭഞായറാഴ്ച നേരുന്നു……. 🙏
Author: Ranjith Sarkar
നമ്മളെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല. എപ്പോഴെങ്കിലും വന്നുപോകുന്ന ഓർമ്മകളിൽ അല്ലാതെ, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയില്ല, എന്നെങ്കിലും ഒരിക്കൽ സ്ഥാനം ഒഴിഞ്ഞ് ഓർമ്മകളാവുന്നവരാണ് നമ്മൾ മിക്കവരും. ശുഭദിനം നേരുന്നു…… 🙏
ഉയരങ്ങളിൽ എത്തുമ്പോൾ ഉറ്റവരാകുവാൻ ഒരുപാട് പേരുണ്ടാകും, എന്നാൽ താഴ്ചയിലേക്ക് വരുമ്പോൾ താങ്ങായി നിൽക്കുവാൻ നമ്മൾ അറിയാതെ മാറ്റിനിർത്തിയ ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏
വിശ്വാസം അത് ഒരു വാക്കാണ്, അത് വായിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും നമുക്ക് നിമിഷങ്ങൾ മതിയാകും, പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ചിലപ്പോൾ ഒരു ജീവിതകാലം തന്നെ മതിയായെന്ന് വരികയുമില്ല. ശുഭദിനം നേരുന്നു…… 🙏
കരിമരുന്ന് ഇല്ലാതെ പൊട്ടിത്തെറിക്കുന്ന ഓലപ്പടക്കങ്ങളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ, മനസ്സിൽ ഒന്നും വെക്കാതെ ദേഷ്യപ്പെടുന്നവരെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി, പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതും പിന്നീട് അവർ ഒറ്റയ്ക്ക് ചിതറിക്കിടക്കുന്നത് കാണുവാനും കഴിയും. ശുഭദിനം നേരുന്നു……. 🙏
ശബ്ദം മൃദുവായതാണെങ്കിൽ ജീവിതവും സമാധാനപരമായിരിക്കും, എന്നതുപോലെ സ്നേഹം നിറഞ്ഞ വാക്കിന് അത്ഭുതങ്ങൾ സൃഷ്ടിക്കുവാനും കഴിയും, കാരണം അത്തരം വാക്കുകൾ ജന്മമെടുക്കുന്നത് ഹൃദയത്തിൽനിന്നാണ്. ശുഭദിനം നേരുന്നു….. 🙏
ചിന്തിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞുതുടങ്ങി ഒന്നും ചിന്തിക്കാതെ ജീവിച്ചുതീർത്ത ബാല്യമായിരുന്നു ഏറ്റവും മനോഹരമെന്ന്, അങ്ങനെ മനോഹരമായി ജീവിച്ച നമ്മൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ സാധിക്കുന്നില്ലെങ്കിലും, നമ്മൾ കാരണം ആരുടെയും ജീവിതം ഇരുട്ടിൽ ആകുവാൻ ഒരിക്കലും ശ്രമിക്കരുത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
ഒരായിരം നല്ല മുഖങ്ങൾ കണ്ടേക്കാം, അതിൽ അപൂർവ്വം ചില മനസ്സുകളിൽ മാത്രം കാണുവാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത, അങ്ങനെയുള്ള ജീവിതത്തിൽ ധനമായാലും സ്നേഹമായാലും ആവശ്യക്കാർക്ക് ആവശ്യമുള്ള അളവിൽ കൊടുക്കുമ്പോൾ മാത്രമേ അതിന് വില ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏
മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം, ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുതന്നെ പിടിക്കണം, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുകയും വേണം. പട്ടിണി കിടന്നു മരിച്ചവൻ്റെ മുന്നിൽ ഭക്ഷണപൊതി കൊടുത്തതുപോലെയാണ് ആവശ്യം കഴിഞ്ഞ് കിട്ടുന്ന എന്തും. ശുഭദിനം നേരുന്നു…….. 🙏
നമ്മൾ ഒന്ന് ചെറുതാകുവാൻ തീരുമാനിച്ചാൽ കുടുംബത്തിലേയും സൗഹൃദങ്ങളിലെയും പല അകൽച്ചകളും നീങ്ങിപോകും, അടുപ്പമുള്ളവരിലാണ് അകൽച്ചയും ഉണ്ടാകുന്നത് എന്നത് നമ്മൾ എപ്പോഴും ഓർക്കുന്നത് നല്ലതുമാണ്. ശുഭദിനം നേരുന്നു…… 🙏
