Author: Ranjith Sarkar

Graphologist.

മറ്റുള്ളവരെ അളക്കുന്ന അളവുകോൽകൊണ്ട് അവനവനും അളക്കപ്പെടും എന്നത് കാലത്തിൻ്റെ നിയോഗമാണ്, അതിനാൽ സ്വന്തം കുറവുകൾ കണ്ടെത്തുകയും അത് തിരുത്തിയും മുന്നോട്ട് പോവുകതന്നെ ചെയ്യണം. ശുഭദിനം നേരുന്നു……… 🙏

Read More

സംഭവിക്കുന്ന കാര്യങ്ങളിലല്ല സംഭവങ്ങളുടെ വ്യാഖ്യാനങ്ങളാണ് നമ്മളിൽ സന്തോഷവും സംഘർഷവും സൃഷ്‌ടിക്കുന്നത്, പലരും പലപ്പോഴും നടത്തുന്ന ചില സംഭവങ്ങളുടെ ദുർവ്യാഖ്യാനങ്ങളാണ് മനസ്സിനെയും സമൂഹത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More

വാക്കുകൾ ഓരോന്നും വിലപ്പെട്ടതാണ്, ബന്ധങ്ങളെ വലിച്ചടുപ്പിക്കുവാനും വലിച്ചെറിയുവാനും വല്ലാത്ത കഴിവാണ് അവയ്ക്ക്, അതുകൊണ്ട് വിലപ്പെട്ട ബന്ധങ്ങൾക്ക് ഇടയിലേക്ക് വിലക്കപ്പെട്ട വാക്കുകളെ ഒരിക്കലും വലിച്ചിഴക്കരുത്, നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

ലക്ഷ്യത്തിൽ എത്തിചേരുവാൻ കഴിയില്ല എന്ന് കണ്ടാൽ ലക്ഷ്യം ഒരിക്കലും മാറ്റരുത്, എത്തിച്ചേരുവാനുള്ള വഴികൾ മാറ്റി ചിന്തിക്കുക, അതുപോലെ ആവശ്യത്തിലധികം എന്തുണ്ടോ അതെല്ലാം വിഷമാണ്, അത് സമ്പത്താകാം ആഗ്രഹവുമാകാം. ശുഭദിനം നേരുന്നു ……. 🙏

Read More

എന്നും നിലനിൽക്കുന്ന ഒന്നല്ല ജയവും പരാജയവും, അത് രാപകൽപോലെ മാറിക്കൊണ്ടിരിക്കും, എങ്കിലും എന്നും വിജയത്തിൻ്റെ അനുഭവങ്ങളും സന്തോഷവും നിലനിർത്തുവാനുള്ള നമ്മളുടെ ശ്രമമാണ് ഓരോരുത്തരുടെയും ജീവിതം അർത്ഥപൂർണ്ണമാക്കുന്നത്. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

ഒരാൾ ഒന്ന് താഴ്ന്നുതരുമ്പോഴേക്കും നമ്മളൊക്കെ വിജയിച്ചു എന്ന് കരുതരുത്, സത്യത്തിൽ നമ്മളാണ് അവിടെ പരാജയപ്പെടുന്നത്, കാരണം എല്ലാ ബന്ധങ്ങളുടെയും ആയുസ്സ് കൂട്ടുന്നത് താഴ്ന്നുകൊടുക്കുവാനുള്ള വിശാലമനസ്സ് ഉണ്ടാവുമ്പോഴാണ്. ശുഭദിനം നേരുന്നു……. 🙏

Read More

അസത്യങ്ങളെ ഒരിക്കലും പേടിക്കരുത്, ആരോപണങ്ങളിൽ തല കുനിക്കുകയുമരുത്, എല്ലാവർക്കും മറുപടി കൊടുത്ത് നിലവിളിക്കുകയും ചെയ്യരുത്, കാരണം നാവുകൾക്ക് സത്യമുള്ളവർ ഇന്ന് കുറവാണ്, അവർക്ക് മുന്നിൽ മിക്കപ്പോഴും വിജയിക്കുന്നത് മൗനവുമായിരിക്കും. ശുഭദിനം നേരുന്നു……🙏

Read More

മറുപടി ഇല്ലാത്ത ഒന്നിനുവേണ്ടിയും ഒരു പരിധിക്കപ്പുറം കാത്തുനിൽക്കരുത്, കാരണം മറുപടി ഇല്ലായ്മയും ഒരു തരത്തിൽ അവഗണന തന്നെയാണെന്നുള്ള തിരിച്ചറിവ് ഇടയ്ക്കെങ്കിലും നമുക്ക് ഉണ്ടാവണം. ശുഭദിനം നേരുന്നു…… 🙏

Read More

സത്യങ്ങളെ ഒരിക്കലും മറച്ചുവെക്കാതിരിക്കുക, എപ്പോഴായാലും അത് അറിയുകതന്നെ ചെയ്യും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മടി കൂടാതെ അത് എറ്റുപറയുക, ക്ഷമ ചോദിക്കുകയും ചെയ്യുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മന:പ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊരുവിധ ഭൂകമ്പവും അത് ഉണ്ടാക്കുന്നുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

പലർക്കും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി നമ്മളെ ആവശ്യമാണ്, പക്ഷെ നമ്മളുടെ ഒരാവശ്യത്തിന് അവരെ ചോദിച്ചാൽ അവർക്ക് സമയമുണ്ടാവില്ലെന്നും പണം കിട്ടില്ലെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറും, മറ്റുചിലർ സമ്മതം മൂളിയിട്ട് നിശബ്ദമായിരിക്കും. ശുഭദിനം നേരുന്നു ….. 🙏

Read More