Author: Ranjith Sarkar

Graphologist.

തുറന്നുപറയുന്ന ചില കാര്യങ്ങൾ മനസ്സിലെ ഭാരം കുറയ്ക്കും, ഉള്ളിലെ സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. തുറന്ന് സംസാരിക്കുവാൻ അൽപ്പസമയം മാറ്റിവെക്കുവാൻ നമ്മൾക്ക് സാധിക്കണം, അത്തരം മാറ്റിവെക്കലുകൾ ബന്ധങ്ങളുടെ ആഴം വർധിപ്പിക്കുകയും ബന്ധങ്ങളെ തമ്മിൽ ചേർത്തുനിർത്തുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

ആത്മാർത്ഥത ഇല്ലാത്ത ഒന്നിന്റെയും പിന്നാലെ അലയരുത്, സത്യസന്ധമല്ലാത്ത ഒന്നിനെയും ചേർത്തുപിടിക്കുകയും ചെയ്യരുത്, വേദനിപ്പിക്കപ്പെടും എന്ന് ഉറപ്പുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യരുത്. ശുഭദിനം നേരുന്നു…….. 🙏

Read More

ജീവിച്ചിരിക്കുമ്പോൾ ആകുവോളം കൊടുക്കുവാനുള്ളതാണ് സ്നേഹം, മരിച്ചുകഴിഞ്ഞിട്ട് എത്ര ഉറക്കെ കരഞ്ഞ് ബഹളംവെച്ചാലും അത് കാണുവാനും കേൾക്കുവാനും അവരില്ല എന്ന ഓർമ്മ എപ്പോഴും നമുക്ക് വേണം, അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തമ്മിൽ സ്നേഹിച്ചങ്ങ് കഴിയുക. ശുഭദിനം നേരുന്നു…… 🙏

Read More

ജയിച്ചവരുടെ ആത്മകഥയെക്കാൾ പ്രചോദകശേഷിയുണ്ട് തോറ്റവരുടെ ആത്മകഥയ്‌ക്ക്, ജയിച്ചവരെ പഠിച്ചാൽ എങ്ങനെ ജയിക്കാമെന്ന് പഠിക്കാം, എന്നാൽ തോറ്റവരെ പഠിച്ചാൽ എന്തുകൊണ്ടാണ് തോൽക്കുന്നതെന്നും തോൽവിയെ എങ്ങനെയൊക്കെ നേരിടണമെന്നും ഒരേ സമയം പഠിക്കാം. ശുഭദിനം നേരുന്നു …….. 🙏

Read More

എത്ര തേടിയാലും കണ്ടെത്തുവാൻ ആവാത്ത ചില സന്തോഷങ്ങളുണ്ട്, എത്ര തുഴഞ്ഞാലും കര പറ്റാത്ത ചില സ്വ‌പ്നങ്ങളും പ്രതീക്ഷകളും ഉണ്ട്, പലതും വെറുതെയാണ് എന്ന് അറിയാമെങ്കിലും നാളത്തെ പുലരിയിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും കടന്നു പോവുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു……. 🙏

Read More

സ്വയം വിശകലനം ചെയ്തു വിലയിരുത്തുവാൻ, സമയം കണ്ടെത്തുവാൻ കഴിയാത്ത മനുഷ്യർ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുവാനും വിമർശിക്കുവാനും സമയം കണ്ടെത്തുകയും ചെയ്യുന്നു എന്നതാണ് ഏറെ കൗതുകകരം. ശുഭദിനം നേരുന്നു…… 🙏

Read More

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം കാരണം നമ്മൾ പറയുന്നതായിരിക്കില്ല എതിരെ നിൽക്കുന്നവർക്ക് മനസ്സിലാവുന്നത്, നമ്മൾ പറയുന്നത് ഒരു പ്രാവശ്യം മാത്രമായിരിക്കാം പക്ഷെ അത് അവരുടെ മനസ്സിൽ നൂറ് പ്രാവശ്യം പറയുന്നുണ്ടാവും, അപ്പോഴൊക്കെ അതിന്റെ അർത്ഥം നമ്മൾ പറഞ്ഞതിൽനിന്നും ഒരുപാട് വ്യത്യാസം വന്നേക്കാം. ശുഭദിനം നേരുന്നു…… 🙏

Read More

പുതുവർഷം നമ്മളുടെയെല്ലാം ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ശുഭദിനം നേരുന്നു……. 🙏

Read More

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് യഥാർത്ഥസ്നേഹം, അതുകൊണ്ട് ആകാശത്തോളം സ്വപ്നം കാണുക, മരിച്ചുജീവിക്കാതെ ചിരിച്ചുജീവിക്കുക, സമയം നല്ലതാണെങ്കിൽ തെറ്റ് പോലും തമാശയായി തോന്നും, സമയം മോശമാണെങ്കിൽ തമാശ പോലും അബദ്ധമായി തീരുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നുപോകില്ല എന്നും കരഞ്ഞുപോകില്ല എന്നും സ്വയം തീരുമാനം എടുക്കണം, നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവരാകുന്നത്, ഒറ്റക്കാണ് എന്ന് സ്വയം ബോധ്യവുമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാനും കഴിയും. ശുഭഞായറാഴ്ച്ച നേരുന്നു…… 🙏

Read More