നമ്മൾ ഉപേക്ഷിക്കാൻ ഒരു കാരണം കണ്ടെത്തുമ്പോൾ, സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ഉപയോഗിച്ചിരുന്ന സമയത്തെ ഉന്മാദത്തെക്കുറിച്ചും ആലോചിക്കുന്നത് നല്ലതായിരിക്കും. ശുഭദിനം നേരുന്നു ……. 🙏
Author: Ranjith Sarkar
നമ്മളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും നമ്മളെ പരിചരിക്കും, രോഗിയാണ് എന്ന പരിഗണന തരുകയും ചെയ്യും, എന്നാൽ നമ്മളുടെ സ്വഭാവത്തിനാണ് രോഗമെങ്കിൽ അടുപ്പമുള്ളവർപോലും നമ്മളിൽനിന്നും അകന്നുപോവുകയും നമ്മളെ അവഗണിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
പ്രത്യേക പരിഗണന കൊടുത്ത് നട്ടുവളർത്തിയതിനേക്കാൾ, ഉപകാരമില്ല എന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന വിത്തുകൾ ആവാം ഒരുപക്ഷേ നമ്മൾക്ക് തണലേകുന്ന വൻവൃക്ഷങ്ങൾ ആകുന്നത്, പലപ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും അങ്ങനെയാവാം. ശുഭഞായറാഴ്ച നേരുന്നു…….. 🙏
കടന്നുപോയവർ ഇടയ്ക്ക് ഓർമ്മകളായി വന്ന് നമ്മളെ ഉണർത്തും, ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും. പകർന്നുനൽകിയ സ്നേഹാനുഭവങ്ങളെ ഒരിക്കൽക്കൂടി കാണിച്ചു തരും, പിന്നെ പോയ്മറയുകയും ചെയ്യും. ഓർമകൾ ഉള്ളിടത്തോളം കാലം അവർ അങ്ങനെ ജീവിക്കും നമ്മളിലൂടെ. ശുഭദിനം നേരുന്നു…… 🙏
എന്തൊക്കെയോ ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എല്ലാം മറന്ന് മനോഹരമായി ചിരിക്കുന്നത്, മറക്കുവാൻ കഴിയുമെങ്കിൽ ചിരിക്കുവാനും നമ്മൾക്ക് കഴിയണം, ദൈവം നമ്മളെ എപ്പോഴും പരീക്ഷിക്കാം, പക്ഷെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ശുഭദിനം നേരുന്നു……..🙏
അനാവശ്യമായതിനെയെല്ലാം മുറുകെപ്പിടിക്കുകയും അത്യാവശ്യമായതിനെയെല്ലാം അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവിതം ഉപയോഗശൂന്യമാകുന്നത്. ശുഭദിനം നേരുന്നു …….. 🙏
ഒന്നിനുവേണ്ടിയും മരിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്, ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ സ്വയം സംശയിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നവർ സ്വയം എരിഞ്ഞടങ്ങുകയേയുള്ളൂ. ശുഭദിനം നേരുന്നു …… 🙏
കൂടെയുണ്ട് എന്ന വാക്കിലല്ല, കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. നോവും നൊമ്പരങ്ങളും ബാക്കിയാക്കി ഓരോ ദിവസങ്ങളും വിട പറയുമ്പോൾ അകലെ എവിടെയോ വിരിയുന്ന പ്രതീക്ഷയുടെ നേർത്ത കിരണങ്ങൾ തേടിയുള്ള പ്രയാണവുമാണ് നമ്മുടെ ജീവിതം. ശുഭദിനം നേരുന്നു……. 🙏
ശരീരം മാറണമെങ്കിൽ മനസ്സ് മാറണം, ശരീരത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന് മാറാൻ കഴിഞ്ഞാൽ എന്തിനും പരിഹാരമുണ്ടാവും. ശുഭദിനം നേരുന്നു …….🙏
ഒന്നും ചെയ്യുവാൻ അറിയാത്തവരുടെയും അതിന് ശ്രമിക്കാത്തവരുടെയും സ്വയം രക്ഷപ്പെടാനുള്ള തുറുപ്പുചീട്ടാണ് മറ്റുള്ളവരെപ്പറ്റി സ്ഥിരമായി വിമർശിക്കുകയും പറഞ്ഞുനടക്കുകയും ചെയ്യുക എന്നുള്ളത്. ശുഭദിനം നേരുന്നു…… 🙏
