Author: Ranjith Sarkar

Graphologist.

ആഗ്രഹിക്കാം, പക്ഷേ കിട്ടണമെന്ന് വാശി പിടിക്കതുത്. ആരെയും സ്നേഹിക്കാം, പക്ഷേ തിരിച്ചും അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്. കരയാം, നമ്മളുടെ സങ്കടങ്ങൾ തീരുവാൻവേണ്ടിമാത്രം, പക്ഷേ മറ്റുള്ളവരെ സങ്കടപ്പെടുത്തരുത്. ചിരിക്കാം, നമ്മൾക്ക് സന്തോഷം ഉണ്ടാകുമ്പോൾമാത്രം, പക്ഷേ മറ്റുള്ളവരുടെ വീഴ്ച്ചകളിൽ സന്തോഷിക്കുകയുമരുത്. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

ആദരവുകൾ വില കൊടുത്തു വാങ്ങുവാനുള്ളതല്ല, അംഗീകാരങ്ങൾ ശുപാർശയിലുടേയും ചോദിച്ചുവാങ്ങേണ്ടതുമൊന്നുമല്ല, മറിച്ച് ഭരണകർത്താക്കളും ജനഹൃദയങ്ങളും അറിഞ്ഞുനൽകേണ്ടതാണ്. അറിഞ്ഞു നൽകാത്തതുകൊണ്ട് ഇതിനൊന്നും ആരും ഒരു വിലയും കൽപ്പിക്കുന്നില്ല. ശുഭദിനം നേരുന്നു…… 🙏

Read More

ആഗ്രഹിച്ചത് ലഭിച്ചാൽ താഴ്മയുള്ളവരാവുക, ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ ക്ഷമയുള്ളവരുമാവുക. വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ഒരിക്കലും ശ്രമിക്കരുത്, മറിച്ച് മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതയാത്രയിൽ എത്ര തടസ്സങ്ങളും എന്തു പ്രയാസങ്ങളും മുന്നിലേക്ക് കടന്നുവരുമ്പോഴും അതിനൊക്കെയുള്ള പരിഹാരചിന്തകൾ കൂടി മനസ്സിലേക്ക് കടന്ന് വരുന്നുണ്ടെങ്കിൽ സംശയിക്കേണ്ട നമ്മൾ ശരിക്കും ജീവിതത്തിന്റെ വിജയപാതയിലാണ്. ശുഭദിനം നേരുന്നു….. 🙏

Read More

എതിരാളികളെ ഭയന്നാൽ നമ്മൾക്ക് ജീവിതത്തിൽ മൽസരം വിജയിക്കുവാൻ സാധിക്കില്ല, നമ്മൾക്ക് കാലം തരുന്ന വിദ്യാഭ്യാസമാണ് ജീവിതം, ഈ നിമിഷംവരെ ഓരോ പാഠങ്ങൾ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, ഇനിയും എന്തെല്ലാം നമ്മൾ പഠിക്കുവാനും നമ്മളെ പഠിപ്പിക്കുവാനും ഇരിക്കുന്നു എന്ന് നമ്മൾക്ക് അറിയുകപോലുമില്ല. ശുഭദിനം നേരുന്നു……. 🙏

Read More

പിന്നിലേക്ക് നോക്കിയാൽ എല്ലാം നമ്മളിൽനിന്ന് അകന്നുപോവുകയേ ഉള്ളു. മുന്നിലേക്ക് നോക്കുക, എല്ലാം നമ്മളെ തേടിവരും. അതുപോലെ അറിവിനോട് തർക്കിക്കാം, അറിവില്ലായ്മയോട് തർക്കിക്കരുത്. വിശപ്പ് മാറിയതിനുശേഷം കിട്ടുന്ന ആഹാരം കൊണ്ടോ മനസ്സ് വേദനിച്ചതിനുശേഷം കിട്ടുന്ന സ്നേഹംകൊണ്ടോ ഒരു കാര്യവുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർ ബന്ധങ്ങൾ മാറ്റുന്നു, കൂട്ടുകാരെ മാറ്റുന്നു. എന്നിട്ടുo അവർ ഏറെ ദുഃഖത്തിലാണ് കാരണം; അവർ അവരുടെ സ്വന്തം സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. അഴുക്ക് അവരുടെ മുഖത്താണെന്ന് അവർ അറിയുന്നില്ല, എന്നാൽ ജീവിതകാലം മുഴുവൻ അവർ കണ്ണാടികളെ വൃത്തിയാക്കി കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

മരിച്ചുപോയവരൊന്നും തിരിച്ചുവരാത്തിടത്തോളം പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. എന്നാൽ നമ്മൾ ചെയ്ത കർമ്മഫലത്തിലൂടെ ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ ഓർമ്മകളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ അതായിരിക്കും നമ്മളുടെ പുനർജന്മം. ശുഭദിനം നേരുന്നു…….. 🙏

Read More

ജീവിതത്തിലെ മനോഹരകാലം അതെന്നും ബാല്യമാണ്. ഒന്നിനെക്കുറിച്ചുമുള്ള വേവലാതിയില്ല, നിഷ്കളങ്കമായി തുള്ളിചാടി നടക്കുന്ന ബാല്യം എന്നും നമ്മുടെ ഓർമ്മയിലെ സ്വർഗ്ഗമായിരിക്കട്ടെ. ശുഭദിനവും ശിശുദിനാശംസകളും നേരുന്നു ……. 🙏

Read More

നാവിന് അസ്ഥികളില്ല പക്ഷേ അതിന് ഹൃദയം തകർക്കുവാനുള്ള ശക്തിയുണ്ട്, അതിനാൽ നമ്മളുടെ വാക്കുകൾ ശ്രദ്ധിക്കുക, ആ നാവുകൊണ്ട് സങ്കടങ്ങൾ പറഞ്ഞിട്ട് മനസ്സിലാക്കുന്നവരും മനസ്സിലാക്കാത്തവരുമുണ്ട്, പറയാതെതന്നെ സങ്കടങ്ങൾ മനസ്സിലാക്കുന്നവരുമുണ്ട്, അവരാണ് മനസ്സ് പഠിച്ചവർ. ശുഭദിനം നേരുന്നു…… 🙏

Read More