ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാണ്, സുന്ദരമായ മുഖങ്ങൾ എല്ലായിടത്തും ഉണ്ടെങ്കിലും മനോഹരമായ മനസ്സുകൾ കണ്ടെത്തുവാൻ പ്രയാസമാണ്. ശുഭദിനം നേരുന്നു……. 🙏
Author: Ranjith Sarkar
നമ്മൾ മനുഷ്യരാണ് എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ല, നമ്മളിൽ മനുഷ്യത്വമുണ്ടായിരിക്കണം, അതുണ്ടാവണമെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റവും സ്വഭാവവും നല്ലതായിരിക്കണം, അത് നല്ലതാണെന്ന് സ്വയം പറഞ്ഞിട്ടും കാര്യമില്ല, മറ്റുളളവർ പറയണം. ശുഭദിനം നേരുന്നു……. 🙏
നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളും കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ മാത്രമേ കാണുകയുമുള്ളൂ. ശുഭഞായറാഴ്ച നേരുന്നു……. 🙏
എല്ലാവരും ഈ ലോകം വിട്ടു പോകും. അതിനിടയിൽ കിട്ടുന്ന സമയം നമ്മൾക്ക് സന്തോഷത്തോടെ ഇരിക്കാം, പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുകയും ചെയ്യാം. ആരും പരസ്പരം വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുവാൻ നമ്മൾക്ക് ഒന്നായി ദൈവത്തോട് പ്രാർത്ഥിക്കാം. ശുഭദിനം നേരുന്നു……. 🙏
എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്, പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്‌പരം ചേർത്ത് നിർത്തുന്ന ഒരു കാരണമെങ്കിലും കണ്ടെത്തുവാൻ ആകാത്തവർ അകലങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏
നമ്മളുടെ കൈവശം ഉള്ളത് എന്തുതന്നെ ആയാലും അത് ഒരിക്കലും മറ്റുള്ളവരിൽ വിഷമം ഉണ്ടാക്കുന്ന രീതിയിലോ അല്ലെങ്കിൽ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന വിധത്തിലോ ഉപയോഗിക്കാതെ ഇരിക്കുവാൻ എപ്പോഴും നമ്മൾ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു ……🙏
ദു:ഖങ്ങളും സന്തോഷങ്ങളും ഒന്നും സ്ഥിരമല്ല, മാറിമറിഞ്ഞ് കൊണ്ടിരിക്കും., ചിലത് മറക്കണം, ചിലത് പൊറുക്കണം, മറ്റുചിലത് ഓർമ്മയിൽ വയ്ക്കുകയും വേണം. സ്വയം ജീവിതത്തോട് വാശി തോന്നുവാൻ, ഇനിയും ആ ഒരു അവസ്ഥ വരാതിരിക്കുവാൻ വേണ്ടിയാണിത്. ശുഭദിനം നേരുന്നു…… 🙏
ആരെയും നിബന്ധനകൾ വെച്ചോ വ്യവസ്ഥകൾ വെച്ചോ സ്നേഹിക്കരുത്, അത്തരം സ്നേഹബന്ധങ്ങൾ എപ്പോഴും താൽക്കാലികവും പക്വത ഇല്ലാത്തതുമായിരിക്കും, ഒരു കാരണവുമില്ലാതെ ഒന്നിനുവേണ്ടിയുമല്ലാതെ സ്നേഹിക്കണം എങ്കില്‍ മാത്രമേ അത് ആത്മാര്‍ത്ഥസ്നേഹമാവുകയുള്ളൂ. ശുഭദിനം നേരുന്നു…….. 🙏
നമ്മളുടെ അസാന്നിധ്യത്തിൽ നമ്മളെകുറിച്ച് ഒരാൾ എന്ത് പറയും എന്ന് നമ്മൾക്ക് അറിയണമെങ്കിൽ നമ്മളുടെ സാന്നിധ്യത്തിൽ അയാൾ മറ്റുള്ളവരെകുറിച്ച് എന്ത് പറയുന്നു എന്ന് ശ്രവിച്ചാൽ മതിയാകും. ശുഭദിനം നേരുന്നു…….. 🙏
ഇല കൊഴിയുവാൻ ഒരു കാലമുണ്ടെങ്കിൽ തളിർക്കുവാനും ഒരു കാലമുണ്ടാകും, കഷ്ടതയുടെ കാലമുണ്ടെങ്കിൽ സമൃദ്ധിയുടെ ഒരു കാലവുമുണ്ടാകും, അതുപോലെ കണ്ണുനീരിന്റെ കാലത്താണ് നമ്മളെങ്കിൽ സന്തോഷത്തിന്റെ ഒരു കാലവും നമ്മളെ തേടിവരും. ശുഭദിനം നേരുന്നു …… 🙏
