ഏത് വിജയത്തിന് പിന്നിലും സമർപ്പണം ഉണ്ടാകും, സമർപ്പണം എന്നാൽ ആ വിഷയത്തിലേക്ക് കണ്ണും കാതും മനസ്സും തുറന്നുവെയ്ക്കലാണ്, ഒരു വിജയവും യാദൃശ്ചികമായി വരുന്നതല്ല, ലക്ഷ്യബോധത്തോടെയുള്ള ദീർഘകാലത്തെ പ്രയത്നം ഏത് രംഗത്തേയും മികവിന് പിന്നിൽ ഉണ്ടാവുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
സ്വന്തമെന്ന് പറഞ്ഞ് അവകാശപ്പെടുവാൻ ഈ മണ്ണിലെ ശ്വാസംപോലും നമ്മളുടെ നിയന്ത്രണത്തിൽ അല്ല, പിന്നെ എന്തിനുവേണ്ടിയാണ് മറ്റുള്ളവർക്കിടയിൽ അധികാരവും അഹങ്കാരവും കാണിച്ച് ജീവിതത്തിലെ നല്ല നിമിഷങ്ങളെ നമ്മൾ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്? ശുഭഞായറാഴ്ച നേരുന്നു…… 🙏
മറ്റുള്ളവർക്ക് മനസ്സിൽ വലിയ സ്ഥാനങ്ങൾ കൊടുക്കുമ്പോഴാണ് അവരിൽനിന്നും ഉണ്ടാകുന്ന ചില പെരുമാറ്റങ്ങൾ നമ്മളെ ഒരുപാട് സങ്കടപ്പെടുത്തുന്നത്. അർഹിക്കുന്നവർക്കുമാത്രം മനസ്സിൽ ഇടം നൽകുക, അല്ലെങ്കിൽ നമ്മൾ വെറും കോമാളി മാത്രമായിപ്പോകും. ശുഭദിനം നേരുന്നു…… 🙏
സ്നേഹം അത് മനസിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. അതുപോലെ അറിഞ്ഞ് മനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കരുത്, കഴിഞ്ഞുപോയ ഇന്നലെകളോ വരാനിരിക്കുന്ന നാളെകളോ അല്ല, ഇന്ന് എന്താണോ അത് ആസ്വദിക്കുക. ശുഭദിനം നേരുന്നു…… 🙏
നല്ലത് ആർക്കും വേണ്ട. എന്നാൽ നമ്മൾ നല്ലവരാണ്, നല്ലതേ പ്രവർത്തിക്കു, നല്ലതേ പറയൂ, നല്ലതേ കാണൂ എന്ന് ഭാവിക്കുന്നവരാണ് അധികപക്ഷവും. നല്ലത് കണ്ടാൽ ആരും നല്ലതെന്ന് പറയില്ല, നല്ലതെന്ന് പറയാൻ സമയവുമുണ്ടാവില്ല. പക്ഷെ തെറ്റ് കണ്ടാലോ, അതിനെ വിമർശിക്കാനും കുറഞ്ഞത് 100 പേരുടെ എങ്കിലും ചെവിയിലെത്തിക്കാനും ഇഷ്ടംപോലെ സമയവുമുണ്ടാവും. ശുഭദിനം നേരുന്നു ….. 🙏
സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല, സമാധാനം വിൽക്കുന്ന വിപണശാലകളുമില്ല. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കുന്നതുപോലെ സന്തോഷവും സമാധാനവും കൈവശമാക്കാം എന്ന് കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാനതെറ്റ്. ശുഭദിനം നേരുന്നു …… 🙏
ഒന്നാലോചിച്ചാൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്, അതാവുമ്പോൾ ഒന്നും ആലോചിക്കേണ്ടതില്ലല്ലോ. ശുഭദിനം നേരുന്നു ……. 🙏
മറ്റുളളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്, നമ്മളുടെ കഴിവുകളും ശക്തിയുംകൊണ്ട് നമ്മൾ വ്യത്യസ്തരാണെന്ന് തിരിച്ചറിയണം. നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം, നമ്മളുടെ ജീവിതത്തിൽ പുതുതായി വരുന്ന എന്തിനും നമ്മൾ നന്ദിയുള്ളവരായിരിക്കണം. ശുഭദിനം നേരുന്നു …… 🙏
തലമുറകളായി പകർന്നുകിട്ടിയ ചിലതൊക്കെ നമുക്കുണ്ടാവും, അതിൽ ചിലതൊക്കെ നിലനിർത്തേണ്ടതും വളർത്തേണ്ടതുമാണ്. പകർന്നു ലഭിച്ച നന്മകൾ വരുംതലമുറയ്ക്ക് പകർന്നു നൽകേണ്ടതുമാണ്, ഒരിക്കലും നമ്മിൽ നശിച്ചുപോകരുത്. ശുഭദിനം നേരുന്നു …… 🙏
ഇന്നലെ എന്തുചെയ്യുവാൻ സാധിച്ചില്ല എന്ന് ഓർത്തു വിഷമിച്ചു സമയം കളയാതെ ഇന്ന് എന്തുചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് ഓർക്കുക. ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. ശുഭദിനം നേരുന്നു…….🙏
