Author: Ranjith Sarkar

Graphologist.

ലോകം എത്ര മാറിയാലും നമ്മൾക്ക് സന്തോഷമായി ഇരിക്കുവാൻ കഴിയുകയില്ല, നമ്മളുടെ കാഴ്ചപ്പാട് മാറുന്ന ദിവസം ജീവിതം സന്തോഷകരമാകും. ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല, പക്ഷേ ഒരു ആഗ്രഹം തന്നെ പലവട്ടം ആഗ്രഹിച്ചവർക്ക് അത് കിട്ടുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

കാർമേഘങ്ങൾക്ക് ഒന്നിനും അധികം ആയുസ്സ് ഉണ്ടായിരിക്കില്ല. ഒന്നുകിൽ പേമാരിയായി പെയ്തൊഴിയും അല്ലെങ്കിൽ എങ്ങോ മറഞ്ഞു സ്വയം ഇല്ലാതാകും. അതുപോലെ സങ്കിർണമെന്ന് നമ്മൾ കരുതുന്ന പല പ്രശ്നങ്ങളുടെയും ആയുസ്സ് ഇത്രയൊക്കെയേ ഉള്ളൂ. ശുഭദിനം നേരുന്നു…….. 🙏

Read More

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നന്മയിൽ നന്ദി കാണിച്ചും തിന്മയിൽ ക്ഷമിച്ചും മുന്നേറുവാൻ ശീലിക്കുക, ക്ഷമ എന്ന ശീലം ഏതൊരു ഹൃദയത്തെ കീഴ്പ്പെടുത്തിയോ മഹത്വമുള്ള ആ ഹൃദയത്തിനുടമ ഒരിക്കലും പരാജയപ്പെടുകയില്ല. ശുഭദിനം നേരുന്നു……. 🙏

Read More

സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നവർക്ക് നഷ്ടമില്ല, കിട്ടുന്നവർക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നൽകുവാൻ ശ്രമിക്കുക. ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ ഒരു വാക്ക്, കേൾക്കുവാനുള്ള സന്മനസ്സ്, അഭിനന്ദനം, ശ്രദ്ധ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്ന് നമ്മൾ മനസ്സിലാക്കുക. ശുഭദിനം നേരുന്നു…… 🙏

Read More

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം എന്നത് കത്തിച്ചുവെച്ച തിരിനാളംപോലെ ആണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ഊതികെടുത്തുവാൻ എളുപ്പവുമായിരിക്കും, അണഞ്ഞ് കഴിഞ്ഞാലേ ഇരുട്ടിൽ എത്ര വെളിച്ചമാണ് പകർന്നിരുന്നത് എന്നറിയുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏

Read More

മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും മിത്രങ്ങളുമായിരിക്കും. എന്നാൽ പിന്നിൽനിന്നും കുത്തുന്നവരെ ശ്രദ്ധിക്കുകയും ഭയക്കുകയും വേണം, കാരണം അവർ എപ്പോഴും ശത്രുത മനസ്സിൽ കൊണ്ട് നടക്കുന്നവരായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

ഏതൊരു ബന്ധത്തിൻ്റെയും ആഴം കൂട്ടുന്നത് സംസാരത്തിലൂടെയാണ്. ബന്ധം നിലനിർത്തുന്നതിലും ദൃഢമാക്കുന്നതിലും പരസ്പരമുള്ള സംസാരങ്ങൾക്ക് വലിയ പങ്കുണ്ട്. സംസാരം പരിമിതമാകുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും അകന്നുതുടങ്ങുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

എന്തൊക്കെ കൈവിട്ടുപോയി എന്നതിലല്ല എന്തൊക്കെ നേടുവാനുണ്ട് എന്ന ചിന്തയാണ് നമ്മളുടെ ജീവിതവഴിയിൽ പ്രകാശമായി മാറേണ്ടത്. ജീവിതത്തിൽ സ്നേഹവും വിശ്വാസവും സത്യസന്ധതയും വളരെ വിലയേറിയ അമൂല്യമായ സമ്മാനങ്ങളാണ്, ജീവിതത്തിൽ മൂല്യബോധമില്ലാത്ത ആരിൽനിന്നും ഇതൊന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More