കാത്തിരിപ്പുകൾ വെറുതെ ആയേക്കാം എന്നു കരുതി കാത്തിരിക്കുക എന്നത് നിർത്തരുത്. ചിലതിനൊക്കെ അതിന്റെതായ സമയമുണ്ട് നമ്മളിലേക്ക് കടന്നുവരുവാൻ, അതുകൊണ്ട് എല്ലാ കാത്തിരിപ്പും നിരാശ നൽകുകയില്ല. ശുഭദിനം നേരുന്നു……. 🙏
Author: Ranjith Sarkar
ദുരനുഭവങ്ങളുടെയും ദുരുദ്ദേശ്യങ്ങളുടെയും മേൽക്കൂരയിൽനിന്ന് മറ്റുള്ളവരെ വീക്ഷിക്കുന്നവർക്ക് ഒരാളിലും നന്മ കാണാനാവുകയില്ല. വേദനയുടെ ആഴം അറിയുന്നവർക്കെ ആശ്വസിപ്പിക്കുവാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏
പാകി, പരിപാലിച്ച് വളർത്തിയെടുക്കുമ്പോഴാണ് വിളവുണ്ടാകുന്നത്, തനിയെ രൂപപ്പെടാനുള്ളശേഷി എല്ലാറ്റിനുമുണ്ടാകില്ല, താങ്ങ് വേണ്ടവയ്‌ക്കെല്ലാം യഥാസമയത്ത് വേണ്ടത് ലഭിക്കണം, അല്ലാത്തവയെല്ലാം എങ്ങനെയെങ്കിലും വളരുകയേയുള്ളൂ. ശുഭദിനം നേരുന്നു ……..🙏
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതം നമ്മളെ അലസരാക്കി മാറ്റും, പ്രശ്നങ്ങൾ മാത്രമുള്ള ജീവിതമാണെങ്കിൽ മൊത്തത്തിൽ ജീവിതം മടുക്കുകയും ചെയ്യും, രണ്ടും ഉൾക്കൊള്ളുവാനും തുല്യഅകലം പാലിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുവാനും കഴിയുന്നുണ്ടെങ്കിൽ അതായിരിക്കും സുഖജീവിതം. ശുഭഞായറാഴ്ച നേരുന്നു…….. 🙏
ഒരേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മാത്രമല്ല വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവാറുണ്ട്. ആരെയും ഒന്നിനെയും മനസ്സിലാക്കുവാൻ ശ്രമിക്കാത്തവർക്കും അംഗീകരിക്കുവാൻ സാധിക്കാത്തവർക്കും ഒരിക്കലും നല്ല ബന്ധങ്ങൾ ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏
ചില നേരത്ത് പറയുന്നത് ആരും കേൾക്കാറില്ല, കേൾക്കുന്നത് ആരും പറയാറുമില്ല, എന്നാൽ പറയാത്തത് കേൾക്കുവാനും കേൾക്കാത്തത് പറയുവാനും നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമില്ല. ശുഭദിനം നേരുന്നു…….. 🙏
എന്ത് ചെയ്താലും പറഞ്ഞാലും അതിൽ എല്ലാം കുറ്റം കണ്ടെത്തി പരാതിപ്പെടുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും സന്തോഷത്തോടെ ഇരിക്കുവാൻ കഴിയുകയില്ല, എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുക, നല്ലത് ചെയ്യുന്നത് ഒരു കടമ മാത്രമല്ല സന്തോഷവും കൂടിയാണ്. ശുഭദിനം നേരുന്നു….. 🙏
നന്മയുടെ പൂവിതളുകൾ പറിച്ച് സ്നേഹത്തിന്റെ പുക്കളമെഴുതുവാൻ ഓണപുലരി ആഗതമായി. എല്ലാവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ……… ശുഭദിനം നേരുന്നു… 🙏
നമ്മളിൽ ചിലർക്ക് നല്ലത് അല്ലെങ്കിൽ ശരിയാണ് എന്നു പറയുന്നതിനേക്കാൾ ഇഷ്ടം തെറ്റ് കണ്ടുപിടിക്കുന്നതിലാണ്. മന:ശുദ്ധി ഉള്ളവരേ നന്നായിട്ടുണ്ട് എന്നുപറയുകയുള്ളൂ, മന:ശുദ്ധി ഇല്ലാത്തവർ എല്ലായിടത്തും തെറ്റേ കാണൂ, അവർ ജീവിതകാലം മുഴുവൻ തെറ്റുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും. ശുഭദിനം നേരുന്നു ….. 🙏
ജീവിതം എന്നത് നമ്മൾക്ക് ഒന്നേയുള്ളു, അത് സമയം പാഴാക്കാതെ ആത്മാർത്ഥമായി ആസ്വദിക്കുക. കാരണം ഈ സമയം തന്നെയാണ് നമ്മളുടെ ജീവിതം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ ഈ ലോകം മുഴുവൻ കൈവശമുള്ളവരും നമ്മളും തുല്യരാണ്. ശുഭദിനം നേരുന്നു……. 🙏
