Author: Ranjith Sarkar

Graphologist.

നന്മയ്ക്ക് നന്മ ചെയ്യുക, എന്നാൽ തിന്മയ്ക്ക് തിന്മ ചെയ്യരുത്. കാരണം വജ്രം കൊണ്ട് വജ്രം മുറിക്കാം, പക്ഷെ ചെളി ഉപയോഗിച്ച് ചെളി വൃത്തിയാക്കുവാൻ കഴിയുകയില്ല. അതുപോലെ കരുണ ചെയ്യുന്നവരേ കരുണ പ്രതീക്ഷിക്കാവൂ, നന്മ പ്രവർത്തിക്കുന്നവരേ നന്മയും പ്രതീക്ഷിക്കാവൂ. ശുഭദിനം നേരുന്നു……. 🙏

Read More

ബുദ്ധി, കണക്കുകളോട് മത്സരിക്കുമ്പോൾ ഹൃദയം കടപ്പാടുകളോടാണ് ചേർന്നുനിൽക്കുന്നത്, അതിനാൽ ബുദ്ധി വർദ്ധിപ്പിക്കുവാനുള്ള മരുന്നുകളേക്കാൾ നമ്മൾക്ക് ആവശ്യം ഹൃദയം അലിവ് ഉള്ളതാക്കുന്ന വഴികളാണ്. ശുഭദിനം നേരുന്നു……. 🙏

Read More

നല്ല സംസാരങ്ങളും ചിന്തകളും ഇല്ലാത്തവരെ കഴിവതും കാണുന്നതും കേൾക്കുന്നതും ഒഴിവാക്കുക, കാരണം അത് നമ്മുടെ മനസ്സിൽ വിപരീതപ്രതിഫലനങ്ങൾ ജനിപ്പിക്കും, സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തും. ശുഭദിനം നേരുന്നു …… 🙏

Read More

നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ ജീവിതം. നമ്മൾ എന്ത് ആശിച്ചാലും ഈശ്വരൻ ഒന്ന് വിചാരിച്ചിട്ടുണ്ട്, അതേ നടക്കുകയുള്ളൂ. കിട്ടാത്തതിനുവേണ്ടി വാശി പിടിക്കാതെ കിട്ടുന്നതുകൊണ്ട് സന്തോഷിക്കുക. വിഷമമുണ്ടാകും, സങ്കടവുമുണ്ടാകും, അതൊക്കെ സഹിക്കണം. ശുഭദിനം നേരുന്നു……. 🙏

Read More

ഭംഗിയുള്ള ജലാശയം പോലെയാണ് ഓരോ മനസ്സും, പുറമേനിന്നും നോക്കുന്നവർക്ക് കാണാൻ നല്ല ഭംഗിയായിരിക്കും. അടിയൊഴുക്ക് അറിയണമെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലണം. ദേഷ്യവും കൊടുങ്കാറ്റും ഒരുപോലെയാണ്, ശാന്തമായതിനുശേഷമേ മനസ്സിലാവുകയുള്ളൂ നഷ്ടം എത്രമാത്രം വലുതാണെന്ന്. ശുഭഞായറാഴ്‌ച നേരുന്നു……. 🙏

Read More

കുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും, കുറവുകളെ കുളിർമഴയാക്കി ചേർത്തുപിടിക്കുന്നവർ നമ്മൾക്കിടയിൽ കുറവായിരിക്കും, സ്നേഹം ഒരു വിശ്വാസമാണ്, അത് പരിപൂർണ്ണമാകുന്നത് കുറവുകൾ അറിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ്. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളെ നമ്മളായിട്ട് മനസ്സിലാക്കിയവർക്ക് മാത്രമേ നമ്മൾ പറയുന്ന കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ച അർത്ഥത്തിൽ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു, അല്ലാത്തവർക്ക് നമ്മൾ ചെയ്യുന്നതും പറയുന്നതും എല്ലാം തെറ്റുകൾ മാത്രമായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട്‌ കണ്ട ഭയങ്ങൾക്ക്‌ ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത്‌ പലർക്കും കിണറിനെ പേടിയായിരുന്നില്ലേ, ഇപ്പോൾ പേടിയില്ലല്ലോ, കിണർ ചെറുതായിപ്പോയതല്ല, നമ്മൾ വലുതായതാണ്, നമ്മളുടെ കാഴ്ചകളും വലുതായി. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മളെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് കരുത്ത് ആർജിക്കുവാൻ കഴിയണം, ഓരോ അവഗണനയും ജീവിതത്തിലെ ഓരോ പാഠങ്ങൾ ആക്കണം, അകറ്റി നിർത്തിയവർക്കും അവഗണിച്ചവർക്കും നമ്മളെ ആവശ്യം വരുന്ന ഒരു സമയം തീർച്ചയായും വരും. ശുഭദിനം നേരുന്നു……. 🙏

Read More

ബന്ധം അത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും. അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ലെങ്കിൽ സ്വന്തങ്ങൾ പോലും നമുക്ക് അന്യമായി തീരും. ശുഭദിനം നേരുന്നു……. 🙏

Read More