Author: Ranjith Sarkar

Graphologist.

കോപത്തിന്റെ വികാരങ്ങളിൽനിന്നും നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്കുണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്നും നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

എല്ലാവർക്കും ഒരേ ചിന്തയോ ഒരേ മനസ്സോ ഒരേ കാഴ്ചപ്പാടോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മളുടെ ചിന്താഗതിക്കൊപ്പം മറ്റുള്ളവരും ചിന്തിക്കണമെന്നും പെരുമാറണമെന്നും ആഗ്രഹിക്കരുത്. അംഗീകരിക്കുവാൻ കഴിയുന്നത് അംഗീകരിക്കുകയും അല്ലാത്തത് വിട്ടുകളയുകയും ചെയ്യുക, അതായിരിക്കും നല്ല ബന്ധങ്ങളുടെ നിലനിൽപ്പിന് നല്ലത്. ശുഭദിനം നേരുന്നു……. 🙏

Read More

മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്, നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും, എന്നാൽ നമ്മളെ മനസിലാക്കുന്നവർ വളരെ ചുരുക്കമേ കാണൂ, അതുപോലെ തെറ്റ് ചെയ്‌തിട്ടില്ല എന്ന പൂർണ്ണബോദ്ധ്യമുണ്ടെങ്കിൽ ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ടതില്ല, കാലം അതിന്റെ ശരിയായ സമയങ്ങളിൽ നിരപരാധിത്വം തെളിയിച്ചു കൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

വീഴാതെ ആരും നടക്കുവാൻ പഠിക്കുന്നില്ല, ഓരോ വീഴ്‌ചയും ഓരോ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യും, കാണാതെപോയ കാഴ്ചകളും കേൾക്കാതെപോയ അറിവുകളും അപ്പോൾ മാത്രമാണ് തിരിച്ചറിയുകയും ചെയ്യുക, അനുഭവം തന്നെയാണ് ഗുരു. ശുഭദിനം നേരുന്നു…… 🙏

Read More

ഒന്നും ഉറപ്പില്ലാത്ത നാളെകളിലാണ് നമ്മളുടെ സ്വപ്നങ്ങൾ ജീവിക്കുന്നത്, അങ്ങനെയുള്ള കാലത്ത് സമയം പോലെ ധൂർത്തടിക്കുവാൻ പറ്റുന്ന മറ്റൊന്നില്ല, അതിനാൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്, സമയമില്ലാതെ ലോകത്തിൽ നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയുമില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

നമ്മൾക്ക് ആരേക്കുറിച്ചാണോ അറിയേണ്ടത് അവരോടോപ്പം നടന്നുനോക്കണം, അല്ലാതെ മറ്റുള്ളവർ പറയുന്നത്‌ കേട്ട് ആരെയും വിലയിരുത്തരുത്. കാരണം എല്ലാവർക്കും എല്ലാവരും ഒരുപോലെയല്ല, കാഴ്ചകൾ ഒന്നാണെങ്കിലും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

മോഹിച്ചത് കിട്ടണമെന്നില്ല, പക്ഷേ മോഹിക്കാതെ കിട്ടുന്നത് ചിലപ്പോൾ മോഹങ്ങൾക്കും ആപ്പുറവുമായിരിക്കും, അങ്ങനെയുള്ള നമ്മുടെ ജീവിതത്തിൽ ആയിരം വാക്കിനെക്കാൾ ഫലപ്രദം ചെറിയ ഒരു പുഞ്ചിരിയാണ്, ഒരു സൗഹൃദത്തിന്റെ തുടക്കവും സമാധാനത്തിന്റെ തുടക്കവും ഒക്കെ പുഞ്ചിരിയിലാണ് തുടങ്ങുന്നത്, ഈ പ്രഭാതവും നമ്മൾക്ക് പുഞ്ചിരിയോടെ ആരംഭിക്കാം. ശുഭദിനം നേരുന്നു…… 🙏

Read More

മടക്കം വെറും കൈയ്യോടെ ആണ് എന്ന് അറിഞ്ഞിട്ടും ലോകം മുഴുവനും വെട്ടി പിടിക്കുവാനുള്ള ഓട്ടത്തിലാണ് നമ്മളിൽ പലരും. അതുകൊണ്ട് ഇന്നലെകളെ അമിതമായി സ്നേഹിക്കാതെ നാളെയെ അമിതമായി പ്രതീക്ഷിക്കുകയും ചെയ്യാതെ ഇന്ന് എന്താണോ അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുവാൻ ശ്രമിക്കുക. ശുഭദിനം നേരുന്നു……. 🙏

Read More

അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവർ അറിവുള്ളവരെ അകറ്റിനിർത്തും എന്നതാണ്, ഒരേ തൂവൽപക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവർക്കുമിഷ്ടം, അതിലൂടെ ലഭിക്കുന്ന ചില നേട്ടങ്ങളുമുണ്ട്. ശുഭദിനം നേരുന്നു ……🙏

Read More

വേദനിപ്പിക്കുന്നവരുടെ മുന്നിൽ എപ്പോഴും നമ്മൾ നമ്മൾ തന്നെ ആയിരിക്കുക, അങ്ങനെ അവർ മനസ്സിലാക്കണം നമ്മളും അവരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന്, ആ നന്മയുടെ വ്യത്യാസമാണ് നമ്മളുടെ വ്യക്തിത്വവും, നമ്മളുടെ പുഞ്ചിരിപോലും അവർക്കുള്ള മറുപടി ആവുകയും വേണം. ശുഭദിനം നേരുന്നു…… 🙏

Read More