Author: Ranjith Sarkar

Graphologist.

നമ്മൾ കൂടുതലായി സ്നേഹിക്കുന്നവരോട് വളരെ കുറച്ചുമാത്രം സംസാരിക്കുക, കാരണം നമ്മളുടെ നിശബ്ദത മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ നമ്മളുടെ വാക്കുകൾ മനസ്സിലാക്കുവാൻ അവർക്ക് ഒരിക്കലും കഴിയുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

ചേർത്തുപിടിക്കുന്തോറും അകന്നുപോകുവാൻ ശ്രമിക്കുന്ന ബന്ധങ്ങളെ സ്വതന്ത്രമാക്കി വിടുക. പിണക്കത്തിലും ഇണക്കത്തിലും നമ്മളോട് ചേർന്നുനിൽക്കുന്ന ബന്ധങ്ങളെ തിരഞ്ഞെടുക്കുക. നല്ല ബന്ധങ്ങൾ എന്നും ഒരു കരുതലാണ്, കരുത്തുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More

അപരശബ്ദം എന്നൊന്നില്ല, തനത് ശബ്ദങ്ങൾ മാത്രമേയുള്ളൂ, ഓരോന്നിനും അതിന്റെതായ സ്വരശൈലികളുണ്ട്, ചിലത് ശ്രുതിമധുരവും ചിലത് ഗർജ്ജനവുമാകും. ശുഭദിനം നേരുന്നു …….🙏

Read More

പദവികളിൽ ഇരിക്കുന്നവർ ഒന്നും ചെയ്യാതെ കാലിൽമേൽ കാല് കയറ്റിവെച്ച് അഭിപ്രായങ്ങൾ പറയുകയാണ് പതിവ്, ഇവർ മേലനങ്ങി ജോലി ചെയ്യില്ല, വിജയം കൂട്ടായ പ്രവർത്തനഫലമാണെങ്കിലും മേലനങ്ങി ജോലി ചെയ്തവരെ പ്രശംസിക്കാൻ ഇവർ തയ്യാറാകില്ല, ഇത്തരം വിലയിരുത്തലുകൾ ഭാവിയിൽ ഇവർക്കുതന്നെ ദോഷം ചെയ്യും. ശുഭദിനം നേരുന്നു …….. 🙏

Read More

ബന്ധങ്ങൾ എന്നത് എപ്പോഴും സത്യമായിരിക്കണം. തളരുമ്പോൾ അത് താങ്ങായും, കരയുമ്പോൾ അത് സാന്ത്വനമായും, വിജയങ്ങളിൽ അത് കരുത്തായും, മാർഗ്ഗങ്ങളിൽ അത് വഴികാട്ടിയായും, നഷ്ടങ്ങളിൽ കൂടപ്പിറപ്പായും മാറുന്നതായിരിക്കണം സത്യമായ ബന്ധങ്ങൾ. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർ വാക്കിലൂടെയും ചിലർ പ്രവർത്തിയിലൂടെയും മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു, പക്ഷെ അവർ അറിയാതെ പോകുന്ന ഒന്നുണ്ട്, കർമ്മഫലം എന്നത്, അത് അനുഭവിച്ച് തീരുകയേയുള്ളൂ, അല്ലെങ്കിൽ പിന്നെ സത്യം എന്ന വാക്കിന് ഒരർത്ഥവും ഇല്ലാതെ പോകും. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

അകം അശുദ്ധമെങ്കിൽ അകത്തേയ്ക്ക് ഒഴിക്കുന്നതും അശുദ്ധമാകും, വിളമ്പുന്നത് വിശുദ്ധമാണോ എന്നതുപോലെ പ്രധാനമാണ് പാത്രം ശുദ്ധമാണോ എന്നതും. ശുഭദിനം നേരുന്നു …… 🙏

Read More

കാഴ്ചയിലുള്ള വ്യത്യാസങ്ങളേക്കാൾ കാഴ്ചപ്പാടിലുള്ള വ്യത്യാസങ്ങളാണ് നമ്മളെ തമ്മിൽ അകറ്റുന്നത്, ഒരാളെ നമ്മളുടെ കണ്ണിലൂടെ മാത്രമല്ലാതെ അയാളുടെ കണ്ണിൽകൂടിയും കാണുവാൻ ഒന്ന് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ നമുക്കിടയിലുള്ളൂ. ശുഭദിനം നേരുന്നു……. 🙏

Read More

ലക്ഷ്യം തെറ്റിപ്പോയ അമ്പ് പോലെയാണ് കോപത്തിൽ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, അത് ആർക്ക് എങ്ങനെ വേദനിക്കും എന്ന് പ്രവചിക്കുവാൻ കഴിയുകയുമില്ല, അതുകൊണ്ട് വികാരമല്ല വിവേകമാണ് നമ്മൾ പിൻതുടരേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More

അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ശക്തമായ സ്വരം എപ്പോഴും ദേഷ്യമായിരിക്കും, ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ദേഷ്യപ്പെട്ടാൽ തിരിച്ച് ദേഷ്യപ്പെടുകയോ മിണ്ടാതിരിക്കുകയോ ചെയ്യരുത്, കാരണം അതിനെ അറിയുവാൻ ശ്രമിക്കുമ്പോഴാണ് ബന്ധങ്ങൾ അത്രമേൽ മനോഹരമാകുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More