സത്യം ഒരു ശസ്ത്രക്രിയപോലെയാണ്, അത് വേദനിപ്പിക്കുന്നു പക്ഷേ സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ നുണ ഒരു വേദനസംഹാരിപോലെയാണ്, ഇത് തൽക്ഷണം ആശ്വാസം നൽകുന്നു പക്ഷേ എന്നെന്നേക്കുമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു…… 🙏
Author: Ranjith Sarkar
മോശം ശീലങ്ങൾ മോശം സ്വഭാവമായി മാറുന്നുണ്ടെങ്കിൽ നല്ല ശീലങ്ങൾക്ക് നല്ല സ്വഭാവത്തെ സൃഷ്ടിക്കുവാനും കഴിയും, നല്ല ശീലങ്ങൾ എപ്പോഴും നമ്മളെ ശുദ്ധീകരിക്കുവാൻ ശ്രമിക്കും, ശുദ്ധമായതിന് എപ്പോഴും നല്ല സ്വീകാര്യതയുമാണ്. ശുഭദിനം നേരുന്നു…… 🙏
നമ്മളുടെ മനസ്സൊന്ന് വേദനിക്കുമ്പോൾ അതറിയുവാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം, കണ്ണുകൊണ്ടല്ല മനസ്സുകൊണ്ട് മനസ്സിലാക്കണം ഒരാളെ, അവിടെയാണ് സ്നേഹവും ഉള്ളത്. ശുഭദിനം നേരുന്നു…… 🙏
നമ്മളുടെ മനസ്സിലുള്ളത് എന്താണെങ്കിലും അത് വ്യക്തമായി പറയണം, സത്യം പറയുന്നത് തിരുമാനങ്ങളിലേക്കും നുണകൾ അകലത്തിലേക്കും നയിക്കും, അതുപോലെ നമ്മൾ പിന്തുടരേണ്ടത് നമ്മളുടെ ഇഷ്ടങ്ങളേയാണ് അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെ ആയിരിക്കരുത്. ശുഭദിനം നേരുന്നു…… 🙏
ചില സാഹചര്യങ്ങളും ചില വാക്കുകളും ചിലരുടെ യഥാർത്ഥമുഖം വ്യക്തമാക്കി തരും, ശത്രുക്കളിൽ ആരും പ്രതീക്ഷ അർപ്പിക്കില്ല, പക്ഷേ സൗഹൃദങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യും, ശത്രുക്കളുടെ കുടിലതയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെ നിൽക്കുന്നവരുടെ നിസ്സംഗതയെയാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏
ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങളിൽ കള്ളത്തരമോ ചതിയോ കാണിക്കാതെ സത്യസന്ധമായി തന്നെ ചെയ്യുന്നുണ്ടെങ്കിൽ മാത്രമാണ് ആത്മാർത്ഥത എന്നത് നമ്മളിലുണ്ട് എന്ന് അഭിമാനിക്കുവാനും മറ്റുള്ളവർക്ക് അത് കണ്ടറിഞ്ഞു പറയുവാനും കഴിയൂകയുള്ളൂ. ശുഭദിനം നേരുന്നു…… 🙏
ചിലർക്ക് നല്ലത് കണ്ടാലോ കേട്ടാലോ ദഹിക്കില്ല, പ്രതികരിക്കുകയുമില്ല കാരണം ആ നല്ലതായിരിക്കില്ല അവരുടെ ജീവിതത്തിലുണ്ടാകുന്നത്, അതുകൊണ്ട് നല്ലതിനെ നല്ലതായി പ്രതികരിച്ച് നന്നായി ജീവിക്കുക. ശുഭദിനം നേരുന്നു ….. 🙏
കൊടുക്കുവാനുള്ളത് കൊടുക്കേണ്ട സമയത്ത് കൊടുക്കാൻ മനസ്സുണ്ടാകണം, വൈകിയാൽ സ്വീകരിക്കുവാൻ ആളുകൾ ഉണ്ടാകണമെന്നില്ല, അത് സ്നേഹമായാലും കരുതലായാലും ചില മറുപടികളായാലും. ശുഭദിനം നേരുന്നു…… 🙏
കടന്നുപോകുന്ന ചിലർക്ക് പകരക്കാരുണ്ടാവുകയില്ല, കാരണം അവർ പകർന്നുനൽകിയത് അവർക്ക് മാത്രം നൽകുവാൻ സാധിക്കുന്ന ചിലതാണ്, ചിലർക്ക് പകരക്കാരായി അവർ മാത്രമേ ഉണ്ടാവുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏
ആരെയെങ്കിലുമൊക്കെ കാണാനും എന്തെങ്കിലുമൊക്കെ കഴിക്കാനും എവിടെയെങ്കിലുമൊക്കെ സഞ്ചരിക്കാനും ഇറങ്ങുന്നതുപോലെയല്ല എവിടേക്ക്, എന്തിനുവേണ്ടി ഇറങ്ങുന്നു എന്ന് തീരുമാനിച്ചിറങ്ങുന്ന യാത്രകൾ. ശുഭഞായറാഴ്ച നേരുന്നു ……. 🙏
