Author: Ranjith Sarkar

Graphologist.

യോഗ്യതയില്ല എന്ന മുൻധാരണ ഏറ്റവും വലിയ അയോഗ്യതയാണ്, പരാജയം എന്നത് നമ്മൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള അവസരവുമാണ്, തെറ്റായ കാര്യങ്ങളാണ് എപ്പോഴും ജീവിതത്തിലെ ശരിയായ പാഠങ്ങൾ പഠിപ്പിക്കുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More

അതിരുകവിഞ്ഞ ആവേശവും ആത്മവിശ്വാസവും കൂട്ടത്തിൽ നമ്മൾ എന്ന ഭാവവും കൂടിയുണ്ടെങ്കിൽ കൈയെത്തും ദൂരത്തുള്ള നമ്മൾക്ക് അർഹതപ്പെട്ട വിജയങ്ങൾവരെ പരാജയങ്ങളായി മാറിപ്പോവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളുടെ മൂല്യം നമ്മളിലാണ് അല്ലാത്ത മറ്റുള്ള ആളുകളുടെ കണ്ണുകളിലല്ല, മറ്റുള്ളവരുടെ സ്തുതിക്കായി കാത്തുനിൽക്കേണ്ടതുമില്ല, മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി മാറിനിന്നാൽ നമ്മൾ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ സന്തോഷവും ആഘോഷവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

ജീവിതം എപ്പോഴും നമ്മൾക്ക് രണ്ട് അവസരം വെച്ചുനീട്ടുന്നുണ്ട്, പൊരുതുക അല്ലെങ്കിൽ പൊരുത്തപ്പെടുക, പൊരുതണം എന്ന ആഗ്രഹവും ഉളളിലൊതുക്കി പൊരുത്തപ്പെട്ടവരാണ് നമ്മളിൽ ഏറെയും. ശുഭദിനം നേരുന്നു…… 🙏

Read More

കോപത്തിന്റെ വികാരങ്ങളിൽനിന്ന് നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്ക് ഉണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്ന് നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല, അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. വില അറിയാതെ വലിച്ചെറിയുന്ന പലതും വില അറിയുമ്പോൾ വലിയ വില കൊടുത്താലും വാങ്ങുവാൻ കഴിയാതെ ആവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളുടെ ഉത്തമസുഹൃത്ത് ആരാണ് എന്ന് ആരെങ്കിലും നമ്മളോട് ചോദിച്ചാൽ നമ്മൾക്ക് ലളിതമായി ഉത്തരം നൽകുവാൻ കഴിയണം, മറ്റൊരാൾക്കുവേണ്ടി നമ്മളെ ഒഴിവാക്കാത്ത ഒരു വ്യക്തി ആരാണോ ആ വ്യക്തിയാണ് നമ്മളുടെ ഉത്തമസുഹൃത്ത് എന്ന്. ശുഭദിനം നേരുന്നു….. 🙏

Read More

നാളേയ്ക്ക് മാറ്റിവെക്കരുതാത്ത ചിലതുണ്ട് എന്നാലും മടിമൂലം നമ്മൾ അത് മാറ്റിവെയ്ക്കുകതന്നെ ചെയ്യും, കാലം പോകുന്നത് അറിയാതെ മാറ്റിവെച്ചതൊക്കെ പിന്നീട് നഷ്‌ടബോധം നൽകുകയും ചെയ്യും, എന്നാൽ മാറ്റിവെയ്ക്കുന്നതിൽ പലതും കയ്യെത്തിപിടിക്കുവാൻ കഴിയാത്ത ദൂരത്തേക്ക് മാറിനിൽക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

എന്തും വാങ്ങിയതിന് ശേഷമാണ് അതിലും നല്ലത് കാണുക, അപ്പോൾ കയ്യിലുള്ളതിൽ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നത് സ്വാഭാവികവും മനുഷ്യസഹജവുമാണ്. പക്ഷെ സ്വന്തമാക്കിയതിൽ സംതൃപ്തി കണ്ടെത്തുന്നവർ ആരോ അവരാണ് ജീവിതത്തിൽ വിജയിക്കുക. ശുഭദിനം നേരുന്നു….. 🙏

Read More

ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ തെറ്റില്ല, പരിഹാസത്തിന് മറുപടി പറയേണ്ട കാര്യവുമില്ല. മറ്റുള്ളവരുടെ വാക്കുകളിൽ വിശ്വസിച്ചാൽ ഒരു പക്ഷേ നമ്മൾ നിരാശരാകേണ്ടി വരും. സ്വന്തം പ്രവൃത്തികളിൽ വിശ്വസിക്കുക, നമ്മൾ ഒരിക്കലും നിരാശരാകുകയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More