മനോഹരമായ നിമിഷങ്ങൾ ഒരു പ്രാവശ്യമെങ്കിലും നമ്മൾക്ക് സമ്മാനിച്ചവരെ ഓർമ്മയുടെ പുസ്തകത്താളിൽ എഴുതിയിട്ടേക്കണം. വീണ്ടും വീണ്ടും വായിക്കുവാൻ വേണ്ടിയാണത്. എന്തുകൊണ്ടെന്നാൽ ആ ഒരാൾക്ക് പകരമാകുവാൻ മറ്റൊരാൾക്ക് ഒരിക്കലുമാവില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
Author: Ranjith Sarkar
സ്നേഹത്തേക്കാൾ മൂർച്ചയേറിയതാണ് അകൽച്ച, അത് അത്രമേൽ പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ അതിന് വേദനയേറുകയും ചെയ്യും. അതുകൊണ്ട് സ്നേഹം അത് മനസ്സിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. ശുഭദിനം നേരുന്നു…… 🙏
തേടിപ്പോയി കിട്ടുന്ന ബന്ധങ്ങളിൽ ചിലതൊക്കെ അഴകുള്ളതായിരിക്കാം, എന്നാൽ കണ്ടും കേട്ടും അറിഞ്ഞും തേടിയെത്തുന്ന ബന്ധങ്ങൾ ആയിരിക്കും കൂടുതൽ അഴകുള്ളതും ആഴമേറിയതും. ശുഭദിനം നേരുന്നു….. 🙏
പരിപാടികളുടെ അവസാനം ചടങ്ങിനുവേണ്ടിമാത്രം നടത്തുന്ന ഒന്നായിരിക്കരുത് നന്ദിപ്രകടനം, ജീവിതത്തിലെ ഓരോ നിമിഷവും ഓരോത്തരിലും ഉണ്ടായിരിക്കേണ്ട മനോഭാവമായിരിക്കണം അത്. ഉപകാരസ്മരണകളിലാത്ത ജീവിതം തികച്ചും ശുഷ്ക്കമായിരിക്കും. ശുഭദിനം നേരുന്നു …… 🙏
തിരിച്ചുകിട്ടുന്നവയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ചില ഗുണങ്ങളുണ്ട്, നിരാശ ഉണ്ടാവുകയില്ല, പ്രവർത്തന ഊർജ്ജം സ്വയം കണ്ടെത്തും, ഉദ്ദേശശുദ്ധിയിൽ കളങ്കം വരുകയുമില്ല, ആരോടും പരിഭവവും ഉണ്ടാവില്ല, എന്ത് സംഭവിച്ചാലും കർമ്മങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു…… 🙏
ചെയ്യുന്നതെല്ലാം സൽകർമ്മകളാണെന്ന വ്യാജേന പലരും സ്ഥാനങ്ങളും അവസരങ്ങളും സമ്മാനങ്ങളും ചോദിച്ചുവാങ്ങുന്നു, സത്യമറിയാത്തവർ ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കികൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇവിടങ്ങളിൽ സംഭവിക്കുന്നതെന്ന് പൊതുജനങ്ങൾ അറിയുകയും പ്രതികരിക്കുകയും വേണം. ശുഭദിനം നേരുന്നു ……. 🙏
കടമ നിറവേറ്റാൻവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ അർത്ഥരഹിതമാണ്, ആചാരത്തിനും ഔപചാരികതയ്ക്കുംവേണ്ടി മാത്രം നടത്തുന്ന ചടങ്ങുകളും അവയിലെ പങ്കാളിത്തവും വെറും കപടനാടകങ്ങൾ മാത്രമാണ്. ശുഭദിനം നേരുന്നു ……. 🙏
എല്ലാ എതിരാളികളേയും എതിർത്ത് തോൽപ്പിക്കേണ്ടതില്ല, പരദൂഷണങ്ങളും കുറ്റങ്ങളും അധിക്ഷേപങ്ങളും ശീലമാക്കിയവർക്ക് സ്വന്തമായ ദിശയോ ലക്ഷ്യമോ ഉണ്ടാകില്ല, ആരെയെങ്കിലും അവഹേളിക്കുന്നതിനോ അപമാനിക്കുന്നതിനോ മാത്രമായിരിക്കും അവരുടെ താല്പര്യം. ശുഭഞായറാഴ്ച നേരുന്നു …. 🙏
ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ കഴിയുകയില്ല, എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുവാൻ കഴിയും. ശുഭദിനം നേരുന്നു…… 🙏
നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും ചെയ്തേക്കാം, എങ്കിലും ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നുകൊണ്ട് ഇരിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മൾതന്നെ ഇല്ലാതായിപ്പോകും. ശുഭദിനം നേരുന്നു…… 🙏
