Author: Ranjith Sarkar

Graphologist.

വാഹനം ഓടിക്കുമ്പോൾ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയതീർപ്പുകളാണ്, ഒരുനിമിഷം വൈകിയാൽ ചിലപ്പോൾ കഥ മാറും, അതുപോലെ വൈകി എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ ജീവനേയും ജീവിതത്തെയും ബാധിച്ചെന്ന് വരാം. ശുഭഞായറാഴ്ച നേരുന്നു ….. 🙏

Read More

കാത്തിരിപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളുണ്ട്, പ്രവർത്തികൊണ്ട് മാത്രം തീർപ്പാക്കാവുന്ന കാര്യങ്ങളുമുണ്ട്, പരിഭവങ്ങൾപോലും കാലപ്പഴക്കത്തിലൂടെ ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അപ്പപ്പോൾ പറഞ്ഞുതീർക്കുന്നതാണ്. ശുഭദിനം നേരുന്നു ….. 🙏

Read More

ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല, അതും എന്നത്തേക്കുമായി നിലനിൽക്കുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More

നിറവും രൂപവും നോക്കാതെ നിഴലുകൾക്കെല്ലാം ദൈവം ഇരുട്ട് നൽകിയത് എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുവാനും, അഹങ്കരിക്കുവാൻ നമ്മളുടെ കൈയ്യിൽ ഒന്നുമില്ല എന്ന് കാണിക്കുവാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു…… 🙏

Read More

മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ ധാരണകൾ മിക്കവാറും സത്യമാകാറില്ല, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്തവരാണ് ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്, ഇത്തരം ചിന്തകൾ വെച്ചുപുലർത്തി പ്രവൃത്തിക്കുമ്പോഴാണ് നമ്മൾ സ്വയം മോശക്കാരാകുന്നതും മറ്റുള്ളവരെ മോശക്കാരാക്കുന്നതും. ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുന്നതുപോലെ അവരും നമ്മളെ മനസ്സിലാക്കും എന്ന ചിന്തയാണ് നമ്മളുടെ ഏറ്റവും വലിയ പരാജയം, മടുത്തുപോയവരാണ് നമ്മളെ മാറ്റിനിർത്തുന്നത്, ഇഷ്ടപ്പെടുന്നവർ നമ്മളെ ചേർത്തുനിർത്തുക തന്നെ ചെയ്യും. ശുഭദിനം നേരുന്നു ….. 🙏

Read More

പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണംകൊണ്ട് നമ്മൾ തള്ളിപ്പറഞ്ഞിട്ടുണ്ടാകാം, മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെയുള്ള ശരികളെയെല്ലാം ഒരു നിമിഷംകൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. ശുഭഞായറാഴ്ച നേരുന്നു …. 🙏

Read More

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു അല്ലെങ്കില്‍ നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്നൊക്കെ ചിന്തിച്ചിരുന്നാൽ പിന്നെ വേറൊന്നും നമ്മളുടെ മനസ്സിലെ ചിന്തയിലേക്ക് വരില്ല, ചിന്തിച്ചതിനെപ്പറ്റി തന്നെ വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടേയിരിക്കും. ശുഭദിനം നേരുന്നു ……. 🙏

Read More

അനുഭവങ്ങളിൽനിന്ന് എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക, അഭിനയങ്ങളിൽ വീണ് വീണ്ടും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക, വേദനിപ്പിച്ചവർക്ക് ഇനിയും വേദനിപ്പിക്കുവാൻ ഒരു മടിയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More

ഈ ലോകത്ത് ആരും നമ്മളെ സ്നേഹിക്കുന്നത് നമ്മൾക്ക് വേണ്ടിയിട്ടൊന്നുമല്ല, അത് അവരെതന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടിയിട്ടാണ്. പിന്നെ നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ അവർക്ക് നല്ല ഓർമ്മയൊന്നും കാണുകയില്ല. എന്നാൽ നമ്മൾ ഒന്നും ചെയ്തുകൊടുത്തിട്ടില്ല എങ്കിൽ അത് അവരെ നല്ല രീതിയിൽ അലട്ടുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More