സ്നേഹം മൂന്നുതരത്തിൽ പ്രകടിപ്പിക്കുന്നവരുണ്ട്. ഒന്ന് : ഇല്ലാത്ത സ്നേഹത്തെ ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർ, രണ്ട് : ഉള്ള സ്നേഹത്തെ പ്രകടിപ്പിക്കുവാൻപോലും അറിയാത്തവർ, മൂന്ന് : ഉള്ള സ്നേഹത്തെ അതുപോലെ തന്നെ പ്രകടിപ്പിക്കുവാൻ അറിയുന്നവർ. നമ്മൾ കൂടുതലും വീണുപോകുന്നത് ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർക്കുമുന്നിൽ മാത്രമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏
Author: Ranjith Sarkar
കുറ്റങ്ങൾ കണ്ടെത്താനും അഭിപ്രായങ്ങൾ പറയാനും ആളുകളുണ്ടാവും എന്നാൽ ഒരു കാര്യവും മുൻകൈ എടുത്ത് ചെയ്യാനോ സ്വയം ചെയ്യാനോ ഉള്ള കഴിവ് അവർക്ക് ഉണ്ടാകില്ല. ജീവിതകാലം മുഴുവൻ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും, ഇതൊന്നും ചെവികൊള്ളാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക. ശുഭദിനം നേരുന്നു …… 🙏
ചിന്തിക്കാത്തവരെ ആരും ചിന്തിപ്പിക്കരുത്, ചിന്തിക്കുന്നവരെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കരുത്, എന്നാൽ ചിന്തിക്കുന്നവരെപോലെ തന്നെ അനിവാര്യവും പ്രിയപ്പെട്ടവരുമാണ് ചിന്തിക്കാത്തവരും, ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനുമാണ് ഈ ശുഭദിനങ്ങൾ. ശുഭദിനം നേരുന്നു ……. 🙏
ഓരോ നിരാശയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു പ്രത്യാശയുടെ നിറം, അത് തിരിച്ചറിയുമ്പോഴാണ് നമ്മളുടെ ജീവിതത്തിൻ്റെ ദിശയും ഗതിയും മാറുന്നത്. ശുഭദിനം നേരുന്നു……. 🙏
അന്യന്റെ തെറ്റുകളിൽ ആനന്ദം കണ്ടെത്തുന്നതിലും നല്ലത് സ്വന്തം തെറ്റുകളെയോർത്ത് കണ്ണീർ പൊഴിക്കുന്നതാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനായി നാവ് ഉയർത്തുന്നതിനുമുമ്പേ നമ്മൾ നമ്മളിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കുക, പിന്നിട് ഒരിക്കലും ആ നാവ് ഉയരില്ല. ശുഭദിനം നേരുന്നു…… 🙏
ശാന്തത നമ്മുടെ ഒരു മഹാശക്തിയാണ്, അമിതമായി പ്രതികരിക്കുകയോ വ്യക്തിപരമായി കാര്യങ്ങൾ എടുക്കുകയോ ചെയ്യാതിരിക്കുവാനുള്ള കഴിവാണ് അത്, അത് നമ്മുടെ മനസ്സിനെ ശുദ്ധമാക്കുകയും നമ്മുടെ ഹൃദയത്തെ ശാന്തമാക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു……..🙏
നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ജീവിതത്തിൽ വിജയവും സന്തോഷവും കൈവരുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
പ്രശ്‌നങ്ങളിലേക്ക് നോക്കിയാൽ ആയിരം പ്രശ്നങ്ങൾ കാണാം, അവസരങ്ങളിലേക്ക് നോക്കിയാൽ ആയിരം അവസരങ്ങളും കാണാം, രണ്ടും എന്നും എപ്പോഴും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും, എന്നാൽ എവിടെ നോക്കണമെന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ശുഭദിനം നേരുന്നു……. 🙏
കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ എന്നന്നേക്കുമായി വിട്ടകന്ന് പോയതിനുശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും, എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നത്. ശുഭദിനം നേരുന്നു……. 🙏
പ്രയാസപൂര്‍ണ്ണമായ പരിതസ്ഥിതിയിലും പ്രത്യാശ പുലര്‍ത്തുവാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, അതുകൊണ്ട് ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അത് കൈകാര്യം ചെയ്യുവാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. ശുഭദിനം നേരുന്നു…… 🙏
