Author: Ranjith Sarkar

Graphologist.

ജീവിതത്തിലെ ഒരു ദിവസത്തെയും ഒരിക്കലും വെറുക്കരുത്, നല്ല ദിവസങ്ങൾ സന്തോഷം നൽകുന്നുണ്ട് എങ്കിൽ മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുകയും ചെയ്യും, രണ്ടും നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്. ശുഭഞായറാഴ്‌ച നേരുന്നു…… 🙏

Read More

സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമല്ല മറിച്ച്, എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെ തന്നെ നടന്നാൽ അത് വൈകാതെ നമ്മളെ മടുപ്പിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

എല്ലാവരും വോട്ട് ചെയ്യണം, ആർക്ക് വോട്ട് കൊടുക്കണമെന്നത് തീർത്തും നമ്മുടെ സ്വകാര്യതയാണ്, പക്ഷെ തീരുമാനം എടുക്കുവാൻ ദിനരാത്രങ്ങൾ ഏറേയില്ല, തീരുമാനം സുചിന്തിത നിലയിൽ തന്നെയാവണം. ശുഭദിനം നേരുന്നു …… 🙏

Read More

നമ്മൾ എല്ലാവരും ഭൂമിയിൽ വരുന്നത് തനിച്ചാണ്, തിരിച്ചുപോകുന്നതും തനിച്ചാണ്, ഇതിനിടയിൽ ചില സാഹചര്യങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും എല്ലാം ഉണ്ട് എന്നും എല്ലാവരും ഉണ്ട് എന്നും, പക്ഷെ അതൊരു തോന്നൽ മാത്രമാണ്, അതുകൊണ്ട് നഷ്ടങ്ങളെല്ലാം ഓർമ്മകളാക്കുകയും നേട്ടങ്ങളെല്ലാം വിജഞാനമാക്കുകയും ചെയ്ത് ഈ ലോകത്തിലെ ഒന്നും ശാശ്വതമല്ല എന്ന അറിവോടെ ജീവിക്കുക. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളുടെ ഈ ജീവിതവും ജീവിതത്തിലെ സമയവും രണ്ട് അദ്ധ്യാപകരെ പോലെയാണ്, സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുവാൻ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, അതുപോലെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് സമയവും നമ്മളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെട്ട വാഹനംപോലെ ആവണം നമ്മുടെ ജിവിതം ആരൊക്കെ കയറിയിറങ്ങിയാലും നമ്മൾ നമ്മളുടെ ലക്ഷ്യത്തിൽ എത്തുക തന്നെ വേണം. ശുഭദിനം നേരുന്നു…… 🙏

Read More

വിശദമായി അറിയാതെ അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക, കേൾക്കുന്ന എല്ലാകാര്യങ്ങളും അതുപോലെ വിശ്വസിക്കുകയും ചെയ്യരുത്. നമ്മളിൽ ചിലർ ശുദ്ധനുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്, മറ്റുള്ളവരെ മോശക്കാർ ആക്കുന്നതിൽ ഇത്തരക്കാർക്ക് ഒരു നിഗൂഢ ആനന്ദവുമുണ്ട്. ശുഭദിനം നേരുന്നു…… 🙏

Read More

കൂടെ കൂടുന്നവരുടെ യഥാര്‍ത്ഥ പ്രകൃതവും പെരുമാറ്റവും കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തെളിമയുളള ബന്ധങ്ങള്‍ സൃഷ്ടിക്കാനാവുന്നത്, അങ്ങനെ ഉണ്ടാവുന്ന ചില ബന്ധങ്ങളെ പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത്രയ്ക്കും ആത്മാർത്ഥതയുള്ളതും പരിശുദ്ധിയുള്ളതും ആയിരിക്കും ആ ബന്ധങ്ങൾ, കുറഞ്ഞ കാലംകൊണ്ട് കൂടുതൽ കാലത്തെ അടുപ്പം തോന്നുന്നതുമൊക്കെ ആയ എന്തൊക്കെയോ ഒരു അപൂർവ്വബന്ധങ്ങൾ ആയിരിക്കും അത്. ശുഭദിനം നേരുന്നു….. 🙏

Read More

ചിലരുടെ ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, അതിൽ വിലപിച്ചിട്ട് കാര്യവുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയുമില്ല, എന്നെങ്കിലും ഒരിക്കൽ ഒറ്റക്കിരിക്കുമ്പഴോ അല്ലാത്ത നേരത്തോ, സ്ഥാനം ഒഴിഞ്ഞ് ഓർമ്മകൾ ആവുന്നവരാണ് നമ്മൾ എല്ലാവരും. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More

പിടിവാശികൊണ്ടോ അഹംഭാവംകൊണ്ടോ ജീവിതത്തിൽ നമുക്കൊന്നും നേടുവാനാവില്ല, പക്ഷേ വിട്ടുവീഴ്ച കൊണ്ട് പലതും നേടുവാനുമാവുകയും ചെയ്യും. തെറ്റുപറ്റിയെന്ന് തോന്നിയാൽ ക്ഷമ ചോദിക്കുക, അതിൽ അഭിമാനം നഷ്ടപ്പെടുകയൊന്നുമില്ല, പകരം നല്ലൊരു വ്യക്തിത്വം രൂപപ്പെടുകയാണ് ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണ്. ദു:ഖം വരുമ്പോൾ ജീവിതത്തെ പഴിച്ചും, സുഖം വരുമ്പോൾ തന്നെത്തന്നെ മറന്നും ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ. സുഖവും ദു:ഖവും വൈരുധ്യങ്ങളും ശാശ്വതവുമല്ലെന്ന ബോധമാണ് നമ്മളാദ്യം നേടേണ്ടത്. ശുഭദിനം നേരുന്നു….. 🙏

Read More