Author: Ranjith Sarkar

Graphologist.

ചിതറി നിൽക്കാതെ കൂടിനിൽക്കുമ്പോൾ മാത്രമാണ് ഐക്യമുണ്ടാകുന്നത്, ഐക്യമുള്ളിടത്ത് മാത്രമേ വിജയവും ഉണ്ടാവുകയുള്ളൂ, അതീവബലമുള്ള ചങ്ങലകൾ ഉണ്ടാക്കുന്നതുപോലും നേരിയ കണ്ണികൾ തമ്മിൽ കൂട്ടിച്ചേർത്ത് ബന്ധിപ്പിച്ചിട്ടാണ്. ശുഭദിനം നേരുന്നു…… 🙏

Read More

കൂടെയുണ്ടായിരുന്ന പലരും നമ്മളിൽനിന്നും അകന്നുപോകുമ്പോൾ മനസ്സ് വിഷമിക്കും, മിഴികൾ നിറയും, കൈവിട്ടുപോയാലും ഉള്ളിൽ നല്ല ഓർമ്മകളായി അവരൊക്കെ നമ്മുടെ കൂടെ ഉണ്ടാവും വെളിച്ചവും തെളിച്ചവുമായി. ശുഭദിനം നേരുന്നു …. 🙏

Read More

ഏതൊരു കാര്യം ചെയ്യുമ്പോഴും അത്‌ സ്വയം ബോധ്യത്തോടെ ചെയ്യുക, മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങളുടെയും മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെയും പരിണിതഫലം തികച്ചും വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്തനിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സഹായരാണ് നമ്മൾ എല്ലാവരും, അതുകൊണ്ട് ഒന്നിനുവേണ്ടിയും തിരക്ക് കൂട്ടാതിരിക്കുക, കലങ്ങിയ വെള്ളവും കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം തെളിയും. ശുഭദിനം നേരുന്നു…….. 🙏

Read More

ഒരാളുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്തുവാനും മാറിനിന്ന് വിമർശിക്കുവാനും ആർക്കും കഴിയും, എന്നാൽ പോരായ്മകൾ അവരോട് സ്വകാര്യമായി പറയുകയും തിരുത്തുവാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് നമ്മളിലെ നന്മകൾ വെളിച്ചം കാണുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മളിൽ ചിലരുണ്ട് വലിയ വിചാരമുളളവർ, പക്ഷെ മറ്റുള്ളവർ അവർക്ക് യാതൊരു വിലയും നൽകുന്നില്ലെന്ന് അവർ അറിയുന്നുണ്ടാവില്ല, സ്വന്തം പേരിൽ സമൂഹത്തിന് ഒന്നും ചെയ്യാൻ കഴിവില്ലാത്ത ഇവർ മറ്റുള്ളവരുടെ ഔദാര്യംകൊണ്ട് ജീവിക്കുന്നവരുമാണ്. ശുഭദിനം നേരുന്നു ….. 🙏

Read More

പരിഭവങ്ങൾക്കുപകരം പരീക്ഷണങ്ങളും ഒഴിവുകഴിവുകൾക്കുപകരം പോരാട്ടങ്ങളുമാണ് വിജയിക്കുന്നതിൻ്റെ മനഃശാസ്ത്രം. ഒന്നിനോടും ഒരു താൽപര്യവുമില്ലാതെ കണ്ടും കേട്ടും മടങ്ങുവാൻവേണ്ടി മാത്രമായി എന്തിനാണ് ഒരു ജീവിതം. ശുഭദിനം നേരുന്നു……. 🙏

Read More

മറ്റുള്ളവരുടെ വിമർശനങ്ങളും അഭിപ്രായങ്ങളും കേട്ട് ഒരിക്കലും നിരാശപ്പെടരുത്, അവ നല്ലതാണെങ്കിൽ നമ്മൾ അതിൽനിന്ന് പഠിക്കണം, അല്ലെങ്കിൽ അവയെ വെറും വാക്കുകളായി അവഗണിച്ചേക്കുക. ശുഭദിനം നേരുന്നു…….. 🙏

Read More

ആത്മാർത്ഥമായ ബന്ധങ്ങളിൽ അധികം പ്രകടനങ്ങൾ ഉണ്ടാകില്ല, ആവശ്യങ്ങളുണ്ടാകില്ല, കള്ളങ്ങളിൽ പൊതിഞ്ഞ മാധുര്യമേറിയ മൊഴികളുമുണ്ടാകില്ല, ഉണ്ടാകുന്നത് നിഷ്‌കളങ്കമായ സ്നേഹവും വിശ്വാസവും അതിലൂടെ കിട്ടുന്ന സമാധാനവുമാണ്. ശുഭദിനം നേരുന്നു………. 🙏

Read More