Author: Mary Josey Malayil

Short story writer.

Spoiler Alert! ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്.  ലാലേട്ടൻ ഇല്ലാത്ത സിനിമ,പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ… ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻറെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട്തന്നെ ഇരിഞ്ഞാലക്കുട ‘ചെമ്പകശ്ശേരി സിനിമാസിൽ ‘എൻ്റെ സഹോദരങ്ങൾക്കൊപ്പം  ഒരു അവസരം ഒത്തു കിട്ടിയപ്പോൾ അത് കാണാനായി പുറപ്പെട്ടു. നല്ലൊരു  എന്റെർറ്റൈനർ എന്നൊന്നും അവകാശപ്പെടാനാവില്ല. എന്നാൽ കിരീടം, ആകാശദൂത് പോലുള്ള നെഞ്ചുപൊട്ടുന്ന കരച്ചിലും ഉണ്ടാകില്ല. വളരെ ചെറിയൊരു കഥ. ശരിയേത്, തെറ്റേത് അതൊരു പ്രഹേളിക പോലെ തോന്നും. ഉർവ്വശിയുടെ ഭാഗം ചിന്തിച്ചു നോക്കുമ്പോൾ തോന്നും എന്താണ് ആ അമ്മ ചെയ്ത തെറ്റ്? പണ്ടെന്നോ അസുഖം വന്നു എന്ന് കരുതി തൻറെ മകന് ഒരു കുടുംബജീവിതം നിഷേധിക്കുന്നത് ശരിയാണോ? ഏത് അമ്മയാണ് ആഗ്രഹിക്കാത്തത് തൻറെ മകൻറെ സ്വസ്ഥമായ ഒരു കുടുംബ ജീവിതം? ഇനി പാർവ്വതിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ അന്യ മതത്തിൽ പെട്ട ഒരു പയ്യനെ സ്നേഹിച്ചിരുന്ന അവളെ സമൂഹത്തിൻറെ ചാട്ടവാറടിയ്ക്ക്  വിട്ടു കൊടുക്കാൻ തയ്യാറാകാതെ…

Read More

“സൈബർ സെക്യൂരിറ്റി” (എന്താണ് സൈബർ സെക്യൂരിറ്റി) റാഫേൽ  ടി .ജെ. “പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലം ഉള്ള അധ്യാപകരുമാണ്.  (ചാൾസ്  W. ഏലിയറ്റ് ) തുറന്ന കണ്ണുകളിലൂടെ നിറമുള്ള സ്വപ്നങ്ങൾ കാണിക്കുന്ന വായനയെ, പുസ്തകങ്ങളെ നമുക്ക് നമ്മുടെ ഉയർച്ചയ്ക്കായി പ്രണയിക്കാം. ദിനപത്രവും ആനുകാലികങ്ങളും കഥയും നോവലും മാത്രം വായിക്കാൻ ഇഷ്ടപ്പെടുന്ന എൻറെ എഴുത്തു മുറിയിൽ അവിചാരിതമായി കടന്നുവന്ന ഒരു പുസ്തകം ആയിരുന്നു ശ്രീ ടി.ജെ. റാഫേലിന്റെ “എന്താണ് സൈബർ സെക്യൂരിറ്റി” എന്ന 37 പേജുള്ള പുസ്തകം. ഒരു ഉറങ്ങുന്ന സുന്ദരിയുടെ സ്വപ്നത്തിൽ വരുന്ന മാലാഖയുടെ ആകർഷകമായ കവർ പേജുള്ള ഈ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഒന്നു തുറന്ന് വായിക്കാം എന്ന് കരുതി. അടുത്ത വർഷം ആകുമ്പോഴേക്കും സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ജോലികൾക്ക് 15 ലക്ഷം പേരുടെ തൊഴിൽ സാധ്യത വന്നേക്കും എന്ന രചയിതാവിന്റെ ആദ്യ പേജിൽ തന്നെയുള്ള അവകാശവാദം…

Read More

എന്റെ അച്ഛൻ ഞങ്ങളെ വേർപിരിഞ്ഞിട്ട് ഏകദേശം 38 വർഷം ആയി. കൗമാരകാലത്ത് ചെറിയൊരു വെള്ളിനാണയവുമായി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് ഇറങ്ങി തിരിച്ച സഹസികനായിരുന്നു എന്റെ പിതാവ് ശ്രീ റപ്പായി തെക്കേത്തല. അന്ന് ആരംഭിച്ച കച്ചവടം പച്ചപിടിച്ച് 4 തലമുറകളിലായി ഇടമുറിയാതെ ഇന്നും തുടരുന്നു. മലയാളമണ്ണിൽ സ്മരണീമായ പൈതൃകം സൃഷ്ടിച്ചുകൊണ്ട് നൂറ്റാണ്ടുകളുമായി നില കൊള്ളുന്ന ഒരു തറവാടാണ് “ചിറയത്ത് തെക്കേത്തല “. ഏതാണ്ട് ക്രിസ്തുവർഷം 1700 നോട് അടുപ്പിച്ചാണ് ചിറയത്ത് തെക്കേത്തല കുടുംബത്തിലെ ഒന്നാമത്തെ പൂർവികൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. അതിനുശേഷം 190 കൊല്ലത്തോളം കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ഒരു മാലാഖയുടെ പേര് ഇട്ടിട്ടില്ല. 1893 ലാണ് ആദ്യമായി റപ്പായി എന്ന പേര് എത്തിയത്. ഇതിന് ഒരു പിന്നാമ്പുറ കഥയുണ്ട്. തെക്കേത്തല കുടുംബത്തിലെ മറ്റൊരു പൂർവികന് ഇരിഞ്ഞാലക്കുട ചന്തയിൽ വെളിച്ചെണ്ണ കച്ചവടം ഉണ്ടായിരുന്നു. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ മാത്രമേ അദ്ദേഹം കട തുറന്നിരുന്നുള്ളൂ. കടയിൽ വില്പനയ്ക്ക് സഹായിച്ചിരുന്നത് ഈ പൂർവ്വീകന്റെ കാര്യസ്ഥൻ ആയിരുന്നു.…

Read More

ലോക പിതൃദിനം–ജൂൺ 19 മറ്റെല്ലാ ദിനങ്ങളെയും പോലെ ഇതിൻറെ ഉത്ഭവവും അമേരിക്കയിൽ നിന്നുതന്നെ. യുദ്ധത്തിലെ പോരാളിയായ തൻറെ അച്ഛനെ ആദരിക്കുന്നതിന്‍റെ  ഭാഗമായി സോനാര എന്ന വനിത   പിതൃദിനം ആചരിക്കാൻ തീരുമാനിച്ചു. അമ്മയുടെ മരണശേഷം പട്ടാളക്കാരനായ അച്ഛൻ സോനാരായേയും അഞ്ചു സഹോദരങ്ങളെയും👦👧🧑👨👱   തനിച്ച് വളർത്തി വലുതാക്കി.  അക്കാലത്ത് അതൊരു അപൂർവ സംഭവമായിരുന്നു. ഭാര്യ  മരണപ്പെട്ടാൽ ഉടനെ അടുത്ത വിവാഹം💏 എന്നതായിരുന്നു രീതി. ഇന്ന് ലോകമെമ്പാടും ഈ ദിനം പിതൃദിനമായി ആഘോഷിച്ചു വരുന്നു. “നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”. ജോർജ് ഹെർബർ. എൻറെ ഒരു അനുഭവ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 1994 –“തേൻമാവിൻ കൊമ്പത്ത്” എന്ന പ്രിയദർശൻ സിനിമ റിലീസ് ആയ സമയം. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. അന്ന് തന്നെ വൈകുന്നേരം ഫസ്റ്റ് ഷോയ്ക്ക് കുടുംബസമേതം കാണാൻ പോകണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ച്  ഭർത്താവിൻറെ മുമ്പിൽ അവതരിപ്പിച്ചു. “ഇന്ന് ഒന്നും പോകാൻ പറ്റില്ല. എനിക്ക് രാവിലെ തന്നെ ബാങ്ക് സംബന്ധമായ കുറേ കാര്യങ്ങൾ…

Read More

ജൂൺ 19-   വായനാദിനം 📚 കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ 1996 -ജൂൺ 19  മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്. 📙📘📗 നൂറു സുഹൃത്തുക്കൾക്ക് തുല്യമത്രേ ഒരു പുസ്തകം.📖 നല്ലൊരു സുഹൃത്തോ ഒരു വായനശാലയ്ക്ക് സമവും. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക എന്നത് കുഞ്ഞുനാൾ മുതലേ ഉള്ള ശീലമായിരുന്നു. വീട്ടിൽ അച്ഛന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. പക്ഷേ അധികവും  എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ  ആയിരുന്നു. സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ ഞങ്ങൾ മക്കൾക്കെല്ലാം കഥാപുസ്തകങ്ങൾ വായിക്കാൻ തരുന്ന📓 പതിവുണ്ടായിരുന്നു അച്ഛന്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ പി. എൻ.പി.  പിള്ള സമ്മാനമായി തന്നവയായിരുന്നു അതിലധികം പുസ്തകങ്ങളും. ഞായറാഴ്ച വൈകുന്നേരത്തോടെ പുസ്തകം ഭദ്രമായി അച്ഛനെ തിരിച്ചു ഏൽപ്പിക്കും. അതുപോലെ മധ്യവേനലവധി തുടങ്ങുമ്പോൾ അച്ഛൻ രാവിലെ ഓരോ പുസ്തകം എനിക്കും സഹോദരങ്ങൾക്കും നൽകും. വായിച്ച് കഴിഞ്ഞ് നമ്മൾ ആ കഥയുടെ രത്നചുരുക്കം ഇംഗ്ലീഷിൽ എഴുതി അച്ഛൻറെ ഓഫീസ് മുറിയിൽ വയ്ക്കണം.…

Read More

ലോക പിതൃദിനം ജൂൺ 16 വാഷിംഗ്ടണിലെ സോനാര ഡോഡിന്റെ  ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി വളർത്തിയ വില്യം സ്മാർട്ട് എന്ന അവളുടെ അച്ഛൻറെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻറെ ജന്മദിനം പിതൃദിനമായി ആചരിക്കാൻ സോനാരാ തീരുമാനിച്ചു. 1966ൽ പ്രസിഡന്റ്‌ ഇതിന് ഔദ്യോഗിക സമ്മതം നൽകി. അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി. സ്നേഹത്തിൻറെ പാലാഴി, വാത്സല്യനിധി എന്നൊക്കെ കൂട്ടുകാരികൾ അവരുടെ അച്ഛൻമാരെ വിശേഷിപ്പിക്കുമ്പോഴും  എനിക്ക് ഈ അറുപതാം വയസ്സിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്ന വികാരം ഭയം കലർന്ന ബഹുമാനമാണ്. കൃത്യനിഷ്ഠ, അച്ചടക്കം, കർക്കശസ്വഭാവം, ഒരു കാര്യത്തെക്കുറിച്ച് അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അവസാനവാക്ക് ആയിരിക്കും. അതിലൊരു മാറ്റം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന  നിശ്ചയം ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ശാഠ്യം കാണിച്ചാലും ഒരിക്കലും…

Read More

അതിരാവിലെ തന്നെ എണീറ്റ് സുബ്ഹി നമസ്കരിച്ച്  ഒരു കട്ടൻ കാപ്പി ഇട്ടു കുടിച്ച് 2 സെൻറ് ഭൂമിയിലെ കൊച്ചു പുര പൂട്ടി ഹാജിയാരുടെ വീട്ടിലെ പുറം പണിക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവില്ലാതെ നബീസയുടെ കുത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. “ഹെന്റെ പടച്ചോനേ! ഇതെന്താ ഇപ്പൊ രാവിലെ തന്നെ ഫോൺ ബെൽ അടിക്കുന്നത്. ഇതാരാണപ്പാ ഇത്ര രാവിലെ തന്നെ. ആരെങ്കിലും മയ്യത്ത് ആയോ? കൊറോണക്ക് ശേഷം കുഴഞ്ഞുവീണ് മരിക്കണ ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല…. അതാ കാലം….” ഈ ആശങ്കയോടെ നബീസ ഫോൺ എടുത്തപ്പോൾ അങ്ങേ തലയ്ക്കൽ ജമീലുമ്മയാണ്. ”എന്താ ഉമ്മാ ഇത്ര രാവിലെ? എന്തെങ്കിലും അത്യാഹിതം ഉണ്ടായോ? “ എന്ന് ചോദിച്ചപ്പോൾ ജമീലുമ്മ പറഞ്ഞത്, “ഒരു അത്യാഹിതം ഉണ്ടായിരിക്കണ് . നീയതറിഞ്ഞിട്ടും എന്നോട് എന്തേ പറയാഞ്ഞത് എന്ന് അറിയാൻ വിളിച്ചതാണെന്ന്. “ ഹെന്റെ റബ്ബേ! എന്താ ഉണ്ടായത് എന്ന് ഒറ്റശ്വാസത്തിൽ ചോദിച്ചു നബീസ. കാരണം നബീസ അറിയാതെ…

Read More

[എന്റെ പിതാവ്ചി ശ്രീ ടി. ആർ. ജോണി എഴുതിയ ലേഖനം ] ചിതറിയ ചിന്തകൾ നാം ഈ ഭൂമിയിലെ വിരുന്നുകാരാണ്. ഒരു ചെറിയ കരച്ചിലോടെ ജനിച്ചു. ദീർഘമൗനത്തോടെ മരിക്കാനുള്ളവരാണ്. ഇപ്പോൾ സമയമാകുന്ന തേരിൽ കയറി യാത്ര ചെയ്യാം. തേരിനു 23 ജോടി ചക്രങ്ങളാണ്. ഒരു ചക്രം ഒരു ക്രോമോസോമിനു പകരം എന്നു സങ്കല്പിക്കാം. ഒരു സെറ്റു ചക്രങ്ങൾ മാതാവിൽ നിന്നു ലഭിച്ചു. മറ്റേ ഗണം പിതാവു തന്നു. ജോടി, ജോടിയായി ജോറായി മുന്നേറുന്നു. പഴയ കാലങ്ങളിലേക്കു പോകണമെന്നു തോന്നാം. ഒന്നും മാറ്റി മറിക്കാനല്ല. ചിലതൊക്കെ വീണ്ടും കാണാനാണ്. ഒരു കൊച്ചു കുഞ്ഞായാൽ അമ്മയുടെ പുഞ്ചിരി കാണാം. പള്ളിക്കൂടത്തിലെങ്കിൽ, പിന്നീടു കണ്ടിട്ടില്ലാത്ത കൂട്ടുകാരെ കാണാം . അവരോടൊത്തു കുറച്ചു നേരം ചെലവഴിക്കാം. കലാലയത്തിൽ എത്തിയാലൊ, യഥാർത്ഥത്തിൽ പഠിച്ചതെന്താണെന്നു മനസ്സിലാക്കാം. പഴയ ജോലി സ്ഥലത്തെത്തിയാൽ, ആദ്യ ശമ്പളം വാങ്ങിയതിൻ്റെ ഇളക്കം ഒന്നു കൂടെ ആസ്വദിക്കാം. ഒരിക്കൽ കൂടി കല്യാണം കഴിച്ചാൽ, ജീവിത പങ്കാളിയെ മാറ്റാനല്ല,…

Read More

സ്ഥലം മെഡിക്കൽ കോളേജ്. പോസ്റ്റ് മോർട്ടം മുറിയുടെ മുൻപിൽ തളർന്ന് കരഞ്ഞു ഇരിക്കുന്ന രണ്ട് അമ്മമാർ. പകൽ വെളിച്ചത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യുകയുള്ളൂ എന്ന നിബന്ധന ഈയിടെ കേന്ദ്രസർക്കാർ എടുത്തു മാറ്റിയെങ്കിലും ഫോറൻസിക് സർജൻമാരുടെ എണ്ണം വളരെ കുറവായതുകൊണ്ട് തന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് രണ്ടുപേരും. മോർച്ചറിയും പോസ്റ്റ്മോർട്ടം മുറിയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിനു മുമ്പിൽ നിസ്സഹായരായി ഇരിക്കുന്ന രണ്ടുപേർ. സുമതിയും ഗ്രേസിയും. ആറേഴു മണിക്കൂർ പരിസരം മറന്ന് കരഞ്ഞും നെടുവീർപ്പിട്ടും കഴിഞ്ഞപ്പോൾ അവർ പരസ്പരം പരിചയപ്പെട്ടു. ഒരാൾ 20 വയസ്സുകാരന്റെ അമ്മ. മകന് 10 വയസ്സുള്ളപ്പോൾ ഭർത്താവ് അപകട മരണത്തിൽ വേർപെട്ടു. അന്നുമുതൽ കുടുംബത്തിൻറെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് പാടുപെട്ട് ഇഴഞ്ഞും നിരങ്ങിയും നീക്കുന്ന കുടുംബമെന്ന വള്ളം. ഇളയത്തുങ്ങൾ രണ്ടു പേർ സ്കൂളിൽ പഠിക്കുന്നു. മൂത്തമകന് എന്തെങ്കിലും ഒരു ജോലി കിട്ടുന്നതോടെ കുടുംബം കുറച്ചെങ്കിലും കരകയറും എന്ന് ആശ്വസിച്ചിരിക്കുന്ന ആ കുടുംബത്തിൻറെ നേർക്കാണ് ഇരുട്ടടി…

Read More

കല്ലേറ്റുങ്കര നെരേപറമ്പിൽ കുഞ്ഞുവാറുവിന്റെയും കൊറ്റനെല്ലൂർ ഇടപ്പുള്ളി റോസിയുടെയും നാലാമത്തെ മകളാണ് അച്ചാര് . 1896 ജൂലൈ 26 നായിരുന്നു ജനനം. മൂന്നു ആൺകുട്ടികൾക്കു ശേഷമായിരുന്നു പിറവി. അതുകൊണ്ടു ഐശ്വര്യവതിയെന്നു കരുതുന്നു. മണ്ണിനെ പൊന്നാക്കുന്ന, കർഷക കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ചായിരുന്നു ജീവിതത്തിലെ താളങ്ങളും മേളങ്ങളും ഓളങ്ങളും. ആശാൻമാരുടെ അടുത്തുള്ള വിദ്യാഭ്യാസം, ബാലചികിത്സ, തയ്യൽ തുടങ്ങിയവ ചെറുപ്പത്തിൽ തന്നെ അഭ്യസിച്ചു. പറമ്പിൽ ഉണ്ടാകുന്ന കാർഷിക ഉല്പന്നങ്ങൾ ഇരിങ്ങാലക്കുട ചന്തയിൽ ആണ് പിതാവു കൊണ്ടുപോയി വിറ്റിരുന്നത്. അവിടെയുള്ള ഒരു ചെറു കച്ചവടക്കാരനുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ വീട്ടുകാരും നാട്ടുകാരും എതിർത്തു. അദ്ദേഹം പറഞ്ഞു. “ കെട്ടിക്കുന്നത് ചന്തയുടെ അടുത്തുള്ള ഒരു സ്ഥലത്തേക്കല്ലെ ? അവൾ എന്റെ മകളാണ്. ഒന്നുമില്ലെങ്കിലും അവൾ മരക്കിഴങ്ങു പുഴുങ്ങി ചന്തയിൽ വിറ്റു കുടുംബം പുലർത്തും “ വിവാഹത്തിനു ശേഷം, പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല; വെച്ചടിവെച്ചടിവച്ച് ഒരു കയറ്റമായിരുന്നു. വിജയിയായ പുരുഷന്റെ  പുറകിൽ  ഒരു സ്ത്രീ ഉണ്ടാകും എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ?മടിയും…

Read More