Author: Mary Josey Malayil

Short story writer.

12-9-2020. എൻറെ ജീവിതത്തിലെ  ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം. ഉച്ചയൂണു കഴിഞ്ഞ് മയങ്ങാൻ കിടന്ന അമ്മ ഒരു യാത്ര പോലും പറയാതെ പോയത് അന്നായിരുന്നു. നരച്ച തലമുടി കറുപ്പിച്ചും ബ്യൂട്ടിപാർലറുകളിൽ പോയി മുടി നീട്ടിയും ചുരുട്ടിയും മാനിക്യൂറും പെഡിക്യൂറും ഫേഷ്യലും ബ്ലീച്ചും ചെയ്തു എന്നും ചെറുപ്പം നിലനിർത്തിയിരുന്ന എനിക്ക് അമ്മയുടെ മരണശേഷം ആണ് മനസ്സിലായത് എനിക്ക് വയസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു എന്ന്. എൻറെ ഉത്തമ സുഹൃത്ത് എൻറെ അമ്മയായിരുന്നു. സൂര്യനു  താഴെയുള്ള സകല കാര്യങ്ങളും ഞാൻ ചർച്ച ചെയ്തിരുന്നത് അമ്മയുമായിട്ടായിരുന്നു. എൻറെ സഹോദരിമാരുടെയും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ മക്കളോടും ഒരേപോലെ സംസാരിച്ച് ആരേയും മുഷിപ്പിക്കാതെ ആരോടും സ്നേഹക്കൂടുതലോ സ്നേഹക്കുറവോ കാണിക്കാതെ എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ അറിയാവുന്ന നയതന്ത്രജ്ഞ ആയിരുന്നു അമ്മ എന്ന് പറഞ്ഞാൽ തെറ്റില്ല. എൻറെ അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു പെൺമക്കളെയെല്ലാം  ബിരുദധാരികളാക്കിയെടുക്കുകയെന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉടനെ വിവാഹിതയായ അമ്മ ആ ആഗ്രഹം ഞങ്ങൾ…

Read More

ഇലക് ഷൻ  തമാശകൾ മേരി ജോസി മലയിൽ, തിരുവനന്തപുരം. 1957 ലെ കേരളതിരഞ്ഞെടുപ്പ്. പ്രസിഡണ്ടു ഭരണത്തിൽ ആക്റ്റിങ് ഗവർണറുടെ പ്രഥമവും പ്രധാനവും ആയ ചുമതല തെരഞ്ഞെടുപ്പ് നടത്തുകയാണ്.ഇലക്ഷൻ  കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.കോട്ടയത്തു കളക്ടർ ആണ് റിട്ടേർണിംഗ് ഓഫീസർ.  അദ്ദേഹം എഞ്ചിനീയർ  ശ്രീ രങ്കനാഥൻ അടക്കം മിക്കവാറും എല്ലാവർക്കും തെരഞ്ഞെടുപ്പ് ചുമതല നൽകി. സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വയ്ക്കുക. മൂന്നാർ ഭാഗത്ത് സർക്കാർ ഉദ്യോഗസ്ഥർ കുറവ്. അതുകൊണ്ട് ബോർഡ് കാരെയും നിയമിക്കാൻ കോട്ടയം കലക്ടർ തീരുമാനിച്ചു. രങ്കനാഥൻ  പ്രതിഷേധിച്ചു. ഏത് മല  മറിക്കാൻ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മതി ആ വക ജോലികൾ എന്നായിരുന്നു കലക്ടറുടെ നിലപാട്. മൂന്നാറിലെ തേയില എസ്റ്റേറ്റിൽ  പോളിംഗ് ബൂത്ത് സ്ഥാപിക്കാറുണ്ട്. ഞാനായിരുന്നു അവിടത്തെ പ്രീസൈഡിങ്   ഓഫീസർ.വോട്ടർപട്ടികയിൽ സ്ത്രീകളുടെ പേരിനൊടൊപ്പം ഭർത്താവിന്റെയും പേരുണ്ടാകും. പോളിങ് ഓഫീസർ നമ്പർ വിളിക്കുമ്പോൾ വോട്ടർ പേരും ഭർത്താവിന്റെ  പേരും വിളിച്ചു പറയണം. ഇതായിരുന്നു അന്നത്തെ നടപടിക്രമം. ഞങ്ങൾ നമ്പർ വിളിച്ചു.…

Read More

പിറന്നാളാശംസകൾ (8-5-2024) 2024 മെയ്‌ എട്ടാം തീയതി എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർപ്പൂക്കൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമ്മക്കുറിപ്പ്. മൂന്നൂറിൽപരം ചലച്ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള പോൾ അങ്കിളിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം “മിഥുനം” സിനിമയിലെ സൂപ്പറണ്ടിങ് എഞ്ചിനീയറുടേതാണ്. ശ്രീനിവാസൻറെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത്  1993 ൽ  പുറത്തിറങ്ങിയ ‘മിഥുനം’  നല്ലൊരു   കോമഡി പടം ആയിരുന്നു. ഹാസ്യസാമ്രാട്ടുകളായ ജഗതിയും ഇന്നസെന്റും മത്സരിച്ചഭിനയിച്ച ചിത്രം.’ഊണ്  കഴിക്കുന്നതാണ് ഒരിക്കലും മടുക്കാത്ത പരിപാടി’  എന്ന് ഇന്നസെൻറ് ഈ സിനിമയിൽ പറയുന്നതുപോലെ ഒരിക്കലും മടുക്കാതെ ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയത്രേ ഇത്.  വെറും ചിരിക്കുമപ്പുറം നമ്മുടെ സർക്കാർ ഓഫീസിലെ  ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി,  നിരുത്തരവാദിത്വപരമായ പെരുമാറ്റം ഇതൊക്കെ നർമത്തിൽ ചാലിച്ച്  തുറന്നു കാണിക്കുന്ന ഒരു ആക്ഷേപഹാസ്യ സിനിമ കൂടിയാണിത്. ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ആഗ്രഹിക്കുന്ന മോഹൻലാലിന് കേരളത്തിലെ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ,  ചുവപ്പുനാട ഭരണക്രമം കൊണ്ട് ഇവിടെ കുടിൽ വ്യവസായം…

Read More

ജ്യോതിശാസ്ത്രപ്രകാരം ആണ്ടു പിറക്കുന്ന ദിനമാണ് വിഷു. കലി വർഷത്തിൻ്റെ ആരംഭ ദിവസം. വിഷുവിനെ കുറിച്ചുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ബാല രൂപം തനിക്ക് കാണണമെന്നും ഭഗവാനോടൊപ്പം തനിക്ക് കളിക്കണം എന്നും ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞ് ഉണ്ടായിരുന്നു. അതിനുവേണ്ടി എപ്പോഴും പ്രാർത്ഥിച്ചിരുന്ന ബാലൻറെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ‘നിന്നെ കാണുന്നത് അല്ലാതെ മറ്റെന്ത് കിട്ടാനാണ്?’ എന്ന ബാലൻറെ മറുപടിയിൽ സന്തുഷ്ടനായ ശ്രീകൃഷ്ണഭഗവാൻ തൻറെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ബാലന് സമ്മാനമായി നൽകി. ബാലൻ കണ്ണനിൽ നിന്ന് കിട്ടിയ സമ്മാനം പലരെയും കാണിച്ചെങ്കിലും ആരും അത് വിശ്വസിച്ചില്ല എന്ന് മാത്രമല്ല അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണൻറെ അരയിലെ അരഞ്ഞാണം മോഷണം പോയെന്നും ഈ ബാലൻ ആയിരിക്കാം അത് മോഷ്ടിച്ചത് എന്ന സംശയവും പറഞ്ഞു.ഇതുകേട്ട് ആ ബാലൻറെ അമ്മ സങ്കടം സഹിക്കാൻ ആകാതെ മകന്റെ അരയിലെ അരഞ്ഞാണം പൊട്ടിച്ച് വലിച്ചെറിഞ്ഞു. അരഞ്ഞാണം ചെന്ന് വീണത് ഒരു കൊന്നമരത്തിൽ.…

Read More

എന്റെ പിതാവ് ശ്രീ ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട എഴുതിയ ലേഖനം. ഓട്ടോഗ്രാഫ് 2024 മാർച്ച് 3 മലയാള മനോരമ പത്രം തൃശ്ശൂർ പേജ് 9 ലെ ഹോമിലി പേജിലെ ‘ഓട്ടോഗ്രാഫ്’ഷെയർ ചെയ്യൂ എന്ന് മത്സരം കണ്ടപ്പോൾ എൻറെ മനസ്സ് ഒറ്റയടിക്ക് പത്തെഴുപത് വർഷം പുറകോട്ട് പോയി. പെട്ടെന്ന് ഞാൻ ഒരു 17 വയസ്സുകാരനായോ? 😜 കലർപ്പില്ലാത്ത സൗഹൃദത്തിൻറെ, സ്നേഹത്തിൻറെ ആ ആഘോഷ രാവുകളിലേക്ക്  എൻറെ മനം കൂപ്പുകുത്തി. തിരുച്ചിറപ്പള്ളി സെൻറ് ജോസഫ് കോളേജിലെ ആ ദിനങ്ങൾ… സേക്രെഡ് ഹാർട്ട് ബോർഡിങ് ഹൗസിലെ താമസം. ഇന്നത്തെ പ്ലസ് ടു അന്നത്തെ ഇൻറർ മീഡിയേറ്റ് ക്ലാസ്. പഴയ അലമാരിയിൽ നിന്ന് ഞാൻ എൻറെ ഓട്ടോഗ്രാഫ് തപ്പിയെടുത്തു. ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് പഠിച്ചിരുന്നത് കൊണ്ടാകാം പലരും എൻജിനീയർ ആകട്ടെ എന്ന് ആശംസിക്കുന്നുണ്ട്. ഓരോ പേജും മറിച്ചുനോക്കി. ഓർമ്മകൾ തിരയടിച്ചു. മാറാല പിടിച്ചു കിടന്ന പഴയ പല സംഭവങ്ങളും തള്ളിക്കയറി വന്നു. പലതും വിളക്കിയെടുത്ത് സന്തതസഹചാരിയായ മെയിൽ…

Read More

ഏപ്രിൽ 13, 2024 — 89 വയസ്സ് പൂർത്തിയാകുന്ന അപ്പച്ചന് ഐശ്വര്യത്തിൻറെയും ആഹ്ലാദത്തിൻറെയും മധുരം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു. അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ്. മലയാറ്റൂർ രാമകൃഷ്ണന്റെ ‘വേരുകളി’ലെ നായകൻ രഘുവിനെ പോലെ തൻറെ പിതൃക്കളുടെ ഓർമ്മകൾ തങ്ങിനിൽക്കുന്നിടത്തേക്ക് അപ്പച്ചൻ മടങ്ങുമെന്ന് പണ്ടേ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. പാരമ്പര്യത്തിലേക്കും സ്നേഹത്തിലേക്കുള്ള ആ മടക്കയാത്ര എന്നെന്ന് മാത്രമേ ഞങ്ങൾ മക്കൾക്ക് സംശയം ഉണ്ടായിരുന്നുള്ളൂ. 24 വർഷം മുൻപ് കൃത്യമായി പറഞ്ഞാൽ 2000 ആണ്ടിലാണ് അപ്പച്ചനും അമ്മച്ചിയും തിരുവനന്തപുരത്തുനിന്ന് ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ അവസാനിപ്പിച്ച് വേരുകൾ തേടി തൻറെ സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് ചേക്കേറുന്നത്. പരമ്പരാഗതമായി ഞങ്ങൾക്ക് കിട്ടിയ കയ്യാലപറമ്പിൽ വർഷങ്ങൾക്കുമുമ്പേ അപ്പച്ചൻ വീട് പണിതിരുന്നു. മക്കളെല്ലാവരും അതിനുമുമ്പേ കൂടുവിട്ടു പറന്നു പോയി. അപ്പച്ചനും അമ്മച്ചിയും ഇരിഞ്ഞാലക്കുട താമസത്തിന് എത്തി അധികം താമസിയാതെ ഞങ്ങൾ ഓരോരുത്തരായി ഇരിങ്ങാലക്കുടയിലേക്ക് എത്താൻ തുടങ്ങി. മധ്യവേനലവധി ആരംഭിച്ചതും ഞാൻ ആദ്യം എത്തി. തേനീച്ചകൂട് ഇളകുന്നതു പോലെയാണ് ഞങ്ങളുടെ വരവെന്ന് അപ്പച്ചൻ…

Read More

എന്റെ അമ്മാവൻ ശ്രീ. സി. ഐ. ജോയ് അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് എഴുതിയ ഒരു ഓർമ്മക്കുറിപ്പ് 👇 2015 മാർച്ച് 28 ഒരു ഓശാന ഞായറാഴ്ച. ആ നിറഞ്ഞ പുഞ്ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയ ദിവസം. നോമ്പ് കാലം കഴിഞ്ഞു വരുന്ന ഈസ്റ്റർ എല്ലാവരും ആഘോഷിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വന്തം അമ്മ നഷ്ടപ്പെട്ട ആ ദിവസങ്ങളുടെ ഓർമ്മകളാണ് എന്നെ വേട്ടയാടാറുള്ളത്. ഇളയമകൻ ആയതുകൊണ്ട് തന്നെ അമ്മയുടെ ഏറ്റവുമധികം സ്നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിക്കാൻ യോഗം ഉണ്ടായ ഒരു മകനായിരുന്നു ഞാൻ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പിച്ചു പറയാം. എൻറെ ചെറുപ്രായത്തിൽതന്നെ എല്ലാവർഷവും കൃഷിയുടെയും ബിസിനസിന്റെയും  തിരക്കുകളിൽ നിന്ന് ഒരു റിലാക്സേഷൻ എന്ന നിലയിൽ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ടൂർ പോകുന്ന പരിപാടിയുണ്ടായിരുന്നു. ‘മിഥുനം’  സിനിമയിലെ മോഹൻലാൽ- ഉർവശി ഹണിമൂൺ ട്രിപ്പ് പോലെയാണ് അന്നത്തെ ഞങ്ങളുടെ ടൂറുകൾ. 😜 അപ്പനും അമ്മയും 9 മക്കളും അവരുടെ മക്കളും അടുത്ത് വിവാഹിതരായ…

Read More

വനിതാദിനം-  മാർച്ച് 8 2024. ഇന്ന് നാല്പത്തി ഒമ്പതാമത്  അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ തീരുമാനിച്ച തീം ഇതാണ്. “സ്ത്രീകളിൽ നിക്ഷേപിക്കുക ; പുരോഗതി ത്വരിതപ്പെടുത്തുക. (Invest in women ; Accelerate progress) സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിയാനും ഓരോ പെൺകുട്ടിക്കും സുരക്ഷിതത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാകട്ടേ ഈ ദിനം. ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്റെ ഭർതൃ സഹോദരന്റെ മകളും കാലടി സംസ്‌കൃതസർവ്വകലാശാലയിൽ പ്രൊഫസറും  സിന്ഡിക്കേറ്റ് അംഗവുമായ ഡോ. ബിച്ചു  എക്സ്.മലയിലിനെ കുറിച്ചാണ്. പാരമ്പര്യത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും  തീവ്ര ബോധം നന്നേ ചെറുപ്പത്തിൽ തന്നെ ഉൾക്കൊണ്ട്  ജീവിതത്തിൽ ധീരമായ നിലപാടുകൾ എടുത്തിരുന്ന ഒരു അച്ഛൻറെ മകൾ! വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവം.  ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗശൈലി,  എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും മികവു തെളിയിച്ച വ്യക്തിത്വം.ഉത്തമ കുടുംബിനി. കാലടി  സംസ്കൃത സർവകലാശാല  പ്രൊഫസർ, തുറവൂർ ക്യാമ്പസിന്റെ ഡയറക്ടർ, തകഴി സ്മാരകത്തിന്റെ വൈസ് ചെയർമാൻ, പുരോഗമനകലാ …

Read More

ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിന്റെയും തനുവിന്‍റെയും വിവാഹം, കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി കിട്ടി അധികം വൈകാതെ തന്നെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ആശീർവാദത്തോടെ എല്ലാവരും സഹകരിച്ച് പ്രത്യേകിച്ച് കെവിൻ ആണ് എല്ലാത്തിനും നേതൃത്വം കൊടുത്ത് നടത്തിക്കൊടുത്തത്. സമ്പന്നനും സുമുഖനും എല്ലാവരോടും നയത്തിൽ സംസാരിക്കാൻ പ്രത്യേക കഴിവുള്ള  കെവിൻ ആണ് ഇരുകൂട്ടരുടെയും ബന്ധുക്കളെ പറഞ്ഞ് സമ്മതിപ്പിച്ച് അനുനയിപ്പിച്ച് വിവാഹത്തിൽ എത്തിച്ചു കൊടുത്തത്.ചെറിയ ചില സാമ്പത്തിക അന്തരങ്ങളും കുടുംബ മഹിമയുടെ പ്രശ്നങ്ങളും ഇരുവീട്ടുകാരും തമ്മിൽ ഉണ്ടായിരുന്നു. ഏതായാലും ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തന്നെ രണ്ടുപേരും കെവിന്റെ സഹായത്തോടെ നല്ലൊരു കുടുംബ ജീവിതത്തിനു തുടക്കം കുറിച്ചു.ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുന്ന അവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്. അഞ്ചുവർഷം…. കണ്ണടച്ചുതുറക്കുന്നതുപോലെ പോയി.അപ്പോഴാണ് അവരുടെ ഉറ്റ സുഹൃത്ത് കെവിന് കല്യാണം ഫിക്സ് ആയെന്നും പ്രവാസിയായ അവൻ കല്യാണത്തിന് വേണ്ടി മാത്രം നാട്ടിൽ വരുന്നു എന്ന…

Read More

നിരുത്തരവാദ നിലപാടുകൾ സ്വീകരിച്ച് അധികാരികൾ മാറി നിൽക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എത്രയാണെന്ന് നമ്മൾ ഇപ്പോൾ നിരന്തരം പത്രവാർത്തകളിലും ചാനലുകളിലും കണ്ടു കൊണ്ടിരിക്കുകയാണല്ലോ? ഇത്രയും ഇല്ലെങ്കിലും ഏകദേശം ഇതിനോട് ചേർത്തു വായിക്കാവുന്ന ചെറിയൊരു സംഭവം ഞാൻ ഇവിടെ കുറിക്കാം. നഗരമധ്യത്തിൽ രണ്ടേക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഫ്ലാറ്റാണ് ‘യമുനഫ്ലാറ്റ്സ് ‘. 5 ബ്ലോക്കുകളിലായി 10-250 വീടുകൾ ഉണ്ട് ഇതിനകത്ത്. ഇവിടത്തെ വൃത്തിയും വെടിപ്പും ഭംഗിയുള്ള പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും വണ്ടികൾ യഥേഷ്ടം പാർക്ക് ചെയ്യാനുള്ള സൗകര്യവും കണക്കിലെടുത്ത് സ്വന്തമായോ വാടകയ്ക്ക് എങ്കിലുമോ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികളിലധികവും. ക്ലീനിംഗ് സ്റ്റാഫ്, 24 മണിക്കൂർ സെക്യൂരിറ്റി നൽകുന്ന സുരക്ഷിതത്വം, അങ്ങനെയങ്ങനെ… അസോസിയേഷൻ ആവശ്യപ്പെടുന്ന തുക എല്ലാ മാസവും മെയിൻറനൻസ് കോസ്റ്റ് ആയി അടച്ചാൽ മാത്രം മതി. മറ്റു യാതൊരു തലവേദനകളും ഇല്ല.പക്ഷേ ആ ഫ്ലാറ്റിൽ ഈ അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. എല്ലാമാസവും രണ്ടാം ശനിയാഴ്ചകളിൽ കമ്മ്യൂണിറ്റി ഹാളിൽ…

Read More