Author: Salini Murali

ഒട്ടും തിരക്കില്ലാത്ത തിരക്ക് പിടിച്ചൊരു അമ്മ !

“ഹ്ഹോ! ഇവൾക്കൊരു മാറ്റവുമില്ലല്ലോ, ഇതെന്താ ചേച്ചി, കാത്തൂന് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ?” കോളേജിൽ നിന്ന് എത്തിയ കാർത്തികയെ കണ്ടാണ് രേവതി ചിറ്റ അതിശയം കൊണ്ടത്. ഒരുപാട് വർഷങ്ങൾ കൊണ്ട് കേട്ട് കാത് തഴമ്പിച്ചതാണെങ്കിലും ആരും അത് അവൾ കേൾക്കെ പറയുന്നത് കാത്തൂന് സുഖിക്കില്ലെന്ന്  നന്നായി അറിയാവുന്നത് കൊണ്ട് അമ്മ കാവേരി വേഗം വിഷയം മാറ്റി. “നീ.. ടിവിയും സിനിമയും ഒന്നും കാണാറില്ലേ രേവതി? ഇപ്പൊ വണ്ണം കൂടിയിട്ട് പലരും മെലിയാനുള്ള എക്സർസൈസ്‌ ചെയ്‌തും, പട്ടിണി കിടന്നും തടി കുറയ്ക്കുവല്ലേ?” “ചേച്ചി,  അല്ലെങ്കിലും അവളെ സപ്പോർട്ട് ചെയ്‌തല്ലേ സംസാരിക്കൂ.. പെൺപിള്ളേർ കമ്പേൽ തുണി ചുറ്റിയത് പോലെ ഇരിക്കുന്നതാണോ സൗന്ദര്യം? സാരിയുടുത്തു തുടങ്ങുമ്പോൾ വല്ലതുമൊക്കെ വെച്ച് കെട്ടിനടത്തേണ്ടി വരും മോളെ ഇങ്ങനെ വളർത്തിയാൽ. നോക്കിക്കോ.!” ഒന്നും മിണ്ടണ്ട എന്ന് കരുതിയതാണ്.. വല്ലപ്പോഴും കയറിവരുന്ന ചിറ്റയുടെ മുഖത്തു നോക്കി കടുപ്പിച്ചു പറയാനും ഒരു മടി ! പക്ഷെ നിർത്താൻ ഭാവമില്ലാതെ പറഞ്ഞു പറഞ്ഞു കാടു കയറിപ്പോകുന്നത്…

Read More

ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ്‌ എഴുത്തുകാരിയാണല്ലേ? പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു പാത്രത്തിന്റെ തട്ടിലേയ്ക്ക് പകർന്നു വെയ്ക്കുകയായിരുന്നു അയാളപ്പോൾ. സതീഷിന്റെ ചോദ്യം തന്നോടല്ലെന്നാണ് ആദ്യം അയാൾ കരുതിയത്. പക്ഷെ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന സുഹൃത്തിനെ കണ്ട് അയാളൊന്ന് ഞെട്ടി. ചോദ്യം തന്നോടാണല്ലോ !! “എഴുത്തുകാരിയോ.. ആരുടെ വൈഫ്‌?” “എടൊ, കീർത്തിയുടെ കാര്യം തന്നെയാണ് ഞാൻ ചോദിച്ചത്.. പുള്ളിക്കാരി വലിയ കഥാകാരിയാണെന്നും, ഫേസ്ബുക്കിലൊക്കെ ഒരുപാട്  ആരാധകരുണ്ടെന്നും ഒക്കെയാണ് ശാന്തി പറഞ്ഞത്. ” ശാന്തി, സതീഷിന്റെ വൈഫ്‌ ആണ്. അവർ രണ്ട് പേരും വലിയ കൂട്ടുകാരും ആണ്. പക്ഷെ, ഇങ്ങനെ ഒരു കാര്യം താനിതുവരെ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം! സതീഷ്, അയാളുടെ പാത്രത്തിൽ നിന്ന് ഒരു അടമാങ്ങാ കഷ്ണം എടുത്തു വിനയന്റെ പാത്രത്തിലേയ്ക്ക് ഇട്ടു കൊടുത്തു. അയാൾക്കതു വലിയ ഇഷ്ടമാണെന്ന് അറിയാം. “പക്ഷെ, എഴുതുന്നത്  മറ്റെന്തോ പേരിൽ…

Read More

ഡോർ ബെല്ല് അടിക്കുന്നത് കേട്ടാണ് നനഞ്ഞ കൈവിരലുകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് ധൃതിയിൽ വാതിൽ തുറന്നത്.. “ആഹാ, വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ അതാണോ ഓടിവന്നത്.. ” ഭർത്താവിന്റെ ഇരുണ്ട മുഖവും കടുത്ത വാക്കും കേട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ മറുപടി അല്ലെങ്കിലും അയാൾ  അർഹിക്കുന്നില്ലെന്നു തോന്നി.. വിവാഹം കഴിഞ്ഞ നാളുമുതൽ കാണുന്നതാണല്ലോ ഈ സംശയം ! തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ കരണം പുകയ്ക്കുന്ന പ്രതികരണം ആണ് സമ്മാനമായി കിട്ടുന്നത്.. വാതിൽ തുറക്കാൻ ഒന്ന് താമസിച്ചു പോയാൽ ഏതവൻ ആടി അകത്ത് എന്നായിരിക്കും ചോദ്യം.. കരയ്ക്കൂടിയും വെള്ളത്തിൽ കൂടിയും വയ്യന്നായിരിക്കുന്നു! സംശയരോഗം കൂടി എറിഞ്ഞു പൊട്ടിച്ച ഫോണുകൾ മൂന്നെണ്ണം, ഇനി ആകെ കയ്യിലുള്ളതിന്റെ ആയുസ്സും പ്രവചനാതീതം… ദേഷ്യം കൂടുമ്പോൾ തൊട്ടും തൊടാതെയും മുന വെച്ചുള്ളപ്രയോഗങ്ങൾ അവളെ പേടിപ്പിച്ചു കൊണ്ടിരുന്നു. പുതിയൊരു വീട്ടിൽ താമസത്തിനു വന്നപ്പോഴും ചുറ്റുപാടുമുള്ള വീടുകളിലേക്കായിരുന്നു അയാളുടെ  ശ്രദ്ധ മുഴുവനും. ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങൾ തൊട്ടടുത്ത് താമസത്തിനു വന്നാൽ അതും അവളുടെ കുറ്റമായിരുന്നു. അങ്ങനെ…

Read More

ബീച്ചിൽ പോകാൻ വിളിച്ചത് ഭർത്താവായിരുന്നല്ലോ ! ഒത്തിരി നാളുകൾക്കു ശേഷമാണ് അയാൾ സ്നേഹത്തോടെ അങ്ങനെ വിളിക്കുന്നത്. എത്ര നാള് കൂടിയാണ് ഒന്നിച്ചെവിടെയെങ്കിലും പോയിട്ട്.. മകനെയും ഒരുക്കി ഇറക്കി യാത്രയായി.. കാഴ്ചകൾ കണ്ടും, തമാശകൾ കേട്ടും തൊട്ടുരുമ്മി അവർ നടന്നു. മനസ്സിൽ ചെകുത്താൻ കയറിയതറിയാത്ത താലികെട്ടിയവനെ പൂർണ്ണമായും വിശ്വസിച്ചതായിരുന്നു അവൾ ചെയ്ത തെറ്റ് ! ബീച്ചിന്റെ ഒഴിഞ്ഞയൊരിടത്ത് അയാൾ അവളെ തനിച്ചു നിർത്തി. കുടിക്കാനെന്തെങ്കിലും വാങ്ങിക്കൊണ്ട് വരാമെന്ന് പറഞ്ഞു അയാൾ പോയി. അഞ്ച് വയസ്സ്   മാത്രമുള്ള പൊന്നോമന മകന്റെ മുന്നിൽ വെച്ചായിരുന്നല്ലോ അയാൾ സ്വന്തം ഭാര്യയെ അറവുകാർക്കെറിഞ്ഞു കൊടുത്തത്.. അഞ്ച് മണിക്കൂറിലെ കാട്ടാള പീഡനങ്ങളെക്കാൾ ഇപ്പോൾ അവൾ അനുഭവിക്കന്നത് ആണ് യഥാർത്ഥ പീഡനം.. പോലീസുകാരുടെയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വീണ്ടും വീണ്ടും ഒരു പെണ്ണിന്റെ മാനം ഉരിച്ചു കളഞ്ഞ കഥ പറയേണ്ടി വരുന്ന ഏറ്റവും കൊടിയ പീഡനം.. കഥകളിനിയും പറയാൻ പെണ്ണുങ്ങൾ ഒരുപാട് പേർ വരും !ചിലർ പറഞ്ഞില്ലെന്നും വരും.നൽകാനില്ലാത്തതൊന്നുമാത്രം. ഒരു പെണ്ണിന്റെ സുരക്ഷയും…

Read More

അന്നും പതിവ് പോലെ ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിൽ അയാൾ അവളെ നോക്കി പതിവില്ലാത്തപോലെയൊന്നു മന്ദഹസിച്ചു.. “ഞാൻ അമ്മയോട് ഇയാളുടെ കാര്യം പറഞ്ഞിട്ടുണ്ട് കേട്ടോ. ” ഒരു ഞെട്ടലോടെ അവൾ അവിടെ തന്നെ തറഞ്ഞു നിന്നു. “ഉവ്വോ. ഇത്രയും പെട്ടന്ന് വേണ്ടിയിരുന്നില്ല. എന്നിട്ട് അമ്മയെന്തു പറഞ്ഞു. ? ” “അമ്മയ്ക്ക് സമ്മതക്കുറവൊന്നുമില്ല.. പക്ഷെ രണ്ട് ജാതിയല്ലേ എന്നൊരു പ്രയാസം. അമ്മ മാത്രം സമ്മതിച്ചാൽ പോരല്ലോയെന്ന്.. ” തറഞ്ഞു നിന്ന അവളുടെ കാലുകൾക്ക് പെട്ടെന്ന് ജീവൻ വെച്ചു. “ജാതി നോക്കിയല്ലല്ലോ ഇയാൾ എന്നെ സ്നേഹിച്ചത്.. ഉവ്വോ. ” ഒന്നും മിണ്ടാതെ ആഞ്ഞു നടക്കുന്ന അയാളെ നോക്കി വിഷണ്ണയായി അവൾ പിറുപിറുത്തു .. “എന്റേത് മനുഷ്യജാതിയാണെന്ന് പറഞ്ഞോളൂ അമ്മയോടും ബന്ധുക്കളോടും.. ” “ആഹാ എങ്കിൽ ആശ്വാസം.ഒപ്പം ജീവിക്കാൻ ഒരു മനുഷ്യ ജീവിയെ തപ്പി നടക്കുകയായിരുന്നു ഞാനിതുവരെ ” അയാളുടെ തമാശ കേട്ട് അവളുടെ ഉള്ളിൽ ഉറഞ്ഞു കൂടിയ നൊമ്പരത്തെ അവർക്കിടയിൽ ഒളിച്ചു കളിച്ച പ്രണയം എങ്ങോട്ടോ കവർന്നെടുത്തുകൊണ്ട്…

Read More

നീ ഓർക്കുന്നുണ്ടോ കഴിഞ്ഞ തവണ നമ്മളൊന്നിച്ചു പോയ ആ സ്ഥലം. അവിടെ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു നീ വല്ലാതെ അസ്വസ്ഥയാകുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. അവിടെ ആരോരുമില്ലാത്ത കുറെ അനാഥകുഞ്ഞുങ്ങൾ താമസിക്കുന്ന ഇടമാണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് കൊടുക്കുവാൻ ഒരുപാട് മധുര പലഹാരങ്ങൾ വാങ്ങിക്കുകയും, നമ്മൾ രണ്ട് പേരും ചേർന്ന് അതെല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. തിരികെ പോരുമ്പോൾ നീ വല്ലാതെ നിശബ്ദയായിയുന്നു . കാരണമെത്ര വട്ടം ചോദിച്ചിട്ടും ഒന്നും പറയാൻ കൂട്ടാക്കിയതുമില്ല. പക്ഷെ നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന എനിക്ക് നിന്റെ മനസ്സ് കാണാതിരിക്കാനാവില്ലല്ലോ. അതെ! അത് തന്നെ ! അന്ന് നമ്മൾ പോയിടത്തേക്ക് വീണ്ടുമൊരിക്കൽ കൂടി പോകുന്നു. എന്തിനെന്നോ.. നിന്നെ അമ്മേയെന്ന് കൊഞ്ചലോടെ വിളിക്കാനൊരു ഓമനക്കുഞ്ഞിനെ സ്വന്തമാക്കാൻ!

Read More

“ഈ വിവാഹം എനിക്കിനി വേണ്ട.” തന്റേടത്തോടെ അവൾ അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ. ശബ്ദത്തിൽ തെല്ലും നിരാശയില്ലായിരുന്നു! എല്ലാം പറഞ്ഞുറപ്പിച്ചു പോയ ഭാവി വരന്റെ വീട്ടുകാർ പണത്തോടുള്ള ആർത്തി മൂലം വീണ്ടും ഒരു വില പേശലിനു മുതിർന്നപ്പോൾ അവൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. “മോളെ ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ?” “ഇനി ആലോചിച്ചാലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാവില്ല. തോന്നുമ്പോൾ തോന്നുമ്പോൾ വട്ട് തട്ടാനുള്ളതല്ല പെണ്ണിന്റെ ജീവിതം. കച്ചവടം ചെയ്യാൻ ഇവിടെ പെണ്ണില്ല എന്ന് പറഞ്ഞേക്കൂ അച്ഛൻ അവരോട് ” അച്ഛന്റെയും അമ്മയുടെയും മുഖത്തെ ആശ്വാസം കണ്ടപ്പോൾ താനെടുത്ത സ്വാതന്ത്ര്യം ഒട്ടും കുറഞ്ഞു പോയില്ല എന്നവൾക്ക് തോന്നി.

Read More

അവൾ അടിമയല്ല തന്റെ ഹൃദയത്തിന്റെ ഉടമ കൂടിയാണെന്ന തിരിച്ചറിവുണ്ടായാൽ.. അന്ന്, പതിവില്ലാത്ത മുഖ പ്രസാദത്തോടെ നീയാ പറഞ്ഞ ജോലിക്ക് വേണേൽ പൊയ്ക്കോ എന്ന് സമ്മതം പറഞ്ഞാൽ… എന്തിനും ഏതിനും ഭാര്യ വീട്ടുകാരെ പഴി പറയാതിരുന്നാൽ.. നിനക്കെന്താണിവിടെ മലമറിക്കുന്ന ജോലി എന്നാവർത്തിച്ച് പറയാതിരുന്നാൽ.. ഭാര്യ കേൾക്കെ മറ്റു സ്ത്രീകളെ പുകഴ്ത്താതിരുന്നാൽ.. പിണക്കം തോന്നുമ്പോൾ ഭാര്യയുടെ ഏക സന്തോഷമായ ഫോൺ കൈവശമാക്കാതിരുന്നാൽ.. ആ നാലു ദിവസം അവൾക്കും വേണമൊരു റെസ്റ്റെന്നു കരുണ തോന്നിയാൽ.. അവളുടെ പുരുഷ സുഹൃത്തുക്കളൊന്നും കാമുകൻമാരല്ലെന്ന് കരുതിയാൽ.. ഒരു വീടിന് വേണ്ടി അവൾ ചെയ്യുന്നതെല്ലാം കണ്ട് രണ്ട് നല്ല വാക്ക് പറഞ്ഞാൽ.. ഭാര്യയുടെ ജന്മദിനങ്ങളോ, തങ്ങളുടെ വിവാഹവാർഷീക ദിനങ്ങളോ ഓർമ്മപ്പെടുത്താതെ ആശംസകളും സമ്മാനങ്ങളും ചൊരിഞ്ഞാൽ.. ഒരുപക്ഷേ, അന്ന് മുറ്റത്തേയ്ക്കിറങ്ങി പടിഞ്ഞാറോട്ടൊന്നു നോക്കണം! ചിലപ്പോൾ അവിടെ ചിരിച്ചു കൊണ്ട് നിൽക്കുന്നത് ആ പ്രിയപ്പെട്ട സൂര്യൻ തന്നെയായിരിക്കും ഉറപ്പ്!

Read More

കയ്യിൽ തന്ന നിലവിളക്കിന്റെ തിരിനാളത്തിൽ മാത്രമായിരുന്നു വലതുകാൽ വെച്ച് അകത്ത് കയറുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും. പല സിനിമകളിലും കണ്ട് ഭയന്നിരുന്ന ആ രംഗമാണ് ഇപ്പൊ താനും അനുഭവിക്കുന്നത് എന്നോർത്ത് അവളുടെ ഉള്ള് കിടുങ്ങിക്കൊണ്ടിരുന്നു. ഒരു ചെറു കാറ്റ് പോലും കടന്ന് വന്ന് രംഗം കലുഷിതമാക്കാതിരുന്നിരുന്നെങ്കിൽ. മനസ്സ് അറിഞ്ഞിട്ടോ എന്തോ ഭയന്നത് പോലെ ഒന്നും അവിടെ സംഭവിച്ചില്ല. വിളക്ക് ആരോ ചൂണ്ടിക്കാട്ടിയ ഇടത്ത് വെച്ച് കൈ കൂപ്പി പ്രാർത്ഥിച്ചു. ഒരു പുതിയ ജീവിതത്തിലേയ്ക്കുള്ള തുടക്കമാണ്. മിന്നിച്ചേക്കണേ… പിന്നെ, തിടുക്കത്തിൽ കയ്യിൽ നിറഞ്ഞു കിടന്ന സ്വർണ്ണ വളകളിൽ നിന്ന് ഒരെണ്ണം ഊരി അമ്മായിയമ്മയുടെ കയ്യിൽ ഇട്ടുകൊടുക്കുമ്പോഴാണ് അറിയാതെ ശ്രദ്ധിച്ചത്. ദൈവമേ ! കല്യാണ പന്തലിൽ വെച്ച് ഇളയമ്മ ഇട്ട് തന്ന വളയായിരുന്നല്ലോ അത് ! ഇനി ഇളയമ്മ ചോദിച്ചാൽ എന്ത് പറയും ? അമ്മായിയമ്മയ്ക്ക് കൊടുക്കാൻ വീതി കുറഞ്ഞത് ഒരെണ്ണം പ്രത്യേകം വാങ്ങിച്ചിരുന്നു. അത് ആകട്ടെ പറ്റിച്ചേ എന്ന മട്ടിൽ തന്റെ കൈയിൽ കിടന്നു…

Read More

“നന്ദേട്ടാ എനിക്ക് പോയേ പറ്റൂ. പ്ലീസ് ഇതെങ്കിലും സമ്മതിച്ചു തരണം.. ” “പിന്നെ.. ജോലിക്ക് പോയി പത്ത് കാശ് കൊണ്ട് വരാനൊന്നുമല്ലല്ലോ കൊച്ചിനെയും ഇട്ടേച്ച് ഈ പ്രായത്തിൽ പഠിക്കാനെന്നും പറഞ്ഞു ഒരുങ്ങിക്കെട്ടി  പോകുന്നത്… ” നന്ദേട്ടന്റെ അമ്മ ഇത് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ബഹളം ആണ്.. കുഞ്ഞുണ്ടായി പോയത് ഒരു വലിയ കുറ്റം പോലെ ആണ് അവരുടെ സംസാരം കേട്ടപ്പോൾ തോന്നിയത്.. തന്റേതായ ഒരു കാര്യത്തിനും സ്വയം ഒരു തീരുമാനം എടുക്കാൻ കഴിയാത്ത ഗതികേട് ഓർത്തപ്പോൾ നിരാശ തോന്നി. പഠിക്കാൻ മിടുക്കിയായ മകളെ വീണ്ടും വീണ്ടും പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആഗ്രഹം കൊണ്ട് മാത്രം കാര്യങ്ങൾ ഒന്നും നടക്കില്ലല്ലോ ! ചെറുപ്പത്തിലേ വിധവയാകേണ്ടി വന്ന അമ്മ  രണ്ട് പെൺ മക്കളെയും കൊണ്ട് ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതി ആണ് ഇവിടെ വരെയെത്തിച്ചത്. ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്കൂൾ ടീച്ചർ ആകണമെന്നായിരുന്നു വലിയ ആഗ്രഹം. അതിന് വേണ്ടി ആത്മാർത്ഥ…

Read More