Author: Shijith Perambra

Shijith perambra

എന്നും തെറി വിളി കേട്ടോണ്ടാണ് കേരളം ഉറക്കമുണരാറ്, രാവിലെ തന്നെ തെറിവിളി കേട്ട്, കേട്ട് തല മന്ദീഭവിച്ചിരിക്കുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവിനു വിപരീതമായി കുറേ ആശംസകൾ വന്നു ചേർന്നിരിക്കുന്നു. കേരളത്തിന് സന്തോഷമായി. ഇന്ന് തന്റെ ജൻമദിനമാണ്. ഇന്നെങ്കിലും ഇത്തിരി സ്വസ്ഥതയോടെ, സമാധാനത്തോടെ വൈകുന്നേരമാക്കണം ഇങ്ങനെ വിചാരിച്ചു കൊണ്ട് കേരളം ഒരു കട്ടൻ ചായയുണ്ടാക്കി ഊതി ഊതി കുടിക്കുകയായിരുന്നു. ഗുപ്തന് മാത്രമല്ല തനിക്കും കട്ടൻ ചായ ഊതിയൂതി കുടിക്കാൻ കഴിയുമെന്നോർത്ത് കേരളത്തിന് ഇത്തിരി അഭിമാനം തോന്നാതെയിരുന്നില്ല.. പെട്ടെന്നതാ ഫോണിലൊരു മെസേജ് വന്ന നോട്ടിഫിക്കേഷൻ സൗണ്ട്. ഓപ്പണാക്കി നോക്കി.. തമിഴ്നാടിന്റെ വകയാണ് , “ഉങ്കൾക്ക് പൊരുമയാന പുറന്തനാൾ വാഴ്ത്തുകൾ “എന്ന്.. കേരളത്തിന് ചെറിയൊരു സന്തോഷം തോന്നാതിരുന്നില്ല.. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ് നാടിനോട് ഇത്തിരി പിണക്കമൊക്കെയുണ്ടെങ്കിലും തന്റെ ജൻമദിനത്തിൽ ഒരാശംസ അറിയിച്ചല്ലോ ആശംസയ്ക്ക് മറുപടിയായി ” ഒത്തിരി സന്തോഷം ബ്രോ എന്നും കൂടെ മേമ്പൊടിയായി നാല് ലൗ ഇമാജിയും ഇട്ട് തിരിച്ചയച്ചു. ഇനിയെങ്ങാനും നല്ല…

Read More

കുഞ്ഞാറ്റയും പീലിമോളും രാവിലെ തന്നെ കഞ്ഞിയും കറിയും വെച്ച് കളിക്കുകയായിരുന്നു  കുഞ്ഞാറ്റയ്ക്ക് ആറുവയസ്സായി. അനിയത്തി പീലി മോൾക്ക് നാല് വയസ്സ്.  രണ്ടു പേരും തകൃതിയായ കളിയിലാണ്. വാഴയില പറിച്ചെടുത്ത് അതിൽ ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ടു വെച്ചിരിക്കുന്നു. കല്ലുകൾ പെറുക്കിക്കൂട്ടി അടുപ്പ് പോലെയുണ്ടാക്കി അതിന് മുകളിൽ വെച്ച ചിരട്ടയിൽ അതിൽ  ചെടികളുടെ പൂവും കായും ഒക്കെ വെച്ചിട്ടുണ്ട്. അടുപ്പിൽ ചെറിയ ഉണക്ക കമ്പുകൾ ഒടിച്ച് വെച്ചിരിക്കുന്നു.  പീലിമോൾ ഇടയ്ക്ക് അടുപ്പിൽ ഊതുന്നുമുണ്ട്. പെട്ടെന്ന് അങ്ങോട്ടേക്ക് അയൽ വീട്ടിലെ ആറുവയസുകാരി ഷഫ്നയും വന്നു.  ഷഫ്നയെ കണ്ടപ്പോൾത്തന്നെ കളിക്കാൻ ഒരാളെ കൂടി കിട്ടിയ സന്തോഷത്തോടെ പീലിമോൾ ഉച്ചത്തിൽ  വിളിച്ച് പറഞ്ഞു.  “കുഞ്ഞേച്ചീ… ചെപ്പു ചേച്ചി വന്നു.  കുനിഞ്ഞിരുന്ന് അടുപ്പിൽ ഊതുന്ന കുഞ്ഞാറ്റ ചെപ്പുവിനെ കണ്ട് ചിരിച്ചോണ്ട് ഓടി വന്ന് ചെപ്പുവിന്റെ കൈപിടിച്ച് കൂട്ടി കൊണ്ട് പോയി.  “ചെപ്പു, വാ… നമ്മക്ക് കഞ്ഞീം കറീം കളിക്കാം.  കൈപിടിച്ചപ്പോഴാണ് കുഞ്ഞാറ്റ ചെപ്പുവിന്റെ കയ്യിലെഫോൺ കണ്ടത്.  ” ഇതെന്താ…

Read More

“അഖിലേ ഇത്തിരി മെല്ലെ പോടാ.. ” ഹെൽമറ്റും വെച്ച് മുറ്റത്തു നിന്നും വണ്ടിയെടുത്ത് ചീറിപ്പായുന്നതിനിടയിൽ അഖിലൊന്നു തിരിഞ്ഞു നോക്കി.  അവന്റെ അമ്മ പിന്നിൽ നിന്നുംവിളിച്ച് പറഞ്ഞത് ആര് കേൾക്കാൻ,  പ്ലസ് ടു കഴിഞ്ഞപ്പോ തുടങ്ങിയതാ ബൈക്ക് വാങ്ങി കൊടുക്കണംന്നുള്ള ബഹളം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതല് പറയുന്നുണ്ട്, പ്ലസ് ടു ജയിച്ചാൽ ബൈക്ക് വാങ്ങി കൊടുക്കണമെന്ന്. പക്ഷേ അന്ന് “നിനക്ക് വയസ്സായില്ല പതിനെട്ട് വയസ്സായിട്ടേ വാങ്ങിത്തരുന്ന് പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചതാ. പ്ലസ് ടു വി ന് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാംന്ന് പറഞ്ഞു.  അവൻ ജയിക്കുമെന്ന് പോലും വിചാരിച്ചതല്ല. അതാ അത്ര ധൈര്യത്തിൽ പറഞ്ഞത്. പക്ഷേ അവന്റെ റിസൽട്ട് വന്നപ്പോ നാല് എ പ്ലസ്സും രണ്ട് എ യുമുണ്ട്. പിന്നെ പറഞ്ഞു പോയ വാക്ക് പാലിക്കാതിരിക്കാൻ പറ്റില്ലാലോ.  കുടുംബശ്രീ ലോണെടുത്ത് അഖിലിന്റെ അമ്മ അവന് ബൈക്ക് വാങ്ങിക്കൊടുത്തു. സെക്യൂരിറ്റി ഗാർഡ് ജീവനക്കാരനായ അച്ഛൻ ദാമോദരൻ അപ്പോഴേ പറഞ്ഞു..  “ഇവനിപ്പോ ബൈക്കൊന്നും…

Read More

🌹യുദ്ധ വാർത്തകൾ🌹 കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ഫെയ്സ്ബുക്ക് തുറന്നാൽ യുദ്ധത്തിന്റെ വാർത്തകളേ കാണുന്നുള്ളൂ. മിസൈലാക്രമണത്തിൽ ഇത്രായിരം പേർ മരിച്ചു. ബോംബാക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിച്ചു. എന്നിങ്ങനെ ദിവസവും ഫെയ്സ്ബുക്കിലും മറ്റു വാർത്താ മാധ്യമങ്ങളിലും യുദ്ധത്തിന്റെ വാർത്തകൾ നിറഞ്ഞു നിൽക്കുന്നു. ഓരോ വാർത്തകളിലും മരണ സംഖ്യയുടെ പെരുപ്പിക്കല് കാണുമ്പോൾ വാർത്താ മാധ്യമങ്ങൾക്ക് യുദ്ധം അനിവാര്യമായത് പോലെയാണ് തോന്നുന്നത്. തങ്ങളുടെ ചാനലിൽ ഇത്ര മരണം കൂടുതൽ പറയണമെന്ന് നിർബന്ധമുള്ളത് പോലെ. നിങ്ങളൊന്നോർത്ത് നോക്കൂ. ഒരു കുഞ്ഞിക്കാലു കാണാനാഗ്രഹിച്ച് ജീവന്റെ തുടിപ്പ് ഉദരത്തിൽ പേറി, ആ കുഞ്ഞ് പിറവി കൊള്ളുന്നതിന് വേണ്ടി മനസ്സും ശരീരവും സജ്‌ജമാക്കി ,മാസങ്ങളോളം കാത്തിരുന്ന്. ആ കുഞ്ഞിന് താരാട്ട് പാടി, ഉദരത്തിൽ തലോടി, ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ അതിന് വേണ്ടി കാത്തിരിക്കുന്ന അമ്മമാർ വരെ ഈ യുദ്ധത്തിൽ മരിച്ചു വീഴുന്നുണ്ട്. അവരുടെ ആഗ്രഹ പൂർത്തീകരണം നടക്കാതെ, ആ കുഞ്ഞിന് അമ്മയുടെ ചൂരും ചൂടുമേറ്റ് ഒരു തലോടൽ പോലുമേൽക്കാനാവാതെ അമ്മയുടെ ഉദരത്തിൽ തന്നെ മരണപ്പെടുന്നു.…

Read More

“അന്നു നീയെന്നോട് വാങ്ങാതെ പോയ എഴുത്തുകളിലെ വരികൾക്കിടയിൽ ഞാനിപ്പഴും നിന്നെ പ്രണയിച്ചു മരിക്കുന്നുണ്ടാവും. ” ✍️ഷിജിത് പേരാമ്പ്ര🌹

Read More

“ചിന്തകളിലൂടെ മനസ്സു ചലിക്കുമ്പോൾ വിരൽതുമ്പിലൂടെയത് അക്ഷരങ്ങളായ് പുന:ർജ്ജനിക്കുന്നു. ” ✍️ഷിജിത് പേരാമ്പ്ര🌹

Read More

“എടീ നീയിങ്ങനെ കരയാതെ കാര്യം പറ. കുറേ നേരമായല്ലോ ഇരുന്നു മോങ്ങാൻ തുടങ്ങിയിട്ട്. ഞാനപ്പഴേ നിന്നോട് പറഞ്ഞതല്ലേ. അവന്റെ കൂടെ കറങ്ങാൻ പോവരുതെന്ന്. എന്നു മുതല് നീയവനെ പ്രേമിച്ച് തുടങ്ങിയോ അന്നുമുതല് മോങ്ങാതെ നീ കിടന്നുറങ്ങിയിട്ടില്ല. എന്നും അവനുമായി വഴക്കിട്ടേ കിടക്കൂ എന്നിട്ട് എനിക്ക് ചെവിതല സ്വൈര്യം തരില്ല.. ആട്ടെ ഇന്നെന്താ പ്രശ്നം പറയ് കേൾക്കട്ടെ.” ഹോസ്റ്റൽ റൂമിലെ കട്ടിലിൽ അനുവിനെ ചേർത്തുപിടിച്ചു കൊണ്ട് സാൻവി ചോദിച്ചു. ഒരാശ്രയമെന്നോണം സാൻവിയെ ഇറുകെ പിടിച്ചു കൊണ്ടാണ് അനു നെഞ്ചുപൊട്ടി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നത്. കരച്ചിൽ നേർത്തു നേർത്തു വന്ന് ഏങ്ങലടി മാത്രമായപ്പോൾ അനുവിന്റെ താടി പിടിച്ചുയർത്തികൊണ്ട് സാൻവി പറഞ്ഞു. “നീ പറയുന്നുണ്ടോ.. രാവിലെ മുതൽ ഓഫീസിലിരുന്ന് ജോലി ചെയ്ത് യാത്ര ചെയ്ത് ക്ഷീണിച്ച്, ഒന്നുകിടന്നാ മതീന്ന് വിചാരിച്ചാ ഇവിടെ വന്ന് കയറുന്നത്. അപ്പോഴാ നിന്റെ കരച്ചിലും ആത്മഹത്യാ ഭീഷണിയും.” ഏങ്ങലടിക്കിടയിൽ അനു മെല്ലെ പറഞ്ഞു കൊണ്ടിരുന്നു. “എടീ സാനീ… അവനുണ്ടല്ലോ, എന്നോട് പറയുവാണ്.…

Read More

എത്രവയസ്സിലാണ് നമുക്ക് ഓരോരുത്തരെയും ഓർത്തെടുക്കാൻ കഴിയുന്നത്. ഒരു മൂന്നു മൂന്നരവയസ്സ് മുതലാണെന്ന് തോന്നുന്നു. അതിനു മുമ്പുള്ളതൊന്നും ഓർത്തെടുക്കാനെനിക്ക് കഴിഞ്ഞിരുന്നുമില്ല. എന്നെ അംഗനവാടിയിൽ കൊണ്ടു വിട്ടിരുന്നോന്ന് എനിക്കോർമ്മയില്ല. പക്ഷേ എന്നെയൊരു നെഴ്സറിയിൽ കൊണ്ടു വിട്ടതും അവിടുള്ള വരാന്തയിലെ തൂണിൽ പിടിച്ച് ഞാൻ കരഞ്ഞു കൊണ്ടിരുന്നതും എനിക്കോർമ്മയുണ്ട്. ആ നഴ്സറിയിലെ യൂണിഫോം പച്ച നിക്കറും ചന്ദനക്കളർ ഷർട്ടുമായിരുന്നു. മറ്റു കുട്ടികളെല്ലാം സന്തോഷത്തോടെ, മൂന്നു ചക്രസൈക്കിളിലും, മരം കൊണ്ടുണ്ടാക്കിയ കുതിരയിലും മറ്റുകളിപ്പാട്ടങ്ങളിലും കളിച്ചുല്ലസിക്കുമ്പോൾ ഞാനാ തൂണും പിടിച്ച് കരഞ്ഞു കൊണ്ടേയിരുന്നു. എനിക്ക് നഴ്സറിയിൽ പോവാനോ പഠിക്കാനോ ഒന്നും ഇഷ്ടമുണ്ടായിരുന്നില്ല. വീട്ടിലുള്ള എന്റെ ശല്യം തീർക്കാനായിരുന്നു എന്നെ നഴ്സറിയിൽ കൊണ്ടു നടതള്ളിയത്. പക്ഷേ അവിടുള്ളവർക്കും ഞാനൊരു സ്വൈര്യവും കൊടുത്തിരുന്നില്ല. വാ പൂട്ടാതെ കരഞ്ഞു കൊണ്ടേയിരുന്നു. ആ നഴ്സറിയിൽ മാലാഖ പോലൊരു സിസ്റ്ററുണ്ടായിരുന്നു. ഞാനെത്ര കരഞ്ഞ് ബഹളം വെച്ചാലും അവർ ചെറുചിരിയോടെ എന്നെ സമാധാനിപ്പിച്ചു കൊണ്ടേയിരിക്കും.. അവരുടെ പേരൊന്നും എനിക്കോർമ്മകില്ല. ഓർമ്മകൾ പലതും വികലമായിപ്പോവുന്നു. ഞാനങ്ങനെ കരഞ്ഞു കൊണ്ടേയിരിക്കുമ്പോൾ…

Read More

#നല്ലചിന്ത “ചിന്തകളൊരുപാടുണ്ട് ചിന്തിക്കാനുമൊരുപാടുണ്ട് ചിന്തകളെല്ലാം നല്ലതായി ചിന്തിക്കുന്നിടത്താണൊരാളുടെ വിജയം ” ✍️ഷിജിത് പേരാമ്പ്ര🌹

Read More

കുറേ കാലത്തിന് ശേഷമാണ് കൂടെ പഠിച്ചൊരു ചങ്കിനെ ടൗണിൽ വെച്ച് കണ്ടത്. കണ്ടപാടെ ഓൻ പറഞ്ഞു. “നേരം ഉച്ചയായില്ലേടാ വിശക്കുന്നുണ്ട് നമുക്ക് എന്തേലുംകഴിക്കാം”ന്ന് അവനെന്നെയും വിളിച്ച് നേരെ ടൗണിലുള്ളൊരു സാമാന്യം ഭേദപ്പെട്ട ഹോട്ടലിലേക്ക് കേറി. ഹോട്ടലിൽ കേറുമ്പോൾ തന്നെ കണ്ടു . കമനീയമായ വിസിറ്റേഴ്സ് ലോഞ്ചും തരക്കേടില്ലാത്ത ഇരിപ്പിടവും ഫുഡ് കഴിക്കാനുള്ള ടേബിളും കസേരയുമെല്ലാം. അത് കണ്ടപ്പഴേ ഞാനോർത്തു, ബില്ല് ഓനെ കൊണ്ട് തന്നെ കൊടുപ്പിക്കണമെന്ന് . അല്ലാതെയീ ഊരു തെണ്ടിയുടെ കയ്യിലെന്തുണ്ട്. സപ്ലയർ വന്നപ്പോൾ കണ്ണിൽ കണ്ട ഫുഡിനൊക്കെ ഓർഡറും ചെയ്തു. പിന്നെ പണ്ട് സ്കൂളിൽ പഠിപ്പിച്ച തടിയൻ മത്തായി സാറിനെ മനസ്സിൽ വിചാരിച്ച് ഒറ്റക്കീച്ചലായിരുന്നു. വയറ് നിറഞ്ഞ് ഏമ്പക്കവും വിട്ടിരിക്കുമ്പോഴേക്കും സപ്ലയറ് ബില്ലും കൊണ്ടുവന്നു. ബില്ല് വന്നത് കാണാത്ത പോലെ ഞാനപ്പോൾ ഇടതു കൈ കൊണ്ട് തന്നെ ഫോണെടുത്ത് ചുമ്മാ ഒരാവശ്യവുമില്ലാതെ തന്നെ വാട്സപ്പ് നോക്കി കൊണ്ടിരുന്നു. അവൻ ബില്ലെടുത്ത് നോക്കുന്നതും പിന്നെ ബില്ല് സപ്ലയറ് ടേബിളിൽ വെച്ച …

Read More