Author: Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

നടവാതുക്കൽ നാട്ടിയ പ്രകാശത്തിന്റെ നീണ്ട വടിയാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്! തെക്കും വടക്കും വശങ്ങളിലെല്ലാം പിന്നെയുമുണ്ട് വിലങ്ങനെയും കുറുകനെയും പല പല പ്രകാശവരകൾ! വീട്ടിലേയ്ക്കുള്ളവഴിയിലും ഇരുട്ടിനെ പെട്ടിയിലടച്ച് വെളിച്ചം ചിരിതൂവുന്നു! പതിവില്ലാതെന്തേ വീടിനു മുൻപിൽ ഇങ്ങനെയൊരു പ്രഭാ പൂരം? ഉദ്വേഗം നിറഞ്ഞ കണ്ണുകൾ വീടിനുള്ളിലേക്കിരച്ചു കയറി.. ആളുകൾ ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്നു പരിചിത മുഖങ്ങൾ… എന്നിട്ടും ഉറ്റവരൊക്കെയും കാണാമറയത്തു തന്നെ! അമ്മച്ചി കാണും, അപ്പുറത്തെ മുറിയിലല്ലേ കണ്ണ് ജ്ഹടുതിയിലങ്ങോട്ടു പാഞ്ഞു പരിചിതഗന്ധമൊന്നെന്നെ പൊതിഞ്ഞു, പക്ഷേ… കണ്ണുകളന്ധമായോ?? കനത്തൊരു മൗനം നോട്ടത്തെ മറയ്ക്കുന്നു.. തിരുമ്മിത്തുറന്നിട്ടും കാഴ്ചയിൽ നിറഞ്ഞ അമ്മയുടെ അസ്സാന്നിധ്യം…. കണ്ണുനീറുന്നു ….പീളകെട്ടുന്നു ! ‘അ..മ്മ…’ ചിലമ്പിച്ചൊരു വിതുമ്പൽ ഏതോ ഒരരുതായ്കയുടെകലമ്പലായ് ചുണ്ടുകളിൽ വിറപൂണ്ടു.. തിരിച്ചറിവിന്റെ ആണി നെഞ്ചിലമർന്നത് ആംബുലൻസ് മുറ്റത്തു വന്നുനിന്നപ്പോഴാണ്! വെള്ളത്തുണിയിൽ പ്പൊതിഞ്ഞ് വിറങ്ങലിച്ചു, വികാരങ്ങളസ്തമിച്ച് വിധാതാവിനുനേർക്ക് വിരലുകൾ കോർത്ത് എന്റെ ആദ്യഗൃഹം ! ഉടയപാശവും കൈയിൽച്ചുരുട്ടി നിർമ്മമയായി നിരാകുലയായി നിദ്രയിലാണ്ട് എന്റെ അമ്മ! വികാരത്തള്ളലിൽ മലർക്കെത്തുറന്ന അധരവാതിലിൽ നിന്നപ്പോൾ തെറിച്ചുവീണ…

Read More

എന്റെ ബാല്യത്തിലെ ക്രിസ്മസ് ഓർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ് ആവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ മാസ്മരികതയും.. ഞങ്ങൾ ആറു മക്കളെ ചുറ്റിനും ഇരുത്തി ക്രിസ്മസ് നോമ്പു തുടങ്ങുമ്പോഴേ അമ്മച്ചി പാടി തുടങ്ങും.. ബേതിലേം പുരി ജാതാ ജയ.. പതിഞ്ഞ താളത്തിലാണ് തുടക്കം.. ജെറുസലേമിലേക്കുള്ള യാത്ര.. 25 ദിവസത്തെ ഒരുക്കത്തിനൊടുവിൽ ക്രിസ്മസ് രാവിൽ ഞങ്ങൾ അവിടെ എത്തും. അപ്പോഴേക്കും താളം മുറുകിയിട്ടുണ്ടാവും,ഈണം ചടുലമായിട്ടുണ്ടാവും,ആവേശവും പ്രതീക്ഷയും പരകോടിയിലെത്തിയിട്ടുണ്ടാവും!! അമ്മച്ചി ഒരു പാട്ടു കുടുംബത്തിലാണ് ജനിച്ചത്. വലിയപ്പച്ചനും, ഗുണ്ടുമണി പോലെ ഉരുണ്ടു ഉരുണ്ട് നടന്നിരുന്ന അഞ്ചാറു മക്കളും ചേർന്നാൽ അവരുടെ പള്ളിയിലെ ക്വയർ ആയി! അങ്ങനെ പാരമ്പര്യമായി പകർന്നു കിട്ടിയ പാട്ടുകളെല്ലാം ഈ മക്കൾ ഓരോരുത്തരും അവരുടെ മക്കളെയും പഠിപ്പിച്ചു.അതിന്റെ ഭാഗമായാണ് ഞങ്ങളും ക്രിസ്മസ് സംബന്ധിയായ കുറെയേറെ പാട്ടുകൾ ഏറ്റുപാടി ത്തുടങ്ങിയത്.. ‘വാനിൽ കത്തിയ പുത്തൻ കൈത്തിരി താര പൊൻകൊടിയേതോ..’ ഒരു നാടൻ…

Read More

“മൂക്കിലെ പല്ലും മൂക്കുത്തിയുടെ വരവും…. ഏതാണ്ട് 10 -15 വർഷങ്ങൾക്കു മുൻപാണ്. ഒരു സുപ്രഭാതത്തിൽ എന്റെ മൂക്കിൽ എന്തോ ഒരു പന്തികേട്! ചീറ്റി നോക്കി, തുമ്മി നോക്കി, കയ്യിട്ടു നോക്കി, കണ്ണാടിയിൽ നോക്കി… ഒരു രക്ഷയുമില്ല! ഒന്നും കാണാനില്ല: ഒന്നും മനസ്സിലാകുന്നുമില്ല! തോന്നലായിരിക്കും.. ഞാൻ അതങ്ങ് വിട്ടു. പക്ഷേ ദിവസം ചെല്ലുംതോറും ഈ ഇരിക്കപ്പൊറുതി കൂടിവരുന്നതല്ലാതെ ശമനത്തിന് ഒരു സാധ്യതയും കാണുന്നില്ല! ഞാൻ പതിയെ കണവനെ സമീപിച്ചു. മൂക്കിൽ അല്ലേ അസ്കിത. നോക്കിക്കളയാമെന്നാ യി പുള്ളി. റബറുവെട്ടുമ്പം നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന ടോർച്ച് ഒക്കെ എടുത്ത് ആള് റെഡിയായി. ENT  ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ബഹുമാനത്തോടെ നമുക്കിട്ടു തരുന്ന ചാരുകസേര പോലൊന്ന് സംഘടിപ്പിച്ച് ഡോക്ടർ കണവൻ എക്സാമിനേഷന് തയ്യാറായി. ഇരയെ കസേരയിൽ ഇരുത്തി.. അല്ല കിടത്തി. ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചു. നമ്മക്കാണെങ്കിൽ ആകാംക്ഷയങ്ങ് ഉച്ചിമുട്ടെ എത്തിയിരിക്കുകയാണ്. ഏത് നിമിഷവും ഉദ്വേഗത്തിന്റെ ലാവ ചീറ്റാമെന്ന അവസ്ഥ. ‘ യുറേക്കാ..’ തള്ളിപ്പൊന്തി വന്ന ലാവ…

Read More

1751 ജൂലൈ 30 സായാഹ്നം.. ഓസ്ട്രിയയിലെ സാൽസ് ബർഗിൽ പ്രശസ്ത സംഗീതജ്ഞൻ ലിയോപോൾഡ് മൊസാർട്ടിന്റെ വീട്ടിൽ അലൗകിക സംഗീതം അലകൾ തീർക്കുകയാണ്. കാരണമുണ്ട്.. സംഗീതത്തേക്കാൾ പ്രിയപ്പെട്ട ഒന്ന് ഇന്നവിടെ പിറവി കൊണ്ടിരിക്കുന്നു! ഭാര്യ അന്ന മരിയ മൊസാർട്ട് പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള ഒരു കുഞ്ഞു മാലാഖയെ പ്രസവിച്ചിരിക്കുന്നു. എന്തു വിളിക്കും ആ തങ്കക്കുടത്തിനെ? അപ്പയ്ക്ക് സംശയമേതുമില്ലായിരുന്നു- തന്റെ പ്രേയസി ഭൂമിയിലേക്ക് കൊണ്ടുവന്ന തങ്ങളുടെ ഹൃദയമന്ത്രച്ചിന്തിന് അയാൾ പേരിട്ടു- മരിയ അന്ന മൊസാർട്ട്. പക്ഷേ ആ പേര് പുറം ലോകത്തിനുള്ളതാണ്! തങ്ങൾക്ക് അവൾ ‘നാന്നേൾ’ ആയിരിക്കും.ദൈവം കരുണാമയൻ എന്നർത്ഥം! ഒന്നോർത്താൽ അങ്ങനെയല്ലാതെ തങ്ങളുടെ ഈ അഭിലാഷപൂർണിമയെ തങ്ങളെന്തു വിളിക്കും! സൊണാറ്റയുടെയും സിംഫണിയുടെയും അലകളേറി അനുഭൂതി തീർക്കുമ്പോഴും തങ്ങൾ ആശിച്ചത് ഒരു പിൻപൂവിനെയാണ്. തങ്ങളുടെ സംഗീതമെല്ലാം ആറ്റിക്കുറുക്കി വിസ്മയസംഗീതപ്രപഞ്ചം തീർക്കാൻ പോന്ന ഒരു പിൻപൊടിപ്പ്! അദമ്യമായ ആഗ്രഹങ്ങളൊന്നും അടഞ്ഞ കാതുകളിലെ ചിലമ്പലുകൾ ആകാറില്ല. വയലിനും പിയാനോയും കച്ചേരികൾ തീർത്തത് ആ കുരുന്നുഹൃദയത്തിന്റെ തന്ത്രികളിൽ ആയിരുന്നു! പതിനെട്ടാം…

Read More

തുണിയെല്ലാം എടുത്ത് മടക്കി അലമാര വൃത്തിയാക്കുമ്പോഴാണ് നിഷയുടെ കൈ തട്ടി ആ ആമാടപ്പെട്ടി താഴെ വീണത്. പെട്ടി കയ്യിലെടുത്ത് അവളത് പതിയെ തുറന്നു. വെറുതെയൊന്ന് തുറന്നു അകത്ത് വിരൽ ഓടിച്ച് തിരികെ വയ്ക്കാനായി തുറന്നതാണ്. പക്ഷേ ആദ്യം കണ്ണിലുടക്കിയത് വർണ്ണച്ചട്ടയുള്ള വീതി കുറഞ്ഞ വൃത്താകൃതിയിലുള്ള ഒരു ബുക്കാണ്.. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ്! ഓർമ്മകളുടെ ഒരു തിരയിളക്കം പൊടുന്നനെ അവളെ പിടികൂടി.20 വർഷം പിന്നിലേക്ക് ഓർമ്മത്തിരകൾ അവളെ ആവാഹിച്ചുകൊണ്ടുപോയി. ഗ്രാമത്തിലെ തന്റെ പള്ളിക്കൂടം… നീലയും ക്രീമും ചായമടിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ തങ്ങളുടെ ക്ലാസ്, ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നതായിരുന്നു. 10ബി. പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും ഒക്കെ ഇടകലർന്ന ഒരു ക്ലാസ്സ്‌.. ഉൽക്കണ്ഠയും ഉദ്വേഗവും ഭയവുമെല്ലാം ചേർന്ന് നരച്ച ദിനങ്ങൾ. എങ്കിലും അവയുടെ എല്ലാമടിയിൽ സൗഹൃദങ്ങൾ നിറയ്ക്കുന്ന ഉല്ലാസമുണ്ടായിരുന്നു. അധ്യാപകർ വരാൻ ഒരു നിമിഷം വൈകിയാൽ പിന്നെ ക്ലാസ് ഒരു പൂരപ്പറമ്പ് ആണ്. സൈലൻസ് എന്ന് ആയത്തിൽ ഗർജിക്കുന്ന ചൂരലിന്റെ വരവോടെ ക്ലാസ് കോടതിമുറിക്ക് സമാനമായ…

Read More

വിധി വൈപരീത്യത്താൽ സ്വർഗ്ഗതുല്യമായ ഒരു കുടുംബത്തിൽ നിന്നും നിഷ്കരുണം ചീന്തി എടുക്കപ്പെട്ട് അനാഥത്വത്തിന്റെ മടിത്തട്ടിൽ ജീവിതം ജീവിച്ചു തീർക്കേണ്ടി വന്ന കുഞ്ചെറിയ എന്ന ഒറ്റയാന്റെ കഥ പറയുന്ന നോവലാണ് ‘അജ്ഞാതർ’. അധ്യാപകനും വിവർത്തകനുമായ ശ്രീ വർഗീസ് മള്ളാത്തിന്റെ ആദ്യ നോവൽ സംരംഭം.. ആദ്യത്തേത് എന്ന് തോന്നിപ്പിക്കാത്ത വിധം ഒഴുക്കുള്ള വായന സമ്മാനിക്കുന്നു, പാത്രസൃഷ്ടിയിലും പശ്ചാത്തല സൃഷ്ടിയിലും അസാമാന്യപാടവം അനുഭവപ്പെടുത്തുന്ന ഈ കൃതി. 1940 കളിലാരംഭിച്ച് തൊണ്ണൂറുകളിലെത്തിനിൽക്കുന്ന നീണ്ട കാലയളവാണ് കഥയുടെ കാലഘട്ടം. കാലം അനുക്രമം കടന്നുപോകുന്ന പരിണാമ പ്രക്രിയയുടെ നേർച്ചിത്രം, കുഞ്ചെറിയയുടെ ജീവിതത്തോടൊപ്പം നമ്മുടെ മുന്നിൽ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധവും ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വർഷങ്ങളുമൊക്കെച്ചേർന്ന് ദുരിതമയമായ കാലഘട്ടത്തിൽ മണ്ണിനോടും മഴയോടും പ്രകൃതിയോടും മല്ലിട്ട് വല്ലവിധേനയും കഴിഞ്ഞുകൂടുന്ന ഒരുപറ്റം സാധു മനുഷ്യരുടെ ഇടയിലേക്കാണ് കുഞ്ഞിര എന്ന കുഞ്ചെറിയ തന്റെ പിഞ്ചു ബാല്യത്തിൽ എത്തിച്ചേരുന്നത്. അവിടെ അവന് അഭയ കേന്ദ്രം ആകുന്നത് തിറുതി വല്യമ്മ എന്ന ഒരു അനാഥ സ്ത്രീയാണ്.…

Read More

ജനൽ വിരി ഒരു വശത്തേക്ക് ഒതുക്കി വെച്ച് ജനലഴിയുടെ കരുത്ത് പകരുന്ന സാന്ത്വനത്തിൽ മെല്ലെ തലചായ്ച്ച് അയാൾ ശൂന്യതയിലേക്ക് കണ്ണുപായിച്ചു. ഈ വീടും ഈ ജനൽ കാഴ്ചകളുംമൊക്കെ ഗൃഹാതുരതയുടെ ഒരു ചെപ്പു തുറന്നു എങ്ങുനിന്നോ ഇപ്പോൾ വന്നിറങ്ങിയത് പോലെ.. പരിചിതമായ ഒരു ഗന്ധം… പരിചിതമായ ഏതോ ഒച്ചയനക്കങ്ങൾ ഒക്കെ അതാ ഈ ശൂന്യതയിലേക്ക് ഇരച്ചുകയറുന്നു. “ഗോപേട്ടാ …” അയാൾ ഞെട്ടിത്തിരിഞ്ഞു. ഇല്ല…ഇവിടാരുമില്ല. തന്റെ കാതുകൾ തന്നെ പരിഹസിക്കുന്നത്പോലെ ഒരു നിമിഷം അയാൾക്ക് തോന്നി. അടുത്തമാത്രയിൽ വീണ്ടും ഏതോ ഒരു നിറവ് അയാളെ കീഴ്പ്പെടുത്തി. എന്റെ ശാരി… ഉണ്ട് അവളിവിടുണ്ട്. തന്നെ ചുറ്റിവരിയുന്ന അവളുടെ മൃദു കരങ്ങളെ മെല്ലെ അടർത്തി അയാൾ അവളെ തന്റെ മുന്നിലേക്ക് വലിച്ചുനിർത്തി. ഒരു കുസൃതിച്ചിരിയുമായി അവൾ അവനിലേക്ക് ചാഞ്ഞൂ. “ഗോപേട്ടാ…” അവൾ കൊഞ്ചിത്തുടങ്ങി. ഇതെന്താ ഇങ്ങനെ . എത്ര ദിവസമായി ഏട്ടൻ ഒന്ന് കുളിച്ചിട്ട്. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് . കൂട്ടുകാരോട് ഒന്നു മിണ്ടിയിട്ട്. എനിക്കു തന്നിരുന്ന…

Read More

സ്നേഹം സ്പർശമായും, സ്പർശം കരുതലായും മാറുമ്പോൾ ആ സ്‌നിഗ്ദ്ധതയുടെ നനവിൽ കുരുന്നുഹൃദയം തളിർക്കുന്നു തൊട്ടുതൊട്ടു ജീവൻപകരുന്ന വാത്സല്യമെന്ന മഹാദ്ഭുതം! വികൃതി വല്ലാതങ്ങുവീർക്കുമ്പോൾ തലോടലൊന്നിന്റെ സാന്ത്വനമുനയിൽ സങ്കടമൊന്നാകെ ആവിയാകുന്നു.. വികൃതി വിശുദ്ധനാവുന്നു! സ്പർശമവന്റെ രസതന്ത്രികൾ മീട്ടുന്ന വീണക്കമ്പിയാവുമ്പോൾ പല രാഗത്തിൽ പല താളത്തി- ലവൻ സംഗീതവിസ്മയമായ് പടരുന്നു! ഒരു സ്പർശത്തിന്റെ അഭാവത്തി- ലിന്നു വാടിവീഴുന്ന കുരുന്നുകളെത്ര! സ്നേഹമന്ത്രമോതുന്ന സ്പർശവടികൾ തൊട്ടാൽ പുനർജനിക്കാവുന്ന അദ്‌ഭുതജന്മങ്ങൾ.

Read More

മൂവന്തി.. ദേവാലയത്തിന്റെ ധ്യാനാത്മക മൂകത മാനം കാറേറി കറുത്ത് ഭൂമിയെ പുതയ്ക്കാൻ വെമ്പി ഇരുട്ട് മുകളിൽ പള്ളി മണി ഒന്നു ചിലമ്പിയോ? തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന് ബാങ്കിന്റെ അലയൊലി! അനർഘ നിമിഷം! ഉയിരിന്റെ ഏതോ കോണിൽ ഒരു തിരയിളക്കം ദേജാവൂ… ഞാനീ നന്മ അറിഞ്ഞിട്ടുണ്ട്! നൈർമല്യമായെന്റെ വേരുകളിലത് പടർന്നിട്ടുമുണ്ട്! ഉള്ളിലൊരു നിലാവ്.. മുന്നിൽ ദിവ്യകാരുണ്യനാഥന്റെ പുഞ്ചിരി. ഒരു മൊഴി ‘ ഞാൻ,അദ്വൈതം.. കുറിയും കുരിശും നിസ്കാരവുമൊക്കെ എന്നിലേക്കുള്ള വഴി’ എന്ന്!

Read More

ഇന്ത്യയുടെ സിനിമ ഭൂപടത്തിൽ പ്രമേയങ്ങൾ കൊണ്ടും കഥ പറച്ചിലിന്റെ രീതികൾ കൊണ്ടും ഗാനങ്ങളുടെ കാവ്യാത്മകത കൊണ്ടും എന്നും തനതായ ഒരു സ്ഥാനം സൂക്ഷിച്ചിരുന്നു മലയാള സിനിമകൾ. പുറമേ നിന്നു നോക്കുന്ന ഒരു സാധാരണക്കാരന് അത് ഒട്ടും വർണശബളമോ ആകർഷണീയമോ ആയിരുന്നില്ല.കാരണം ജെ സി ഡാനിയേൽ മുതൽ മലയാള സിനിമയുടെ ഊടും പാവും നെയ്ത മഹാരഥന്മാരെല്ലാവരുംതന്നെ സിനിമയുടെ ഉള്ളടക്കത്തിലാണ് ശ്രദ്ധയൂന്നിയത്. ശക്തമായ ഉള്ളടക്കങ്ങൾക്ക് തൊങ്ങലുപോലെ മികച്ച സിനിമാഗാനങ്ങളും ഒരുക്കുന്നതിൽ1950 കൾ മുതൽക്ക് തന്നെ നമ്മുടെ സിനിമ ശ്രദ്ധിച്ചു പോന്നു. വിരഹവും വിഷാദവും പ്രണയവും ആനന്ദവും വിപ്ലവവും എല്ലാം കാവ്യാത്മകതയിൽ ചിത്രീകരിക്കപ്പെട്ടു. കവികൾ ഗാനരചയിതാക്കൾ ആയതോടെ കവിത പോലെ സുന്ദരങ്ങളായ സിനിമാഗാനങ്ങളും പിറന്നു.പി. ഭാസ്കരനും മുല്ലനേഴിയും വയലാറും എല്ലാം ചേർന്ന് പ്രൗഢമനോഹരമായി നമ്മുടെ ചലച്ചിത്ര ഗാനശാഖയെ അണിയിച്ചൊരുക്കി. എങ്കിലും കവിയുടെ അന്ത:സംഘർഷങ്ങളിൽ നിന്നോ സൗന്ദര്യോപാസനയിൽ നിന്നോ ഒക്കെ അനായാസമായോ അപ്രതിരോധ്യമായോ നിർഗളിക്കുന്ന കവിതകൾക്കുവിപരീതമായി സിനിമയിലെ സന്ദർഭങ്ങൾക്ക് അനുസൃതമായി അവയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് രചിക്കുന്ന കാവ്യാത്മക…

Read More