മിസൈലുകളാണല്ലോ ഇപ്പോഴത്തെ വാർത്താതാരം. ആ അവസരം മുതലെടുത്തായിരിക്കണം, സർക്കാർ ഈയടുത്ത് സ്കൂളുകളിൽ സുംബ എന്ന ബോംബിട്ടത്. വിചാരിച്ചതിനേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് ആ ബോംബിനുണ്ടായിരുന്നത് എന്ന് കാലേകൂട്ടിക്കാണാൻ ഇവിടുത്തെ ഒരു പ്രവചന സിംഗങ്ങൾക്കും ആയില്ല എന്നത് ഖേദകരം തന്നെ! അതവിടെ നിൽക്കട്ടെ. ആരാണ്, സോറി, എന്താണ് ഈ സുംബ? സിംബയുടെ കസിനോ മറ്റോ ആണോ? മുംബൈയിലെങ്ങാനുമാണോ കക്ഷി പിറന്നത്? അംബാനിയുടെ തവിട്ടു കരങ്ങൾ ഇതിനു പിന്നിലുണ്ടോ?? സംശയങ്ങൾ ഒന്നിനുപിറകെ ഒന്നായി അംബരംഗത്തെ, ഛെ, അന്തരംഗത്തെ ഇളക്കിമറിച്ചപ്പോൾ സുംബയ്ക്കുപിന്നാലെ ഒരു ഭ്രാന്തിയെ പോലെ ഞാനൊന്നലഞ്ഞു. ആ ‘നാടോട്ട’ത്തിനിടയിൽ ഞാൻ സംഭരിച്ച വിജ്ഞാനവൈഡൂര്യങ്ങൾ അനുവാചകരുമായി പങ്കുവെക്കണമെന്ന ആഗ്രഹപൂർത്തിക്കായി ഇതാ ഇവിടെ അക്കമിടാതെ നിരത്തട്ടെ. ആദ്യം കിട്ടിയ അറിവ്.- സുംബയും സിംബയും 90കളിൽ ജനിച്ചവരാണെങ്കിലും അവർ ഇരട്ടകളല്ല. ഇരട്ട പോയിട്ട് സഹരാജ്യക്കാർ പോലും അല്ല! സിംബ അമേരിക്കയിൽ ഡിസ്നി കമ്പനിയുടെ സ്‌ക്രീനിൽ പിറന്ന ആഫ്രിക്കൻ സിംഹക്കുട്ടിയാണെങ്കിൽ, സുംബ കൊളംബിയയിലെ ഒരു ഏറോബിക് ക്ലാസിൽ പിറന്ന ഒരു നൃത്തപടു…
Author: Silvy Michael
ലോട്ടറി നാളെയാണ്.. നാളെയാണ്… നാളെയാണ്… നാളെയാണ്… നാളത്തെ കേരള. ലോട്ടറി എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പത്തുനാൽപ്പത് വയസ്സ് പ്രായം കഴിഞ്ഞ ആർക്കും മനസ്സിലേയ്ക്കോടി വരുന്ന ചിത്രമാണത്;കാതിലേക്ക് ചിന്നിച്ചിതറിവരുന്ന പരസ്യ ശകലവും. മുക്കവലകളിലും നാൽക്കവലകളിലും നടവഴികളിലും ഭാഗ്യം വിറ്റു സഞ്ചരിച്ചിരുന്ന ചെറു സൈക്കിളുകളിൽ കാണാമറയത്തെങ്ങോ ഇരുന്ന് നമ്മെ സ്വപ്ന സഞ്ചാരികളാക്കിയ ചിന്ന ടേപ്പ് റെക്കോർഡറുകൾ! മലയാളിയുടെ ഗൃഹാതുരതയുടെ ഭൂപടത്തിൽ ഇന്നും എന്നും ഒരു വിശേഷ സ്ഥാനം ഉണ്ടാവും ആ സൈക്കിളിലും ആ വിളംബരത്തിനും. ഭാഗ്യം വിൽക്കുന്ന ആ ബഹുവർണ്ണക്കടലാസുതുണ്ടുകളുടെ ഓർമ്മയാണ് ഷേർലി ജാക്സൺന്റെ ‘ദ് ലോട്ടറി’ എന്ന് ചെറുകഥ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത് ഏകദേശം 25 വർഷങ്ങൾക്കു മുൻപായിരുന്നു. ഇംഗ്ലീഷ് ഭാഷയോട് കമ്പം മൂത്തുനടന്ന കാലം. സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കൂടണയണമെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുക്കണമെന്നും ഒക്കെയായിരുന്നു അന്ന് ആഗ്രഹം. അതുകൊണ്ടുതന്നെ സാഹിത്യപഠനത്തിനു ഉതകും എന്ന് എനിക്ക് തോന്നുന്ന പുസ്തകങ്ങളൊക്കെ ആർത്തിയോടെ ഞാൻ കരസ്ഥമാക്കുമായിരുന്നു.…
ഒരു ഫ്ലാഷ്… ഒരു മിന്നൽ…. ഒരു നിമിഷാർദ്ധം! ഉടലില്ല.. നിറമില്ല… രൂപമേതുമില്ല.. പിതൃതേജസ്സിറ്റുന്ന മിഴിരണ്ടു മാത്രം. ഒരു മിഠായിപ്പെട്ടിയെയാണ് ഞാനപ്പോളോർമിച്ചത്. വർണ്ണമെത്ര… രൂപമെത്ര… ഉള്ളിലുള്ളതെല്ലാം പക്ഷേ, മിഠായികൾ തന്നെ. വർഗ്ഗ,വർണ്ണ വേർതിരിവിന്റെ നിരർത്ഥകത ഒരുമാത്ര എന്നെ ഉലച്ചു കളഞ്ഞു. ഹേ! മനുഷ്യാ, അനന്തചൈതന്യത്തെപ്പൊതിയുന്നൊ- രുടൽ മാത്രമല്ലേ നീ?? അവിടെ.. ഇവിടെ… എവിടെയും ഒരേസത്തുപേറി നിറഭേദങ്ങളിൽ പൂക്കുന്നവൻ. വിശ്വം നിറയും പിതൃചൈതന്യമേ ഈ പിതൃദിനത്തിൽ നിനക്കു പ്രണാമം.
“ഏഴു വയസ്സുള്ളപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ വീടിനകത്തേക്ക് വിളിപ്പിച്ചത്. ബ്ലേഡും കത്രികയും കത്തിയും ഒക്കെയായി മൂന്ന് സ്ത്രീകൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ എന്നെ….. എന്റെ ബാല്യം അന്ന് അവിടെത്തീർന്നു” സൈനബ് ജമ വിതുമ്പി. മിസ്സ് വേൾഡ് 2025ലെ സോമാലിയൻ മത്സരാർത്ഥിയായിരുന്നു 23 കാരിയായ സൈനബ്. ആ വേദിയിൽവച്ച് തന്റെ ജീവിതം തുറന്നുപറഞ്ഞുകൊണ്ട് അവർ പരിഷ്കൃത ലോകത്തെ ഞെട്ടിച്ചു. ഏഴുവയസ്സിൽത്തന്നെ പെണ്ണെന്നു പറഞ്ഞാൽ നോവാണെന്ന് സമൂഹം അവളോട് പറഞ്ഞു. അവളുടെ കഥ പെൺ സുന്നത്തിന്റെ ഇപ്പോൾ ജീവിച്ചിരിക്കുന്ന 230 ദശലക്ഷം ഇരകളുടെ കൂടെ കഥയാണ്. എന്താണ് പെൺ സുന്നത്ത് അഥവാ സ്ത്രീ പരിച്ഛേദനം? Female genital mutilation എന്ന അത്യന്തം പരിതാപകരമായ മനുഷ്യാവകാശ ലംഘനമാണത്. പെൺകുട്ടികളുടെ ജനനേന്ദ്രിയത്തെ അവർക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ മുറിച്ചും വടിച്ചും തുന്നിയും അംഗഭംഗം വരുത്തുക- അതാണ് സ്ത്രീപരിച്ഛേദനം. പുരുഷന്മാർക്ക് പരിച്ഛേദനം ആരോഗ്യപരവും ശുചിത്വപരവും മതപരവുമായ കാരണങ്ങളാൽ നടത്തപ്പെടുന്നു എങ്കിൽ (അത് പല കാരണങ്ങളാൽ അവർക്ക് ഒരു added ബെനിഫിറ്റും…
‘ഊക്കോടെ പെയ്യുന്ന മഴ നിറയ്ക്കുന്ന ഉന്മാദം…അത് അനുഭവിച്ചു തന്നെ അറിയണം. ഉള്ളിൽ ലഹരി തീർത്ത് സ്വത്വത്തിന്റെ അടിത്തട്ടു വരെ ഇളക്കിമറിക്കുന്ന ഒരു കച്ചേരി പോലെ മന്ദ്രസ്ഥായിയിൽ തുടങ്ങി ഉച്ചസ്ഥായിയിലെത്തി ആഞ്ഞാഞ്ഞുപെയ്ത് പതിയെ അടങ്ങുന്ന മഴ.. വിഷാദമല്ല അതിന്റെ അന്തർഭാവം.ജീവനിൽ ജീവൻ നിറയ്ക്കുന്ന സൃഷ്ടിപരതയുടെ കുത്തൊഴുക്കാണ്!….’ ഡയറി മടക്കി അനല കട്ടിലിലേക്ക് ചാഞ്ഞു; കണ്ണടച്ച് ഓർമ്മകളുടെ ഒരു പെരുമഴക്കാലത്തിലേയ്ക്ക് മെല്ലെ ഊളിയിട്ടു. കോളേജ് ക്വാർട്ടേഴ്സിന്റെ ബാൽക്കണിയിൽ തിമിർത്തു പെയ്യുന്ന മൺസൂൺ മഴ ഒറ്റയ്ക്കു നോക്കിയിരിക്കുമ്പോൾ യൗവനത്തിൽ എന്നോ കുറിച്ച വരികളാണ്. പ്രണയം പുതുമഴയായും പൂമഴയായും ഒക്കെ പെയ്ത് പിന്നെ തോർന്നു തോർന്നു പോയ കാലമായിരുന്നു അത്. പ്രേമപരതയുടെ നിത്യവസന്തം എന്നുകരുതി താലോലിച്ച ജീവിതത്തെ കാപട്യവും വഞ്ചനയും ഗർഭത്തിൽ പേറിയ അവഗണനയുടെ തീക്കാറ്റ് വന്ന് ആഞ്ഞുവീശി വാടിക്കൊഴിക്കുകയായിരുന്നു. നിരാശയുടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിമുങ്ങിപ്പോയ ദിനങ്ങൾ! പിന്നാലെയെത്തിയ മഴക്കാലങ്ങൾ അകംനിറഞ്ഞ ശൂന്യതയെ തോരാതെ പെയ്യുന്ന മഴ കൊണ്ടു പുതപ്പിച്ചു. മഴപെയ്യുമ്പോൾ മിഴിയും പെയ്യുകയായിരുന്നു. തിരസ്കാരത്തിന്റെ വേവുമുഴുവൻ പെയ്തു…
വണ്ടി ഹോട്ടലിന്റെ പോർട്ടിക്കോവിൽ നിന്നുരുണ്ടുതുടങ്ങി. പെട്ടെന്നാണ് ഞാനോർത്തത്, ചെരിപ്പെടുക്കാൻ മറന്നിരിക്കുന്നു! വണ്ടി നിർത്തി ഹോട്ടൽ മുറിയിലേക്ക് ഞാൻ പാഞ്ഞു. ഭാഗ്യം.. ക്ലീനിങ് ബോയ്സ് റൂം ക്ലീൻ ചെയ്യുന്നതേയുള്ളൂ. എന്റെ വെപ്രാളം കണ്ടന്ധാളിച്ചുപോയ അവരെ മൈൻഡ് ചെയ്യാതെ വേഗം കയറി ടീപ്പോയുടെ അടിയിൽ അടുത്ത യാത്രയ്ക്കുള്ള ഊഴവും കാത്തുകിടന്ന എന്റെ പഴകിപ്പൊളിയാറായ ലെതർ ഹാഫ് ഷൂ ഞാൻ ധൃതിയിലണിഞ്ഞു. വന്ന വേഗത്തിൽപ്പാഞ്ഞ് തിരികെ പോർട്ടിക്കോവിലെത്തുമ്പോളുണ്ട്, എനിക്കായി കാത്തുനിൽക്കാതെ വണ്ടി വളവ് തിരിഞ്ഞ് ഗേറ്റ് കടക്കുന്നു! “നിർത്ത്.. നിർത്ത്.. ഞാനുമുണ്ട്..ഞാൻ കയറിയിട്ടില്ല…” അലമുറയിട്ടുകൊണ്ട് ഞാൻ പിന്നാലെ പാഞ്ഞു. വണ്ടിയിൽ നിന്നും തല വെളിയിലിട്ടുകൊണ്ട് എന്റെ നേരെ കൈനീട്ടി “അമ്മേ.. അമ്മേ..” എന്ന് തൊണ്ടകീറിവിളിക്കുന്ന മക്കളെ എനിക്കുകാണാം. എന്നിട്ടും വണ്ടി നിൽക്കുന്നില്ല! ധൃതിയിലല്ലെങ്കിലും എനിക്ക് എത്തിപ്പെടാൻ പറ്റാത്ത വേഗത്തിൽ അതങ്ങനെ ഓടുകയാണ്. ഞാനും ഓടുന്നുണ്ട്.. പിന്നെയും പിന്നെയും അലറിക്കൊണ്ടും വേഗം കൂട്ടിക്കൊണ്ടും എന്റെ സർവ്വശക്തിയും തൊണ്ടയ്ക്കും കാലുകൾക്കും പകുത്തു നൽകി ഓടിയിട്ടും വണ്ടി അകലത്തുതന്നെ. മെല്ലെ…
സ്നേഹത്തിനു ഭാഷയുണ്ടെന്ന്…. അവളത് അറിയുന്നത് തന്നെ ഈ അടുത്താണ്. മകന് ഇപ്പോൾ ആറുവയസ്സാകുന്നു. ടീച്ചർ പറയുന്നു- അവൻ മറ്റു കുട്ടികളെ പോലെയല്ല! ക്ലാസിൽ അവൻ അടങ്ങിയിരിക്കാറില്ല. അനുസരണ അരികത്ത് കൂടി പോലും പോയിട്ടില്ല. കൂട്ടുകാരെ ഉപദ്രവിക്കുന്നു. ഓടിനടക്കുന്നു. പഠിക്കാൻ പിറകോട്ട്. പുസ്തകം സൂക്ഷിക്കില്ല. അങ്ങനെയങ്ങനെ…. സ്കൂളിൽ ചേർത്ത കാലം മുതൽ അവനെക്കുറിച്ച് പരാതികൾ മാത്രം. പരാതികളുടെ ബാഹുല്യത്തിൽ അവളുടെ കാതുകൾ ബധിരങ്ങളായി. സ്കൂളിൽ നിന്നുള്ള കോളുകൾ അവളിപ്പോൾ എടുക്കാറില്ല. അവനെ തല്ലി അവളുടെ കൈകൾ കുഴഞ്ഞു; ശകാ രത്തിന്റെ കയ്പ്പ് ഏറി നാവു കുഴഞ്ഞു. വൃത്തിഹീനമായ അവന്റെ എടുപ്പും നടപ്പും, ആരോടും ബഹുമാനമില്ലാത്ത പെരുമാറ്റവും! അവളുടെ കണ്ണുകളും തളർന്നു. ആകെ മടുത്തു. ആ തളർച്ചയിൽ അവളിൽ ഓർമ്മകളുടെ പുഴ മെല്ലെ പിറകിലേക്ക് ഒഴുകി. ഊഷ്മളത നഷ്ടപ്പെട്ട കൗമാരത്തിലേക്ക്.. വികൃതി വടുക്കൾ തീർത്ത അവളുടെ ബാല്യത്തിലേക്ക്… കാറിപ്പൊളിച്ചു നിലത്തുരുണ്ടുതീർത്ത അവളുടെ ശൈശവത്തിലേക്ക്…പിന്നെപ്പിന്നെ അവൾ ആയിരുന്ന ഗർഭവീടിന്റെ ഇരുട്ടിലേക്ക്. സ്നേഹത്തിൽ അങ്കുരിതമാകണം ഓരോ ജീവനും!…
ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്, ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ കയറി വെളുപ്പിന്റെ പൂക്കൈകൾ വാരിക്കെട്ടി ചില്ലതോറും മാല ചുറ്റി വശ്യഗന്ധത്തിന്റെ ചെപ്പും പേറി പുലരിയുണരുമ്പോൾ ഒപ്പമൊരുങ്ങിയിറങ്ങാൻ ഇഷ്ടമാണെന്റെ കൂട്ടുകാരി ജനാലപ്പുറത്തെ കാപ്പിച്ചെടിയ്ക്ക്. വിരിനീക്കിയ ജനലിലൂടെ കണ്ണിലൊരു പൂക്കണി നിറച്ച് പുലരിക്കുളിരിലേക്ക് എന്നെയവൾ കൈപിടിച്ചിറക്കും. ഇന്നലെ, ഓശാനയുടെ തലേരാത്രി.. മറമാറ്റി ജനാലയിലൂടെത്തിനോക്കിയ ഞാൻ വേറിട്ടൊരു കാഴ്ചകണ്ട് ഭക്ത്യാദരത്തിലാണ്ടുപോയി.. ദൈവികതയുടെ അദൃശ്യസ്പർശത്തിൽ എന്റെ കൈകൾ രണ്ടും ഞാനറിയാതെ കൂമ്പി! വെണ്ണിലാവിന്റെ വെള്ളിക്കസവു വാരിച്ചുറ്റി ചില്ലയിലാകെ വെള്ളിനൂൽ വലിച്ചു കെട്ടി ഇളംകാറ്റിലിലക്കൈ ഉയർത്തിയാട്ടി നൃത്തനിരതയായി നിൽക്കുന്നു എന്റെ കാപ്പിക്കൂട്ടുകാരി.. അഭൗമമായൊരു തേജസ് അവളെ ചൂഴ്ന്നു നിൽക്കുന്നു. മുറ്റത്തെ മാവും പിലാവും പേരമരമൊക്കെയും ആ കാന്തി പങ്കിട്ടവൾക്കൊപ്പമുണ്ട്. അന്തരീക്ഷത്തിലലിഞ്ഞുചേർന്ന് ദിവ്യമൊരു മന്ദ്രസംഗീതം…. മെല്ലെയാ ഗീതത്തിനുകാതോർക്കവേ ഞാൻ കേട്ടു, മെല്ലിച്ചു നേർത്ത ചില്ലകൾ തന്ത്രിയാക്കി സമീരൻ പാടുന്നു ‘ഓശാന.. ദൈവപുത്രനോശാന…’ ഈറനണിഞ്ഞ കണ്ണുകൾ ചിമ്മിത്തുറന്നുറ്റുനോക്കുമ്പോൾ മുറ്റത്തുണ്ട്, ജനാലപ്പുറത്തു…
ധനുമാസക്കുളിരിൽ തണുത്തുവിറച്ച ഭൂമി ഒരു പുതപ്പിന്റെ ആലിംഗനം കൊതിച്ചു. കരുണ ജീവൽ ഭാവമായ മരങ്ങൾ സ്വയം മറന്ന് ഇലപൊഴിച്ച് അഴകുറ്റൊരു തവിട്ടു നീരാളംമെടഞ്ഞ് ഭൂവിനെ പുതപ്പിച്ചു. നന്ദിയുടെ ഉത്തരിപ്പുകടം ബാക്കിയാക്കി അവളുറങ്ങി. പച്ചക്കുപ്പായമൂരി നഗ്നരായി നിന്ന മരച്ചില്ലകൾ സ്വപ്നത്തിൽ അവളെ നോവിച്ചു. ഉറക്കത്തിന്റെ ഇടവേളകളിൽ അവൾ അതിനു പരിഹാരം ചെയ്തു. പച്ചക്കുടകൾ നെയ്ത് മരത്തലപ്പുകളിലേക്ക് അവൾ എയ്തു വിട്ടു. മകരം പുലർന്നപ്പോൾ മരങ്ങളിൽ ഇലപ്പിറവിയുടെ ആഘോഷവും ഉയർന്നു. മെല്ലെ മെല്ലെ ശിഖരങ്ങളെല്ലാം പച്ചപ്പുതപ്പാൽ മൂടി. പുതപ്പുകളുടെ ആധിക്യത്തിൽ ഭൂമിപ്പെണ്ണ് വിയർക്കാൻ തുടങ്ങി. വിയർത്തു വിയർത്ത് ദുർഗന്ധം വമിക്കും എന്നായപ്പോൾ ആകാശം കനിഞ്ഞു. പുതുമഴ അയച്ച് അത് ഭൂമിയെ കുളിപ്പിച്ചു കയറ്റി. നനഞ്ഞു കുളിർത്തകുംഭം വിത്തിനായി ദാഹിച്ചു… വിത്തിനെ വരവേറ്റു. വിത്തു മൊത്തം പൊതിഞ്ഞുപിടിച്ച് മീനം മഴയെ ആട്ടിപ്പായിച്ചു. നീയില്ലാതെ ഞാൻ പെരുത്തു ഹാപ്പിയാണെന്ന് പൂക്കളും പുതുനാമ്പുകളും കാട്ടി അവൾ പറഞ്ഞു. പിന്നീട് വന്ന മേടം പൊരിവെയിൽ ആണ് എന്റെ ആഹ്ലാദം എന്ന്…
അച്ഛനുമമ്മയും വേർപിരിയുമ്പോൾ അവന് ഏഴു വയസ്സാണ്. വേർപിരിഞ്ഞു എന്ന് പറയുമ്പോൾ ഒഫിഷ്യലി ഡിവോഴ്സ്ഡ് ആയത് എന്ന് കരുതരുതേ. അമ്മ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഏഴ വയസ്സുകാരനും 14 വയസ്സുള്ള ഏട്ടനും അമ്പരന്നു പോയ അച്ഛനും വീട്ടിൽ തനിച്ചായി. ഏതാണ്ട് രണ്ടുവർഷത്തോളമായിരുന്നു വീട്ടിലെ അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട്. ഓരോ രാത്രിയിലും കരഞ്ഞു തളർന്നായിരുന്നു അവൻ ഉറങ്ങിയിരുന്നത്. വാക്കു തർക്കങ്ങളിൽ ജയം തന്റെ ഭാഗത്തായിരിക്കണമെന്ന് അച്ഛനും അമ്മയും ഒരുപോലെ വാശി പിടിച്ചു. അത് പലപ്പോഴും കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. ഏട്ടനും അനിയനും ഭയന്ന് ദൂരെ മാറിനിന്നു. ആദ്യമൊക്കെ ഏട്ടൻ അവനെ ഇറുക്കി കെട്ടിപ്പിടിക്കുമായിരുന്നു. അത്താഴം പോലും കഴിക്കാതെ കെട്ടിപ്പിടിച്ച് തളർന്നുറങ്ങുമായിരുന്നു. ഓരോ സന്ധ്യയിലും തലേന്നത്തെ രംഗങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ, വഴക്കും വക്കാണവും വീട്ടിലെ പതിവുചര്യകൾ ആയപ്പോൾ, ഉള്ളിലെ ഭയപ്പാടിനെ കുട്ടികൾ നിർവികാരതയുടെ പുതപ്പിട്ടു മൂടി. കരുതലോ ചേർത്തുപിടിക്കലോ ആ വീട്ടിൽ അന്യം നിന്നുപോയി. ഒടുവിൽ ഒരു സന്ധ്യയ്ക്ക് അമ്മ വീടുവിട്ടിറങ്ങുകയും ചെയ്തു!! ഉണ്ണിക്ക് അന്ന് ആശ്വാസമാണ്…
