ഒരു ഫ്ലാഷ്…
ഒരു മിന്നൽ….
ഒരു നിമിഷാർദ്ധം!
ഉടലില്ല..
നിറമില്ല…
രൂപമേതുമില്ല..
പിതൃതേജസ്സിറ്റുന്ന മിഴിരണ്ടു മാത്രം.
ഒരു മിഠായിപ്പെട്ടിയെയാണ്
ഞാനപ്പോളോർമിച്ചത്.
വർണ്ണമെത്ര… രൂപമെത്ര…
ഉള്ളിലുള്ളതെല്ലാം പക്ഷേ, മിഠായികൾ തന്നെ.
വർഗ്ഗ,വർണ്ണ വേർതിരിവിന്റെ നിരർത്ഥകത ഒരുമാത്ര എന്നെ ഉലച്ചു കളഞ്ഞു.
ഹേ! മനുഷ്യാ,
അനന്തചൈതന്യത്തെപ്പൊതിയുന്നൊ-
രുടൽ മാത്രമല്ലേ നീ??
അവിടെ.. ഇവിടെ… എവിടെയും
ഒരേസത്തുപേറി
നിറഭേദങ്ങളിൽ പൂക്കുന്നവൻ.
വിശ്വം നിറയും പിതൃചൈതന്യമേ
ഈ പിതൃദിനത്തിൽ നിനക്കു പ്രണാമം.
