Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സഞ്ചാരിണിയുടെ വിഹ്വലതകൾ
അനുഭവം കഥ ജീവിതം യാത്ര

ഒരു സഞ്ചാരിണിയുടെ വിഹ്വലതകൾ

By Silvy MichaelMay 5, 2025Updated:June 28, 202524 Comments2 Mins Read321 Views
Bookmark Now
Please login to bookmark Close

No account yet? Register

വണ്ടി ഹോട്ടലിന്റെ പോർട്ടിക്കോവിൽ നിന്നുരുണ്ടുതുടങ്ങി. പെട്ടെന്നാണ് ഞാനോർത്തത്, ചെരിപ്പെടുക്കാൻ മറന്നിരിക്കുന്നു! വണ്ടി നിർത്തി ഹോട്ടൽ മുറിയിലേക്ക് ഞാൻ പാഞ്ഞു. ഭാഗ്യം.. ക്ലീനിങ് ബോയ്സ് റൂം ക്ലീൻ ചെയ്യുന്നതേയുള്ളൂ. എന്റെ വെപ്രാളം കണ്ടന്ധാളിച്ചുപോയ അവരെ മൈൻഡ് ചെയ്യാതെ വേഗം കയറി ടീപ്പോയുടെ അടിയിൽ അടുത്ത യാത്രയ്ക്കുള്ള ഊഴവും കാത്തുകിടന്ന എന്റെ പഴകിപ്പൊളിയാറായ ലെതർ ഹാഫ് ഷൂ ഞാൻ ധൃതിയിലണിഞ്ഞു. വന്ന വേഗത്തിൽപ്പാഞ്ഞ് തിരികെ പോർട്ടിക്കോവിലെത്തുമ്പോളുണ്ട്, എനിക്കായി കാത്തുനിൽക്കാതെ വണ്ടി വളവ് തിരിഞ്ഞ് ഗേറ്റ് കടക്കുന്നു!

“നിർത്ത്.. നിർത്ത്.. ഞാനുമുണ്ട്..ഞാൻ കയറിയിട്ടില്ല…” അലമുറയിട്ടുകൊണ്ട് ഞാൻ പിന്നാലെ പാഞ്ഞു.

വണ്ടിയിൽ നിന്നും തല വെളിയിലിട്ടുകൊണ്ട് എന്റെ നേരെ കൈനീട്ടി “അമ്മേ.. അമ്മേ..” എന്ന് തൊണ്ടകീറിവിളിക്കുന്ന മക്കളെ എനിക്കുകാണാം. എന്നിട്ടും വണ്ടി നിൽക്കുന്നില്ല! ധൃതിയിലല്ലെങ്കിലും എനിക്ക് എത്തിപ്പെടാൻ പറ്റാത്ത വേഗത്തിൽ അതങ്ങനെ ഓടുകയാണ്. ഞാനും ഓടുന്നുണ്ട്.. പിന്നെയും പിന്നെയും അലറിക്കൊണ്ടും വേഗം കൂട്ടിക്കൊണ്ടും എന്റെ സർവ്വശക്തിയും തൊണ്ടയ്ക്കും കാലുകൾക്കും പകുത്തു നൽകി ഓടിയിട്ടും വണ്ടി അകലത്തുതന്നെ. മെല്ലെ എന്റെ കാഴ്ചയെയും, പിന്നെ എന്റെ കാലുകളെയും തോൽപ്പിച്ച് അടുത്ത തെരുവിൽ അതുമറഞ്ഞു…

ആധിപെരുത്ത് ഞാനിപ്പോൾ പൊട്ടുമെന്നായി. എന്റെ മക്കളെയും കൊണ്ടാണ് ആ വണ്ടി പോയിരിക്കുന്നത്… എന്റെ ഹൃദയവും കൊണ്ട്!

എനിക്ക് തോൽക്കാനാവില്ല. എങ്ങനെയും അവർക്കൊപ്പം എത്തിപ്പെട്ടേ പറ്റൂ. ഞാൻ ചുറ്റും നോക്കി. നേരം വെളുത്തു വരുന്നതേയുള്ളൂ. അപരിചിതമായ നഗരം. വിശാലമായ നിരത്ത് മിക്കവാറും വിജനമാണ്. പ്ലാസ്റ്റിക് കൂനകൾക്കുമറവിലും ടാർപോളിൻ കൂരകൾക്കടിയിലുമൊക്കെയായി തെരുവ് ഇപ്പോഴും സുഷുപ്തിയിലാണ്ടിരിക്കുന്നു. തലേന്ന് ദീപപ്രഭയിൽ പ്രൗഢികൊണ്ട വണികസങ്കേതങ്ങളൊക്കെയും ഊർന്നുപോകുന്ന ഇരുട്ടിനെ കെട്ടിപ്പിടിച്ചുറങ്ങുന്നു. കമ്പിളിപുതച്ച തലകൾ ഒന്നും രണ്ടുമൊക്കെയായി അവിടവിടെ കാണാം. ഇടയ്ക്കും മുട്ടിനും ഓരോ സൈക്കിൾ റിക്ഷകൾ ഏതൊക്കെയോ ലക്ഷ്യസ്ഥാനംതേടി ഓടുന്നുണ്ട്.

ഹൃദയം നഷ്ടപ്പെട്ടവളാണ് ഞാൻ.. അതും കവർന്ന് എന്നെ ഇട്ടേച്ചുപോയ വണ്ടിയിൽ എത്തപ്പെട്ടില്ലെങ്കിൽ ഞാൻ മരിച്ചു പോകും തീർച്ച.

ചിന്തിച്ചു നിൽക്കാൻ സമയമില്ല. സൈക്കിൾ റിക്ഷ എങ്കിൽ സൈക്കിൾ റിക്ഷ; കൈ കാണിക്കുക തന്നെ. ഒന്നല്ല, രണ്ടല്ല, പല വണ്ടികൾക്ക് ഞാൻ കൈകാട്ടി. ആരുമെന്നെ കാണുന്നില്ല, ശ്രദ്ധിക്കുന്നുമില്ല.

ആധി എന്നെ പൂർവാധികം മൂടി. വണ്ടി കണ്ട ദിക്കിലെല്ലാം ഞാനോടി. ആരും, ഒന്നും, നിർത്തുന്നില്ല. ഇല്ല.. ഇതുപറ്റില്ല. ഒടുവിൽക്കണ്ട റിക്ഷയ്ക്കുപിന്നാലെ ഞാനോടി.. ‘ഞാനും.. ഞാനും..’

റിക്ഷക്കാരൻ തിരിഞ്ഞു നോക്കുന്നുണ്ട്. നിർത്തുന്ന ഭാവമില്ല. ഞാൻ വീണ്ടും ഓടി. മെല്ലെ അയാൾ ചിരിച്ചു തുടങ്ങി.. അപ്പോഴും റിക്ഷ ഓടുകയാണ്. ‘സഹായിക്കണേ… എന്നെയൊന്നു കയറ്റണേ..’ ഞാൻ വീണ്ടും പിറകെ ഓടി. ദൈന്യതയുടെ കാറ്റിരമ്പം പോലെ കിതച്ചും കുതിച്ചും ആ റിക്ഷയ്ക്കു പിന്നാലെ ഞാൻ..എന്റെ ശബ്ദം നേർത്തുനേർത്തു.

അയാൾ ഇപ്പോഴും ചിരിക്കുകയാണ്.. മെല്ലെ മെല്ലെ ശബ്ദമുയരുന്നു.. ഒപ്പം റിക്ഷയ്ക്ക് ചിറകുമുളയ്ക്കുന്നു.. ചിരിയുടെ ശൈലി മാറുന്നു.. റിക്ഷ മെല്ലെ പറന്നു തുടങ്ങുന്നു..

അയാൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.. റിക്ഷയുടെ പറക്കലിന് വേഗം കൂടുന്നു..

ആർത്താർത്തുവീർത്ത് അയാളുടെ ചിരി… പെട്ടെന്ന് അതൊരു അട്ടഹാസമായി മാറുന്നു. .

ധപ്… ക്ലിക്ക്…

എന്തോ ആഞ്ഞടയുന്ന ശബ്ദം! ചുറ്റിനുമിരുട്ട്.. സർവ്വശക്തിയുമെടുത്ത് ഞാൻ കുതറാൻ ശ്രമിച്ചു. ഇല്ല.. പറ്റുന്നില്ല! നിന്നുതിരിയാനിടമില്ല. കനത്ത നി:ശബ്ദത.. കുറ്റാക്കുറ്റിരുട്ട്! ആറുമുഴം നീളത്തിൽ ഏതോ ഒരു പെട്ടിയിലകപ്പെട്ടപോലെ!

ഞാൻ ശ്വാസം ആഞ്ഞുവലിച്ചു.. ഇല്ല.. ശ്വസിക്കാൻ പറ്റുന്നില്ല! നെഞ്ചുവിലങ്ങുന്നു.. വായപൊളിയുന്നു… കണ്ണുതുറിക്കുന്നു…

“അമ്മേ………”

നിലവിളിച്ചെണീറ്റിട്ടും നിദ്രയുടെയും ജാഗരത്തിന്റെയും ഇടയിലെ നേർത്ത സീമ തിരഞ്ഞ് ഏറെനേരം ശ്വാസം വിലങ്ങി ഞാനിരുന്നു.

#യാത്ര

#എന്റെ രചന

Post Views: 158
5
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

24 Comments

  1. Jalajanarayan on May 8, 2025 12:51 AM

    വായനക്കാരെ മുൾമുനയിൽ നിർത്തുന്ന എഴുത്തു മനോഹരം ❤️❤️❤️

    Reply
    • Silvy Michael on May 8, 2025 9:49 AM

      Thank you dear❤️❤️❤️

      Reply
  2. Bindu s nair on May 7, 2025 2:32 PM

    മക്കളെയോർത്തു ശെരിക്കും ഒന്നമ്പരന്നു ട്ടോ…..

    Reply
    • silvymichael73@gmail.com on May 7, 2025 2:40 PM

      അതാണ്. 😀😀. അപ്പോൾ എഴുത്തു വിജയിച്ചു അല്ലേ? 😀❤️

      Reply
      • സുരേഷ് on May 8, 2025 5:02 PM

        ‘നല്ല കഥ അഭിനന്ദനങ്ങൾ.

        Reply
  3. Rani Zain on May 7, 2025 11:25 AM

    പേടിപ്പിച്ചു കളഞ്ഞല്ലോ. ഞാൻ ഒരു നിമിഷം എന്റെ മക്കളെ ഓർത്തു പോയി. 😄

    Reply
    • silvymichael73@gmail.com on May 7, 2025 2:38 PM

      ഹ ഹ ഹാ. വായനയ്ക്കും ആസ്വാദനത്തിനും നന്ദി കേട്ടോ.

      Reply
  4. Neethu. V. R on May 6, 2025 8:15 PM

    കിടു എഴുത്ത് . 👌👌❤️

    Reply
    • silvymichael73@gmail.com on May 7, 2025 2:40 PM

      Thank you dear❤️

      Reply
  5. Sayara Fathima Karu Kunnath on May 6, 2025 10:37 AM

    Good writing 👌. It felt like real

    Reply
    • silvymichael73@gmail.com on May 7, 2025 2:41 PM

      🫂🫂❤️❤️😀

      Reply
    • thara krishnan on March 4, 2026 6:06 PM

      സിൽവി , നല്ല മെയ് വഴക്കമുള്ള എഴുത്ത്. ആധി പിടിപ്പിക്കുന്ന രചനാരീതി ഇഷ്ടപ്പെട്ടു. ഗംഭീരം.👌👌👏👏❤️❤️

      Reply
  6. Sunandha Mahesh on May 6, 2025 8:35 AM

    മഹാനിദ്ര 😄
    നന്നായി എഴുതി സിൽവി 👍

    Reply
    • silvymichael73@gmail.com on May 6, 2025 9:43 AM

      Thank you dear❤️

      Reply
      • Sujatha nair on May 8, 2025 5:53 PM

        നന്നായിരിക്കുന്നു👍🏻. അഭിനന്ദനങ്ങൾ 😍🤝🤝

        Reply
    • silvymichael73@gmail.com on May 7, 2025 2:41 PM

      Thank you❤️❤️

      Reply
  7. Anju Ajish on May 5, 2025 2:29 PM

    Good writing

    Reply
    • silvymichael73@gmail.com on May 5, 2025 3:17 PM

      Thank you dear

      Reply
  8. Seji on May 5, 2025 10:06 AM

    കൊള്ളാട്ടോ സ്വപ്നം വായനക്കാർ ടെൻഷൻ അടിച്ചു💕💕

    Reply
    • silvymichael73@gmail.com on May 5, 2025 11:58 AM

      അടിക്കണമല്ലോ. അതല്ലേ നമുക്ക് വേണ്ടത്🤣🤣. Thank you dear❤️

      Reply
    • Suma Jayamohan on May 5, 2025 2:13 PM

      ശ്വാസം നിന്നു പോയാലോ എന്നു പേടിച്ചു. ഞാൻ സ്ഥിരം സ്വപ്നത്തിൻ്റെ ആളാണ്. ഇന്ന് ഇതു വല്ലതും കാണുമോ എന്തോ
      അടിപൊളി സിൽവീ❤️👌🌹

      Reply
      • silvymichael73@gmail.com on May 5, 2025 3:16 PM

        ഞാനും സ്വപ്നക്കാരിയാണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി dear ❤️

        Reply
      • Joyce on May 5, 2025 5:49 PM

        ശരിക്കും ഇത്തരം അവസ്ഥയിൽ പെട്ടു പോയ ടെൻഷൻ അനുഭവിച്ചു. അസ്സൽ എഴുത്ത്.👏
        ഇനി ഉറങ്ങിക്കോ…😊

        Reply
        • silvymichael73@gmail.com on May 5, 2025 6:45 PM

          Thank you ജോയ്സ്..വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും ❤️

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.