Author: Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

കിഴക്ക് വെള്ളകീറുന്നു. ഏതോ അരുതായ്കയുടെ കറുത്ത മേഘങ്ങൾ എന്നിട്ടും സൂര്യനെ മറയ്ക്കുന്നുണ്ട്. നെഞ്ചിൽ കനൽ കൂട്ടിയ തലേന്നത്തെ പകൽ പകർന്ന ചൂട് ഇപ്പോഴും ആറാതെ, കുളിരിനായി കൊതിച്ച് ഭൂമി. വിടരാൻ വെമ്പുന്ന വേനൽപ്പൂക്കൾ അവിടവിടെ ആർത്തിയോടെ കണ്ണുചിമ്മി വർണ്ണക്കൈകൾ വീശുന്നുണ്ട്. മണി ഏകദേശം അഞ്ചര. അമ്പിളി ഉദയസൂര്യനോട് പരിഭവം പറഞ്ഞു തീർന്നിട്ടില്ല. നേരപ്പകർച്ചയുടെ നേരം കടന്നുവേണം അർക്കനാദ്യകിരണം തെളിമയോടെ താഴേക്ക് തൊടുക്കാൻ. പകൽ പുതുദിനത്തിന്റെ കോലാഹലങ്ങളിലേക്ക് കണ്ണുതിരുമ്മി എഴുന്നേറ്റു വരുന്നതേയുള്ളൂ. പാളത്തിന്റെ ഒത്ത നടുവിൽ അവൾ നിന്നു. ഇടതും വലതും ഓരോ പൊന്നോമന ഉണ്ട്. കടന്നുപോയ രാത്രി ഉറക്കത്തിന്റേതായിരുന്നില്ല. ഒരു നൂറു സംശയങ്ങൾ ആയിരുന്നു ഇരുവർക്കും… ‘പേടി തോന്നുമോ,ആരുടെയെങ്കിലും കണ്ണിൽപ്പെടുമോ, തൊട്ടടുത്തുവന്നു വണ്ടി ചവിട്ടി നിർത്തിയാലോ, ഒരാളെ മാത്രം ബാക്കിയാക്കി മറ്റവരെയും കൊണ്ട് വണ്ടി പോയാലോ….’ അത്താഴം ഒരു പെസഹാ വിരുന്നായിരുന്നു അവർക്ക്. ഇഷ്ടപ്പെട്ട കഞ്ഞിയും കൂട്ടാനും അമ്മ വാരി കൊടുത്തത് തിടുക്കത്തിലാണ് കഴിച്ചത്- ഒട്ടും ബാക്കി വയ്ക്കാതെ, അവസാനവറ്റുവരെയും. രാത്രി…

Read More

പ്രിയനേ, പ്രണയദിനത്തിലൊരു പ്രണയവരി കുറിക്കാനാണ് ഞാൻ പേന തപ്പിയത്. കയ്യിൽ തടഞ്ഞതോ ഇത്തിരിയോളം പോന്ന ഈ കുറ്റിപ്പെൻസിലും. നോക്കി നോക്കി നിൽക്കേ നമ്മുടെ പെൻസിൽകാലം ഒരു വേലിയേറ്റം പോലെ എന്നിലേക്കിതാ തിരതള്ളിക്കയറിവരുന്നു… അഞ്ചാം ക്ലാസിലെ അഞ്ചാം ബെഞ്ചിൽ മെരുങ്ങാത്ത മഷിപ്പേനയൊന്ന് കയ്യിൽ തെരുപ്പിടിച്ച് ഇതികർത്തവ്യതാമൂഢയായിരിക്കുന്ന എന്നെ നോക്കി ക്ലാസ്സിന്റെ അങ്ങേ പുറത്തുനിന്ന് ഒരു ചിരി പാറിയെത്തിയത് ലജ്ജയോടെ ഞാനിപ്പോളോർക്കുന്നു. വിരലുകൾക്കിടയിൽ ഒതുക്കത്തോടെ ഇരിക്കുന്ന നീലമഷിപ്പേന നീയന്നുയർത്തിക്കാട്ടി വായുവിലെന്തോ കുറിച്ചു. എന്നിട്ട് ‘പേടിക്കാതങ്ങെഴുതു പെണ്ണേ’ എന്നു ഗോഷ്ടി കാട്ടി. വരയിട്ട ബുക്കിൽ പെൻസിലമർത്തി ഉരുട്ടി ഉരുട്ടിയെഴുതിയിരുന്ന ഞാൻ ഗത്യന്തരമില്ലാതെ മഷിപ്പേന കയ്യിലെടുത്തു- പതംവന്ന പതിവുപടിയിൽ അമർത്തിയെഴുതി.. തെളിച്ചം പോരെന്നും ഉരുളിമ പോരെന്നും കരുതി അക്ഷരങ്ങൾക്കുമേൽ വീണ്ടും വീണ്ടുമെഴുതി. ബുക്ക് കീറി.. നിബ്ബൊടിഞ്ഞു! ധാരധാരയായി ഒഴുകിയ കണ്ണീർ വീണുനനഞ്ഞ കടലാസ്, കഥ പൂർത്തിയാക്കി! എരിതീയിൽ എണ്ണയായി ടീച്ചറിന്റെ അടി പിന്നാലെയും… കരഞ്ഞുകരഞ്ഞു ഞാനൊരു വഴിക്കായി! ജനഗണമന പാടി സ്കൂളിന്റെ കൂടു തുറന്നു വെളിയിലിറങ്ങുമ്പോഴും ജൂണിലെ…

Read More

ഹ്യൂമാനിറ്റേറിയൻ ഫോട്ടോഗ്രാഫി എന്നൊരു മേഖലയുണ്ട്.  മനുഷ്യാവകാശ ധ്വമ്സനങ്ങൾ  അരങ്ങേറുന്നിടത്തുനിന്ന് മനുഷ്യമനസാക്ഷിക്കുനേരെ തൊടുത്തു വിടുന്ന ശരങ്ങൾ പോലെ ചിത്രീകരിക്കപ്പെടുന്ന ചിത്രങ്ങളാണവ. അത്തരത്തിൽ (കു)പ്രസിദ്ധമായ ഒരു ചിത്രമായിരുന്നു സുഡാനിൽ നിന്നുള്ള കുട്ടിയുടെയും കഴുകന്റെയും ചിത്രം. വിശപ്പുകൊണ്ട് തളർന്നുവീണു മരണാസന്നയായി ഇഴയുന്ന കുട്ടി.. പിറകിൽ അവളുടെ മരണനേരവും നോക്കി തന്റെ ആഹാരത്തിനായി കാത്തിരിക്കുന്ന കഴുകൻ!! 1993ലായിരുന്നു അത് ചിത്രീകരിക്കപ്പെട്ടത്. ചിത്രം പകർത്തിയ കെവിൻ കാർട്ടറിന് ബെസ്റ്റ് ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പ്രൈസ് കിട്ടി. പക്ഷേ അവിടെ ലോക മന:സാക്ഷി നിശബ്ദമായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു– ഫോട്ടോ പകർത്തുന്നതിനു മുൻപ് ഒരിറ്റുവെള്ളമെങ്കിലും ആ കുഞ്ഞിന് കൊടുക്കാമായിരുന്നില്ലേ അയാൾക്ക് എന്ന്. ചോദ്യം ന്യായമായിരുന്നു. നിലയ്ക്കാത്ത നിലവിളിയായി ആ ചോദ്യം അയാളെ അസ്വസ്ഥനാക്കി. പ്രൈസ് കിട്ടി നാലുമാസത്തിനുശേഷം അയാൾ സ്വയം ജീവനൊടുക്കി… ഹ്യൂമാനിറ്റേറിയൻ ഫോട്ടോഗ്രാഫിയുടെ അചിന്ത്യമായ ഒരു പാർശ്വഫലം! കഴിഞ്ഞ ദിവസത്തെ പത്രവായനയ്ക്കിടയിലാണ് അത്തരത്തിലുള്ള മറ്റൊരു ചിത്രം എന്റെ ശ്രദ്ധയിൽ പതിഞ്ഞത്. മാനുഷിക ചിത്രീകരണത്തിന്റെ ശൈശവദശയിൽ എടുത്ത ഒന്ന്. ആലിസ്…

Read More

അതിജീവനം ഒരു കലയാണോ? എനിക്കറിയില്ല! പക്ഷേ, അത് ഒരു സാഹസികതയാണ്; ഒരു സപര്യയാണ്. തോൽക്കില്ല എന്ന നിശ്ചയദാർഢ്യമാണ്. എല്ലാറ്റിനുമുപരി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സാധ്യതയ്ക്കെതിരെയുള്ള നിരന്തരമായ പോരാട്ടമാണ്. അതെ, അതിജീവനം സാധ്യമാക്കിയ, അല്ലെങ്കിൽ അതിനെ സ്വപ്നം കാണുന്ന ഓരോ വ്യക്തിയും ഒരു പോരാളിയാണ്. സിരകളിലോടുന്ന രക്തത്തിന്റെ അവസാന കണവും കടും ചുവപ്പു തന്നെയെന്ന് ഓരോ നിമിഷവും വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്നാന്വേഷി. രോഗാവസ്ഥയെ അതിജീവിക്കുക, ദാരിദ്ര്യത്തെ പടവെട്ടി കീഴ്പ്പെടുത്തുക, അടിച്ചമർത്തപ്പെടുന്നിടത്തുനിന്ന്, പീഡിപ്പിക്കപ്പെടുന്നിടത്തുനിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു പറക്കുക തുടങ്ങി അതിജീവന ഗാഥകളുടെ ഒരു സാഗരം തന്നെ നമുക്ക് മുന്നിലുണ്ട്. എന്നാൽ നന്നായിജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും ബാല്യത്തിൽ മനസ്സിൽ ചേക്കേറിയ മോഹത്തിനുചിറകു പണിയാനായി ജീവിതമുഴിഞ്ഞുവച്ചു വിജയിക്കുന്നവരെക്കുറിച്ച് നാം അധികം സംസാരിക്കാറില്ല. ജന്മംകൊണ്ട് സമ്മാനമായി കിട്ടിയ പൂക്കളുടെ തല്പം പോര; സ്വയം പടുത്തുയർത്തിയ കൊട്ടാരത്തിലേ താൻ വിശ്രമം കൊള്ളൂ എന്ന് ശഠിക്കുന്ന കഠിനാധ്വാനികൾ. അവർ രചിക്കുന്നത് അതിജീവനത്തിന്റെ കഥ മാത്രമല്ല; ഓരോ നിമിഷവും, തുളുമ്പുന്ന…

Read More

“കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു”…. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് വക്കീലിനൊപ്പം പുറത്തിറങ്ങിയ അവൾ ഒരു നിമിഷം പിന്തിരിഞ്ഞു നിന്നു. പോലീസിന്റെ അകമ്പടിയോടെ വിലങ്ങിട്ട കൈകളുമായി അയാൾ പടികടന്നു വരികയാണ്. അവൾ ചെറുതായൊന്നിളകി. കണ്ണുകളിൽ ചെറിയൊരു തിരയിളക്കം… പെട്ടെന്നാണ് ഒരു ചുവപ്പ് രാശി പടർന്നുകയറി അവളുടെ മുഖം രക്തവർണ്ണമായത്. രൗദ്രഭാവം പൂണ്ട് ഒരു സിംഹിയെപ്പോലെ അയാളുടെ നേരെ അവൾ ചീറി അടുത്തു. വക്കീലും ഭർത്താവും ഒപ്പം പോലീസും ചേർന്നിട്ടും അവളെ തടുക്കാനായില്ല. “എന്റെ മോളെ നീ തൊടുമല്ലേടാ..” പറഞ്ഞതും അയാളുടെ കവിളിൽ അവളുടെ വലതുകൈ ആഞ്ഞു പതിച്ചു! ” പറയ്,നീ എന്റെ കുഞ്ഞിനെ എന്ത് ചെയ്തു? “അടുത്ത അടി വീഴുന്നതിനു മുൻപേ ഭർത്താവ് അവളെ വട്ടം പിടിച്ചു. ആവുന്നത്ര ശക്തിയിൽ കുതറിക്കൊണ്ട് അവൾ വീണ്ടും അയാളെ അടിക്കാനോങ്ങി. അപ്രതീക്ഷിതമായ നീക്കത്തിൽ ഒരു നിമിഷം സ്തംഭിച്ചു പോയ കോടതിയും പരിസരവും പൊടുന്നനെ ചടുലനീക്കങ്ങളിലേക്ക് കടന്നു. ” ആ സ്ത്രീയെ പുറത്തുകൊണ്ടുപോകൂ”.. ജഡ്ജി നിർദേശിച്ചു.…

Read More

കല്യാണത്തിന് മുൻപേ തന്നെ എന്നിൽ കൂടുകൂട്ടിയിരുന്ന ഒരു മോഹമായിരുന്നു നാലു കുട്ടികളെ വേണമെന്നത്. എന്തുകൊണ്ട് നാല് എന്ന് ചോദിച്ചാൽ ഉത്തരം ഒരല്പം രസകരമാണ്. പണ്ടൊക്കെ പിള്ളേരു കളിയുടെ പ്രായത്തിൽ കല്യാണം എപ്പോഴാ, കുട്ടികൾ എത്രയുണ്ടാവും എന്നൊക്കെ നൂലിഴയിൽ കൊരുത്ത ഒരു മോതിരം ആട്ടിയാട്ടി പറയുന്ന ഒരു പരിപാടിയുണ്ടായിരുന്നു. ഇന്നും അതിന്റെയൊക്കെ വകഭേദങ്ങൾ ചെറുപ്പക്കാരുടെ ഇടയിൽ കാണുമായിരിക്കും; കാരണം, ഒരിക്കലും മരിക്കാത്ത ഒരു ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ആണല്ലോ ‘ഭാവി എന്ത്’ എന്നുള്ളത്. ഏതെങ്കിലും ഒരു തരികിട പാർട്ടി ഇങ്ങനെ ഏതെങ്കിലും ഒരു തരികിട പരിപാടിയും കൊണ്ട് വരും. പിള്ളേരെല്ലാം ഈയാംപാറ്റകളെപ്പോലെ അതിനു ചുറ്റും കൂടുകയും ചെയ്യും. അങ്ങനെ ഞാൻ ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് അയൽവാസി ഒരു രസികത്തി ഈ ഫിറ്റിങ്ങും കൊണ്ട് വരുന്നത്. മോതിരം ഇല്ലാതിരുന്നതുകൊണ്ട് അന്നത്തെ ഫാഷനിൽ കാതിൽ തൂക്കിയിരുന്ന വലിയ വട്ടത്തിലുള്ള ഇയർ റിംഗ് ആണ് റോൾ ഏറ്റെടുത്തത്. ഞങ്ങൾ മൂന്നാല് വീട്ടിലെ അയൽവാസിക്കുട്ടികൾ എല്ലാം കൂടി സമ്മേളന…

Read More

എന്റെ ബാല്യത്തിലെ ക്രിസ്മസോർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ്സാവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ മാസ്മരികതയും.. ഞങ്ങൾ ആറു മക്കളെ ചുറ്റിനും ഇരുത്തി ക്രിസ്മസ് നോമ്പു തുടങ്ങുമ്പോഴേ അമ്മച്ചി പാടി തുടങ്ങും.. ബേതിലേം പുരി ജാതാ ജയ.. പതിഞ്ഞ താളത്തിലാണ് തുടക്കം.. ജെറുസലേമിലേക്കുള്ള യാത്ര.. 25 ദിവസത്തെ ഒരുക്കത്തിനൊടുവിൽ ക്രിസ്മസ് രാവിൽ ഞങ്ങൾ അവിടെ എത്തും. അപ്പോഴേക്കും താളം മുറുകിയിട്ടുണ്ടാവും,ഈണം ചടുലമായിട്ടുണ്ടാവും,ആവേശവും പ്രതീക്ഷയും പരകോടിയിലെത്തിയിട്ടുണ്ടാവും!! അമ്മച്ചി ഒരു പാട്ടു കുടുംബത്തിലാണ് ജനിച്ചത്.വലിയപ്പച്ചനും, ഗുണ്ടുമണി പോലെ ഉരുണ്ടു ഉരുണ്ട് നടന്നിരുന്ന അഞ്ചാറു മക്കളും ചേർന്നാൽ അവരുടെ പള്ളിയിലെ ക്വയർ ആയി! അങ്ങനെ പാരമ്പര്യമായി പകർന്നു കിട്ടിയ പാട്ടുകളെല്ലാം ഈ മക്കൾ ഓരോരുത്തരും അവരുടെ മക്കളെയും പഠിപ്പിച്ചു.അതിന്റെ ഭാഗമായാണ് ഞങ്ങളും ക്രിസ്മസ് സംബന്ധിയായ കുറെയേറെ പാട്ടുകൾ ഏറ്റുപാടി ത്തുടങ്ങിയത്.. ‘വാനിൽ കത്തിയ പുത്തൻ കൈത്തിരി താര പൊൻകൊടിയേതോ..’ ഒരു നാടൻ പാട്ടുകാരിയുടെ ചാതുരിയോടെ അമ്മച്ചി…

Read More

പരീക്ഷകൾ പൊതുവേ എന്നെ ഭയപ്പെടുത്താറില്ല. എപ്പോഴും നൂറിൽ 100 ആയതുകൊണ്ടല്ല കേട്ടോ. പഠിച്ചാൽ മാർക്ക് കിട്ടും_ ഇല്ലെങ്കിൽ ഇല്ല; അത്രതന്നെ. അതിനെ നിസ്സംഗത എന്നോ, മടി എന്നോ ഒക്കെ വിളിക്കാമായിരിക്കും. എന്തായാലും പരീക്ഷപ്പേടിക്കെതിരെ ഞാൻ തന്നെ എനിക്കൊരു കവചം തീർത്തിട്ടുണ്ട്. ഇന്നിപ്പോൾ മക്കളെ പരീക്ഷയ്ക്ക് പറഞ്ഞു വിടുമ്പോഴും ഈ ഒരു റിലാക്സ്ഡ് മൂഡ് എനിക്കുണ്ട്. നമുക്ക് അർഹതപ്പെട്ടത് നമുക്ക് കിട്ടും എന്നൊരു തീർച്ച. എന്നു കരുതി പഠനഭാഗങ്ങൾ മുഴുവൻ കവർ ചെയ്യാൻ ഞാൻ നിർബന്ധിക്കാറില്ല എന്നല്ല കേട്ടോ. അതിന് അത്യാവശ്യം കണ്ണുരുട്ടാറുമുണ്ട്. നമ്മുടെ കഥാതന്തു അതല്ല. എന്റെ പ്രീഡിഗ്രിക്കാലം.. രണ്ടാം വർഷം ഫൈനൽ പരീക്ഷകൾ നടക്കുകയാണ്. അത്യാവശ്യം ഉഴപ്പൊക്കെ ഉണ്ടെങ്കിലും ഒരു ഫസ്റ്റ് ക്ലാസ് ഒക്കെ പ്രതീക്ഷിച്ചു കൊണ്ടാണ് പോക്ക്. പ്രതീക്ഷിക്കുന്നതിന് ചെലവൊന്നുമില്ലല്ലോ. ഏറ്റവും കുറഞ്ഞ പാക്കേജിൽ പ്രതീക്ഷ തരപ്പെടുത്തുന്നത് പക്ഷേ നമുക്ക് ചുറ്റുമുള്ളവരാണ് കേട്ടോ. റാങ്കും മറ്റും അങ്ങ് പ്രതീക്ഷിച്ചു കളയും; എന്താല്ലേ?? അക്കൂട്ടരോടൊക്കെ എങ്ങനെയാ യാഥാർത്ഥ്യത്തിന്റെ കനമില്ലായ്കയിൽ കാലുറയ്ക്കാൻ…

Read More

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്- ഒരു പാട്ടുമത്സരത്തിന് എനിക്കൊരു സമ്മാനം കിട്ടി. കൊതിപ്പിക്കുന്ന നിറക്കൂട്ടിൽ ഒരു കുഞ്ഞ് സ്കാർഫ്.. മഴവില്ലഴകിൽ ഒരു വർണ്ണ വിസ്മയം. സമ്മാനങ്ങൾ ഇന്നത്തെതുപോലെ അത്ര സുലഭമായിരുന്നില്ലല്ലോ അന്ന്. അതുകൊണ്ടുതന്നെ ആ സമ്മാനം എന്നെ ഏഴാം സ്വർഗ്ഗത്തിലെത്തിച്ചു. ആകെ കിളി പോയ അവസ്ഥ! സ്കാർഫും പൊക്കിപ്പിടിച്ച് ഞാൻ അയൽ വീടുകളിലെല്ലാം ഓടി നടന്നു. സ്റ്റേജിൽ കയറി ഞാൻ പാട്ടുപാടിയെന്നും ജഡ്ജസിനെ എല്ലാം ഞെട്ടിച്ചു കളഞ്ഞു എന്നും ‘ഒന്നാം സമ്മാനം ഇവൾക്ക് തന്നെ’യെന്ന് അവർ ഒന്നടങ്കം കൂട്ടത്തോടെ ആർത്തുപറഞ്ഞെന്നും ഒക്കെ തട്ടിവിട്ട് അയൽ വീട്ടിലെ സമപ്രായക്കാരെയെല്ലാം ഞാൻ കുശുമ്പിന്റെ കുന്നേൽ കയറ്റി. എന്നിട്ടും മതിയാഞ്ഞ് പറമ്പ് മുഴുവൻ ഓടിനടന്ന് മുക്കിലും മൂലയിലും എല്ലാം മുട്ടുകുത്തി സ്കാർഫ് തലവഴിയിട്ട് ആകാശം നോക്കി പ്രാർത്ഥിക്കുന്നതായി ഭാവിച്ചു.. ഉറക്കെയുറക്കെ പാട്ടുപാടി. നിലംപറ്റെവീണ് ആശീർവാദം സ്വീകരിച്ചു. എല്ലാം കഴിഞ്ഞ് സംഭവം തലയിൽ നിന്നൂരി കൊതിയോടെ വീണ്ടും നോക്കുമ്പോൾ ഒരു ചിന്ന സംശയം… അവിടവിടെ മണ്ണു പറ്റി…

Read More

#പാട്ടുവന്നവഴി കേരനിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കളമേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്…. കേരളപ്പിറവി ദിനത്തിൽ ഓർത്തും കേട്ടും പാടിയും ആടിയും മലയാളത്തെ ആഘോഷിക്കാൻ മറ്റൊരു പാട്ടും ഇപ്പറഞ്ഞ ഗാനത്തോളം മലയാളിക്ക് കൂട്ടു വരില്ല. 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന സിബി മലയിൽ ചിത്രം മലയാളത്തിന് സമ്മാനിച്ച ഗൃഹാതുരതയുടെ മണിച്ചെപ്പാണ് ഈ പാട്ട്. സിനിമയുടെ ഡിസ്കഷൻ തുടങ്ങുമ്പോൾ തന്നെ ഗാനരചന ബീയാർ പ്രസാദിന്റേതാവണമെന്ന് അനിയറക്കാർ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയും മുമ്പേ പത്രക്കാർ അത് മണത്തറിയുകയും ചെയ്തു. പത്രത്തിൽ നിന്ന് ഈ വിവരമറിയുമ്പോൾ ബിയാറിന് കൗതുകമാണ് തോന്നിയത്. മണ്ടത്തരം എന്ന് മനസ്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ സിബി മലയിൽ നേരിട്ട് വിളിക്കുമ്പോൾ ആണ് സംഗതി സത്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. രണ്ടു കാര്യങ്ങളാണ് സംവിധായകനെ ബീയാറിലേയ്ക്ക് നയിച്ചത്. 1. കിളിച്ചുണ്ടൻ മാമ്പഴത്തിലെ അതിമനോഹരമായ ഗാനങ്ങൾ. 2. കുട്ടനാടിന്റെ മണ്ണ് അറിഞ്ഞു…

Read More