Author: Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്- ഒരു പാട്ടുമത്സരത്തിന് എനിക്കൊരു സമ്മാനം കിട്ടി. കൊതിപ്പിക്കുന്ന നിറക്കൂട്ടിൽ ഒരു കുഞ്ഞ് സ്കാർഫ്.. മഴവില്ലഴകിൽ ഒരു വർണ്ണ വിസ്മയം. സമ്മാനങ്ങൾ ഇന്നത്തെതുപോലെ അത്ര സുലഭമായിരുന്നില്ലല്ലോ അന്ന്. അതുകൊണ്ടുതന്നെ ആ സമ്മാനം എന്നെ ഏഴാം സ്വർഗ്ഗത്തിലെത്തിച്ചു. ആകെ കിളി പോയ അവസ്ഥ! സ്കാർഫും പൊക്കിപ്പിടിച്ച് ഞാൻ അയൽ വീടുകളിലെല്ലാം ഓടി നടന്നു. സ്റ്റേജിൽ കയറി ഞാൻ പാട്ടുപാടിയെന്നും ജഡ്ജസിനെ എല്ലാം ഞെട്ടിച്ചു കളഞ്ഞു എന്നും ‘ഒന്നാം സമ്മാനം ഇവൾക്ക് തന്നെ’യെന്ന് അവർ ഒന്നടങ്കം കൂട്ടത്തോടെ ആർത്തുപറഞ്ഞെന്നും ഒക്കെ തട്ടിവിട്ട് അയൽ വീട്ടിലെ സമപ്രായക്കാരെയെല്ലാം ഞാൻ കുശുമ്പിന്റെ കുന്നേൽ കയറ്റി. എന്നിട്ടും മതിയാഞ്ഞ് പറമ്പ് മുഴുവൻ ഓടിനടന്ന് മുക്കിലും മൂലയിലും എല്ലാം മുട്ടുകുത്തി സ്കാർഫ് തലവഴിയിട്ട് ആകാശം നോക്കി പ്രാർത്ഥിക്കുന്നതായി ഭാവിച്ചു.. ഉറക്കെയുറക്കെ പാട്ടുപാടി. നിലംപറ്റെവീണ് ആശീർവാദം സ്വീകരിച്ചു. എല്ലാം കഴിഞ്ഞ് സംഭവം തലയിൽ നിന്നൂരി കൊതിയോടെ വീണ്ടും നോക്കുമ്പോൾ ഒരു ചിന്ന സംശയം… അവിടവിടെ മണ്ണു പറ്റി…

Read More

#പാട്ടുവന്നവഴി കേരനിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കളമേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്…. കേരളപ്പിറവി ദിനത്തിൽ ഓർത്തും കേട്ടും പാടിയും ആടിയും മലയാളത്തെ ആഘോഷിക്കാൻ മറ്റൊരു പാട്ടും ഇപ്പറഞ്ഞ ഗാനത്തോളം മലയാളിക്ക് കൂട്ടു വരില്ല. 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന സിബി മലയിൽ ചിത്രം മലയാളത്തിന് സമ്മാനിച്ച ഗൃഹാതുരതയുടെ മണിച്ചെപ്പാണ് ഈ പാട്ട്. സിനിമയുടെ ഡിസ്കഷൻ തുടങ്ങുമ്പോൾ തന്നെ ഗാനരചന ബീയാർ പ്രസാദിന്റേതാവണമെന്ന് അനിയറക്കാർ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയും മുമ്പേ പത്രക്കാർ അത് മണത്തറിയുകയും ചെയ്തു. പത്രത്തിൽ നിന്ന് ഈ വിവരമറിയുമ്പോൾ ബിയാറിന് കൗതുകമാണ് തോന്നിയത്. മണ്ടത്തരം എന്ന് മനസ്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ സിബി മലയിൽ നേരിട്ട് വിളിക്കുമ്പോൾ ആണ് സംഗതി സത്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. രണ്ടു കാര്യങ്ങളാണ് സംവിധായകനെ ബീയാറിലേയ്ക്ക് നയിച്ചത്. 1. കിളിച്ചുണ്ടൻ മാമ്പഴത്തിലെ അതിമനോഹരമായ ഗാനങ്ങൾ. 2. കുട്ടനാടിന്റെ മണ്ണ് അറിഞ്ഞു…

Read More

കുളിരിനു പുതപ്പ് പോലെ ഇരുളിന് വെളിച്ചം പോലെ വിശപ്പിന് അന്നം പോലെ എന്റെ സൗഹൃദപ്പശിയുടെ പൂരകമാണ് നീ…

Read More

എത്രവട്ടം…. എത്രവട്ടം അവളോട് പറഞ്ഞതാണ്- ആ നരകത്തിന് ഒരു അറുതി വരുത്താൻ! അപ്പോഴൊക്കെയും ഒറ്റയ്ക്കായി പോകുന്നതിന്റെ ഭയപ്പാടായിരുന്നു, അവളുടെ കണ്ണിൽ. പറക്കമുറ്റാത്ത കുഞ്ഞുങ്ങളും രോഗിയായ അമ്മായിയമ്മയും. നിസ്സഹായത തളം കെട്ടിയ ആറു കണ്ണുകൾ അവളെ ചകിതയാക്കി. അവളുടെ ചെറിയ ജോലിയിൽ നിന്നു കിട്ടുന്ന നിസ്സാരമായ വരുമാനം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു. അതിനാൽത്തന്നെ ഔദാര്യം എന്നോണം വല്ലപ്പോഴുമാണെങ്കിലും അയാൾ അവൾക്കു നേരെ വലിച്ചെറിഞ്ഞ നോട്ടുകൾ തന്റെ മാനത്തിന്റെ വിലയാണെന്ന് അറിഞ്ഞിട്ടും അവൾ നിരസിച്ചില്ല. ഏതോ ഒരുവളുമായുള്ള അയാളുടെ ലീലാവിലാസങ്ങൾ അറിഞ്ഞില്ല കണ്ടില്ല എന്നു നടിച്ചു. നെല്ലിപ്പലകയോളം താഴാം; അതിനുമപ്പുറമായാലോ? ഒരു തിരിച്ചു നടത്തത്തിനേ അവിടെ സാധ്യതയുള്ളൂ. ആ നെല്ലിപ്പലകയിൽ ചവിട്ടിനിന്നാണ് അവളിപ്പോൾ പറയുന്നത്- ‘എനിക്കു മതി. ഇനി വേണ്ട.’ ഞാൻ അനുകമ്പയോടെ, അതിലേറെ ആഹ്ലാദത്തോടെ അവളെ നോക്കി. എന്നിട്ട് മെല്ലെ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി. അടുപ്പത്ത് ചൂടു ബിരിയാണി… ഞങ്ങളുടെ വിവാഹ വാർഷിക സ്പെഷ്യൽ. മൂടി തുറന്നു ഒരു casserol നിറയെ…

Read More

ഓണപ്പാട്ടിന്നീണം…… ഓണം എന്നുമെനിക്കീണമാണ്.മനസ്സിനെ സാന്ദ്രമാക്കുന്ന ഈണം.ഓർമ്മയിലെ ആദ്യത്ത ഓണം തന്നെ ഒരു പാട്ടായിട്ടാണ് എന്നിൽ നിറയുന്നത്. ” മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും.. ” ഒരുമയുടെ പൂക്കാലത്തിന് എന്റെ ശൈശവത്തിൽ പശ്ചാത്തലം ഒരുക്കിയത് ആ വരികളും ഈണവും ആണ്.മാവേലിത്തമ്പുരാൻ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടു എന്നാണ് ഐതിഹ്യം എങ്കിലും എന്റെ മനസ്സിൽ കുടയും കുടവയറും ഒക്കെയായി അദ്ദേഹം വാനോളം വളരുകയായിരുന്നു. അയലത്തെ വീട്ടിലെ ഓണത്തപ്പനും പൂക്കളവുമെല്ലാം ചേർന്ന് ആ ഓർമ്മകൾക്ക് ചാരുതയേറി. ഞങ്ങൾ നസ്രാണികൾക്ക് ഓണം അന്ന് ഒരു ഹൈന്ദവ ഉത്സവം ആയിരുന്നു. എങ്കിലും ‘ഓണാവധിക്ക്’ ജാതി തിരിവില്ലാതിരുന്നതിനാൽ ഒരു ഊഞ്ഞാൽ കയറിൽ ഞങ്ങൾ വീട്ടിലും ഓണം ആഘോഷിച്ചു. വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ ഉത്സവങ്ങൾക്ക് നിറവുമേറി. ഓണം സാംസ്കാരികത്തനിമയുടെ പ്രതീകമായി ഭൂരിപക്ഷ നസ്രാണികളുടെ ഇടയിലും പ്രതിഷ്ഠ നേടി. പള്ളികളും പള്ളിക്കൂടങ്ങളും ഓണപ്പാട്ടുകൾ ഏറ്റുപാടി. പൂക്കളങ്ങളും പൂവിളികളുമായി ഓണവില്ലിലേറി. മഴവില്ലഴകിൽ ഞങ്ങൾ കൂട്ടുകാർ ചേർന്ന് പാടി.. ” ഓണപ്പൂവുകൾ വിരുന്നു…

Read More

‘ജന്മം സഫലം എൻ ശ്രീരേഖയിൽ…’ ആണും പെണ്ണും ചേർന്ന് തകർത്തു പാടുകയാണ് – ഏതോ സ്റ്റേജിൽ! വീഡിയോയിലെ പെൺകുട്ടിയെ ഞാൻ ഒന്നു കൂടി ചുഴിഞ്ഞു നോക്കി. അതെ, ഇത് അവൾ തന്നെ, എന്റെ ബാല്യകാലസഖി! വർഷങ്ങൾ പിറകോട്ടോടിയത് പെട്ടെന്നാണ്. ഞാൻ എട്ടാം ക്ലാസിൽ.. അല്ല ഒമ്പതാംക്ലാസിൽ… എന്റെ പാട്ടു കേൾക്കാം സ്റ്റേജിലും വരാന്തയിലും ഒക്കെ. കൂടെ ചിരപരിചിതങ്ങളായ കുറെ സ്വരങ്ങളും. പക്ഷേ, എങ്ങും ഞാൻ അവളെ കേട്ടില്ല. നോക്കുമ്പോഴൊക്കെയും ക്ലാസിലെ ബാക്ക് ബെഞ്ചിൽ ഇംഗ്ലീഷും കണക്കുമായി അവൾ മല്ലിടുകയാണ്! ഞാൻ വീണ്ടും വീഡിയോ റീവൈൻഡ് ചെയ്തു.കേട്ടിട്ടും കേട്ടിട്ടും വിശ്വാസം വരാതെ.. കണ്ടിട്ടും കണ്ടിട്ടും മതി വരാതെ… ഈയിടെയാണ് ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി വർഷങ്ങളുടെ അറിയായ്കക്കൊടുവിൽ ഞങ്ങൾ പരസ്പരം മിണ്ടിയത്. പത്താം ക്ലാസിനു ശേഷം വഴിമാറി ഒഴുകിയതും പുതിയ തീരങ്ങൾ തേടിയതും കൊഴുത്തതും മെലിഞ്ഞതും ഉണ്ടതും ഊട്ടിയതും വളർന്നതും തളർന്നതും ഒക്കെയായ വിശേഷങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി. നിന്റെ ഡാൻസ് എന്തായി,…

Read More

കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, അവൾ സദാ ചിലച്ചു കൊണ്ടിരിക്കും.. സദാ ചിരിച്ചുകൊണ്ടിരിക്കും.. ആ ചിലപ്പൊക്കെയും ആ ചിരിയൊക്കെയും വക മാറ്റിയ തന്റെ നോവാണെന്ന് തെല്ലുമറിയാതെ! കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, വാനം പാറുന്ന കിളിയെക്കണ്ടാൽ ഭർത്സിക്കും.. പ്ഫാ!എന്ന് നീട്ടിത്തുപ്പും ‘അഴിഞ്ഞാടി’ എന്നുറക്കെപ്പുലമ്പും. എന്നിട്ട്, ചുറ്റിനും ആരുമില്ലെന്നുറപ്പുവരുത്തി നെഞ്ചിലെ നെരിപ്പോടുതുറന്ന് ആവിപാറിക്കും! കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, കൂട്ടിലാകെ ഓടിനടക്കും താളത്തിലുമവതാളത്തിലും ചിറകിട്ടടിക്കും.. ഹാ!എത്ര ഈടുറ്റത് എന്ന് മേനി നടിക്കും എന്നിട്ട് ആരും കാണാതെ ചിറക് തല്ലിക്കൊഴിക്കും! കൂടിനീടു പോരെ- ന്നൊരാവലാതി മെല്ലെ വന്നുദിക്കുന്ന നാൾ ആരുമറിയാതെ ആ അഴിക്കുള്ളിൽ സ്വയം തീർത്ത മറ്റൊരഴികൂടിപ്പണിയും എന്നിട്ട് മിണ്ടാതെ പറയാതെ ചിറകിട്ടടിക്കാതെ ഹൃദയം പൊട്ടിയൊടുങ്ങും. കൂട്ടും കൂട്ടക്ഷരങ്ങളും അവർക്ക് തുണയായിരുന്നെങ്കിൽ…. #കൂട്ട് രചനാമത്സരം

Read More

സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള മുറവിളികളും കോപ്പുകൂട്ടലുകളും വർത്തമാനകാല സമൂഹത്തെ നിർവചിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എക്കാലത്തെയും മികച്ച പോരാളികളായാണ് ഇന്ന് വളർന്നുവരുന്നത്. ‘എടീ’ എന്നു വിളിച്ചാൽ ‘പോടാ’ എന്ന് തിരിച്ചടിക്കാൻ ഒരു ശരാശരി പെൺകുട്ടി ഇന്ന് മടിക്കുന്നില്ല. ഈയിടെ ഒരു സൗഹൃദ സംഭാഷണത്തിനിടയിലാണ് ഒരു സുഹൃത്ത് ഏറെ സങ്കടത്തോടെ ഒരു കഥ പങ്കുവെച്ചത്. അവളുടെ ചേച്ചിയുടെ മകൻ എൻജിനീയറിങ് ബിരുദധാരിയാണ്. പഠനത്തിൽ സമർത്ഥനായിരുന്ന കുട്ടി.. നല്ല സ്വഭാവം! പഠനം തീരുന്നതിനു മുൻപ് തന്നെ പ്രശസ്ത ഐടി കമ്പനിയിൽ ജോലിയും കിട്ടി. ആകെയുള്ള പെങ്ങളെ കെട്ടിച്ചു വിട്ടു. അപ്പോഴാണ് കമ്പനിയിലെ ഒരു സഹപ്രവർത്തകയുമായി അവൻ പ്രണയത്തിൽ ആകുന്നതും മാസങ്ങളുടെ വ്യത്യാസത്തിൽ കല്യാണം കഴിക്കുന്നതും. മധ്യകേരളത്തിലെ അത്ര മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ പെട്ടവരാണ് രണ്ടുപേരും. ഒരേ ജാതിയിൽപ്പെട്ടവരും. വിവാഹത്തിനുശേഷം ജോലിസ്ഥലത്തിനടുത്ത് തന്നെ വീടെടുത്ത് രണ്ടുപേരും താമസമായി. മധുവിധു നാളുകൾ മനോഹരങ്ങളായിരുന്നു. കിട്ടുന്ന ചെറിയ ഇടവേളകളിൽ പോലും രണ്ടുപേരും കൂടി യാത്ര പോകും.…

Read More

മധുരിക്കും കല്യാണം Part 1 മനസ്സുചോദ്യം 15 മിനിറ്റിൽ കഴിഞ്ഞല്ലോ. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് ഒരു ഫോട്ടോഷൂട്ട്. മഴയായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു എന്നെ പറയാനൊക്കു!! പള്ളിക്ക് അകത്തും മോണ്ടലത്തിലും (പള്ളിയുടെ മുൻഭാഗം) ഒക്കെയായി അത്യാവശ്യം കുറച്ച് ക്ലാപ്പ്സ്. പോട്ടം പിടിക്കുന്ന ചേട്ടന്മാർക്ക് അന്നും വലിയ വ്യത്യാസം ഒന്നുമില്ല കേട്ടോ കോപ്രായം കാണിക്കുന്നതിൽ! കാര്യം ഞങ്ങൾ ലൈൻ അടിച്ചതൊക്കെയാണ്: എങ്കിലും ചേർന്നുനിൽക്കൂ എന്ന് പറയുമ്പോൾ ഒരു വൈക്ലബ്യം.. ഈ പ്ലേറ്റോണിക് ലവ് എന്നൊക്കെ പറയും പോലെയാണന്ന്. ഫോണും കത്തും ഒക്കെ മുടങ്ങാതെ ഉണ്ടെങ്കിലും ഒരുമിച്ച് ഒരു യാത്ര പോലും പോയിട്ടില്ല. ആ ഞങ്ങളോടാണ് ‘ചേർന്ന് ചേർന്ന്, ചേർന്ന് ചേർന്ന് ‘എന്ന് ഫോട്ടോ ചേട്ടൻ ആഹ്വാനിക്കുന്നത്!! എത്ര ചേർന്നാലും ആ ചേർച്ച ഒട്ടു പോരാ താനും!! ഒടുവിൽ എനിക്ക് സഹിക്കെട്ട് അനിലിനെ (ഞങ്ങളുടെ ഫോട്ടോഗ്രാഫർ) കണ്ണുരുട്ടിക്കാണിച്ചത് ഞാൻ ഇപ്പോൾ ഓർക്കുന്നു. ഒത്തുകല്യാണത്തിന്റെ റിസപ്ഷൻ, ചടങ്ങ് കഴിഞ്ഞ ഉടനെ പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടത്തിൽ ആയിരുന്നു- എന്റെ…

Read More

ഈ കല്യാണം കല്യാണം എന്നു പറയുന്നത് കേൾക്കുമ്പോൾ ഇത്ര മധുരമുള്ള ഒരു സാധനം ഈ ഭൂമുഖത്ത് വേറെ ഇല്ലെന്നാണ് ഞാൻ ഓർത്തത്. അല്ല, ഇതിനിപ്പം ഇത്ര മധുരം ആണെങ്കിൽ, പിന്നെ മനുഷ്യന് daily, പോട്ടെ വർഷാവർഷം എങ്കിലും ഓരോന്ന് കഴിച്ചു കൂടെ? അല്ല, എന്റെ ചോദ്യം ന്യായമല്ലേ? ഇപ്പം മധുരമുള്ള ഒരു പലഹാരം മുന്നിൽ കണ്ടാൽ ഉദാ : അവലോസുണ്ട ഒരു രണ്ടുമൂന്നെണ്ണമെങ്കിലും ഒറ്റയടിക്ക് കഴിക്കുവേലെ? അല്ലേ വേണ്ട, അവല് വിളയിച്ച ഇലയട –എന്നും കിട്ടിയാലും മതിവരുമോ? അതിനും മധുരം തന്നെയല്ലേ ഉള്ളത്? പിന്നെ ഈ കല്യാണം മാത്രമെന്നാ ഒറ്റ ഒരെണ്ണത്തിൽ നിർത്തുന്നത്? ഒന്നറിഞ്ഞിട്ടു തന്നെ കാര്യം! എന്നിലെ അന്വേഷണ കുതുകി കെട്ടും പൊട്ടിച്ച് ഇറങ്ങി!! വായിനോട്ടം ആയിരുന്നു ആദ്യപടി. എന്തുചെയ്യാം.. ഒന്നൊക്കുമ്പം ഒന്നൊക്കുവേല. ഒരു കോന്തനെയും കംപ്ലീറ്റ് അങ്ങ് പിടിക്കുന്നില്ല! ചിരി കൊള്ളാമെങ്കിൽ നടപ്പ് കൊള്ളുവേല, ജോലി കൊള്ളാമെങ്കിൽ കൂലി കൊള്ളുവേല, മീശ കൊള്ളാമെങ്കിൽ ആശ കൊള്ളുവേല… അങ്ങനെ അങ്ങനെ.…

Read More