Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എത്ര നന്നായി പാടുന്നു നീ കൂട്ടേ…
കഥ സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

എത്ര നന്നായി പാടുന്നു നീ കൂട്ടേ…

By Silvy MichaelSeptember 3, 2024Updated:September 27, 20249 Comments4 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ജന്മം സഫലം എൻ ശ്രീരേഖയിൽ…’ ആണും പെണ്ണും ചേർന്ന് തകർത്തു പാടുകയാണ് – ഏതോ സ്റ്റേജിൽ! വീഡിയോയിലെ പെൺകുട്ടിയെ ഞാൻ ഒന്നു കൂടി ചുഴിഞ്ഞു നോക്കി. അതെ, ഇത് അവൾ തന്നെ, എന്റെ ബാല്യകാലസഖി! വർഷങ്ങൾ പിറകോട്ടോടിയത് പെട്ടെന്നാണ്. ഞാൻ എട്ടാം ക്ലാസിൽ.. അല്ല ഒമ്പതാംക്ലാസിൽ… എന്റെ പാട്ടു കേൾക്കാം സ്റ്റേജിലും വരാന്തയിലും ഒക്കെ. കൂടെ ചിരപരിചിതങ്ങളായ കുറെ സ്വരങ്ങളും. പക്ഷേ, എങ്ങും ഞാൻ അവളെ കേട്ടില്ല. നോക്കുമ്പോഴൊക്കെയും ക്ലാസിലെ ബാക്ക് ബെഞ്ചിൽ ഇംഗ്ലീഷും കണക്കുമായി അവൾ മല്ലിടുകയാണ്!

ഞാൻ വീണ്ടും വീഡിയോ റീവൈൻഡ് ചെയ്തു.കേട്ടിട്ടും കേട്ടിട്ടും വിശ്വാസം വരാതെ.. കണ്ടിട്ടും കണ്ടിട്ടും മതി വരാതെ… ഈയിടെയാണ് ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി വർഷങ്ങളുടെ അറിയായ്കക്കൊടുവിൽ ഞങ്ങൾ പരസ്പരം മിണ്ടിയത്. പത്താം ക്ലാസിനു ശേഷം വഴിമാറി ഒഴുകിയതും പുതിയ തീരങ്ങൾ തേടിയതും കൊഴുത്തതും മെലിഞ്ഞതും ഉണ്ടതും ഊട്ടിയതും വളർന്നതും തളർന്നതും ഒക്കെയായ വിശേഷങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി.
നിന്റെ ഡാൻസ് എന്തായി, പാട്ട് എന്തായി? ഒരു നൂറുനാവിന്റെ അകമ്പടിയോടെ അവൾ എന്റെ കലാപരതയെപ്പറ്റി ചോദിച്ചറിഞ്ഞു. ശ്രുതി തെറ്റിയ എന്റെ തന്ത്രിയെക്കുറിച്ച് ഞാൻ പറഞ്ഞു. പതറിപ്പോയ പാദങ്ങളെ കുറിച്ച് പറഞ്ഞു. പക്ഷേ ഒരിക്കൽപ്പോലും, ഒരിക്കൽപോലും കലയെക്കുറിച്ച് ഞാൻ അവളോട് ചോദിച്ചില്ല. കലയുമായി പുലബന്ധം പോലുമില്ലാത്തവളോട് എന്ത് ചോദിക്കാൻ! എന്നിട്ടിപ്പോൾ…..

സ്റ്റേജിൽ നിന്ന് പാട്ടുനിർത്തി എന്നെ നോക്കി അവൾ ആദ്യം കൊഞ്ഞനം കുത്തി.. പിന്നെ പതിഞ്ഞ സ്വരത്തിൽ ചിരിക്കാൻ തുടങ്ങി. മെല്ലെ അത് ആവേഗം പൂണ്ട്, ആവേശം പൂണ്ട്, ആർത്താർത്ത് ചിരിച്ച് അട്ടഹാസമായി മാറി. ഞാനൊരു പുഴുവിനെപ്പോലെ എന്നിലേക്ക് തന്നെ ചുരുണ്ടു കൂടി.

സ്കൂൾദിനങ്ങളിൽ ഞാനൊരു പൂമ്പാറ്റയായിരുന്നു.. എനിക്ക് പറക്കാൻ ചിറകുകൾ കെട്ടിത്തന്നിരുന്നു, ചിറകാട്ടി കൊതിപ്പിക്കാൻ ആകാശമനുവദിക്കപ്പെട്ടിരുന്നു, ചിറകടിച്ചു സംഗീതം തീർക്കാൻ ഞാനെന്നും നിർബന്ധിക്കപ്പെട്ടിരുന്നു. അക്കാര്യത്തിൽ ഞാൻ വരേണ്യ വർഗ്ഗത്തിൽ പെട്ടവളായിരുന്നു!!

എന്നാൽ അവൾക്കാരും ചിറക് നൽകിയില്ല. മഴവില്ലഴകിൽ ചിറകുവിടർത്തിയാടാൻ ആരും അവളോട് ആവശ്യപ്പെട്ടില്ല. ആരുടെയും അനുവാദമില്ലാതെ അവൾ അതിനു തുനിഞ്ഞെങ്കിൽത്തന്നെ ആരും അത് ശ്രദ്ധിച്ചതുമില്ല. പഠിക്കാൻ മണ്ടി! പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം??

പത്തഞ്ഞൂറ് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ശ്രദ്ധിക്കപ്പെടുക അത്ര എളുപ്പമായിരുന്നിരിക്കില്ല. ഏതു പരിപാടിക്കും എളുപ്പത്തിൽ കിട്ടുന്ന കുറച്ചു പേരെ സംഘടിപ്പിക്കുക- മാതാപിതാക്കൾ അധ്യാപകരായിട്ടുള്ളവർ, ഹോസ്റ്റലിലെ അന്തേവാസികൾ… ഇവരൊക്കെ ആകുമ്പോൾ ഏതു പാതിരായ്ക്കും സ്കൂളിൽ എത്തിക്കാനും തിരികെ വീട്ടിൽ എത്തിക്കാനും ഒക്കെ എളുപ്പമാണ്. ‘കുട്ടികൾ പാടിയാലും ആടിയാലും അത് തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും മറ്റും കൊണ്ടുവാ കൊണ്ടുപോ എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി’ എന്ന ലൈനിൽ ചിന്തിക്കുന്ന മാതാപിതാക്കളുടെ കാലം കൂടിയായിരുന്നു അത്. അല്ലെങ്കിൽ പിന്നെ അധ്യാപകർ പ്രത്യേക താല്പര്യം എടുത്തു ചേർത്തുപിടിക്കുന്ന അത്രയേറെ ‘അണുക്കൾ’ ഉള്ള കുട്ടികളായിരുന്നിരിക്കണം. പെൺകുട്ടികളുടെ കാര്യത്തിൽ അതും പാടാണ്. ആറുമണിക്ക് ശേഷം അവൾ പുറത്തിറങ്ങിക്കാണാൻ ഒരു മാതാവും പിതാവും ആഗ്രഹിച്ചില്ല.
പഠിക്കാൻ കഴിവുണ്ടോ, ഇല്ലെങ്കിൽ ‘മൊണ്ണ’ എന്നതായിരുന്നു പൊതുവേ വയ്പ്.പുസ്തകം പഠിച്ചു നേടുന്നത് മാത്രമായിരുന്നു അന്ന് നേട്ടം! അതിനിടയിൽ കൊട്ടും പാട്ടും ആട്ടവും ഒക്കെ വെറും പ്രഹസനങ്ങൾ മാത്രം… തല്ലിപ്പൊളി നേരമ്പോക്ക്! അങ്ങനെ നാമ്പ് കുരുക്കാതെ പോയ എത്രയെത്ര പ്രതിഭാശാലികൾ ആയിരുന്നിരിക്കണം സമൂഹം നിഷ്കർഷിച്ച ജീവിതം ജീവിച്ച് പരാജയപ്പെട്ടു പോയത്?!!

കാലത്തിന്റെ കാവ്യനീതി മെല്ലെ വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു, ഇപ്പോൾ. കണ്ണിലെ കൃഷ്ണമണികൾ പോലെ കുട്ടികൾ ഓരോ വീട്ടിലും ഒന്നും രണ്ടുമായി പരിമിതപ്പെട്ടപ്പോൾ, സാർവത്രിക വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിന്റെ സർവ്വതല സ്പർശിയായ പുതു നിർവചനത്തിന്റെ സ്വീകാര്യതയും മെച്ചപ്പെട്ടപ്പോൾ, വ്യക്തിത്വവികസനം- വ്യക്തിഗത വികസനം ഏറെ അഡ്രസ്സ് ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ കാലാതിശായിയായ ജനപ്രിയതയും അവസരങ്ങളും മൂലം സ്കൂളിലെ സ്റ്റേജ് പല അവസരങ്ങളിൽ ഒന്നു മാത്രമായി ചുരുങ്ങിയിരിക്കുന്നു. മാതാപിതാക്കൾതന്നെ കുട്ടികളിലെ സർഗാത്മകതയെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുവാൻ മുൻകൈയെടുക്കുന്നു. മാത്രമല്ല, പഠനമികവുമാത്രമല്ല ഒരു വ്യക്തിയുടെ മികവ് എന്നും ഭൂരിപക്ഷം വരുന്ന മാതാപിതാക്കളും തിരിച്ചറിയുന്നു.

അപ്പോഴും… സ്കൂളിൽ കിട്ടുന്ന അവസരങ്ങളും അനുമോദനങ്ങളും വേറിട്ടു തന്നെ, മറ്റുള്ളവയ്ക്കുമേൽ ഒരു പിടി മുകളിൽ തന്നെ, നിൽക്കുന്നു. കാരണം കൂട്ടുകാർക്കിടയിൽ കിട്ടുന്ന അംഗീകാരം, അതൊന്നു വേറെ തന്നെയാണ്.സ്കൂളുകൾ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളും കൾച്ചറൽ ഫെസ്റ്റും സയൻസ് ഫെസ്റ്റും ഒക്കെ മുഴുവൻ കുട്ടികൾക്കായും അവസരങ്ങൾ തുറന്നിടുന്നുണ്ടെങ്കിലും ഇടിച്ചു കയറാൻ മടിയുള്ള കുഞ്ഞുങ്ങളും മാതാപിതാക്കളും ഇപ്പോഴും തഴയപ്പെടുന്നുണ്ടെന്നുള്ളത് ഒരു സത്യം മാത്രമാണ്.

കാടുകയറിപ്പോയ എന്റെ ചിന്തകളെ മടക്കി ഞാൻ വീണ്ടും വീഡിയോയിലേക്ക് നോക്കി. അഭിമാനവും അനുതാപവും ചേർന്ന് എന്റെ കണ്ണിൽ ഒരു മഴയുരുണ്ടു. ഇനി കാക്കാൻ വയ്യ. അവളുടെ നമ്പർ തിരഞ്ഞുപിടിച്ച് ഞാൻ കോൾ ബട്ടൺ അമർത്തി.
” എടി പെണ്ണേ.. ” മണി കിലുക്കം പോലെ അവളുടെ ശബ്ദം എന്റെ കാതിൽ വന്നലച്ചു.

ഞാൻ കരഞ്ഞു പോയി.
“എന്തുപറ്റി??” ആധിമുറ്റിയ ഉദ്വേഗത്തോടെ അവൾ പരിഭ്രമിച്ചു.

“സോറി ഡിയർ..” വിക്കി വിക്കി ഞാൻ പറഞ്ഞു.
“എന്തിന്?” ഇപ്പോൾ അവളും കരയുകയാണെന്ന് തോന്നി.
” നിന്നെ തിരിച്ചറിയാതിരുന്നതിന്… നിന്റെ മഴവിൽ ചിറകുകളുടെ സ്ഥാനം അപഹരിച്ചതിന്… നിന്നെ ഒരു പുഴുവായ് കണ്ടതിന്..നിന്റെ ചിറകുവിരിയാതിരിക്കാൻ മനസ്സറിയാതെയെങ്കിലും കാരണമായതിന്… മാപ്പ്…. മാപ്പ്… മാപ്പ്!” ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു.. എനിക്ക് വേണ്ടി, എന്റെ കൂട്ടുകാർക്ക് വേണ്ടി, അധ്യാപകർക്ക് വേണ്ടി, സ്കൂളിനു വേണ്ടി, അവളുടെ മാതാപിതാക്കൾക്ക് വേണ്ടിക്കൂടിയും!

നീണ്ട നിശബ്ദതയ്ക്കുശേഷം അവൾ പറഞ്ഞു തുടങ്ങി- “വേണ്ട മോളെ, നീ മാപ്പ് പറയണ്ട. ആരും പറയേണ്ട. അത് ആരുടെയും കുറ്റമല്ല. കുറ്റം അത് കാലത്തിന്റെത് മാത്രമാണ്. അതാവട്ടെ, ഇപ്പോൾ തിരുത്തിക്കൊണ്ടുമിരിക്കുന്നു. പറക്കാനാഞ്ഞാഞ്ഞ് ഒടുവിൽ ഞാൻ പറക്കുക തന്നെ ചെയ്തില്ലേ. എന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കാലം മുട്ടുമടക്കുക തന്നെ ചെയ്തു. ആദ്യം ഞാൻ തൂത്തെറിഞ്ഞത് ‘മണ്ടി’ എന്ന ലേബലിനെയാണ്. വാശിയോടെ പഠിച്ച് പി എസ് സി എഴുതി ഒരു സർക്കാർ ഉദ്യോഗം ഞാനെന്റെ വരുതിയിലാക്കി. മനസ്സിനൊത്തയാളെ കൂടെക്കൂട്ടി ഒരു കിളിക്കൂട് തീർത്തു. സമ്മാനമായി കിട്ടിയ പക്കിക്കുഞ്ഞുങ്ങളെ പറക്കമുറ്റും വരെ കാത്തു. എന്നിട്ട് ആകാശമാണ് അതിര് എന്ന് പഠിപ്പിച്ച് പറത്തി വിട്ടു. പിന്നെയാണ് ഉള്ളിലിട്ട് സാധകം ചെയ്തു പരുവപ്പെടുത്തിയ എന്നിലെ കുയിലിനെ ഞാൻ കൂട് തുറന്നു വിട്ടത്. ഇന്ന് സ്വരലയ എന്ന ഒരു ട്രൂപ്പിന്റെ ഭാഗമാണ് ഞാൻ. പണത്തിനായി പാടില്ല എന്നൊരു ശപഥം ഉള്ളതിനാൽ അഗതികൾക്കും കുഞ്ഞുങ്ങൾക്കും രോഗത്താൽ പരീക്ഷിണിതരായി അരികു ജീവിതം നയിക്കുന്നവർക്കുമായി ഞങ്ങൾ പുലരികളും സായാഹ്നങ്ങളും ഒരുക്കുന്നു. ഉച്ചയ്ക്ക് ഒപ്പം ഇരുന്നുണ്ണുന്നു.ഉത്സവങ്ങൾ ആഘോഷങ്ങളാക്കുന്നു!! എന്നും പരിഭവത്തോടെ മാത്രം ഓർത്തിരുന്ന സൗഭാഗ്യലേശമില്ലാത്ത എന്റെ ബാല്യകാലത്തോട് ഞാനിന്ന് സന്ധിയിലായിരിക്കുന്നു…..
ഇതിനൊക്കെയും മേലെ ഞാനെന്ന കുഞ്ഞു മണ്ടിയുടെ ആരാധന മുഴുവൻ കവർന്നെടുത്തിരുന്ന നീ ഇപ്പോൾ എന്റെ ഫാനായി മാറിയിരിക്കുന്നു!! ഇനിയെനിക്കെന്തുവേണം..

‘ ജന്മം സഫലം എൻ ശ്രീരേഖയിൽ…. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ….’

Post Views: 32
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

9 Comments

  1. Joyce Varghese on September 4, 2024 5:49 PM

    നല്ല രചന. കുട്ടികളുടെ വിവിധ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹനം നൽകേണ്ട ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന നല്ല കഥ.
    അഭിനന്ദനങ്ങൾ 👍😍

    Reply
  2. Rani Zain on September 3, 2024 6:46 PM

    അവഗണനകളെ ചങ്കൂറ്റത്തോടെ നേരിട്ടവളെ ഒത്തിരി ഇഷ്ടമായി. എന്നാൽ അവയേൽപ്പിച്ച മുറിവുകള്‍ നിന്നും ഇന്നും ചോര വാർത്തുകൊണ്ടിരിക്കുമ്പോൾ തളർന്നുപോയവരും വളരെയധികമില്ലേ? എന്തു ചെയ്യാനാ അല്ലേ?

    Reply
  3. Nishiba M on September 3, 2024 2:25 PM

    അതേ, തിരിച്ചറിയപ്പെടാതെ പോവുന്നവർ. അവർക്ക് സ്വന്തം കരുത്തിൽ ചിറകടിച്ചുയരെ പറക്കാൻ കാലം നൽകിയ ഉരകല്ലാണ് ബാല്യത്തിലെ യാതനകൾ.. നന്നായി എഴുതി..

    Reply
  4. sabira latheefi on September 3, 2024 1:59 PM

    പലപ്പോളും സ്കൂൾ കാലത്തെ ഓർമകൾ വെച്ച് നമൊരുരുത്തരും മറ്റുള്ളവരെ വിലയിരുത്തും. പക്ഷെ ഇത് പോലെ നാം ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളെ ഒരു സർപ്രൈസ് ആയി കണ്ടെത്തുമ്പോളാണ് നാം എവിടെയാണെന്ന് നാം തിരിച്ചറിയുക. നല്ലഎഴുത്ത് കൂട്ടെ.. ❤️🥰

    Reply
    • Silvy on September 3, 2024 2:47 PM

      പുതുകാലത്തിനു നന്ദി അല്ലേ ❤️❤️

      Reply
  5. Sobha Narayanasharma on September 3, 2024 12:56 PM

    എഴുത്ത് ….ഒരുപാടിഷ്ട്ടമായി …പ്രതിപാദ്യ വിഷയത്തെക്കാൾ എന്നെ ആകർഷിച്ചത് …അവതരണ ശൈലിയാണ് …അനർഗ്ഗളം ഒഴുകുന്ന ഭാഷ ..പദ സമ്പത്ത് ….🤗🤗❤👌👌സ്നേഹം ആദരവ്. 😍

    Reply
    • Silvy Michael on September 3, 2024 2:03 PM

      ഞാനെന്തു പറയേണ്ടൂ… Thank you ശോഭാ ❤️❤️❤️

      Reply
  6. Ambili.C.V. on September 3, 2024 11:10 AM

    ഹാ…… മനോഹരം .ശരിക്കും ആ സ്കൂൾ കാലഘട്ടം മുന്നിലെത്തി. ഇന്നലെയാണ് കോളേജിൽ ജൂനിയറായിരുന്ന ഒരാളുടെ ശബ്ദം മനോഹര ഗാനമായി messengeril ഒഴുകിയെത്തിയത്. പക്ഷേ …… വേദികളിലൊന്നും പ്രത്യക്ഷപ്പെടുകയുണ്ടായില്ല ഒരിക്കലും. ശരിക്കും ഞാനത്ഭുതപ്പെട്ടു പോയി.

    Reply
    • Silvy on September 3, 2024 11:25 AM

      കേൾക്കപ്പെടാത്ത എത്രയെത്ര ശബ്ദങ്ങൾ… വായിക്കപ്പെടാത്ത എത്രയെത്ര ഭാഷകൾ… അല്ലേ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി അമ്പിളീ ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.