Author: Sudheer Muhammed

ചെറിയ ജീവിതവും വലിയ മോഹങ്ങളുമായി കുടിയേറിയ ഒരു പ്രവാസി...

ഫാത്തിമ മാതാ കോളേജ് ഓഡിറ്റോറിയം ശബ്ദമുഖരിതമാണ്. കൂവലും ആർപ്പ്‌ വിളികളും പരസ്പരം കളിയാക്കലുകളും. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അടിപിടിയും ഒക്കെ ആയി കുട്ടികൾ കോളേജ് ഡേ തകർക്കുകയാണ്. സ്റ്റേജ് കർട്ടൈൻ ഉയർന്നു. സുന്ദരമായ ശബ്ദത്തോടെ ഒരു ഗാനം ഒഴുകി. ഓഡിറ്റോറിയം നിശബ്ദമായി. എല്ലാ ശ്രദ്ധയും സ്റ്റേജിലേക്കായി. ആരാണ് എന്നറിയാനുള്ള ഭാവം എല്ലാ മുഖങ്ങളിലും കാണാം ആയിരുന്നു. ലേഖ… ഫസ്റ്റ് ഇയർ ഡിഗ്രീ സ്റ്റുഡന്റ്. ലേഖയുടെ പാട്ടിന് താളം പിടിച്ചുകൊണ്ട് ഓഡിറ്റോറിയത്തിന്റ് അവസാന മൂലയിൽ ആദിയും കൂട്ടുകാരും. ആദിത്യ വർമ്മ എന്നാണ് മുഴുവൻ പേരും. സമ്പന്ന കുടുംബത്തിലെ ഡോക്ടറായ ദമ്പതികളുടെ ഒരേയൊരു മകൻ. അവസാന വർഷ ബോട്ടണി വിദ്യാർത്ഥി ആണ് ആദി. കൂട്ടുകാരുടെ ശ്രദ്ധ മുഴുവൻ അടുത്ത് കൂടി ഇരിക്കുന്ന പൂമ്പാറ്റകളിൽ ആയിരുന്നു. അവർ ആംഗ്യം കാണിച്ചും കമൻറ് പറഞ്ഞും രസിച്ചു കൊണ്ടിരുന്നു. പാട്ടിന്റെ ശ്രദ്ദയിൽ നിന്നും ആദി ഒന്ന് പുറത്തേക്ക് നോക്കി വീണ്ടും പാട്ടിലേക്ക്‌ വന്നു. പെട്ടെന്ന് എന്തോ കണ്ട മാത്രയിൽ വീണ്ടും…

Read More

ഒന്ന്   വെള്ളി വെളിച്ചം നിറഞ്ഞ ഒരു ലോകം. വെള്ള വസ്ത്ര മണിഞ്ഞ ഒരു കൂട്ടം ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. നിലത്തു വെള്ള നിറമുള്ള മാർബിൾ പോലെ പാകിയ പ്രതലത്തിൽ മുട്ട് കുത്തി കണ്ണടച്ച് വെള്ള വസ്ത്രമണിഞ്ഞു ഒരാൾ ഇരിക്കുന്നു. അയാളുടെ മുന്നിൽ ഒരു പ്രകാശം പരന്നുനിൽപ്പുണ്ട്. ഒരല്പ നിശബ്ദതയ്ക്കു ശേഷം ആ വെളിച്ചം അയാളോട് സംസാരിച്ചു.   യാസീൻ… യാസീൻ   മ്മ്മ്….    കണ്ണടച്ച് തന്നെ ഇരിക്കുന്ന യാസീൻ ഒരു മൂളൽ മാത്രം നൽകി..    ഈ ദിവസം ഏതാണെന്നു നിനക്കറിയോ?   നിശബ്ദമായിരുന്നു ഉത്തരം.    ആ പ്രകാശം തന്നെ അതിനു ഉത്തരം നൽകി.    1436 റമളാൻ 11…. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഞാനൊരു അവധി നിശ്ചയിച്ചു. പക്ഷെ ഞാൻ നൽകിയ ജീവിതം തീരും മുൻപേ നീ അവസാനിപ്പിച്ചു.    എൻ്റടുത്തേക്കു നീ എത്തിയ ഈ മാസത്തിൻ്റെ  പ്രേത്യേകത നിനക്കറിയുമോ?   അതിനും യാസീൻ ഉത്തരം നൽകിയില്ല. …

Read More

Part 1    St. ആൽബർട്സ് കോളേജിൻ്റെ Annual Day. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രശസ്ത ചാനലിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ അഭിലാഷ് GK. അവിവാഹിതൻ. മീഡിയകളിൽ GK ആയും സുഹൃത്തുക്കൾക്ക് അഭിയുമായിരുന്നു. വയസ്സ് 32 ആണെങ്കിലും ഇപ്പോഴും ഒരു കോളേജ് പയ്യൻ ലുക്ക്. ഷോൾഡർ വരെ സ്വർണ്ണ നിറത്തിൽ മുടി നീണ്ടു കിടന്നു.അതിനു ചേരുന്ന മീശയും അതിനൊപ്പം ഭംഗിയാക്കിയ കുറ്റി താടിയും. പഠിക്കുന്ന കാലം മുതൽക്കേ ആരാധകർ ഏറെ ആയിരുന്നു. പക്ഷെ ഒരാൾക്കും അഭി പിടുത്തം കൊടുത്തില്ല. അന്ന് മുതലേ അഭിയ്ക്ക് ഒരാളോട് മാത്രം ആയിരുന്നു പ്രണയം… തൻ്റെ ക്യാമറ.    കിട്ടിയ സമയം താൻ പഠിച്ച കോളേജിൻ്റെ വരാന്തയിലൂടെ പഴയ ഓർമ്മകൾ ഓടിച്ചുകൊണ്ടു അഭി മെല്ലെ നടന്നു. പന്ത്രണ്ടു വർഷം മുൻപ് ഉണ്ടായിരുന്ന ക്ലാസ്സ് മുറികളിലൂടെ കണ്ണുകൾ ഓടിച്ചു. തൻ്റെ ക്യാമറ അതോരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു. നീണ്ടു നിവർന്നു…

Read More