Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെള്ളിവെളിച്ചം
കഥ ജീവിതം ബന്ധങ്ങൾ

വെള്ളിവെളിച്ചം

By Sudheer MuhammedAugust 21, 2025Updated:August 22, 20252 Comments11 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്ന് 

 വെള്ളി വെളിച്ചം നിറഞ്ഞ ഒരു ലോകം. വെള്ള വസ്ത്ര മണിഞ്ഞ ഒരു കൂട്ടം ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. നിലത്തു വെള്ള നിറമുള്ള മാർബിൾ പോലെ പാകിയ പ്രതലത്തിൽ മുട്ട് കുത്തി കണ്ണടച്ച് വെള്ള വസ്ത്രമണിഞ്ഞു ഒരാൾ ഇരിക്കുന്നു. അയാളുടെ മുന്നിൽ ഒരു പ്രകാശം പരന്നുനിൽപ്പുണ്ട്. ഒരല്പ നിശബ്ദതയ്ക്കു ശേഷം ആ വെളിച്ചം അയാളോട് സംസാരിച്ചു. 

 യാസീൻ… യാസീൻ

 

മ്മ്മ്…. 

 

കണ്ണടച്ച് തന്നെ ഇരിക്കുന്ന യാസീൻ ഒരു മൂളൽ മാത്രം നൽകി.. 

 

ഈ ദിവസം ഏതാണെന്നു നിനക്കറിയോ?

 

നിശബ്ദമായിരുന്നു ഉത്തരം. 

 

ആ പ്രകാശം തന്നെ അതിനു ഉത്തരം നൽകി. 

 

1436 റമളാൻ 11…. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഞാനൊരു അവധി നിശ്ചയിച്ചു. പക്ഷെ ഞാൻ നൽകിയ ജീവിതം തീരും മുൻപേ നീ അവസാനിപ്പിച്ചു. 

 

എൻ്റടുത്തേക്കു നീ എത്തിയ ഈ മാസത്തിൻ്റെ  പ്രേത്യേകത നിനക്കറിയുമോ?

 

അതിനും യാസീൻ ഉത്തരം നൽകിയില്ല. 

 

ചെയ്തു പോയ തെറ്റുകൾക്ക് എൻ്റടുത്തു ഇളവുകൾ ലഭിക്കുന്ന മാസം. 

 

ജനിച്ചു… അനാഥനായി വളർന്ന നിനക്ക് ഞാനൊരു നല്ല ജോലി നൽകിയില്ലേ…?

 

നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും ഞാനൊരു ഇണയെയും നൽകിയില്ലേ…?

 

പിന്നെന്തിനു വേണ്ടി ആയിരുന്നു ഇതെല്ലാം നഷ്ടപ്പെടുത്തിയത്…

 

നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ യാസീൻ?

 

പ്രകാശത്തിൻ്റെ തീവ്രതയാൽ അവൻ നന്നേ പ്രയാസപ്പെട്ടു.. 

 

ഒടുവിൽ യാസീൻ മെല്ലെ കണ്ണുകൾ  തുറന്നു. 

 

ആ കണ്ണുകൾ തുറന്നതു ഇരുണ്ട വെളിച്ചമുള്ള ഒരു മുറിയിലേക്കായിരുന്നു. 

 

പുറത്തു കോഴികൾ കൂവുന്ന ശബ്ദം…നേരം വെളുപ്പിക്കാൻ വാലാട്ടി കിളിയുടെ നീണ്ട ചൂളം വിളിയും…ചെറിയ കിളികളുടെ ചിലയ്ക്കലും… 

 

പാതി തുറന്ന കണ്ണുകളോടെ  അടുത്തുകിടന്ന മൊബൈൽ തപ്പിയെടുത്തു സമയം നോക്കുമ്പോൾ നേരം വെളുത്തു തുടങ്ങിയിട്ടുണ്ടാവും.മുഖം തിരിച്ചു അടുത്ത് കിടന്ന ഭാര്യയെ തട്ടി വിളിച്ചു. 

 

സുലു… സുലു എഴുന്നേൽക്ക്… നിസ്കരിക്ക് ഇപ്പൊ നേരം വെളുക്കും. 

 

ഉറക്കത്തിൻ്റെ ആലസ്യത്തിൽ നിന്നും സുലു എഴുനേറ്റു, 

മുടി മാടി ഒതുക്കി കെട്ടിവെച്ചു യാസീനെ നോക്കി..പുഞ്ചിരിച്ചുകൊണ്ട് കളിയാക്കി ചോദിച്ചു… 

 

അപ്പൊ മോന് ഈ നിസ്കാരം ഒന്നും വേണ്ടേ? എഴുന്നേറ്റെ… 

 

നീ ചെല്ല്… ഞാൻ വരാം… 

 

ഒരു കോട്ട് വായിട്ടു ബ്ലാങ്കറ്റ് തലയിലൂടെ മൂടി യാസീൻ വീണ്ടും തിരഞ്ഞു കിടന്നു. 

 

വെള്ള കുപ്പായം അണിഞ്ഞു കൊണ്ട് നിസ്കാര പായയിൽ ഇരുന്നു ദുആ ചെയ്യുന്ന സുലു. പ്രാർത്ഥന കഴിഞ്ഞു എഴുനേറ്റു അടുക്കളയിൽ പോയി 

പ്രഭാത ഭക്ഷണം റെഡി ആക്കുന്നു. ഭക്ഷണങ്ങൾ ഓരോന്നായി ടേബിളിൽ കൊണ്ട് വെച്ചിട്ടു ചൂട് ചായ ഗ്ളാസ്സിൽ പകർന്നു എടുത്തുകൊണ്ടു ബെഡ്റൂമിലേക്ക് പോകുന്നു. 

 

ഇക്ക… ഇക്കാ… എഴുന്നേറ്റെ… ദാ ചായ 

 

മ്മ്.. മ്മ്  അവിടെ വെച്ചെക്കു… 

 

 മ്മ്… ചൂട് പോയിട്ട് എന്നെ ഒന്നും പറയരുത്…

 

ചായ ടീപ്പോയിൽ വെച്ച് തിരിയാൻ നേരം യാസീൻ പെട്ടെന്ന് സുലുവിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കട്ടിലിലേക്കിട്ടു. 

 

എനിക്കെ… ഈ ചൂട് മതി…

 

രണ്ട് 

 

ബാത് റൂമിൽ കണ്ണാടി നോക്കി പല്ലു തേയ്ക്കുന്നതിനിടയിൽ മുഖത്തിലെ പാടുകളും ശ്രെദ്ധിക്കുന്ന യാസീൻ… ഇടയിൽ ഏതോ ഒരു പാട്ടിൻ്റെ വരികൾ മൂളുന്നുമുണ്ട്. അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദങ്ങളും കേൾക്കാം. അതിനിടയിൽ ഒരു ഗ്ളാസ്സ് ബൗൾ നിലത്തു വീണുടയുന്ന ശബ്ദം. യാസീൻ മുഖം തിരിഞ്ഞു ഒന്ന് ശ്രദ്ധിച്ചതിനു ശേഷം നീട്ടി വിളിക്കുന്നു. 

 

സുലൂ…. 

അടുക്കള നിശബ്ദമായിരുന്നു.വീണ്ടും വിളിച്ചു 

 

സുലൂ…

 

നിശബ്ദം. 

 

ഹോൾഡറിലേക്ക് ബ്രഷ് ഇട്ടു വായ് കൊപ്ലിച്ചു യാസീൻ അടുക്കളയിലേക്കു പോയി. 

 

നിലത്തു വീണുകിടക്കുന്ന സുലുവിനെ കണ്ടു വേഗം ചെന്നു മടിയിലേക്കു കിടത്തി…. നിലത്തു ഗ്ലാസ് കഷണങ്ങൾ ചിതറി കിടക്കുന്നു. 

 

മുഖത്തേക്ക് വെള്ളം തളിച്ച് പരിഭ്രമത്തോടെ അവൻ വിളിച്ചു…

 

മോളെ…സുലു …

 

കവിളിൽ തട്ടിക്കൊണ്ടു വീണ്ടും വിളിച്ചു

 

സുലൂ…

 

അവൾ കണ്ണുകൾ വിടർത്താൻ ശ്രെമിച്ചു…അവനു ആശ്വാസമായി. 

 

എന്തെ… എന്താ പറ്റിയത്…

 

ഹേയ്… ഒന്നുമില്ല ഇക്ക…

 

 എഴുന്നേൽക്കാൻ ശ്രെമിച്ച അവളെ അവൻ താങ്ങി ടേബിളിനടുത്തു ഇരുത്തി. സുലു അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു ഒന്ന് പുഞ്ചിരിച്ചു. 

 

എനിക്കറിയാം രാവിലെ തൈറോയ്‌ഡിൻ്റെ ഗുളിക കഴിക്കാൻ മറന്നു അല്ലെ? നിന്നോട് എത്ര പറഞ്ഞാലും നീ കേൾക്കില്ല. 

 

വഴക്ക് പറയല്ലേ ഇക്ക… മറന്നു പോവാ… ഡോക്ടർ തന്നെ അല്ലെ പറഞ്ഞെ ഈ അസുഖം ഉള്ളവർക്ക് മറവി കൂടുതലായിരിക്കുമെന്നു…. ഇക്ക ഓർമ്മപെടുത്തിയില്ലല്ലോ? എന്നിട്ട് എന്നെ വഴക്കു പറയാ.. ദുഷ്ടൻ.

 

അവൾക്കുള്ള ഭക്ഷണം വിളമ്പി പ്ലേറ്റ് നീക്കി വെച്ച് കൊടുത്തു 

 

കഴിക്ക്… എന്നിട്ടു ഡോക്ടറുടുത്തു ഒന്ന് പോവാം 

 

ഞാൻ എങ്ങോട്ടും ഇല്ലാ… എനിക്ക് വയ്യ ഇക്കാ… ഭയങ്കര ക്ഷീണം. ഇക്കയും എങ്ങും പോവണ്ട… എൻ്റെടുത്തു വേണം. 

 

അതെ ഇന്നും കൂടിയേ ഞാൻ  ഉള്ളു. നാളെ ആണേ… എൻ്റെ ടിക്കറ്റ്. 

 

അതാണ് എൻ്റെ സങ്കടവും…

ഇക്ക പോയി കഴിഞ്ഞാൽ പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്ക്…

ഇക്ക അവിടെ ചെന്ന് കഴിഞ്ഞാൽ ഇത് പോലൊന്നും അല്ല…

ആള് ആകെ മാറും…

പിന്നെ ജോലിയെന്നും കൂട്ടുകാരെന്നും പറഞ്ഞു എന്നെ സങ്കടപെടുതുമെന്നല്ലാതെ…

 

സുലു സങ്കടം സഹിക്കാതെ വിമ്മി പൊട്ടി…

 

ഇപ്രാവശ്യം അതുണ്ടാവില്ല…നിനക്കുള്ള വിസയും അപ്ലൈ ചെയ്തിട്ട ഞാൻ വന്നേ…

ചെന്ന് ഒരാഴ്ച. 

അത് കഴിഞ്ഞാൽ പിന്നെ എൻ്റെ കുട്ടി പറക്കല്ലേ…ഇക്കടടുത്തെയ്ക്. 

 

അവളുടെ കണ്ണുകളിൽ സങ്കടം മാറി സന്തോഷം വിടർന്നു…കവിളിലെ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ്റെ കോളറിൽ പിടിച്ചു വലിച്ചിട്ടു 

 

സത്യം…?

 

മ്മ്.. അതെന്ന്.. 

റെഡി ആവ് നമ്മുക്ക് ഡോക്ടറെ കണ്ടു വരാം. 

 

മൂന്ന് 

 

  

ഡോക്ടറുടെ റൂമിലേക്ക് കയറിയ രണ്ടു പേരെയും ഡോക്ടർ ആലീസ്      ക്ഷണിച്ചിരുത്തി. 

 

വാ.. വാ ടെസ്റ്റ്  അടുത്ത മാസം മതി എന്നല്ലേ പറഞ്ഞിരുന്നത്. പിന്നെന്തേ?

 

ഞാൻ നാളെ തിരിച്ചു പോവാ ഡോക്ടർ. 

തന്നെയുമല്ല ഇന്ന് രാവിലെ ആളൊന്നു unconscious ആയി. 

 

മ്മ്… ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. 

സ്വന്തം ഭർത്താവ് ഭാര്യയെ തനിച്ചാക്കി പോകുന്നത് ഏതു ഭാര്യക്ക ടെൻഷൻ ഉണ്ടാക്കാത്തെ?

ആ ടെൻഷൻ ആണ് ഈ unconciousന് കാരണം. 

 

“അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ” സുലു അവനെ കളിയാക്കി. 

 

ഡോക്ടർ രണ്ടുപേരോടും കുറച്ചു ഗൗരവത്തിൽ സംസാരിച്ചു. 

 

യാസീൻ… ഈ തൈറോയ്‌ഡ് അത്ര പേടിക്കേണ്ട അസുഖം ഒന്നും അല്ല. 

പക്ഷെ നമ്മൾ ശ്രെദ്ധിച്ചില്ല എങ്കിൽ അതീവ അപകടകാരിയും. 

 

അതിനു കൂടുതലും ശ്രെദ്ധിക്കേണ്ടത് രോഗി അല്ല.. രോഗിയുടെ കൂടെ ഉള്ളവർ ആണ്. 

 

അവരെ എത്രത്തോളം ഹാപ്പി ആക്കി ഇരുത്താൻ കഴിയുന്നോ അതാണ് ഇതിനുള്ള ഏറ്റവും നല്ല മരുന്ന്.

 

ഡോക്ടർ സുലുവിനെ നോക്കി,,, 

 

ചെക്ക് ചെയ്തിട്ട് ഒരുമാസം ആയില്ലല്ലോ അല്ലെ. ?

 

ഇല്ല…

 

എന്ന പിന്നെ ചെക്കിങ് അപ്പോൾ നോക്കാം…ഓക്കേ?

 

രണ്ടുപേരും തലയാട്ടി ചിരിച്ചു കൊണ്ട് എഴുന്നേറ്റ്.

 

പുറത്തേക്ക് ഇറങ്ങാൻ നേരം ഡോക്ടർ യാസീനെ ഒന്ന് വിളിച്ചു. 

 

യാസീൻ…

 

അവർ രണ്ട് പേരും തിരിഞ്ഞു. 

 

മോള് ഒന്ന് പുറത്തേയ്ക്ക് നിന്നോ ഇവന് ഞാനൊരു ഉപദേശം കൊടുക്കട്ടെ. 

 

യാസീൻ… കഴിഞ്ഞ മാസം അവളെ ചെക്ക് ചെയ്തപ്പോൾ അവളുടെ heartbeat വളരെ കൂടുതൽ ആയിരുന്നു. പുറമെ അവൾക്കു ഒരസുഖവും കാണില്ല. but സൂക്ഷിച്ചില്ലെങ്കിൽ അപകടം ആണ്. ഈ അസുഖമുള്ളവർക്ക്‌ hypertension കൂടും. അപ്പൊ heartbeat താങ്ങാവുന്നതിലും അധികം ആയാൽ കയീന്നു പോവും. ഒരു കാരണവശാലും ടെൻഷൻ ആകാതെ നോക്കണം. കൂടെ കൂട്ടാൻ നോക്ക്. താൻ അടുത്തുണ്ടെൽ എല്ലാം തരണം ചെയ്യാൻ കഴിയും. take care. 

 

ഡോക്ടർ പറഞ്ഞത് കേട്ട് തലയാട്ടി ഇനി എല്ലാം ശ്രെദ്ധിക്കണം എന്ന ഭാവേനെ, സങ്കടം ഉള്ളിൽ ഒതുക്കി ഒന്ന് ചെറുതായി ചിരിച്ചുകൊണ്ട് യാസീൻ  പുറത്തേക്കു വന്നു. 

 

നാല് 

 

ദുബായ്…

 

റൂമിൽ എത്തിയ ഉടൻ തന്നെ യാസീൻ സുലുവിനെ വിളിച്ചു. വീഡിയോ കോളിൽ കിട്ടിയ അവൾക്കു സന്തോഷം അടക്കാൻ ആയില്ല. 

 

ഇക്കാ… I love you.. I miss you.

 

ഇക്ക അവിടെ എത്തണേ എന്ന് ദുആ ചെയ്തിരിക്ക ആയിരുന്നു…

 

സങ്കടാവുക എനിക്ക്…

 

ഇന്നലെ വരെ എൻ്റെ തൊട്ടരികിൽ അല്ലായിരുന്നോ ഇപ്പൊ.. ???

 

കണ്ണുകൾ നിറയുന്നു. 

 

ഇക്കാടെ കുട്ടി സങ്കടപെടേണ്ട…പേപ്പർ വേഗം റെഡി ആക്കാം നമുക്ക്. 

 

ok? നമ്മുടെ ചേച്ചി വന്നില്ലേ കൂട്ടിനു?

 

മ്മ്…ചേച്ചിയൊക്കെ  വന്നു.

 

പക്ഷെ… എനിക്ക് വയ്യ ഇങ്ങനെ.. വേഗം വേണം…

 

എന്ന… ഇക്ക ഒന്നുറങ്ങട്ടെ. നല്ല യാത്രാ ക്ഷീണം. 

 

രാവിലെ ഡ്യൂട്ടിക്ക് കയറണം…

 

പോവാ???മ്മ്…(മുഖം വാടി)

 

അഞ്ച്   

 

ബാത്ത് റൂമിൽ നിൽക്കുന്ന സുലു. അവൾക്കു കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കയ്യിലിരിക്കുന്ന pregnancy test പേപ്പർ പോസിറ്റീവ് കാണിക്കുന്നു.ആ സന്തോഷം എത്രയും വേഗം അവനെ അറിയിക്കാൻ അവളോടി പോയി ഫോൺ എടുത്തു ഡയൽ ചെയ്തു. 

 

യാസീൻ്റെ ടേബിളിൽ ഇരുന്നു ഫോൺ റിങ് ചെയ്യുന്നു. സീറ്റിൽ യാസീൻ ഇല്ല. ബോസ്സിൻ്റെ ക്യാബിനിൽ നിന്ന് ശബ്ദം വെളിയിൽ കേൾക്കാം. ബോസ് എന്തോ കാര്യത്തിന് യാസീനോട് shout ചെയ്യുന്ന ശബ്ദമാണത്. ഫോൺ ശബ്ദിക്കുന്നത് നിഛലമായി. യാസീൻ വളരെ വിഷമത്തോടെ സീറ്റിൽ വന്നിരുന്നു. അവനു ദേഷ്യവും അമർഷവും സഹിക്കവയാതെ ടേബിളിൽ ആഞ്ഞടിച്ചു. ഒപ്പം വീണ്ടും സുലുവിൻ്റെ  കോൾ വരുന്നു. എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിക്കവേ…എടുക്കുന്നു. 

 

ഹലോ…

 

ങ്ഹാ.. ഇക്ക ഒരു സർപ്രൈസ് തരട്ടെ…

 

ഞാൻ അങ്ങോട്ട് വിളിക്കാം സുലു.. ഓഫീസിൽ ആണ്. 

 

ഇക്ക ഒരു അഞ്ചു മിനിറ്റ് 

 

ഡി ഞാൻ നല്ല മൂഡിൽ അല്ല…

 

എന്നാല് ഇത് കേൾക്കുമ്പോ മൂട് മാറും…പറയട്ടെ? 

 

കൊഞ്ചാതെ കാര്യം പറ നീ…

 

അല്ലെ വേണ്ട…ഇക്ക റൂമിൽ വന്നിട്ട് പറയാം അതാ നല്ലതു…

 

വേണ്ട ഇനി നീ പറഞ്ഞിട്ട് പോയാൽ മതി…

 

ഞാൻ അത് കേൾക്കാതെ പോയാൽ, ചിലപ്പോ നീ പെറ്റ് പോയാലോ?

 

പറഞ്ഞു കഴിഞ്ഞതും ബോസ് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു. ഫോൺ കട്ട് ആക്കാതെ തന്നെ ടേബിളിൽ വെച്ച്  യാസീൻ അടുത്തേക്ക് ചെന്നു. ഇതൊന്നും അറിയാതെ ആ സർപ്രൈസ് പൊട്ടിക്കാൻ ഉള്ള സന്തോഷത്തിൽ സുലുവും 

 

മ്മ്…പെറ്റുപോവും ഇപ്പോഴല്ല.. ഒരു ഒൻപത്‌ മാസം കൂടി കാത്തിരിക്കണം.

 

ഇതുകേട്ട് excitement ആവും എന്ന് കരുതിയ സുലുവിനു മറുപടി ഒന്നും കിട്ടിയില്ല. അവൾക്ക് സങ്കടം ആയി. 

 

ഇക്ക…

 

ഇക്കാ…. എന്താ ഒന്നും മിണ്ടാത്തെ…എന്താ ഒരു സന്തോഷം ഇല്ലാത്തെ?

 

ഞാൻ പറയുന്നതൊന്നും കേട്ടില്ലേ…. ? അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ കമിഴ്ന്നു കിടന്നു. 

 

ആറ്

 

സഹായത്തിനും കൂട്ടിനും വേണ്ടി വന്ന ചേച്ചി വന്നു വിളിച്ചപ്പോൾ ആണ് സുലു ഉണർന്നത്. 

 

മോളെ ഒന്നും കഴിക്കുന്നില്ലേ?

 

സമയം ഒരുപാട് ആയി. 

 

എല്ലാം എടുത്തു ടേബിളിൽ വെച്ചിട്ടുണ്ട്. 

 

ചേച്ചി വീട് വരെ ഒന്ന് പോയി വരാം. 

 

സുലു ഒന്നും മിണ്ടാതെ പതിയെ എഴുന്നേറ്റു മൊബൈൽ എടുത്തു നോക്കി.കോളുകൾ ഒന്നും തന്നെ ഇല്ല… msg നോക്കി ഒന്നും ഇല്ല. വീണ്ടും വിളിക്കാൻ ഡയൽ ചെയ്തു. അല്ലെങ്കിൽ വേണ്ട എന്ന രീതിയിൽ കട്ട് ചെയ്തു. സങ്കടത്തോടെ ഫോൺ വെച്ച് വീണ്ടും കട്ടിലിൽ തലയണയും കെട്ടിപ്പിടിച്ചിരുന്നു. ഫോണിൽ msg വന്ന ശബ്ദം കേട്ട് വേഗം എടുത്തു നോക്കി. 

 

സോറി മുത്തേ…

 

നീ പറഞ്ഞതൊന്നും കേട്ടില്ല…

 

അത്രയ്ക്ക് തിരക്കായിരുന്നു. 

 

ഇക്ക വൈകിട്ട് വന്നിട്ട് വിളിക്കാം.

 

സർപ്രൈസ് അപ്പൊ പൊട്ടിക്കാം ഓക്കേ… ബേജാറ് ആവേണ്ട. 

 

എന്നാല് ഇന്ന് നേരത്തെ വരുവോ?

 

നോക്കാം. 

 

പോരാ… നേരത്തെ വരണം. എന്നിട്ടേ ഞാൻ ഭക്ഷണം പോലും കഴിക്കൂ. 

 

മ്മ്.. 

 

ന്നാ.. Promise താ…

 

Promise മോളു… നേരത്തെ വരാം. 

 

സുലു സ്വന്തം വയറിൽ കൈ വെച്ച് കുഞ്ഞിനോടെന്ന പോലെ നോക്കി പറഞ്ഞു…

 

നിനക്കും ഇച്ചിരി വിശക്കട്ടെ…

 

വേണമെന്ന് വെച്ചിട്ടല്ലാട്ടോ…

 

ഇനി നിൻ്റെ പപ്പാടെ തിരക്കൊന്നു കുറയ്ക്കണം. 

 

ഏഴ്

 

ജോലി കഴിഞ്ഞിറങ്ങിയ യാസീനടുത്തേക്കു colleagues വന്നു ജോയിൻ ചെയ്യുന്നു…കാർ പാർക്കിങ്ങിലേക്കു നടക്കുന്ന അവർ വൈകിട്ടത്തെ പാർട്ടിക്ക് ക്ഷേണിച്ചു കൊണ്ട് പോകുന്നു. 

 

അളിയാ യാസീനെ…നീ എങ്ങോട്ടാ?

 

റൂമിലേക്ക്. 

 

ഡാ നമ്മുടെ മാനേജരുടെ മോൻ്റെ birth day function ആണ്.. 

 

നീ വന്നത് അയാൾ അറിഞ്ഞില്ല…

 

ചെന്നില്ലെങ്കിൽ മോശമാ. 

 

നിങ്ങള് വിട്ടോ…എനിക്കിന്ന് ഇച്ചിരി നേരത്തെ ചെല്ലണം. 

 

അളിയാ ഒന്ന് തല കാണിച്ചു പൊയ്ക്കോ. ഇല്ലെങ്കിൽ അയാളെന്തു വിചാരിക്കും. 

 

നീ വണ്ടി എടുത്തു അങ്ങോട്ടേക്ക് പോര്…

 

ഞങ്ങൾ അവിടെ വെയിറ്റ് ചെയ്യുവെ. 

 

മ്മ്…

 

മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി. 

 

വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ സുലുവിൻ്റെ കോൾ.അറ്റൻഡ് ചെയ്ത് സംസാരിക്കുന്നു 

 

ങ്ഹാ സുലു…

 

ഇതാണോ നേരത്തെ വരാമെന്നു പറഞ്ഞിട്ട്?

 

എല്ലാം ഒന്ന് ഒതുക്കി എത്തണ്ടേ?…on the way ആണ്. 

 

ഞാൻ കാത്തിരിക്ക.. വേഗം വാ 

 

Ok. 

 

എട്ട് 

 

ആഘോഷം നടക്കുന്ന റൂമിനു വെളിയിലേക്കു മ്യൂസിക് കേൾക്കാം. കോറിഡോറിലൂടെ നടന്നു യാസീൻ റൂമിനകത്തേക്കു കയറി.എല്ലാവരും വെൽക്കം ചെയ്യുന്നു. ആട്ടവും പാട്ടും മദ്യപാനവും ഒക്കെ ആയി ഒരു ബഹളം.സമയം ഒരുപാട് വൈകി. എങ്ങനെയോ പറഞ്ഞൊപ്പിച്ചു യാസീൻ അവിടുന്ന് എസ്‌കേപ്പ് ആയി റൂമിൽ എത്തി ഫോൺ എടുത്തു നോക്കുമ്പോൾ 52 missed call. ഡയൽ ചെയ്തു. എടുക്കുന്നില്ല…വീണ്ടും വീണ്ടും വിളിച്ചു എടുക്കുന്നില്ല. സമയം രാത്രി 12 കഴിഞ്ഞു. എപ്പോഴോ ഒന്ന് മയങ്ങി. ഫോൺ ബെല്ലടിക്കുന്ന  ശബ്ദം കേട്ടുണർന്നു. 

 

സുലുവാണ്. 

 

അവൾ എന്ത് പറഞ്ഞാലും ദേഷ്യപ്പെടരുത് എന്ന് മനസ്സിലുറച്ചു കോൾ എടുത്തു. ഹലോ പറയുന്നതിന് മുൻപേ 

 

എനിക്ക് നിങ്ങളെ വേണ്ടാ…എത്ര എന്ന് വെച്ച സഹിക്കുന്നെ. 

 

എന്നെ പറഞ്ഞു പറ്റിക്ക അല്ലെ? 

 

ഞാൻ ഇവിടെ കാത്തിരിക്കുന്നതിനു ഒരു വിലയും നിങ്ങൾ തരുന്നില്ല. 

 

എനിക്ക് ഇപ്പൊ അറിയണം ഞാൻ ആണോ  അതോ നിങ്ങൾക്ക് മറ്റും പലതും ആണോ വലുത്?

 

അവളുടെ ദേഷ്യം അടക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ പറയുന്ന മറുപടികൾ അവളുടെ തൈറോയിഡ് ഹോർമോൺ ലെവൽ കൂട്ടിയതേ ഉള്ളൂ…ദേഷ്യം സഹിക്കാവുന്നതിലും അപ്പുറം ആയപ്പോൾ അവൾക്ക് ഭ്രാന്തു പിടിക്കും പോലെ തോന്നി. അവൾ ആദ്യമായി എന്നെ “നായെ” എന്ന് വിളിച്ചു. ഞാൻ അവളോട് കാണിച്ച ക്ഷമ എല്ലാം ആ നിമിഷം അതോടെ തകർന്നു. എന്നിലെ പുരുഷൻ എന്ന അഹങ്കാരം  ഉണർന്നു. എന്നോടുള്ള സ്നേഹ കൂടുതൽ ആണ് ഇതെല്ലാം എന്ന് ഞാൻ മനസിലാക്കാൻ വൈകി. 

 

നീ എന്തിനാ ഇങ്ങനെ കിടന്നു ചിലയ്ക്കുന്നെ?

 

ഞാൻ ഇവിടെ കിടന്നു അധ്വാനിക്കുന്നത് നിനക്ക് കൂടി വേണ്ടീട്ട 

 

രാവിലെ മുതൽ വൈകുന്നേരം വരെ സുപ്പീരിയേഴ്സിൻ്റെ വക.

 

വീട്ടിൽ വന്നാൽ അവിടെയും സമാധാനക്കേട്‌. 

 

നിനക്കെല്ലാം എന്തിൻ്റെ സൂക്കേടാണ്…എല്ലാത്തിനും കൂടെ നിക്കുന്നതോ…

 

കിടന്നുറങ്ങാൻ  നോക്ക്…എനിക്ക് രാവിലെ എഴുന്നേൽക്കണം.

 

സമയം ഒരു മണി കഴിഞ്ഞു.. ഇനി എത്ര നേരം?ഓഫീസിലിരുന്ന് ഉറക്കം തൂങ്ങും. കിടന്നുറങെടി. പുല്ലേ

 

ഇക്ക കട്ട് ചെയ്യല്ലേ ഇക്ക…പ്ളീസ് ഇക്ക 

 

ഞാൻ ഒന്ന് പറഞ്ഞോട്ടെ…സോറി ഞാൻ അറിയാതെ പറഞ്ഞു പോയതാണ്…ഇനി ഉണ്ടാവില്ല. 

 

കേൾക്കാൻ ഒട്ടും യാസീൻ മനസ്സ് കാണിച്ചില്ല…അവളുടെ തേങ്ങിയുള്ള കരച്ചിലും അവൻ കണ്ടില്ല. സുലുവിൻ്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അവളുടെ തല മിന്നുന്ന പോലെ…റൂം മുഴുവൻ കിടന്നു കറങ്ങുന്നു. അതിനിടയിലും അവൾ ഇക്കാ.. ഇക്ക എന്ന് വിളിച്ചു കൊണ്ടേയിരുന്നു.പാതി രാത്രി കഴിഞ്ഞതിൻ്റെയും ക്ഷീണത്തിൻ്റെയും കാരണത്താൽ ഇതൊന്നും അറിയാതെ യാസീൻ്റെ കണ്ണുകൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്കു അടഞ്ഞു. 

 

(ആ ഇമകൾ അടയുന്നതു  നേരേ ആദ്യ സീനിലേക്കു. )

 

ഒൻപത് 

 

വെള്ളിവെളിച്ചത്തിൽ ഇമകൾ അടച്ചു പ്രകാശത്തിൻ്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന യാസീൻ. തനിക്കു ഏറ്റവും പ്രിയപ്പെട്ട..എല്ലാമെല്ലാമായ..സുലു അവനെ വിട്ടു പോയ സങ്കടത്തിലും കുറ്റബോധത്താലും ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. 

ആ പ്രകാശത്തിൻ്റെ മുന്നിൽ അവൻ കുറ്റം ഏറ്റുപറഞ്ഞു കൊണ്ടേയിരുന്നു. 

 

ഞാൻ ഒന്ന് അവൾക്കു വേണ്ടി നിന്ന് കൊടുത്തിരുന്നെങ്കിൽ അവൾ ഹൃദയം പൊട്ടി മരിക്കില്ലായിരുന്നു. 

 

അവളുടെ അസുഖത്തെ ഞാൻ അവഗണിച്ചു. 

 

അവളൊന്നു ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ക്ഷേമിക്കാം ആയിരുന്നു. 

 

എനിക്കതിനു കഴിഞ്ഞില്ല…

 

അല്ല.. എന്നിലെ ആണെന്ന അഹങ്കാരം അതിനു സമ്മതിച്ചില്ല. അതായിരുന്നു സത്യം. 

 

എനിക്ക് എന്ത് ശിക്ഷ വേണേലും നല്കികൊള്ളൂ…

 

നീ ശിക്ഷിക്കപ്പെടാൻ അർഹൻ ആണ് യാസീൻ …

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.

അതിനെ ഞാൻ വിരോധിച്ചിരിക്കുന്നു. 

 

പക്ഷെ…

 

ഇത് പുണ്യമാസം ആയതിനാൽ ഞാൻ നിനക്ക് ഒരു ഇളവ് തരുന്നു. 

 

നിൻ്റെ എല്ലാമെല്ലാമായ നിൻ്റെ ഭാര്യ നിന്നോട് ക്ഷമിച്ചാൽ

എനിക്കും നിന്നോട് ക്ഷമിക്കാൻ കഴിയും. 

 

ആ വെള്ളിവെളിച്ചത്തിൻ്റെ അരികിലായി ഒരു മാലാഖയെ പോലെ സുലുവും കടന്നു വരുന്നു. 

 

സുലു…നിനക്കിവനോട് ക്ഷമിക്കാൻ കഴിഞ്ഞാൽ ഇനിയുള്ള കാലം അത്രയും നിനക്കും ഇവനും സ്വർഗത്തിൽ കഴിയാം. 

 

അല്ലാത്ത പക്ഷം ഇനിയുള്ള കാലം ഇവൻ നരകത്തിൽ കഴിയും. 

 

യാസീൻ മുഖം ഉയർത്തി സുലുവിനെ നോക്കി. 

 

എല്ലാ പ്രാർത്ഥനയും ഒരുപക്ഷെ അവനിലേക്കായിരിക്കും. 

 

പരസ്പരം നോക്കി നിൽക്കെ സുലുവിൻ്റെ ശബ്ദം നിശബ്ദത ഭേദിച്ച് ഒരു ഇടിമുഴക്കം പോലെ യാസീൻ്റെ ചെവിയിൽ പതിച്ചു. 

 

ഇല്ല.. 

 

എനിക്ക് ഇയാളോട് ക്ഷമിക്കാൻ കഴിയില്ല. 

 

ആ കാലുപിടിച്ചു കെഞ്ചിയിട്ടും ഒന്ന് നോക്കാൻ കൂടി നിന്നില്ല.. 

 

ഇനിയും ഇയാളുടെ ‘ആണെന്ന അഹങ്കാരം’ എന്നെ ഇവിടെയും സങ്കടപെടുത്തും. 

 

പറഞ്ഞു കഴിഞ്ഞതും ഒരു നിലവിളിയോടെ യാസീൻ കത്തി ആളുന്ന ഒരു തീകുണ്ഠത്തിലേക്കു എടുത്തെറിയപ്പെട്ടു. 

 

പൊള്ളലേറ്റത് പോലെ യാസീൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു. 

 

പത്ത്

 

അൽ ഷിഫാ ഹോസ്പിറ്റലിൻ്റെ രണ്ടാമത്തെ നിലയിൽ റൂം നമ്പർ 102 ഇൽ മയക്കത്തിൽ കിടക്കുന്ന സുലു. 

ട്രിപ്പ് കയറിക്കൊണ്ടിരിക്കുന്നു. 

കട്ടിലിനോട് ചേർന്ന് സുലുവിനു അരികിലായി കസേരയിൽ സ്വപ്നത്തിൻ്റെ ഞെട്ടലിൽ യാസീൻ ഇരിക്കുന്നു. 

റൂമിൽ മറ്റാരും ഇല്ല. 

സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നതോടൊപ്പം തന്നെ റൂമിലേക്ക് ഡോക്ടറും വന്നു. 

 

എന്താണ് ഇപ്പൊ സംഭവിച്ചത് എന്നറിയാതെ യാസീൻ സുലുവിനെ തലോടുന്നു. 

 

വേണ്ട…വേണ്ട  ഉണർത്തണ്ട…നല്ലതു പോലെ ഉറങ്ങട്ടെ…

 

ഡോക്‌റുടെ സംസാരം കേട്ട് യാസീൻ തിരിഞ്ഞു നോക്കി  

 

യാസീൻ  എപ്പോ എത്തി. എന്തായാലും നന്നായി. 

 

ഞാൻ വിവരം അറിഞ്ഞ ഉടനെ തന്നെ തിരിക്കാൻ ശ്രെമിച്ചു. പക്ഷെ കുറച്ചു പേപ്പർ ശെരിയാക്കാൻ ഉണ്ടായിരുന്നു.അതാ അന്ന് തന്നെ എത്താൻ കഴിയാഞ്ഞത്. 

 

സാരമില്ലാ. ദൈവം കൂടെയുണ്ട് 

 

എന്താ ഡോക്ടർ സംഭവിച്ചത്?

 

സുലു തിരിച്ചുവരുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. 

 

രണ്ടു ദിവസം തീരെ beat ഉണ്ടായിരുന്നില്ല. 

 

വെൻ്റെലേറ്ററിൻ്റെ സഹായം കൊണ്ട് മാത്രം ആണ് അവൾ ജീവിച്ചത്. 

 

അവസാന ശ്രെമം എന്ന നിലയ്ക്ക് അവളുടെ ചെവിയിൽ ഞാനൊരു നുണ പറഞ്ഞു. 

 

നല്ലതിന് വേണ്ടി ചിലപ്പോ നുണ പറയാം എന്ന് ഞാനും മനസിലാക്കി. 

 

സുലു ദേ നോക്കിയേ…നിൻ്റെ യാസീൻ എത്തി. 

 

ഞാൻ അത് പറഞ്ഞിട്ട് താൻ അയച്ച വോയിസ് നോട്ടും അവളുടെ ചെവിയിൽ കേൾപ്പിച്ചു. 

 

അത്ഭുതം ആയിരുന്നു എനിക്ക്. 

 

ഒരു നിമിഷം അവളുടെ ഹൃദയം ഒന്ന് മിടിച്ചു പോയത് ഞാനറിഞ്ഞു. 

 

അവളുടെ ഹാർട്ട് ബീറ്റ് താനാടോ. അവൾക്ക് ഈ മരുന്നും മന്ത്രവും ഒന്നും വേണ്ട.എല്ലാം താൻ മാത്രമാണ്. 

 

ഇനി ഒരിക്കലും അവളെ ടെൻഷൻ അടിപ്പിക്കാതെ നോക്കിയാൽ തനിക്ക് അവളോടൊപ്പം ഒരുപാട് കാലം ജീവിക്കാം…

 

നഷ്ടപ്പെടാൻ ഒരു നിമിഷം മതി. 

 

നമ്മൾ മലയാളികൾ മാത്രം ആണ് സ്നേഹം പ്രകടിപ്പിക്കാൻ privacy നോക്കുന്നത്. മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന ചമ്മൽ. 

 

തൻ്റെ സ്നേഹം തനിക്ക് ഇഷ്ടമുള്ള രീതിയിൽ പ്രകടിപ്പിക്കേടോ… ലൈഫ് ആസ്വദിക്കാൻ ഉള്ളതാണ്. 

 

അത് മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെടുത്തരുത്. 

 

ദൈവം അനുഗ്രഹിക്കട്ടെ. 

 

ശരി ഞാൻ വരാം…

 

ങ്ഹാ.. പിന്നെ ഒരു happy news കൂടി.. 

 

ചിലവുണ്ട്.. താൻ ഒരു പപ്പയാവാൻ പോകുന്നു. she is carrying. 

 

യാസീൻ്റെ  കണ്ണുകൾ നിറഞ്ഞു… അവളുടെ കാലിൽ മുഖം അമർത്തി അവൻ കരയാൻ തുടങ്ങി. 

 

ആ നനവ് കൊണ്ടാണോ എന്നറിയില്ല.. സുലു കണ്ണുകൾ മെല്ലെ തുറന്നു…

 

ഇക്ക…

 

യാസീൻ എഴുന്നേറ്റ് അവൾക്കരികിൽ ഇരുന്നു കൈകൾ തമ്മിൽ കൂട്ടിപ്പിടിച്ചു. 

 

സുലു…

 

എന്നെ തനിച്ചാക്കി പോകല്ലേ.. ഇക്ക ഇല്ലാതെ എനിക്ക് പറ്റുന്നില്ല…

 

ഇനി ഇക്ക നിന്നെ വിട്ട് എങ്ങും പോകില്ല…

 

കേട്ടതും അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു 

 

സത്യാട്ടും…?

 

നമുക്ക് ഇവിടെ തന്നെ എന്തേലും ജോലി നോക്കാം…ഞാൻ തീരുമാനിച്ചു. 

 

ഇനി എന്നും ഇക്ക കൂടെ ഉണ്ടാവും…ഇൻഷാ അല്ലാഹ് 

 

സുലു അവനെ ചേർത്ത് പിടിച്ചു കൊണ്ട് 

 

I Love You…. so much. 

 

THE END   

Post Views: 29
2
Sudheer Muhammed

ചെറിയ ജീവിതവും വലിയ മോഹങ്ങളുമായി കുടിയേറിയ ഒരു പ്രവാസി...

2 Comments

  1. Joyce on August 25, 2025 7:35 PM

    👏👌

    Reply
    • Sudheer Muhammed on August 26, 2025 12:51 PM

      THANK YOU

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.