Author: Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു.

ജീവിതം അത് ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്ത് സംഭവിക്കും എന്നോ ആർക്കും പറയാൻ പറ്റില്ല. ചിലതൊക്കെ വിശ്വസിക്കാനും! ഞാൻ എല്ലാ കാര്യത്തിലും മണ്ടിയായിരുന്നു. അതു മനസ്സിലായി വന്നപ്പോഴേക്കും എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. ചെറുതായിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളെയൊക്കെ കാണുമ്പോൾ എനിക്കു കൊതിയായിരുന്നു. അതുപോലെ അണിഞ്ഞാെരുങ്ങാൻ. കല്ല്യാണപ്പെണ്ണാവാൻ. പെട്ടെന്നു വലുതായി അച്ഛനും അമ്മയും തരുന്ന ആഭരണണിഞ്ഞ് കല്ല്യാണപ്പെണ്ണായി മണ്ഡപത്തിൽ ഇരിക്കുന്നതായി എത്രയോ സ്വപ്നം കണ്ടിട്ടുണ്ട്. പലപ്പോളും ഞാൻ സ്വപ്നജീവിയായി നടന്നിട്ടുണ്ട്. ബൈക്കിൽ മഴ നനഞ്ഞു പങ്കാളിയെ കെട്ടിപ്പിടിച്ചുപോകുന്ന രംഗമൊക്കെ. അത്തരം സീനുകൾ ടീവിയിൽ വരുമ്പോൾ വല്ലാത്തൊരു നാണം എന്നെ വന്നു മൂടും. പിന്നീട് ആ സിനിമയിലെ രംഗങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തുമ്പോളെല്ലാം എന്റെ മുഖത്തു വിരിയുന്ന നാണം ചുണ്ടിൽ പുഞ്ചിരി പൊഴിക്കും. അതു കാണുമ്പോൾ അമ്മ ചോദിക്കും “എടീ പെണ്ണേ, പകൽക്കിനാവ് കാണാൻ പറ്റിയ സമയം. സന്ധ്യയായി, എഴുന്നേറ്റ് പോടീ അവിടുന്ന് “. കല്യാണം എന്തോ വലിയ…

Read More

പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ സമാഹരണം : മഷി എഡിറ്റോറിയൽ പബ്ലിഷർ : കൈരളി ബുക്സ് വില : 260 *******************~~~******************** ഗ്രാമങ്ങൾക്ക് കഥ ഉണ്ടെന്നേ! ആരും കേൾക്കാത്ത നമ്മളുടെ ചുറ്റിലും നടക്കുന്നത് പോലും അറിയാത്ത കഥകൾ. ഗ്രാമ ഭംഗിയും അതിന്റെ തനിമയും ചോരാതെ പച്ചയായ മനുഷ്യന്റെ കഥകളുണ്ട്. എവിടെയോ കണ്ടു മറന്ന മനുഷ്യന്റെ മുഖങ്ങളുണ്ട്. അങ്ങനെ എത്രയധികം മനുഷ്യരുടെ കഥകൾ പറയുന്ന ” കഥ പറയുന്ന ഗ്രാമ”ങ്ങളിലുണ്ട്. ആ കഥ പറയുന്ന ഗ്രാമങ്ങളുടെ അക താളിലേക്ക് കടന്ന് ചെല്ലാം… എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.. 1.ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ സജ്‌ന അബ്ദുള @@@@@@@@@@@ മാലിനി എന്ന കഥാപാത്രം എവിടെയോ കണ്ട മറന്ന മുഖങ്ങളിൽ ഒരുവൾ ആയിരിക്കാം. ആയിരിക്കും എന്ന് അല്ല ആണ്. വിവാഹത്തിന് താല്പര്യം ഇല്ലാതെ ആരുടെ ഒക്കെയോ ഇഷ്‌ടത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നു. പഠിക്കണം, ജോലിക്ക് പോകണം എന്ന് പറയുമ്പോൾ വിവാഹം കഴിഞ്ഞും ആവാല്ലോ? ആ പൊള്ളയായ വാക്ക്…

Read More

അമ്മയ്ക്ക്, ‘പ്രിയപ്പെട്ട’ എന്ന വാക്കു ഞാൻ എഴുതുന്നില്ല. ഞാൻ അമ്മയ്ക്കു പ്രിയപ്പെട്ടത് ഒന്നുമല്ലായിരുന്നല്ലോ! കത്തു കിട്ടിയപ്പോൾത്തന്നെ എഴുതണമെന്നു കരുതിയതാണ്. ചില തിരക്കുകൾ കാരണം എഴുതാൻ കഴിഞ്ഞില്ല. ഈ കത്ത് ആദ്യത്തെതേത്തും അവസാനത്തെയും കത്താണ്. ഇപ്പൊ എന്നെ കാണണമെന്നു തോന്നാൻ കാരണം എന്താണെന്നറിയില്ല. ഞാനും അതുപോലെ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അമ്മയെക്കാണാൻ. അപ്പോളൊന്നും അമ്മയ്ക്ക് എന്നെക്കാണുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മയ്ക്ക് ഓർമ്മയുണ്ടോ, സ്വന്തം അമ്മ ജീവിച്ചിരുന്നിട്ടും അനാഥനെപ്പോലെ ജീവിച്ച ഇരുപതുവയസ്സുകാരനെ… എങ്ങനെ ഓർക്കാനാണല്ലേ? സ്വന്തം സുഖത്തിനുവേണ്ടി, വീണു കിട്ടിയ ആ ജീവിതം കൈവിട്ടുപോകാതെയിരിക്കാൻ എന്നെ അമ്മാമ്മയുടെ അടുത്തു ആക്കിയിട്ടു പോയത് അല്ലെ . ഒരാഴ്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയത് അല്ലെ? എന്നിട്ടോ ഓരോ ഫോൺ കാളിലും ഓരോ കള്ളത്തരങ്ങൾ കൊണ്ട് മൂടും. അതെല്ലാം അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ വിശ്വസിക്കും ഞാനൊരു മണ്ടൻ.ഞാൻ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ പോയപ്പോൾ വാസു ചേട്ടനാ പറഞ്ഞെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വടക്കെ ദേശത്തേക്ക് പോകുകയാണെന്ന് അത്…

Read More

ചരിത്രം പറയുന്ന പെണ്ണിന്റെ കഥ വേണം. ആരുടെ കഥയാണ് എഴുതി തുടങ്ങേണ്ടത്? അറിയില്ല. ഒന്നറിയാം, ആർക്കോ വേണ്ടി ജീവിച്ച പലർക്കും വേണ്ടി ഹോമിക്കപ്പെട്ടവളുടെ കഥ ആയല്ലോ? ആ കഥകൾ കെട്ടു കഥകൾ അല്ലെ. ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ചെറിയ തെളിവുകൾ നിരത്തിയാണ് അവർ പറയുന്നത്? അങ്ങനെ ഒരാൾ ജീവിച്ചിരുന്നോ?? ജീവിച്ചു ഇരുന്നേക്കണം. ചരിത്ര രേഖങ്ങൾ അങ്ങനെയാണ് പറയുന്നത്. നമ്മൾ ജീവിച്ചു എന്നതും ഇങ്ങനെ തന്നെയായിരിക്കും. മലയാളസിനിമയിൽ ആദ്യമായി അഭിനയിച്ച നടിയായിരുന്നു റോസി. ആ നടി ജീവനോടെ ഉണ്ടോ എന്നറിയില്ല. പക്ഷെ കാലങ്ങൾക്ക് അപ്പുറം സഞ്ചരിച്ചപ്പോൾ കണ്ടെത്തിയിരുന്നു. സെല്ലുലോയ്ഡ് എന്ന സിനിമയിലാണ് ഇങ്ങനെ ഒരു നടി ഉണ്ടായിരുന്നു എന്ന് പോലും അറിയുന്നത്. ശബദമില്ലാത്ത സിനിമയിലെ നായിക. ചരിത്ര താളിൽ ഇത്ര മാത്രം. എന്നാലും, കാലങ്ങൾ കഴിഞ്ഞപ്പോൾ ആ സിനിമയിലെ നായികയെ കണ്ടെത്തി. റോസി ആ സിനിമയിലൂടെയാണ് പലതും മനസിലാക്കാൻ പറ്റിയത്. താഴ്ന്ന ജാതിയിൽ പെട്ട പെണ്ണ് മേൽ ജാതിയുടെ വേഷം ചെയ്തു എന്നത്…

Read More

അജിത് ചേട്ടായിടെ കുഞ്ഞു നോവൽ എന്ന് തോന്നിപ്പിക്കുന്ന “ഏതോ. നാട്ടിലെ ആരൊക്കെയോ ചിലർ ” എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ പേര് വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു. എന്താവോ ഈ പുസ്തകത്തിനു ഇങ്ങനെ ഒരു പേര്? ഒരു കാര്യം ഉറപ്പാണ് എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്ന ട്വിസ്റ്റ്‌ നിറഞ്ഞ പുസ്തകം തന്നെയാണ് മനസ്സ് പറഞ്ഞത് സത്യം ആണെന്ന് തെളിയിച്ചു. എല്ലാ കഥയിലെ കഥാപാത്രങ്ങളും ഏതോ നാട്ടിലെ ചിലരാണ്. ഓരോ കഥയും വായിക്കുമ്പോഴും വായനക്കാരന് കഥ എങ്ങോട്ടാ പോകുന്നത് എന്ന് പോലും പിടി കൊടുക്കാതെ ആദ്യാവസാനം വരെ എഴുത്തുകാരൻ നല്ല രീതിയിൽ പറഞ്ഞു പോയിട്ടുണ്ട്. കഥയുടെ അകതാളി ലേക്ക് നമുക്ക് ഒന്ന് കടന്ന് ചെല്ലാം.. 1. പപ്പന്റെ സൈക്കിളുകൾ ഗ്രാമത്തിൽ ഇത് പോലെ പപ്പൻ ചേട്ടൻ ഉണ്ടാകും. സൈക്കിൾ കൊണ്ട് ജീവിക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ. ആരോടും പരാതിയോ പരിഭവമില്ലാതെ കാശ് ചോദിക്കാതെനാട്ടിലെ എല്ലാവർക്കും സൈക്കിൾ കൊടുക്കുന്ന പപ്പൻ…

Read More

അച്ചു ചേച്ചിടെ ബുക്ക്‌ പറഞ്ഞ തിയതിക്ക് മുന്നേ എന്നെ തേടിയെത്തി. മോനാ, ‘അമ്മേ ഇന്നാ’ എന്ന് പറഞ്ഞു കൊണ്ട് തന്നത്. അതിലെ കവർ പൊട്ടിച്ചു തുറന്നു നോക്കിയപ്പോ നല്ല മനോഹരമായ കവർ പേജോട് കൂടിയ ബുക്ക്‌. അപ്പൊ തന്നെ മോൻ വാങ്ങി എടുത്തു നോക്കി. അത് കഴിഞ്ഞു എനിക്ക് തന്നിട്ട് പോയി. കിട്ടിയപ്പോ പിന്നെ വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാ. മനസ്സ് അനുവദിക്കുന്നില്ല, പിന്നെ വായിച്ചു തുടങ്ങി. 12 മനോഹരമായ ഓർമക്കുറിപ്പുകൾ… 1. ഭൂമിയിൽ സ്വർഗം തീർത്തവർ: കുട്ടിയച്ചനും അന്നമ്മയുടെ പ്രണയം… ഇതിലൂടെ വായിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത മനുഷ്യർ. പ്രണയത്തിനു കണ്ണും മുക്കും ഇല്ലെന്ന് പറയുന്നത് എത്ര സത്യമാ അല്ലെ? ഈ പ്രണയത്തിനു എന്താ ഇത്ര പ്രത്യേകത എന്ന് അറിയണമെങ്കിൽ വായിച്ചു നോക്ക് കേട്ടോ ഞാൻ പറഞ്ഞു അതിന്റെ രസം കളയുന്നില്ല. 2.മുലപ്പാൽ: ഇത് വായിച്ചപ്പോൾ മനസ്സ് മുഴുവൻ നോവായി മാറിയത് പെട്ടെന്നായിരുന്നു. ഞാൻ മോൾക്ക് പാൽ കൊടുത്തു…

Read More

നാട്ടുവൈദ്യം അറിയുന്നത് മുൻപ്  എന്നാണ് നാട്ടറിവ് എന്നറിയണം. എന്താണ് നാട്ടറിവ്? അറിയുമോ? പറയാം. ഫോക്‌ലോറിന്റെ ഭാഗമാണ് ആണ് നാട്ടറിവ്. അപ്പോ പിന്നെയും സംശയം വന്നു അല്ലേ, എന്താണ് ഫോക്‌ലോർ എന്ന്? പാരമ്പര്യ ജീവിതത്തെയും അവരുടെ സാംസ്കാരിക അനുഭവങ്ങളേയുമാണ് ഫോക്‌ലോർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. “ഫോക്” എന്നാൽ ഒരു പ്രത്യേക ജനവിഭാഗം എന്നും “ലോർ” എന്നാൽ അറിവ് എന്നർത്ഥം. നാട്ടിലുള്ള അറിവാണ് നാട്ടറിവുകൾ. പാരമ്പര്യമായി ആയി കൈമാറി വന്ന ഇവ  മാനവിക സംസ്കാരത്തിന് അടിത്തറയാണ്. ജനസമൂഹങ്ങളുടെ പാരമ്പര്യത്തിന്റെ കരുത്തിലാണ്  അവ വളരുന്നത്. തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകൾ അതാത് കാലത്തെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കും. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ അറിവ് രൂപപ്പെട്ടത്. കല,  ജീവിതശൈലി, ആചാര അനുഷ്ഠാനങ്ങൾ, ഭക്ഷണരീതി, സംഗീതം, ചികിത്സ, കൃഷി എന്നിങ്ങനെ മനുഷ്യജീവിതത്തിൽ സമസ്തമേഖലകളിലും നാട്ടറിവുകളുടെ ജീവിതാനുഭവങ്ങളുടെ രൂപപ്പെടുത്തിയതാണ്. വാമൊഴിവഴക്കങ്ങൾ ആണ് നാട്ടറിവുകൾ ഏറെയും. ബോധപൂർവ്വം അല്ലാത്ത, ജീവിതക്രമത്തിൽ ഭാഗമായി പഠിച്ചെടുക്കുന്നവയാണിവ. തലമുറകളിലൂടെ കൈമാറി വരുന്ന…

Read More

മഞ്ഞ കാറിന്റെ പവർ അമ്മേ എനിക്ക് ഒരു കാർ വാങ്ങി തരുവോ? ഉണ്ണിക്കണ്ണൻ കൊഞ്ചലോടെ ചോദിച്ചു? കാറോ! ചുമപ്പ് നിറമുള്ള കാർ അമ്മ വിളിച്ചു പറയാം അച്ഛനോട്? മഞ്ഞ കളറുള്ള കാർ കൊണ്ട് വരാൻ ഉറക്കം വന്നിട്ടും ഉണ്ണിക്കണ്ണൻ പിടിച്ചു നിന്നു.  ഉറക്കം തൂങ്ങി പോയപ്പോഴാണ് അച്ഛന്റെ  വണ്ടിയുടെ ഒച്ച കേട്ടത്. ഓടി ചെന്നു അച്ഛന്റെ കൈയിലുള്ള ബാഗ് വാങ്ങി തപ്പി നോക്കി. എടുത്തു നോക്കിയപ്പോ ചുമപ്പ് കാറിന് പകരം മഞ്ഞ പിന്നെ നടന്ന പുകില് പറയണോ!

Read More

ജീവിതം മൂന്നക്ഷരം ദുരന്തം മൂന്നക്ഷരം മരണം മൂന്നക്ഷരം ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും മൂന്നക്ഷരത്തിൽ അപ്രതീക്ഷിതമായി വരുന്ന ദുരന്തം മൂന്നക്ഷരത്തിൽ എല്ലാം കൊണ്ടും ബഹു കേമം ജീവിതം

Read More

എല്ലാ ഞായാഴ്ച  വൈകിയേ എഴുന്നേൽക്കാറുള്ളൂ . അപ്പൊ പിന്നെ ആലോചനയാ എന്തെങ്കിലും ഉണ്ടാക്കിയാൽ പോരല്ലോ കറി എന്തെങ്കിലും വേണ്ടേ? എന്താണെന്ന് അറിയില്ല ഞായാഴ്ച വല്യ മടിയാണെന്നെ! സമയം അധികം കളയാനില്ല.നിമിഷ നേരം കൊണ്ട് ഉണ്ടാക്കി വല്ലതും കഴിക്കുകയും വേണം. അടുക്കള മൊത്തത്തിൽ വീക്ഷിച്ചു നോക്കി. ദേ കിടക്കുന്നു മുള വന്ന ഉരുളൻ കിഴങ്ങു പാവം!  എത്ര ദിവസമായി കിടക്കുന്നു. ഇന്ന് നിന്റെ കാര്യത്തിൽ തീരുമാനം ആക്കാം. വാടാ മോനെ ഉരുളൻ കിഴങ്ങ് – 4 എണ്ണം സവാള – ഇടത്തരം പച്ചമുളക് – 2 എണ്ണം മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ തക്കാളി – ചെറുത് ( വേണമെങ്കിൽ ചേർക്കാം അല്ലെങ്കിൽ വേണ്ട ) ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന്. വെളിച്ചെണ്ണ – ആവശ്യത്തിന് കടുക് – ആവശ്യത്തിന് വറ്റൽ മുളക് – രണ്ടോ മൂന്നോ കറിവേപ്പില – രണ്ട് തണ്ട് ഇനി ഉണ്ടാക്കിയാലോ അടുപ്പ് കത്തിച്ചു…

Read More