Author: AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ നിമിഷവും പലതിനോടും പോരാടി മുന്നേറാൻ ശ്രമിക്കുന്ന ആനിയുടെ വീട്ടിലെ പെണ്ണുങ്ങളെപ്പോലെ ഒടുവിൽ നാഗരിക വൽക്കരണത്തിനും പ്രകൃതിക്ഷോഭത്തിനും മുന്നിൽ നിലം പൊത്തിയതാണ് ആ അമരപ്പന്തലും. നാം വായിച്ചതും കേട്ടതുമായ മിക്ക കുടിയൊഴിപ്പിക്കലുകളും, പലായനങ്ങളുമൊക്കെ മറ്റ് നാടുകളിൽ നിന്നുമാണെങ്കിൽ അരനൂറ്റാണ്ട് മുൻപ്, നമ്മുടെ കേരളത്തിലെ തൃശൂർ ജില്ലയിലുണ്ടായ ചില കുടിയൊഴിപ്പിക്കലുകളുടെയും, തിരസ്‌കൃതരുടെ നിലനിൽപ്പിനായുള്ള പലവിധ യാതനകളുമാണ് ഈ കഥയുടെ ആധാരം. ഒരു നഗരത്തിൽ ചേരികളും, ചേരി ജീവിതങ്ങളും വഹിക്കുന്ന പങ്ക് നാഗരികവൽക്കരണത്തിന്റെ ചരിത്രം നോക്കിയാൽ നമുക്ക് കാണാൻ കഴിയും.ലോകത്തിലെ ഒരുവിധപ്പെട്ട നഗരങ്ങളും വളർന്നുവന്നിരിക്കുന്നത്, സമൂഹത്തിന് തങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്തരും പക്ഷെ പാടെ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്തവരുമായ ഒരു കൂട്ടം മനുഷ്യരെ കുത്തിനിറച്ചിട്ടുള്ള ചേരികൾ കെട്ടിപ്പൊക്കികൊണ്ടാണ്. കാലം മാറവെ, സമ്പന്നരും, പ്രമാണിമാരും അവരുടെ പിൻ…

Read More

ട്യൂഷൻ സ്മരണകൾ ഒന്നാം ഭാഗം   “യൂ ടേൺ” “മേലാൽ ഈ വീട്ടിൽ ആരും എന്നോട് ട്യൂഷൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകാരുത്!!” അരിശവും, തേപ്പും കൊണ്ട് പുളകിതനായ ഞാൻ വൈകീട്ട് വീട്ടിൽ വന്നതും നിലവിളിച്ചു. ദ്വിങ് മുഖങ്ങളെ പിളർക്കുമാറുള്ള വയസ്സ് എട്ട് തികയാത്ത കുട്ടിയുടെ അട്ടഹാസം കേട്ട് ഭയന്ന് സൂര്യൻ കണ്ടം വഴിയോ കുന്നിൻചെരിവ് വഴിയോ കടലിലേക്കോടി. കോലായിൽ കിടന്ന കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയും എന്റെ ഗർജ്ജനം കേട്ട് കൂട്ടിലേക്ക് പാഞ്ഞു. പറമ്പിലെ തെങ്ങിൽ നിന്നും ഉണക്കത്തേങ്ങാ രണ്ടെണ്ണം താഴെ വീണു. ഞാൻ കോപം കൊണ്ടാൽ അവിടെ തീ പാറും…!! അതേ. അങ്ങിനെയുണ്ടായ ചരിത്രമുണ്ട്. അടുപ്പിൽ നിന്നും കത്തുന്ന വിറക് വലിച്ചൂരി ആസനത്തിൽ തല്ലിയാൽ പിന്നെ തീ പാറില്ലേ? ഭാഗ്യം വീട്ടിൽ ആരും ഇല്ലാത്തതോണ്ട് ഇറങ്ങി വന്ന് എന്നെ പുരയ്ക്കു ചുറ്റും ഓടിക്കേണ്ടി വന്നില്ല. അല്ല ഇവരിതെവിടെ പോയി.? എന്നാലും ഇത്രേം പിള്ളേരുടെ മുഖത്ത് ഞാനിനി എങ്ങിനെ നോക്കും? നാട്ടിൽ നല്ലയൊരു ഇരട്ടപ്പേരും…

Read More

കൂടോത്ര ദുർമന്തവാദ കഥകളിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത “കൈവിഷം” എന്ന പ്രയോഗത്തെപ്പറ്റി കൂടുതൽ സിനിമകളും ഇല്ലെന്ന് തോന്നുന്നു. അവധിക്കാലം ചിലവഴിക്കാൻ കുടുംബസമേതം തങ്ങളുടെ ഫാം ഹൗസിലേക്ക് യാത്രതിരിച്ച ചാർട്ടേഡ് അക്കൗണ്ടന്റായ ഋഷി കബീറും, ജ്യോതിയും, മക്കളായ ജാൻവിയും, ധ്രുവും ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ കയറുന്നു. ചില്ലറയും ഗൂഗിൾ പേയും ഇല്ലാത്തത് കൊണ്ട് പ്രാതലിനൊപ്പം ചായ കിട്ടാതെ വിഷമിച്ച കബീറിന് “വൻരാജ്” എന്നൊരു അപരിചിതൻ ചായ വാങ്ങി നൽകുന്നു. തുടർന്ന് ആ കുടുംബം വൻരാജുമായി പരിചയപ്പെടുകയും ഹ്രസ്വനേരത്തെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിനിടെ വൻരാജ് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ജാൻവിക്ക് ഒരു ലഡു നൽകുന്നു. അത് കഴിക്കുന്നതോടെ അവളിൽ എന്തൊക്കെയോ ശാരീരിക മാനസിക മാറ്റങ്ങൾ സംഭവിക്കുകയും നിമിഷങ്ങൾക്കകം അവളുടെ മനസ്സിന്റെ നിയന്ത്രണം വൻരാജ് ഏറ്റെടുക്കുകയും ചെയ്യുന്നു. നല്ല കുറെ thrilling & Adrenaline rush ഒക്കെയുള്ള ഒരു Above average മാത്രമാണ് “വശ്” എന്ന ഗുജറാത്തി സിനിമയുടെ റീമേക്ക് ആയ ശൈത്താൻ. അജയ്…

Read More

അന്ന് രാത്രി കൂട്ടുകാരുമായുള്ള പാർട്ടി കഴിയുമ്പോൾ ഒരല്പം വൈകി. അന്ന് ഞാനൊരു കോളേജ് പയ്യനല്ലേ, താമസിച്ചു വീട്ടിൽ പോയാൽ വീട്ടുകാരുടെ വക നല്ലത് കേൾക്കേണ്ടി വരും. രാത്രി ഏകദേശം പത്തുമണി ആകാറായപ്പോൾ ടൗണിലെ ബാറിൽ നിന്നും ഞങ്ങൾ പിരിഞ്ഞു. വർഷം 2005. ഞാൻ ഡിഗ്രി രണ്ടാം വർഷം. എന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഞാൻ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. അല്പ ദൂരം പിന്നിട്ടതും, എതിരെ ഒരു വലിയ വാഹനം ഹൈ ബീം ലൈറ്റ് ഇട്ട് വന്നു. ആ വെളിച്ചം എന്റെ കാഴ്ചയെ മറച്ചു. ഒരു നിമിഷം കണ്ണ് മഞ്ഞളിച്ചു ഞാൻ  അന്ധനായി. എന്റെ നിയന്ത്രണം പോയി എന്തിലോ ചെന്നിടിച്ചു ഞാനും ബൈക്കും കൂടെ അടുത്തുള്ള പാടത്തേക്കു മറിഞ്ഞു വീണത് മാത്രം ഓർമ്മയിലുണ്ട്. കണ്ണ് തുറന്നു, കയ്യിനും കാലിനും നല്ല വേദന. നെറ്റി ലേശം മുറിഞ്ഞിട്ടുണ്ട്. ഒന്ന് തൊട്ട് നോക്കിയപ്പോൾ ചോര പൊടിയുന്നത് ഞാൻ അറിഞ്ഞു. ഷർട്ടിലും പാന്റിലും ഒക്കെ മുഴുവൻ ചളി. അടുത്തുള്ള…

Read More

(മുൻ ഭാഗങ്ങൾ വായിക്കാതെ മുങ്ങിനടക്കുന്നവർക്കുള്ള ലിങ്ക് ) ട്യൂഷൻ സ്മരണകൾ (ഭാഗം 3) കൗ ബോയ്************** കണക്കിന്റെ നട്ടും, ബോൾട്ടും, ഓയിലും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളെനിക്ക് എന്ന് മാത്തമാറ്റിക്‌സ് മെക്കാനിക്ക് രാജി ചേച്ചി ആദ്യം കരുതിയിരുന്നുവെങ്കിലും, എന്നെ പഠിപ്പിക്കാൻ കണക്കിന്റെ എഞ്ചിനും, ചാസിയും അഴിച്ചു പൊളിച്ചു പണിയേണ്ടി വരുമെന്ന് ഏതാണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടവർക്ക് മനസിലായി. ചങ്കരാന്തിക്ക് കൂട്ടിൽ നിന്ന് ഇറങ്ങിയോടിയ വലിയ ചാത്തനെ ഓടിച്ചിട്ട് പിടിച്ചതു പോലെ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഇറങ്ങി പാലക്കാട് ടൗണിലൂടെ ഓടിയെ എന്നെ പിടിച്ച് വീട്ടിൽ കൊണ്ടു വന്ന് ഇങ്ങോട്ടേക്ക് ഡൈവേർട് ചെയ്തു വിട്ടതാണ് എന്നവർക്ക് അറിയില്ലല്ലോ. ചെല്ലാൻ വൈകിയത്, നാളെകഴിഞ്ഞു തിങ്കളാഴ്ച്ച സ്‌കൂളിൽ ഇംഗ്ളീഷ് ടെസ്റ്റ് പേപ്പറിന് പഠിക്കാൻ ഇരുന്നതുകൊണ്ടാണെന്നു പറഞ്ഞു തൽക്കാലം എന്റെ ചെവിയുടെ പുറം ഭാഗം സേഫ് ആക്കി. ഹങ്ങനെ ശനി ഞായർ ദിവസങ്ങളിലെ എന്റെ പ്രധാന പരിപാടികളായ കളിപ്പാട്ടങ്ങൾ നിരത്തി വെച്ച് കൊണ്ടുള്ള എന്റെ സ്വന്തം…

Read More

ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു. ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ വാലിന്മേൽ തീയുമായുള്ള ഒരു ഓട്ടമാണല്ലോ എല്ലാരും. റേഡിയോയിൽ പൂവേ പൊലി.. പൂവേ പാട്ടും കേട്ട്, ട്രാഫിക്കിൽ വണ്ടിയും കൊണ്ട് വരി നിൽക്കുമ്പോൾ, മെട്രോ ബ്ലൂ ലൈനിന് വേണ്ടി വെട്ടിയ ഒരു പടുപണ്ടാര കുഴിയുടെ അരികിൽ ചെറിയോരനക്കം. സൂക്ഷിച്ചു നോക്കിയപ്പോൾ, ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണ് പോലെ ഒരു ജംബോ സൈസ് സാധനം പൊങ്ങിവരുന്നു. അത്ഭുതങ്ങൾ മാത്രം കണ്ടു പരിചയിച്ച ദുബായ് നഗരത്തിൽ ഇതെല്ലാമേ സഹജം തമ്പീ, എന്ന് സ്വയം പറഞ്ഞ് നോക്കിയിരുന്നപ്പോൾ ദാണ്ടേ പുറകെ ഒരു കിരീടവും പൊങ്ങി വരുന്നു. “ങേ?” “ഈ ഓലക്കുട എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ??” ഇത്രേം നല്ല എക്‌സ്‌ചേഞ്ച് റേറ്റ് തന്നതിന് മോദിജിയടക്കമുള്ള നാട്ടിലെ സകലർക്കും ജയ് വിളിച്ചുകൊണ്ട് ഇന്നലെ നാട്ടിലേക്ക് ഓണചിലവിന് കാശയച്ച രസീതി എടുത്തു ചിറി…

Read More

(ഒന്നാം ഭാഗവും  രണ്ടാംഭാഗവും വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർ, ധൈര്യമുണ്ടെങ്കിൽ അതുകൂടി വായിച്ചിട്ട് വരൂ!)     വയറൽ ഫീവർ ********************* നാട്ടുകാരും, വീട്ടുകാരും, ടീച്ചർമാരും ഒറ്റക്കെട്ടായി, എനിക്കൊരു കുറവുണ്ടെന്നു പറഞ്ഞിരുന്ന “വാൽ” എന്ന അവയവം ഉണ്ടായിരുന്നെങ്കിൽ അത് മുളയ്ക്കേണ്ട ഭാഗത്ത്, രാവിലെ ജനാലയിലൂടെ ഫ്രീ ആയിട്ട് വന്ന വൈറ്റമിൻ-ഡി അടങ്ങിയ സൺ ബാത്തും കൊണ്ട് കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ. ചറ-പറാന്ന് പെയ്യണ മഴയും, തഠോ-പഠോന്ന് പൊട്ടുന്ന ഇടിയും, പ്ലീച്ചോ – ക്ളീച്ചോന്നുള്ള മിന്നലുമൊക്കെ ബാക് ടു ബാക് വന്നു കൊണ്ടിരിന്ന പണ്ടാരക്കാല വർഷമായിട്ടും, നല്ല തെളിഞ്ഞു പളിഞ്ഞു ഇളിച്ചങ്ങനെ നിക്കുകയാ നമ്മുടെ പൂമാനം രാവിലെ തന്നെ.   ശനിയാഴ്ച്ചയാണ്. സ്‌കൂൾ തുറന്നതിൽ പിന്നെ ഇന്നേവരെയുള്ള എല്ലാ ശനിയും, ഞായറും രാവിലെ കളിക്കാൻ ഇറങ്ങിയാൽ അപ്പൊ മഴയായിരിക്കും. ഇന്നിപ്പോ രാവിലെ തുടങ്ങുന്ന ട്യൂഷൻ വൈകുന്നുനേരം വരെയുണ്ട്. അപ്പൊ മഴയുമില്ല, ഇടിയുമില്ല, ഒരു കരിയിലക്കാറ്റ് പോലുമില്ല. അതിനാൽ വീട്ടിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ആകെയുണ്ടായിരുന്ന…

Read More

“ആണ്ടവാ.. അതാണ് മരണം.. അവന്റെ ആത്മാവിപ്പോ സ്വർഗ്ഗത്തിൽ കിടന്ന് ആർമ്മാദിക്കുകയായിരിക്കും..” ക്യാംപസ് തലമുറകളിൽ നിന്നും തലമുറകളിലേക്ക് വാമൊഴിയായി പറഞ്ഞു വന്ന ‘പതിനേഴു പോലും തികയാത്ത പാൽക്കാരൻ പയ്യന്റെ’ കഥ സിനിമയിൽ എത്തിയപ്പോൾ മലയാള സിനിമയിലെ മികച്ച ഡാർക്ക് കോമഡികളിൽ ഒന്നായി ഈ ഡയലോഗ് ഇന്നും ആഘോഷിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി, എന്നത് പിന്നീട് ‘ഇര’യായും ‘അതിജീവിത’ യായും കാലത്തിനനുസരിച്ചു വിവേകവും പുരോഗമനവും കൈവരിക്കപ്പെടുന്ന സമൂഹം നാമമാറ്റം ചെയ്യപ്പെടുകയും, ‘നിർഭയ’ പോലെയുള്ള പദ്ധതികളിലൂടെ പുരുഷ മേൽക്കോയ്മ കീഴ്‌പ്പെടുത്തി വെച്ചിരുന്ന സ്ത്രീകൾക്ക് ധൈര്യവും ഊർജവും പകരുന്നുണ്ട്. വളരെ നല്ല കാര്യം തന്നെ. പക്ഷെ പീഡിപ്പിക്കപ്പെടുന്ന പുരുഷൻ ഇന്നും പരിഹാസ്യനാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആണിനെ “രണ്ടും കെട്ടവനായും”, “#ണ്ടിക്ക് ഉറപ്പില്ലാത്തവനായും” ചാപ്പ ചാർത്തിക്കൊടുക്കുന്നതാണ് ഈ സമൂഹം. കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഫോട്ടോയെടുക്കുന്നതിനിടെ ഒരു പ്രായമായ സ്ത്രീ തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ച ദുരനുഭവം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയപ്പോഴും, ഇതിനെതിരെ പ്രതികരിക്കുന്നവൻ പുരുഷനല്ലെന്നും പുരുഷൻ ഇത് ആസ്വദിക്കേണ്ടവനാണെന്നുമുള്ള…

Read More

(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് ) ഞാനും എന്റെ ജമഗയും ********************************** രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ കിടന്ന ഷേവിങ് ബ്ലേഡ് പോലെയുള്ള എന്റെ ഹവായ് ചെരുപ്പും ഊരി കയ്യിൽ പിടിച്ചു നൂറേ നൂറ്റിപത്തിൽ പറന്നു വീട്ടിലെത്തിയ ഞാൻ പിന്നീട്‌ ജീവിതത്തിൽ “ട്യൂഷൻ” എന്ന വാക്ക് ഓർക്കുന്നതും, കേൾക്കുന്നതും വർഷങ്ങൾക്കോ മാസങ്ങൾക്കോ ശേഷമല്ല. നേരെ പിറ്റേന്ന് വൈകുന്നേരം സ്‌കൂളിൽ നിന്നും വന്നയുടൻ പരിയമ്പറത്തുള്ള അലക്ക് കല്ലിന്റെ മുകളിൽ കയറി അയ്യപ്പൻ ഇരിക്കുന്ന പോലെ ഒരിരിപ്പിരുന്നു കൊണ്ട് അന്ന് സ്‌കൂളിൽ നടത്തിയ സ്റ്റിക്കർ ട്രേഡിങ്ങിന്റെ, പ്രൊഫിറ്റ് മാർജിൻ ആയ ഹീമാൻ, ബാറ്റ്മാൻ,സ്പൈഡർമാൻ, റാംബോ, പടങ്ങളുള്ള ഇന്റർ നാഷണൽ വിപണിയിൽ വൻ ഡിമാന്റുള്ള ഒട്ടിപ്പൊ സ്റ്റിക്കറുകളുടെയും, മായാവി,നമ്പോലൻ ലുട്ടാപ്പി, കപീഷ് മുതലായ ലോക്കൽ കറൻസീസും ഒക്കെ എണ്ണിപെറുക്കികൊണ്ടിരിക്കുമ്പോൾ പെട്ടന്ന്, “ഇതും കഴിച്ചിട്ട് ഉടനെ ട്യൂഷന് പോകാൻ നോക്ക്” എന്ന ശബ്ദം കേട്ടപ്പോളാണ് ഹോ.. അമ്മയായിരുന്നോ?…

Read More

അപ്പൊ ഇതായിരുന്നോ ഈ ട്യൂഷൻ ? ******************************** മഴയും ചെളിവെള്ളവും കൊണ്ടു നിറഞ്ഞു വഴിയും കുളവുമെല്ലാം ചളിഞ്ഞു-പിളിഞ്ഞു കിടന്നൊരു ജൂഞ്ചൂലായ് മാസം. വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മൂന്നാം ക്ലാസിൽ നിന്നും നാലിലേക്ക് നൈസായി ജയിച്ചതിൻറെ അഹങ്കാരമൊന്നും പുറത്ത് കാണിക്കാതെ ഇന്നത്തെ പോലെ അന്നും വിനീതനും, അഭിമാനിയുമായി ഈയുള്ളവൻ ‘കണ്ണാടി’യെന്ന നാട്ടിൽ വാണരുളും കാലം. രണ്ടു മാസത്തെ വേനലവധിക്കാലം കൂട്ടുകാരോടൊത്തു പാടത്തും പറമ്പത്തും പലതരം കളികളുമായും,  ചിത്രകഥാ പുസ്തകങ്ങൾ, ലൊട്ടു ലൊടുക്കു കളിപ്പാട്ടങ്ങൾ എന്നിവയുടെ ശേഖരണവും, വേല, പൂരം, വിരുന്നു പോക്ക്, നാട്ടുകാരെയും വീട്ടുകാരെയും വിറപ്പിക്കൽ സോറി വെറുപ്പിക്കൽ എന്നീ കലാപരിപാടികളൊക്കെയായി പെട്ടന്ന് പൊളിച്ചടുക്കി തീർത്തിന്റെ കുറ്റബോധം മനസ്സിൽ തോന്നിയതിനാൽ യാന്ത്രികമായി സ്‌കൂളിൽ പോയിരുന്ന ഒരു പുതു അധ്യയന വർഷം. “ചെക്കനിപ്പോ ഒട്ടും പഠിക്കുന്നില്ല, കണക്കിൽ പണ്ടത്തെകാൾ മഹാമോശം” എന്ന വീട്ടുകാരുടെയും, ടീച്ചറുടെയും ഐക്യകണ്ഠനയുള്ള അഭിപ്രായങ്ങൾ നിഷ്കരുണം, അതീവ പുച്ഛത്തോടെ നിരാകരിച്ചു കാറ്റിൽ പറത്തി “ഹും” എന്ന ഭാവം സ്ഥായിയായി മുഖത്തു…

Read More