ഒരു ട്രെയിൻ യാത്ര. പക്ഷേ ഇത് നടന്നത് ഇപ്പോഴൊന്നുമല്ല, ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ്. ഈ കഥ പറഞ്ഞു കേട്ടിട്ടുള്ളത് എന്റെ അച്ഛന്റെയും അമ്മയുടെയും പക്കൽ നിന്നാണ്. എപ്പോഴൊക്കെ ഞങ്ങൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ, ആ സമയത്തെല്ലാം ഈ കഥ പറഞ്ഞ് എന്നെ അവർ കളിയാക്കാറുണ്ട്. ഇപ്പോൾ ഞാനും ഒരു ട്രെയിനിൽ യാത്ര നടത്തുമ്പോൾ ഇത് ആലോചിച്ച് ഒരു ചെറുപുഞ്ചിരിയെങ്കിലും എന്റെ മുഖത്ത് വരാറുമുണ്ട്. സംഭവം ഇങ്ങനെയാണ്. ഞാൻ അന്ന് ചെറിയ കുട്ടിയാണ്. ഏതാണ്ട് അഞ്ച് വയസ്സോ മൂന്ന് വയസ്സോ പ്രായം. ആ സമയത്ത് എന്റെ അച്ഛന്റെ മടിയിലാണ് ഞാൻ എപ്പോഴും ഇരിക്കുക. എല്ലാവരും വിശന്നിട്ടാണ് ഇരിക്കുന്നത്. വിശപ്പിന്റെ ആധിക്യം കൊണ്ടായിരിക്കാം എല്ലാവർക്കും നല്ല ക്ഷീണവുമുണ്ട്. പക്ഷേ ഞങ്ങളുടെ സ്റ്റേഷനായ കുറ്റിപ്പുറം സ്റ്റേഷൻ അടുത്ത് തന്നെ ആയതുകൊണ്ടും ഇനി ഇറങ്ങാനുള്ള സമയം അടുത്തതുകൊണ്ടും ആശ്വാസത്തിലാണ് എല്ലാവരും ഇരിക്കുന്നത്. പെട്ടെന്ന് ഒരു ശബ്ദം കേൾക്കുന്നു. ചായ ചായേ ചായ ചായേ കാപ്പി…
