Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

തിരിച്ചു വരുമെന്ന അവന്റെ അലസമായ മൊഴിയിൽ ചതിയുടെ നേർരേഖയുണ്ടെന്നു മനസ്സിലാക്കാതെയായിരുന്നു അവളിലുള്ളതെല്ലാം അവനു കാഴ്ച്ചവെച്ചതും വിശ്വസിച്ചതും. അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന്റെ നാളുകൾ നീണ്ടുപോകും തോറും കുറ്റബോധംകൊണ്ട് അവളുടെ മനസ്സിന്റെ സമനില തെറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മാനസികനില പൂർണ്ണമായും തകർന്ന അവളെ മാനസികരോഗ ആശുപത്രിയുടെ ഇരുണ്ടസെല്ലിൽ ഇന്നും കാണാനാകും. അവൻ വീണ്ടും വരുമെന്ന വ്യർത്ഥമായ വിശ്വാസത്തിൽ അവനു വേണ്ടി കാത്തിരിന്നു ജീവച്ഛവമായ അവളെ . റംസീന നാസർ

Read More

അന്നൊരു കോളേജ് അലുമിനി ദിനമായിരുന്നു. അതിരാവിലെ ഉറക്കമെണീറ്റു പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി മേശപ്പുറത്തു എടുത്തു വെച്ചു. മോനെ എണീപ്പിച്ചു പല്ലുതേപ്പും കുളിപ്പിക്കലും കഴിച്ചു ഭക്ഷണവും കൊടുത്തശേഷമാണ് റാമിനെ വിളിച്ചു ഉണർത്താൻ ചെന്നത് . മുറിയിലേക്കു പോകുമ്പോൾ മനസ്സിൽ പ്രതീക്ഷിച്ചതു  തന്നെ സംഭവിച്ചു. ഒട്ടും ദയയില്ലാത്ത അയാളുടെ ആദ്യ നോട്ടത്തിനു മുമ്പിൽ തന്നെ ഭയന്നില്ലാതെയായി . ”രാവിലെ  ദുശ്ശകുനമായി മുന്നിൽ  നിൽക്കാതെ ഇറങ്ങിപ്പോടി എന്റെ മുറിയിൽ നിന്നും “. ആജ്ഞ നിറഞ്ഞ കടുത്തസ്വരം . അനുസരിക്കുക തന്നെ വേറെ നിവർത്തിയില്ല. മനസ്സു വല്ലാതെ മരവിച്ചിരിക്കുന്നു പഴിചാരലും അക്രമവും സഹിക്കാം പക്ഷെ മകന്റെ മുന്നിൽ വെച്ചുള്ള അവഹേളനയാണ് സഹിക്കാത്തത്. സ്വന്തം മകന്റെ മുന്നിൽ വെറും വേലക്കാരിയായി മാത്രം മാറിടുന്ന നിമിഷങ്ങളെ ഓർത്തു സ്വയം വേദനിക്കുക തന്നെ. ഇത്രയും സംശയരോഗവും ക്രൂരനും ടോക്സിക്കുമായ ഒരുമനുഷ്യൻ  റാം മാത്രമാകും ലോകത്ത് . പണ്ടെങ്ങോ ഉണ്ടായ ഒരു പ്രണയത്തിന്റെ പേരിലാണല്ലോ ഇന്നും അയാളുടെ പീഡനമെന്നോർത്തപ്പോൾ മനസ്സിൽ പുച്ഛവും അമർഷവും…

Read More

ദൈവത്തെപോൽ ഞാൻ കണ്ട എന്റെ വൃദ്ധ മാതാപിതാക്കൾക്കെതിരെ സംസാരിച്ചവനെ എതിർത്തു പറയാൻ ആരുമില്ലാതെ വന്നപ്പോളായിരുന്നു പെൺകുട്ടിയായ ഞാൻ അവനെതിരെ വിരൽ ചൂണ്ടി ഒച്ചയിട്ടു സംസാരിച്ചത്. അവൻ അത്രയും ഉച്ചത്തിൽ സംസാരിച്ചപ്പോൾ ഇല്ലാത്ത വളർത്തുദോഷമായിരുന്നു പെണ്ണായ ഞാൻ അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ കേൾക്കേണ്ടി വന്നതും അനുഭവിച്ചതും. റംസീന നാസർ

Read More

ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ് കാരുണ്യമാണ് മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ് അത്തരം ഹൃദയങ്ങൾ പുണ്യമാണ്‌. റംസീന നാസർ

Read More

വീട് എന്നാൽ അതിന്റെ വലുപ്പമോ ആന്തരിക സൗന്ദര്യമോ കണ്ണിനെ ത്രസിപ്പിക്കുന്ന അലങ്കാരമോ അല്ല മറിച്ചു സമാധാനമായി തലചായിച്ചുറങ്ങാൻ ഒരിടം. വീട്ടുകാർക്കിടയിലുള്ള ഐക്യം  അവിടെ താമസിക്കുമ്പോൾ ലഭിക്കുന്ന മാനസികമായ ഉല്ലാസം ഇവയെല്ലാം ചേർന്ന ഒരിടം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഭാഗ്യം ചെയ്തവർ.  എനിക്കുമുണ്ടായിരുന്നു ഓർമ്മകളുടെ പച്ചത്തുരുത്തിൽ കനോലി കനാലിന്റെ തീരത്തു സ്വർഗ്ഗം പോലുള്ള ഒരു തറവാട് വീട്. ആധുനിക സജ്ജീകരണങ്ങളോ അലങ്കാര വിസ്മയങ്ങളോ ആളെണ്ണി മുറികളോ ഇല്ലാത്ത ആ തറവാട്ടുവീട്ടിൽ നിറയെ സ്നേഹമുള്ള ആളുകൾകൊണ്ടു സമ്പന്നമായിരുന്നു.  ചുറ്റും കോലായവും അതിനുചുറ്റും വളച്ചുകെട്ടിയ തിണ്ണയും പൂമുഖവും നടുവകവും മണ്ടകവും വിശാലമായ അടുക്കളയും അതിനോടു ചേർന്നൊരു വെപ്പുപുരയും അടുക്കളയുടെ മറ്റൊരുഭാഗത്തു പലവ്യഞ്ജനങ്ങളും പലഹാരങ്ങളും ഉപ്പിലിട്ടതും സൂക്ഷിച്ചു വെക്കുന്ന മറ്റൊരുമുറിയും. ആ മുറിയിൽ എപ്പോഴും തിരക്കായിരുന്നു ഭരണിക്കകത്തു സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപ്പിലിട്ടതും അച്ചാറും ഉപ്പിട്ടു വെച്ചിരിക്കുന്ന പുളിയും മോഷ്‌ടിക്കാൻ വരുന്ന പിള്ളേരുസെറ്റിന്റെ ശല്യം സഹിക്കാതെ പിന്നീട് ആ മുറി പൂട്ടിയിട്ടു താക്കോലിന്റെ സ്ഥാനം അമ്മായിയുടെ മുണ്ടിന്റെ കോന്തലയിലുമായി പിന്നീട്. …

Read More

മനസ്സിന്റെ കാപട്യത്തെ വിശുദ്ധി വരുത്തിടാതെ നിങ്ങൾ അഞ്ചുനേരവും അംഗസ്നാനം ചെയ്‌താലും വെള്ളം പാഴായിടുകയല്ലാതെ വിശുദ്ധമാകില്ല റംസീന നാസർ

Read More

തടികൂടി വയറുംചാടി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു കൂട്ടുകാരി അടുത്തള്ള യോഗടീച്ചറെപറ്റി പറഞ്ഞു തന്നത്. ഒരു ഡിസംബർ മാസം തണുപ്പിൽ മൂടിപ്പുതച്ചു ഉറങ്ങാറുള്ള ഞാൻ പുതുവർഷം ആവുമ്പോഴേക്കും മെലിഞ്ഞു അസ്ഥിക്കൂടമാകാനുള്ള അത്യാഗ്രഹം മൂത്തു തണുത്ത വെളുപ്പാൻകാലത്തു മഞ്ഞുകൊണ്ടു മൂടിയ പ്രഭാതത്തിൽ തണുത്തു വിറച്ചു യോഗക്ലാസ്സിൽ പോയിത്തുടങ്ങിയത്. ആകാരവടിവ് സുന്ദരമാകാനും ശ്വാസാകോശ രോഗങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും യോഗ ഗുണം ചെയ്യുമെന്നു പറഞ്ഞു ഞാനും യോഗ ചെയ്തു തുടങ്ങി. പക്ഷെ അതു വല്ലാത്ത യോഗമായിപ്പോകുമെന്നു കരുതിയില്ല കാരണം ചെയ്‌ത ആസനം തെറ്റായിചെയ്‌തു അടിവയർ കൊളുത്തിപ്പിടിച്ചു ശ്വാസം വിടാനാകാതെ തലകറങ്ങിപ്പോയതും ശ്വാസം നിലച്ചുപോ യതുമായിരുന്നു യോഗക്കുപോയി തടികുറക്കാൻ ശ്രമിച്ച എന്റെ യോഗം. അന്നു മുതൽ ഒരു പാഠം പഠിച്ചു. “പരിജ്ഞാനമില്ലാത്ത പരിശീലകൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ള ഗുണപാഠം “. റംസീന നാസർ

Read More

ആദ്യമായി കേട്ടൊരാ താരാട്ടു പാട്ടിലും ആദ്യമായി ചൊല്ലിയ തേനൂറും വാക്കിലും ആദ്യമായി എഴുതിയ അക്ഷരക്കൂട്ടിലും മധുരമാം തേനൂറും മാതൃഭാഷ അമ്മയാണെനിക്കെന്റെ മലയാളഭാഷ റംസീന നാസർ

Read More

സന്തോഷവും സമാധാനവും നമ്മെ തേടിയെത്തുന്നതല്ല. മറിച്ചു നാം സൃഷ്ടിച്ചെടുക്കേണ്ടവയാണ്. അതിനുതകുന്ന അന്തരീക്ഷം കണ്ടെത്തുകിൽ, നമ്മിലെ സൃഷ്ടി വൈഭവം ഉന്നതങ്ങൾ കീഴടക്കിയേക്കാം . റംസീന നാസർ

Read More

എന്തിനു നീ എന്നിൽ നിന്നും മുഖം തിരിച്ചു നടന്നകന്നു. എന്റെ പ്രാണനേക്കാൾ നിന്നെ സ്നേഹിച്ചിട്ടും നിന്റെ ഇഷ്ടങ്ങളെ എന്റെ ഇഷ്ടങ്ങളാക്കിയിട്ടും നിന്റെയും എന്റെയും ലോകം ഒന്നായിരുന്നിട്ടും എന്റെ സ്നേഹത്തിനു പകരമായി നീ നൽകിയ വേദനയുടെ വിഴുപ്പു ഭാണ്ഡവുംപേറി പെയ്തു തീരാത്ത കാർമേഘം പോലിരുണ്ടു നീ എന്റെ ഹൃദയത്തലേക്കു എയ്തിറക്കിയ വിരഹത്തിന്റെ അമ്പുകൾ കൊണ്ട്. പൊട്ടി തകർന്നു ഞാനും എന്റെ ഹൃദയവും വൃഥാ പിടഞ്ഞിടുന്നു . റംസീന നാസർ

Read More