Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓടി ഓടി തളർന്ന്…
കഥ ബന്ധങ്ങൾ വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഓടി ഓടി തളർന്ന്…

By VimithaOctober 1, 2023Updated:October 14, 202321 Comments8 Mins Read626 Views
Bookmark Now
Please login to bookmark Close

No account yet? Register

“മറിയം..”

ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം നേർത്ത് നേർത്ത് വരുന്ന ആ വിളിയൊച്ച.

കയ്യിലിരിക്കുന്ന വടി കൊണ്ട് ഉയർത്തി വിളി ഞാൻ കേട്ടതായി അറിയിച്ചു. വടിയുടെ അറ്റത്തായി ചുറ്റിയ പൊടി പിടിച്ചു കറുപ്പിലേക്ക് നിറപ്പകർച്ച പറ്റിയ ചുവന്ന കൈലേസ് വായുവിൽ പറന്നു.

മലമുകളിൽ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ ഉമ്മയുടെ നിഴൽ രൂപം അനങ്ങി, വീടിന്റെ ഭാഗത്തേക്ക്‌ മറഞ്ഞു.

ചെമ്മരിയാടുകളെ ഇവിടെ നിർത്തിയിട്ട് പോകാൻ കഴിയുകയില്ല. ചിലപ്പോൾ കുറുക്കനോ അതുമല്ലെങ്കിൽ കുരുത്തംകെട്ട പിള്ളേരോ അവയെ പിടിച്ചു കൊണ്ട് പോകാൻ സാധ്യത ഉണ്ട്.

കൂടെ വന്ന അനുജനെ കാണാൻ ഇല്ല. കുറച്ചു മുൻപ് വരെ കൂടെ ഉണ്ടായിരുന്നു. ഒലിവ് മരത്തിനു ചുവട്ടിൽ ഇരുന്നപ്പോൾ കുറച്ചു അപ്പുറത്തായി കുഞ്ഞു പാറക്കല്ലുകൾ ദൂരേക്ക് എറിഞ്ഞ് ഏറ്റവും ദൂരെ ആരാണ് എറിയുക എന്ന കുഞ്ഞു മത്സരം ഒന്നിച്ചാണ് നടത്തിയത്.

പിന്നീട് ആടുകൾ നടന്നു നീങ്ങിയപ്പോൾ ഞാനും അവയ്ക്കൊപ്പം നീങ്ങിയതാണ്.

“അഹ്മദ്…”

ആവുന്നത്ര ഒച്ചത്തിൽ നീട്ടി വിളിച്ചു. പൊടിക്കാറ്റിനൊപ്പം ശബ്ദവും ദൂരേക്ക് പറന്നു.

നീണ്ട വെളുത്ത കുപ്പായവും അതിനു മുകളിൽ കോട്ടും ധരിച്ചു അഹ്മദ് ഓടി വരുന്നു. തലപ്പാവ് കെട്ടിയ കാപ്പി നിറത്തിലുള്ള തുണി അവന്റെ ചുമലിൽ കിടക്കുന്നു.

“അഹ്മദ്, നീ ഈ ആടുകളുമായി വീട്ടിലേക്ക് വരൂ. ഉമ്മ വിളിക്കുന്നുണ്ട്. ഞാൻ പെട്ടെന്ന് ഓടി പോയി നോക്കട്ടെ.”

അവന്റെ കയ്യിലേക്ക് വടി കൊടുത്ത് വീട് ലക്ഷ്യമാക്കി ഓടി. അവന്റെ മുഖത്ത് അനിഷ്ടം പ്രകടമായെങ്കിലും അത് കാര്യമാക്കിയില്ല.

ടാർ ചെയ്ത് മനോഹരമാക്കിയ പാതകൾക്ക് ഇരുവശവും ആയിരം വർഷങ്ങൾ മുന്നേയുള്ള നാടിന്റെ പ്രൗഡ്ഢി തലയുയർത്തി നില്കുന്നു. ഇന്നും മാറ്റം ഏതുമില്ലാതെ.

ദാരിദ്ര്യത്തിന്റെ നിറമാണ് ഈ നാടിന്. വരണ്ട പാറയുടെ നിറം. മലമുകളിലേക്ക് ചെല്ലുന്തോറും കിതക്കുന്ന ശരീരത്തിനും ദാരിദ്ര്യത്തിന്റെ മണമാണ്. ഏത് നേരവും പൊടിക്കാറ്റ് വീശുന്ന നാട്. ആരുടെ എന്ന് അറിയാത്ത അടിമ ജീവിതം നയിക്കേണ്ടി വരുന്ന ഒരു ജനത.

വേനലിന്റെ കാഠിന്യം കൊണ്ട് പാറക്കല്ലുകൾ പോലും ഉരുകുമെന്ന് തോന്നും.

പിറകിലേക്ക് നോക്കുമ്പോൾ ദൂരെയായി അഹ്മദ് ചെമ്മരിയാടുകളെയും കൊണ്ട് വരുന്നുണ്ട്. ഇത്രയും ദൂരം ഞാൻ ഓടിയോ.

വീട്ടിലേക്ക് കൃത്യമായ പാത ഒന്നുമില്ല. പാറക്കല്ലുകൾക്കിടയിലൂടെ വലിഞ്ഞു കയറണം. എല്ലാ നാടും ഇത് പോലെ തന്നെ ആണെന്നായിരുന്നു കുട്ടിക്കാലത്തു എന്റെ വിചാരം. പട്ടണത്തിൽ നിന്നും വന്ന ചെറിയമ്മാമയുടെ കൈയിലെ മൊബൈൽ ഫോണിൽ വേറെ ഏതോ ഒരു നാട്ടിലെ കാഴ്ചകൾ കാണുന്നത് വരെ. അത്ഭുതത്തോടെ ആണ് അത് കണ്ടു നിന്നത്.

വെന്തുരുകിയ പാറയിൽ കൈ അമർത്തിയപ്പോൾ ഉള്ളംകൈ പൊള്ളുന്നത് പോലെ.

വീട്ടിലെത്തി.

ഉമ്മയെ കാണുന്നില്ല. അടുക്കളയിൽ ആയിരിക്കും. ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിലൂടെ അടുക്കളയിലേക്ക് നടന്നു.

കല്ല് കൊണ്ട് പണിത വീട് ആണ്. ഗ്രാമത്തിലെ എല്ലാ വീടുകളും ഇങ്ങനെ തന്നെ ആണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് അവയുടെ ഉയരം കൂടും. എന്റെ വീട് നാല് നിലയിൽ ആണ്. ലോകത്തിലെ മറ്റേതൊരു ജനതയും ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു കാലത്ത് ബഹുനില കെട്ടിടങ്ങളിൽ അധിവസിക്കാൻ തുടങ്ങിയ നമ്മുടെ പൂർവികർ. എന്നാൽ അതിൽ നിന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലാത്ത ആധുനിക തലമുറ.

ഉമ്മ റൊട്ടി പാകം ചെയ്യുകയാണ്. നിലത്തു ഒരുവശത്ത് വക്ക് ചുളുങ്ങിയ പാത്രത്തിൽ നിറയെ ചുവന്ന പയർ. പൊടി പിടിച്ച പാറയുടെ അതെ നിറം.

“വലിയമ്മാമൻ വരുന്നുണ്ട്.”

അമ്മ നിശബ്ദത ഭേദിക്കാതെ പറഞ്ഞു.

ഒന്നും പറയാതെ ഞാൻ തിരിഞ്ഞു എന്റെ മുറിയിലേക്ക് പോയി.

ജനലിലൂടെ താഴ്‌വരയിൽ അഹ്മദിനെ കാണുന്നുവോ എന്ന് നോക്കി. താഴെ നിരതെറ്റിയ കല്പടവുകളോട് കൂടിയ കുളവും ചുറ്റിലും കൃഷിത്തോട്ടവും. മഴ പെയ്ത മണ്ണിൽ പച്ചപ്പിൽ കുളിച്ച് ചിരിക്കാറുള്ള കൃഷിയിടം വേനലിൽ അഗ്നി പോലെ കത്തും.

അഹ്മദ് കുന്ന് കയറി വരുന്നുണ്ട്. വലിയമ്മാവന്റെ വരവോട് കൂടി കൂട്ടത്തിൽ ചെറിയ ഒരാട് മരണം പുൽകും.

പാറക്കല്ലുകൾക്ക്‌ ഇടയിൽ മരക്കമ്പുകളും പുല്ലും ചേർത്ത് വെച്ച് കെട്ടിയ തൊഴുത്തിൽ ആടുകളെ കേറ്റി അഹ്മദ് വീടിന്റെ വശത്തേക്ക് നടക്കുന്നു. വലിയമ്മാമൻ വരുന്നത് അറിഞ്ഞാൽ അവനും സങ്കടപ്പെടും.

മുറിയിലേക്ക് അവൻ വന്ന് കയറി അല്പം കഴിഞ്ഞപ്പോൾ ആണ് സൂര്യൻ അസ്തമിച്ചതും ഇരുള് വീണു തുടങ്ങിയതും.

വലിയമ്മാവന്റെ വരവ് ആലോചിക്കുന്തോറും നെഞ്ചിനുള്ളിൽ പെരുമ്പറ മുഴങ്ങുന്നു. നന്നേ ഉയരവും തടിയും ഉള്ളൊരു മനുഷ്യൻ. താടി നിറഞ്ഞ മുഖത്ത് എന്നും ഗൗരവം ആയിരിക്കും.

അഴുക്ക് പുരണ്ട കന്തൂറയിന്മേൽ കഠാര തൂങ്ങി കിടക്കും. വലിയ കനത്തിൽ എന്നും ഘാട്ട് പൊതിഞ്ഞു വെക്കും. ഇവിടേ സുലഭമായി ലഭിക്കുന്ന ലഹരി ഇല ആണ് ഘാട്ട്. ഒരുപാട് കുടുംബങ്ങളെ ബാധ്യതകളിലേക്ക് തള്ളി വിടുന്ന, ഏറെ വെറുക്കപ്പെടുന്നൊരു സസ്യം. ഇന്നാട്ടിൽ ഒക്കുമിക്ക ആണുങ്ങളും ഘാട്ട് ഉപയോഗിക്കുന്നവർ ആയിരിക്കും..

” മറിയം. ”

അഹ്മദ് ആണ്. വല്ലായ്മ ബാധിച്ച മുഖം.

“മറിയം, ആ ചെറിയ ആടിനെ അറുത്തു. അവൻ എനിക്കു പ്രിയപ്പെട്ടത് ആയിരുന്നു.”

“സാരമില്ല. കറുത്ത ആട് പ്രസവിക്കുകയില്ലേ. അപ്പോൾ നമുക്ക് വീണ്ടും കുഞ്ഞ് ആടിനെ കിട്ടും. വിഷമിക്കാതെ ഇരിക്കു ” ഞാൻ അവനെ സമാധാനിപ്പിച്ചു.

മുറിയിലെ വായുവിൽ കനലിൽ ചുടുന്ന മസാല പുരണ്ട ആട്ടിറച്ചിയുടെ മണം. മനം പുരട്ടുന്നു. അഹ്മദ് നിലത്തു ഇരുന്ന് ചുമരിലൂടെ സഞ്ചരികുന്ന ഒരു ഉറുമ്പിനെ തന്നെ ശ്രദ്ധിക്കുന്നു.

വൈദ്യുതി പോയി. ഏഴുമണിക്ക് ശേഷം ഇവിടേ വൈദ്യുതി ലഭിക്കില്ല, വെള്ളവും.

അഹ്‌മദ് ശ്വാസം എടുക്കുമ്പോഴുള്ള ശബ്ദം മുറിയിൽ കേൾക്കാം .

“മുകളിലേക്ക് പോകാം?” അവൻ പെട്ടെന്ന് എഴുന്നേറ്റു നിന്നു

സത്യത്തിൽ മുറിയിൽ നിന്ന് എങ്ങോട്ടെങ്കിലും മാറി ഇരിക്കണം എന്ന് മനസ് പറയുന്നുണ്ടായിരുന്നു. വലിയമ്മാവൻ മുറിയിലേക്ക് വരികയാണെങ്കിൽ അദ്ദേഹം എന്നെ കാണരുതെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.

ഇരുട്ട് വീണ, എന്നാൽ പരിചിതമായ ആ വീടിന് അകത്തൂടെ നടന്ന് നമ്മൾ ടെറസിൽ എത്തി.

നിലാവ് ഉണ്ട്. പാറകൾക്ക് ഇടയിൽ എവിടെ നിന്നോ കുറുക്കന്മാർ ഓരിയിടുന്നു. അടുക്കളയിലെ പുകക്കുഴലിലിലൂടെ നെയ്യിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി..

“മറിയം, നിന്റെ വിവാഹം ഉണ്ട്.”

“ആരു പറഞ്ഞു?”

“വല്യമ്മാവൻ” അഹ്മദ് ഒന്ന് നിർത്തി ചുറ്റിലും നോക്കികൊണ്ട് എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

“അതിനാണ് അദ്ദേഹം വന്നത്. രാവിലേ പോകുമെന്നും പറയുന്നത് കേട്ടു.”

“ഞാൻ വിവാഹം കഴിക്കില്ല. എനിക്കു നിങ്ങളുടെ കൂടെ ജീവിച്ചാൽ മതി.” കെറുവിച്ച് മുഖം തിരിച്ചപ്പോഴേക്കും മുന്നിൽ കണ്ട ഭീമാകാര രൂപത്തെ കണ്ടു ഞാൻ ഞെട്ടി.

വല്യമ്മാവൻ!

തലയിൽ നിന്ന് ഊർന്നു വീണ തട്ടം നേരെയിട്ട് വായ ഭാഗം അതേ തട്ടം കൊണ്ട് മൂടി അല്പം മാറി നിന്നു

“താഴേക്കു പോകൂ രണ്ട് പേരും. മറിയം മുറിയിൽ പോയി ഇരിക്കൂ.” ആജ്ഞ ആയിരുന്നു അത്.

ശബ്ദം ഉണ്ടാക്കാതെ രണ്ട് പേരും താഴേക്ക് നടന്നു. വീടിനകത്ത് പിന്നെയും കുറെ കാൽപെരുമാറ്റങ്ങൾ കേട്ടു. പരിചയം ഇല്ലാത്ത ശബ്ദങ്ങൾ. ഈ രാത്രിയിൽ ഇതൊക്കെ ആരാണ്?

അന്ന് രാത്രി ചന്ദ്രന്റെ നിലാവെളിച്ചതിൽ തന്റെ മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം ഞാൻ അറിഞ്ഞു. ഉറങ്ങിയിട്ടില്ലായിരുന്നു. ജനലിലൂടെ നിലാവെളിച്ചം നോക്കി കിടക്കുകയായിരുന്നു.

വല്യമ്മാവന്റെ കൂടെ വന്നത് ആണെന്നും ഇന്ന് മുതൽ ഇദ്ദേഹം ആണ് എന്റെ ഭർത്താവ് എന്നും ഞാൻ ഒരു ഭാര്യയായി മാറിയെന്നും അയാളിൽ നിന്നും മനസിലാക്കി.

തിരിച്ചറിയാനോ എതിർക്കാനോ പറ്റാത്ത ഒരു വിവാഹം. അന്യ പുരുഷൻ തന്റെ മുറിയിൽ കയറിയിട്ടും എന്റെ സമീപത്തായി നില്കുന്നത് അറിഞ്ഞിട്ടും കട്ടിലിന്റെ അരികിലായി വെച്ച ശിരോവസ്ത്രം എടുത്ത് തല മറക്കുവാനോ അദ്ദേഹത്തോട് ആരെന്നു ചോദിക്കാനോ തോന്നിയില്ല.

താൻ വിവാഹിത ആയിരിക്കുന്നു എന്ന സത്യം പുറത്തെ ഗാനമേളയിൽ നിന്നും നൃത്തസംഘങ്ങളുടെ കലപിലകളിൽ നിന്നും അറിയാൻ കഴിഞ്ഞു.

അടുത്ത് വന്നു നിൽക്കുന്ന ആൾക്കും വല്യമ്മാവന്റേത് പോലെ ഘാട്ടിന്റെ മണം തന്നെ ആയിരുന്നു. ചാമ വാറ്റി എടുക്കുന്ന മദ്യത്തിന്റെയും. ഇയാൾക്കും കറ പിടിച്ച പല്ലുകൾ ആയിരിക്കുമോ. അല്പം കൂടി അടുത്തേക്ക് വന്നപ്പോൾ നേരത്തെ അടുക്കളയിൽ നിന്നും മൂക്കിലേക്ക് വന്ന നെയ്യിന്റെ മണവും അറിഞ്ഞു.

നിസംഗതയോടെ ഞാൻ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ മുഖത്തേക്ക് നോക്കി. അയാൾ മുന്നിൽ പെട്ടു പോയ ആട്ടിൻ കുഞ്ഞിനെ നോക്കുന്നത് പോലെ എന്നെ തന്നെ നോക്കുന്നു. തലയിൽ ഒന്നു തലോടി. എന്റെ ഇരുവശങ്ങളിലുമായി പിന്നിയിട്ട ചുരുണ്ട മുടി അദ്ദേഹം പിന്നിലേക്ക് മാറ്റി വെച്ചു. അല്പം മാറി നിന്ന് നിലാവിന്റെ വെട്ടത്തിൽ എന്നെ തന്നെ നോക്കി. എന്തൊ ഒന്ന് ഉറപ്പ് വരുത്തിയത് പോലെ തലയാട്ടി.

അല്പസമയം കഴിഞ്ഞപ്പോൾ മുറിക്ക് പുറത്ത് ചുമരിന് സമീപത്തു നിന്ന് ഒരു ചുമയുടെ ശബ്ദം കേട്ടപ്പോൾ ആ മനുഷ്യൻ പുറത്തേക്ക് പോയി. അപ്പോഴാണ് താൻ കട്ടിലിൽ തന്നെ ഇരിക്കുകയാണെന്നും മുറിയിലേക്ക് വന്ന ആളോട് സലാം പോലും പറഞ്ഞിരുന്നില്ല എന്നതും ഓർത്തത്.

മുറിയിൽ നിന്നിറങ്ങാൻ ആഗ്രഹം തോന്നി. എന്നാൽ അന്യരുടെ ശബ്ദം ഇപ്പോഴും കേൾക്കുന്നതിനാൽ മടിച്ചു. അഹ്മദ് ഇങ്ങോട്ട് വന്നിരുന്നുവെങ്കിൽ…

പിറ്റേന്ന് നേരം പുലർന്നപ്പോൾ മുതൽ കുറെ അരുതുകളുടെയും ഉപദേശങ്ങളുടെയും ഘോഷയാത്ര ആയിരുന്നു. ആട് മേയ്ക്കാൻ അഹ്മദ് ഇനി മുതൽ ഒറ്റയ്ക്കാണ് പോകേണ്ടത് എന്നത് ആയിരുന്നു എന്നെ അതിൽ ഏറ്റവും വിഷമിപ്പിച്ചത്.

ഉച്ച കഴിയുമ്പോൾ നമസ്കാരത്തിന് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഇന്നലെ രാത്രി മുറിയിലേക്ക് കയറി വന്ന ആ മനുഷ്യന്റെ വീട്ടിലേക്ക് പോകണം. ഉള്ളതിൽ വെച്ച് നല്ല വസ്ത്രങ്ങൾ പൊതിഞ്ഞു വെക്കാൻ ഉമ്മ ആവശ്യപ്പെട്ടു. അഹ്മദ് ഇന്ന് ആടുകളെയും കൊണ്ട് പോയില്ല. അവന്റെ മുഖത്ത് ഇന്നലെ കണ്ട വിഷാദഭാവം അങ്ങനെ തന്നെ ഉണ്ട്. ഇടത്തൊണ്ടയിൽ നിന്ന് ഒരു അലർച്ച വന്നു തടഞ്ഞു നില്ക്കുന്നു. എനിക്കു എവിടെയും പോകണ്ട. എനിക്കു ആരുടെയും ഭാര്യ ആവണ്ട!

വല്യമ്മാവന്റെ മുഖത്ത് എന്നും കാണാറുള്ള ആ വഷളൻ ചിരി അങ്ങനെ തന്നെ ഉണ്ട്. നിലത്തു ഒരു കാൽ മടക്കി ഇരിക്കുമ്പോഴും പകുതി മാത്രം വളർച്ച എത്തിയ എന്റെ പെൺഉടലിലേക്ക് നോക്കികൊണ്ടേയിരുന്നു. എന്തോ വെട്ടിപിടിച്ച ഒരു ചിരി പോലെ തോന്നി ഇന്ന് അത്.

നേരം വെളുത്തപ്പോൾ വല്ലാണ്ട് കരഞ്ഞ മറ്റൊരു ആടും എന്നെ പോലെ തന്നെ നിസ്സഹായതയുടെ ബലി മൃഗം ആണെന്ന് തോന്നുന്നു. വീടിനകം നിറയെ നെയ്യിന്റെയും മസാലയുടെയും മണം, കൂട്ടത്തിൽ മറ്റനവധി സുഗന്ധങ്ങളും. തല ചുറ്റുന്നത് പോലെ.

ഉമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ചാര നിറത്തിലുള്ള അബായ ധരിക്കാൻ തന്നപ്പോഴും ഒന്നും തോന്നിയില്ല. ഉമ്മയുടെ മുഖത്തെ ഭാവം എന്തെന്ന് മനസിലാക്കാൻ ആകുന്നില്ല. എന്നെ പറഞ്ഞയക്കരുതേ എന്ന് പറയുവാൻ തോന്നി. ഇതൊക്കെ പെണ്ണിന് പറഞ്ഞിട്ടുള്ളതാണ് എന്ന നിസ്സഹായത നിറഞ്ഞ ഒരു ശബ്ദം കഴിഞ്ഞ കാലത്ത് എവിടെ നിന്നോ വന്ന് ചെവിയിൽ അലയടിച്ചു.

മൂത്ത ജ്യേഷ്ടത്തിമാർ കല്യാണം കഴിഞ്ഞ് പോകുമ്പോഴും അതിൽ രണ്ടാമത്തെ ജ്യേഷ്ടത്തി വല്ലപ്പോഴുമുള്ള വരവിൽ ഭർതൃവീട്ടിലെ ബുദ്ധിമുട്ടുകൾ പറയുമ്പോഴും ഉമ്മ പറഞ്ഞത് ഓർക്കുന്നു. പെണ്ണിന് മാത്രമായി പറഞ്ഞിട്ടുള്ള നിയമങ്ങൾ.

ഉമ്മയുടെ ദേഹത്തു അണിഞ്ഞ കല്ലുകൊണ്ടുള്ള ആഭരണങ്ങൾ നടക്കുമ്പോൾ കിലുകിലാ ശബ്ദം ഉണ്ടാക്കുന്നു. എന്റെ ദേഹത്തും ഉണ്ട് വെള്ളി കൊണ്ടുള്ള അത്തരം ആഭരണങ്ങൾ.

എല്ലാം കൂടി ഞാൻ ഇപ്പോൾ ഒരു വലിയ പെണ്ണായത് പോലെ. അബായക്ക് പുറത്ത് കൂടെ ഞാൻ എന്റെ മാറിലേക്ക് നോക്കി. പാതി പോലും വളർച്ച എത്താത്ത മുലകൾ. ഉമ്മയുടേതിൽ നിന്നും ജ്യേഷ്ടത്തിമാരുടേതിൽ നിന്നും വ്യത്യസ്തമായി അബായക്ക് പുറത്ത് എന്റെ നെഞ്ച് മാത്രം ശൂന്യമായി തോന്നിച്ചു.  ശരീരത്തിനോട്‌ ഒരുതരത്തിലും ചേരാത്ത വലിപ്പം ആയിരുന്നു ആ വസ്ത്രത്തിന്.

വസ്ത്രക്കെട്ടും എടുത്ത് എല്ലാവരോടും സലാം പറഞ്ഞ് ഇറങ്ങി. വേറൊന്നും എടുക്കാനോ പറയുവാനോ ഇല്ല.

താഴെ റോഡരികിൽ നിർത്തിയിട്ട പൊടി പിടിച്ച കാറിൽ ഇനി മറ്റൊരു ദേശത്തേക്ക്. വെളുത്ത കന്തൂറ ധരിച്ച എന്റെ ഭർത്താവ് എന്ന് പറയുന്ന ആള് മുന്നിൽ ഇരിക്കുന്നു. മറ്റൊരു പുരുഷൻ ഡ്രൈവ് ചെയുന്നു. അദ്ദേഹം തലയിൽ തൊപ്പി വെച്ചിരിക്കുന്നു. കന്തൂറക്ക്‌ മുകളിലായി കോട്ടും ഉണ്ട്. പിറകിൽ എന്റെ കൂടെ ഒരു സ്ത്രീയും മകനും . അത് എന്റെ ഭർത്താവിന്റെ ആദ്യഭാര്യയും മകനും ആണ്. മകന്റെ പേര് ഖാലിദ് എന്നാണെന്നു അവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നും മനസിലായി. ഖാലിദിനു അഹ്‌മദിന്റെ ഛായ ഉള്ളത് പോലെ.

പൊടി പാറുന്ന റോഡിലൂടെ ഭർതൃവീട്ടിലേക്കുള്ള യാത്രയിൽ അറിഞ്ഞു കൊണ്ടേ ഇരുന്ന സത്യങ്ങൾ നെഞ്ചിനെ പൊട്ടിത്തകർക്കുന്നത് ആയിരുന്നു. ഞാൻ ഒരു കടം വീട്ടൽ ആയിരുന്നു. വല്ല്യമ്മാവന് കൃഷിയിൽ വന്ന് ചേർന്ന നഷ്ടങ്ങൾക്ക് പകരം വാഗ്ദാനം നൽകിയത് എന്നെ ആയിരുന്നു. എന്റെ മാതാപിതാക്കൾക്ക്  ഇക്കാര്യം അറിയില്ല. ഇദ്ദേഹത്തിന് കാറിൽ ഇരിക്കുന്ന സ്ത്രീയെ കൂടാതെ ഇനിയും മറ്റൊരു ഭാര്യ കൂടിയുണ്ട്. അവരുടെ മക്കൾ വിവാഹിതർ ആണ്.

എന്റെ കൂടെ ഇരിക്കുന്ന സ്ത്രീയുടെ ദൈന്യത നിറഞ്ഞ കണ്ണുകളിൽ നിന്നും എന്നെ കാത്തിരിക്കുന്ന ഭാവി ജീവിതത്തിന്റെ ഒരേകദേശ ചിത്രം എനിക്കു ലഭിക്കുന്നുണ്ട്. കാറിൽ നിന്നും ഇറങ്ങി ഓടാൻ തോന്നി. എന്നാൽ ഞാൻ അനുഭവിച്ച് തീർക്കാനുള്ള വിധി എന്നെ കാത്തിരിക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ വീട്ടിൽ വീണ്ടും ഇരിക്കുമ്പോൾ കുറച്ചു മണിക്കൂറിനു മുൻപേ വരെ എന്നെ നരകത്തീയിൽ പൊളിച്ച വിധി എന്നെ കീഴ്പ്പെടുത്തുകയായിരുന്നു. പറ്റില്ല എന്ന വാക്കിനാൽ ഞാൻ നേരിടേണ്ടി വന്ന എന്റെ നിഴൽ വിരിച്ച ജീവിതം ഇന്ന് എന്നെ നോക്കി പല്ലിളിച്ചു.

വീണ്ടും എന്റെ സ്വന്തം വീട്ടിലെ, വർഷങ്ങൾക്ക് മുന്നേ വരെ എന്റെ സ്വന്തമായിരുന്ന മുറിയുടെ ജനലിലൂടെപുറത്തേക്ക് നോക്കി. കാഴ്ചകൾ എല്ലാം മാറിപ്പോയിരിക്കുന്നു. പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾ വരണ്ട് കിടക്കുന്നു. ആട്ടിൻ പറ്റങ്ങൾ മേഞ്ഞിരുന്ന നമ്മുടെ താഴ്വരകൾ വിദൂരമായ ഏതോ ഒരു സ്വപ്നത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെ. കുന്നിനു താഴെ ഗ്രാമത്തിന്റെ മുഴുവൻ ദാഹംവും തീർത്തിരുന്ന കുളം പായൽ പിടിച്ചു ചളി മണം ആവാഹിച്ചു ചിരിക്കുന്നു. കാലത്തിന്റെ നേർക്കുള്ള ചിരി. കാലഹരണപ്പെട്ടവന്റെ ചിരി

ആരും ഇല്ലാത്ത വീട്. മറ്റെവിടെയും പോകാൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങോട്ട് തന്നെ വന്നത്.

വിവാഹ ശേഷം നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തു. ഓർക്കാൻ ഒട്ടും ഇഷ്ടം ഇല്ലാത്ത ഓരോന്നും. മറക്കുവാൻ ആവില്ലല്ലോ മരണം വരേയും.

കല്യാണശേഷം അദ്ദേഹം എന്നെ വിൽക്കുവാൻ ശ്രമിച്ചു. സിറിയയിൽ നിന്നും വന്ന് യമനിലെ പാറകൾക്കിടയിൽ ഒളിച്ചു ജീവിച്ച് ഒരു നാടിന്റെയാകെ ജീവിതം ദുസഹമാക്കുന്ന തീവ്രവാദികൾക്ക്. ഇത്രയും നാളുകൾ എങ്ങനെയാണ് പിടിച്ചു നിന്നത് എന്നത് പോലും ഓർക്കാൻ വയ്യ. ഓടി രക്ഷപെടാൻ പോലും പറ്റാത്ത വിധത്തിലുള്ള കെണി ആയിരുന്നു. പണി എടുപ്പിച്ചും പട്ടിണിക്കിട്ടും പറ്റും പോലെയൊക്കെ ഉപദ്രവിച്ചു. വേശ്യയെന്ന പേര് ചൊല്ലി വിളിച്ചു അപമാനിച്ചു. പലതും കേൾക്കേണ്ടി വന്നതും സഹിക്കേണ്ടി വന്നതും എന്തിനു എന്ന് ഇന്നും മനസിലായില്ല. അതിനിടയിൽ അസുഖം വന്ന് അയാളുടെ രണ്ടാം ഭാര്യ മരണപ്പെട്ടു. ഖാലിദിനു കൂട്ടായി നിൽക്കണം എന്ന് തോന്നി. അസുഖം ബാധിച്ചു കിടപ്പിലായ അയാളുടെ അമ്മയെ ശുശ്രൂഷിക്കുന്നു എന്ന കാരണത്താൽ മാത്രം അയാളുടെ കണ്ണിൽ എന്നോട് കരുണയുടെ ഒരു കുഞ്ഞു തരി കാണാൻ കഴിഞ്ഞു. അവരും മരിച്ചതിനു ശേഷം വീണ്ടും ജീവിതം പഴയത് പോലെ ആയി.

ഖാലിദിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. അത് അങ്ങനെ ആണല്ലോ. തോക്കും ലഹരിയും കാണിച്ചു ആൺകുട്ടികളെ മുഴുവൻ തീവ്രവാദികൾ അവരിലേക്ക് ആകർഷിക്കാൻ ശ്രമിക്കും. ജനിച്ചു ജീവിക്കുന്ന സമൂഹത്തിൽ നിന്നും കിട്ടിപോന്ന നിരാശ കാരണം അവരിൽ പെട്ടെന്ന് മനംമാറ്റം നടത്താൻ കഴിയും. പിന്നെ ഭരണകൂടത്തിന്റെ പിടിപ്പുകേടും.

ഖാലിദിന്റെ സുഹൃത്ത് എന്ന് പറഞ്ഞ് വീട്ടിലേക്ക് കയറി വന്ന അവനോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയിൽ നിന്നും ആണ് അപമാനം നേരിടേണ്ടി വന്നത്. വീണ്ടും എന്റെ ശരീരത്തിന് വില നിശ്ചയിക്കപ്പെട്ടു. ഇപ്രാവശ്യം ബാപ്പയുടെ കൂടെ ഖാലിദും ഉണ്ടായിരുന്നു.

ഓടി…

പറ്റാവുന്ന അത്രയും ഓടി.

എങ്ങോട്ട് എന്നില്ലാതെ.. അവസാനം എത്തിപ്പെട്ടത് സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു. പൊട്ടും പൊടിയും അവശേഷിക്കാതെ അസ്ഥിപഞ്ജരം മാത്രമായ എൻറെ ഉറവിടത്തിൽ. ആരുമില്ലായ്മ വല്ലാത്തൊരു നിസംഗത ആണ്. മുന്നോട്ട് ചലിക്കാൻ വരെ പറ്റാത്ത വിധം കാണാചങ്ങലയിൽ ജീവിതം കെട്ടിയിടുന്നത് പോലെ.

നിലത്തു ഇരുന്നു. പൊടി. ചുമരിൽ കാലമെങ്ങോ അടയാളപ്പെടുത്തിയ പോലെ കുറെ കോറിവരകൾ.

പാറക്കെട്ടുക്കൾക്ക് താഴെ നിരത്തിൽ വളരെ വേഗതയിൽ ഓടിപ്പോകുന്ന വാഹനങ്ങളുടെ ശബ്ദം ഭീതിയുടെ നിഴൽ വിരിക്കുന്നു. അടുത്ത വീട്ടിൽ നിന്നും ഒരു ആട് കരയുന്ന ശബ്ദം. ഞാൻ നിലത്തു ചേർന്ന് കിടന്നു, ചോദ്യചിഹ്നം പോലെ

*** **** ****

സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യെമൻ സഞ്ചാരം വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിൽ എഴുതി നോക്കിയത് ആണ്.

ചിത്രം കടപ്പാട് ഗൂഗിൾ

Post Views: 64
17
Vimitha

21 Comments

  1. മിനി സുന്ദരേശൻ on December 14, 2024 1:53 AM

    വിൽപ്പനച്ചരക്കാകുന്ന പെൺജന്മങ്ങൾ….. ഹൃദയസ്പർശിയായ കഥ👍🌹

    Reply
  2. Madhusoodanan MM on January 3, 2024 10:23 AM

    നന്നായിട്ടുണ്ട്💐
    നല്ലൊഴുക്കുണ്ട്…..
    ആംസകൾ🥰

    Reply
  3. Harish on October 6, 2023 9:12 AM

    Avsanam vare vayikan thoni,theeradirikane enu thoni..superb👏👏👍

    Reply
  4. Sajina on October 5, 2023 2:18 PM

    Ee adthu vaayicha book aanu ” njan Nujood vayass 10, vivaha mochitha”. It’s a true story from Yemen. Onnum thonnaruth, aa book ne base cheythu ezhuthiya story aayittaanu thonniyath.

    Reply
  5. അനാമിക s on October 2, 2023 2:21 PM

    കണ്മുൻപിൽ ജീവനുള്ള മറിയത്തെ കണ്ട് കണ്ണ് നിറഞ്ഞു 💔എഴുത്ത് എന്നത്തേയും പോലെ ഗംഭീരം 👌❤️🥰

    Reply
  6. Rebecca Izhak on October 2, 2023 1:46 PM

    എന്താ പറയാ.. വളരെ ആഴത്തിലുള്ള നേരിൻ്റെ എഴുത്ത്..🔥🔥
    മലാലയുടെ പുസ്തകം ഓർമ വന്നു. 😍❤️

    Reply
  7. Preetha on October 1, 2023 10:33 PM

    നന്നായിട്ട് എഴുതി 🥰🥰2

    Reply
  8. Nafs nafs on October 1, 2023 9:05 PM

    ചിലപ്പോൾതോന്നും ആണിനെ പ്രസവിക്കില്ലെന്നു സ്ത്രീകൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഈ ഭൂമുഖത്തുള്ളൂവെന്ന്. നമ്മൾ മെച്ചപ്പെട്ട ഒരു സ്ഥലത്ത് ജീവിക്കുന്നുവെന്നതുമാത്രമാണ് നമുക്കു കിട്ടിയിട്ടുള്ള അനുഗ്രഹം. ബാക്കിയെല്ലാം സ്ത്രീകൾക്കുകിട്ടിയ പുണ്യങ്ങളാണ്.
    വേദനയോടെയും പ്രാർത്ഥനയോടെയുംമാത്രം പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുന്ന നിസ്സഹായാവസ്ഥ .

    വളരെ നന്നായിട്ടെഴുതി വിമീ…. 👏👏👏ഒഴുക്കുള്ള രചന🥰🥰🥰

    Reply
    • Shreeja R on October 2, 2023 6:09 PM

      നന്നായിട്ടുണ്ട് 👍

      Reply
  9. Anju ranjima on October 1, 2023 8:40 PM

    പെണ്ണ്..എന്നും അവൾക്ക് മാത്രം കാല ഭാഷ ദേശ ഭേദമില്ലാതെ അപമാനം മാത്രം.
    ചുട്ട് പൊള്ളിക്കുന്ന അനുഭവങ്ങൾ.അവൾക്ക് മാത്രം പുളിച്ച തെറിയഭിഷേകം. വിൽക്കപ്പെടുന്ന മനസ്സും ശരീരവും.
    നോവുന്നുണ്ട്.
    ശരീരവും മനസ്സും അപമാനം കൊണ്ട് ചൂളുന്നുണ്ട്..
    വയ്യ..ഇനിയും ഈ അപമാനമേറ്റ് തളരാൻ.

    നല്ലെഴുത്ത് വിമി.keep it up

    Reply
  10. Anusha on October 1, 2023 5:46 PM

    Ente vimi….Sangadam aakunnu vayichitt..

    Reply
  11. Nishiba M on October 1, 2023 4:38 PM

    എന്താ പറയുക .നമ്മളറിയാത്ത ജീവിതക്കാഴ്ചകൾ. അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകളിൽ വിൽപ്പനച്ചരക്കാവുന്ന ജീവിതം. ആഴത്തിലുള്ള നോവുകൾ. നന്നായി എഴുതി.

    Reply
    • Safeerasubair on October 5, 2023 1:27 PM

      നന്നായിട്ട് എഴുതി വിമി 👍

      Reply
      • Priya murali on October 5, 2023 3:39 PM

        നന്നായി എഴുതി 👌👌👌

        Reply
  12. Divya Sreekumar on October 1, 2023 4:18 PM

    എന്തൊരെഴുത്താടോ🥰🥰വായനക്കൊടുവിൽ നെഞ്ചുപൊടിയുന്ന വേദന.ഓരോ വരികളും ജീവനുള്ള ചിത്രങ്ങളായി കൺമുന്നിൽ തെളിയുന്നപോലെ.

    Reply
  13. Reshma Lechus on October 1, 2023 3:45 PM

    ശോ വായിക്കണ്ടായിരുന്നു എന്ന് തോന്നി. അത്രക്കും മനസ്സ് വേദനിച്ചു. ഓരോ പെൺകുട്ടികളും ഇന്നും ഇത് പോലെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ നൊമ്പരം നിറയുന്നു

    Reply
  14. Sabira latheefi on October 1, 2023 3:34 PM

    വിമി… വായിക്കണ്ടായിരുന്നു എന്ന് തോന്നുകയാ… 😥😥. സങ്കടം തൊണ്ടകുഴിയിൽ നിറഞ്ഞു കിടക്കുവാ. എന്തൊരു എഴുത്താണ്. സന്തോഷ്‌ ജോർജ് എങ്ങനെയാ വിവരിക്കൽ അങ്ങനെയാ വായിച്ചു തുടങ്ങിയത്. പക്ഷെ തുടങ്ങി കുറച്ചു പിന്നിട്ടപ്പോൾ… 😥😥

    Reply
    • Vimitha on October 1, 2023 3:36 PM

      നന്ദി ഇത്താ 🥰🥰😍

      Reply
      • Sunandha Mahesh on October 2, 2023 4:48 PM

        സൂപ്പർ സൂപ്പർ സൂപ്പർ

        Reply
    • Silvy Michael on October 1, 2023 6:15 PM

      👌👌👌😞

      Reply
    • Neethi Balagopal on October 1, 2023 10:47 PM

      വായിക്കുകയായിരുന്നില്ല. കാണുകയായിരുന്നു. നന്നായിട്ടുണ്ട് എഴുത്ത്.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.