Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതം ജീവിക്കുന്നവർ
ജീവിതം

ജീവിതം ജീവിക്കുന്നവർ

By VimithaOctober 28, 2023Updated:November 3, 202324 Comments8 Mins Read674 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം സൂര്യന്റെ അങ്ങാടി മരുന്ന് പീടികേം എന്തിനി അധികം പറയുന്നു സ്‌കൂളും ധർമാസ്പത്രീം എല്ലാം മുങ്ങി.

ഒരൊന്നൊന്നര വെള്ളക്കെട്ട്.

കാവുമ്മലെ അമ്മേന്റെ വീട്ടില് മാത്രം വെള്ളം കേറിയില്ല. ആ വീട് ഒരു കുന്നിന്റെ മോളിൽ ആണ്. വീടിന്റെ മുന്നിലെ ഒഴിഞ്ഞ പാറമ്മല് കേറി നിന്നാൽ ദൂരെ കവ്വായി കായല് കാണാം. അതും കഴിഞ്ഞിറ്റ് നല്ലോണം നോക്കിയാൽ ആകാശത്തിന്റെ നെറത്തിൽ അറബിക്കടലും.

വെള്ളകെട്ട് വന്നതോടെ പാറയുടെ താഴെ എല്ലാം വെളുത്ത് വെളുത്ത് ആയി

കുറച്ചു നാള് കൊണ്ട് വളപ്പിലെ മുഴുവൻ വെള്ളവും താണ് വന്നു. കവ്വായി കായലും അറബിക്കടലും വെവ്വേറെ ആയി. നാരങ്ങാത്തോട്ടിലെ കച്ചറ മുഴുവൻ രണ്ട് ഭാഗത്തും കണ്ടത്തില് ഒന്നാകെ പറ്റി കെടന്നു. കണ്ടത്തിലേ വെള്ളം പിന്നെയും എത്രയോ ദിവസം എടുത്താണ് താണത്

മഴ ചെറുതായി മാറിയ സമയം നോക്കി ചക്ക പറിക്കാനായി പ്ലാവിന്റെ ചോട്ടിൽ എത്തിയപ്പം ആണ് അങ്ങേതിലെ കല്ല്യാൺട്ടിന്റെ പൈ നമ്മളെ വടക്ക്പൊർത്ത് നട്ട, പുഴു തിന്നാൻ തുടങ്ങിയിട്ട് ഇല്ലാത്ത പയറ്റുമ്പാളിന്റെ തല തിന്നുന്നത് കണ്ടത്.

കൈമ ഉണ്ടായ കത്ത്യാളും പ്ലാവിന്റെ ചോട്ടിൽ വെച്ച് പയ്യിനെ ഓടിക്കാൻ പോയി. തിരിച്ചു വന്ന് കത്ത്യാള് കൈയിൽ എടുക്കുമ്പോൾ താഴ്ത്തെ നട കേറി ആരോ രണ്ട് കൂട്ടറ് വരുന്നു. അറിയാത്ത രണ്ട് ആണുങ്ങ. ഒരാള് വെള്ളമുണ്ടും നിറം മങ്ങിയ ഒരു ഷർട്ടും ഇട്ടിട്ടുണ്ട്. മറ്റേ ആള് കറുത്ത പാന്റും ചന്ദന നിറത്തിൽ ഒരു ഷർട്ടും. കൈയിൽ വാച്ച് എല്ലാം കെട്ടിയ മുടിമ്മല് നല്ലോണം എണ്ണ തേച്ച് ഒതുക്കി ചീകിയ ഒരു മനുഷ്യൻ..

ആരാപ്പാ എന്ന് വിചാരിച്ച് അവരെ തന്നെ നോക്കിയപ്പോ ആണ് അടുക്കളപ്പൊറത്ത്ന്ന് അമ്മ കൂറ്റ് താഴ്ത്തി എന്നെ വിളിച്ചത്.പെണ്ണു നോക്കാൻ വന്ന കൂട്ടറ് ആന്ന് പോലും

അരക്ക് കെട്ടിയ പാവാട താഴ്ത്തി ഇട്ടു. ഉച്ചിയിൽ കുന്ന് പോലെ കെടന്ന മുടി അഴിച്ചു ഒന്നും കൂടി മുറുക്കി കെട്ടി. ഇറയത്ത് വന്ന കൂട്ടർ ഇരിക്കുന്നുണ്ട്. അങ്ങോട് പോയി അവരുടെ മുന്നിൽ നിക്കാൻ പറഞ്ഞു അമ്മ.

അച്ഛൻ ഇല്ലാത്ത പെമ്പിള്ളറ് ആന്ന്. വരുന്ന നല്ല നോക്കി കൊടുക്കണംന്നല്ലാണ്ട്.

അമ്മാവൻ കണ്ടത്ത്ന്ന് വെപ്രാളം പിടിച്ചു വരുന്നെന്റെ ഇടക്ക് അമ്മേനോട്‌ പറഞ്ഞു. അമ്മ മൂളി.

വന്നോർക്കും വെള്ളം കേറിയേനെ പറ്റിയെ പറയാൻ ഉള്ളു. ഓറേ വീട്ടിലൊക്കെ വെള്ളം കേറിനി പോലും. അമ്മാവനോട് വർത്താനം പറഞ്ഞ് അറിയിക്കാന്നും പറഞ്ഞ് വന്നോറ് രണ്ടാളും പോയി

“ചെക്കൻ സിലോണിൽ ആണോലും.”

അമ്മാവന്റെ മുഖത്ത് സന്തോഷം.

“പൈസ ഇണ്ടാകും . ചെക്കനെ കണ്ടപ്പം തിരിഞ്ഞിനി.”

“ന്നാലും ന്റെ കുഞ്ഞീനെ ഒറ്റക്ക് ആക്കി പോവൂലെ. കൂലി പണിക്കാരൻ ആയാലും വേണ്ടീല. കൊറച്ചു കണ്ടോം കൃഷീമെല്ലാം ആയിട്ട് നിന്നാലും ഇത്തിരി പോലത്തെ ഈന്റെ ഒപ്പരംന്നെ പുരുവൻ കാണൂല്ലേ.”

“ഓന്റെ വീട്ടിൽ ഓന്റെ അമ്മയും ഒരു പെങ്ങളും ഇണ്ട്. പെങ്ങള് പുരുവൻ ചത്തിട്ടു വീട്ടിൽ നിക്കുന്നതാ. ആളെല്ലാം ഉണ്ട്. ഒറ്റക്കൊന്നും ആവൂലപ്പാ ”

“എപ്പത്തേക്ക് വേണംന്നാ പറയുന്ന് അവര്?”

“ചെക്കന് ഇഷടായിനി. ബേം വേണോലും. സിലോണിലേക്ക് തിരിച്ച് പോണോലും.”

അങ്ങനെ രണ്ട് ആഴ്ച തൊടർച്ച ആയി മഴ മെല്ലെ മാറി നിന്ന ഒരു ഞായറാഴ്ച എന്റേം സിലോൺകാരൻ ചെക്കന്റേം മംഗലം കഴിഞ്ഞു.

കുറച്ചൂസം കഴിഞ്ഞപ്പോൾ അവധിയും കഴിഞ്ഞ് പെട്ടിയും എടുത്ത് പുരുവൻ തിരിച്ചും പോയി. പുരുവൻ ചത്തിട്ടു വീട്ടിൽ വന്ന് നിന്ന പെങ്ങള് അപ്പർത്തെ പണയിൽ പണിക്ക് വന്ന ഒരു തെക്കന്റെ ഒപ്പരം ഇഷ്ടം കൂടി അങ്ങു കീഞ്ഞു പോയി.

പിന്നെ വീട്ടിൽ ഞാനും പുരുവന്റെ അമ്മയും മാത്രായി. എപ്പങ്കിലും വരുന്ന പുരുവന്റെ കത്തിലൂടെ ആയി പിന്നത്തെ കഥ മുഴുമ്മനും.

പുരുവന്റെ അമ്മ രാവിലേ ചക്കര വിക്കാൻ പോകും. പനേന്റെ ഓലേല് ചുറ്റി വെച്ച നല്ല ചക്കര ഒരു കൂട്ടയിൽ വെച്ച് തലയിൽ ഏറ്റി ഓരോ സ്ഥലത്തായിട്ട് കൊണ്ട് നടന്നിട്ട് വിക്കും. പെരുമ്പേല് ചന്ത ഉള്ള ദിവസം ആണേൽ അവിടെ ഒരു കല്ലുംകഷ്ണം എടുത്ത് വെച്ചിട്ട് അയിന്റെ മോളിൽ ഇരുന്ന് വിക്കും.

പുരുവന്റെ അമ്മ ചക്കരയും വിറ്റ് വൈന്നേരം വരുമ്പത്തേക്കും ഞാൻ കാപ്പി ഇണ്ടാക്കി വെക്കും. അമ്മേന്റെ കൂട്ടെന്ന് പനേന്റെ ഓലയിൽ പറ്റിയ ചക്കരേന്റെ പൊടിയും നക്കി മധുരം ഇടാത്ത കാപ്പി കുടിക്കും.

അങ്ങനെ കൊറേ ദിവസം അങ്ങ് പോയി. കുറെ നാളായിട്ട് പുരുവന്റെ കത്തൊന്നും കാണാഞ്ഞിട്ട് ബേജാർ പിടിച്ചു ഇരിക്കുമ്പം ആണ് അങ്ങ്ട്ടേതിലെ നാണി ഏട്ത്തി വീട്ടിലേക്ക് വന്നത്.

ഉച്ചക്കത്തെ ചോറും ബെയ്ച്ച് ഇരിക്കുമ്പം ചെലപ്പോ ഇങ്ങനെ അയലോതിക്കാർ ആരേലും വരും. നൊട്ടേം നൊണേം പറഞ്ഞു ഇരിക്കാൻ.

നാണി എടത്തി പറഞ്ഞു. “മംഗലം കഴിഞ്ഞാല് കൊറേ നാള് പുരുവന്മാർ സ്നേഹം കാണിക്കും. പിന്നെ തിരിഞ്ഞു നോക്കൂല്ല. പെണ്ണിന്റെ സുഖം അറിഞ്ഞ ആണ്ങ്ങ എത്തുന്ന നാട്ടിലൊക്കെ പെണ്ണ്ങ്ങള മംഗലം ആക്കും. അതാരിക്കും നിന്റെ പുരുവൻ കത്തൊന്നും അയക്കാത്തെ. ഓൻ ആട വേറെ മംഗലം കയിച്ചിറ്റ്ണ്ടാകും”

നാണി ഏടത്തി പോയിട്ടും ഓറ് പറഞ്ഞതൊന്നും എന്റെ തലേന്ന് പോന്നേ ഇല്ല. വീട്ടിലെ പണി എടുക്കുമ്പം എല്ലും അതെന്നെ ഓർമ വര്ന്ന്.

അവസാനം അമ്മേനോട് പറഞ്ഞു.

“എന്റെ ചെക്കനെ ഇങ്ങനെ പുയുപ്പ് പറയാൻ എങ്ങനെ തോന്ന്ന്ന് നിനിക്ക്.. കടുപ്പം മനസെന്നെപ്പാ”

അതിൽ പിന്ന അമ്മ എന്നോടുള്ള മിണ്ടല് കൊറഞ്ഞു. ആട്ന്ന് കുറെ നാളേക്ക് നാണി ഏടത്തി നോട്ടേം നൊണേം കൊണ്ട് വീട്ടിലേക്ക് വന്നിട്ടേ ഇല്ല.

അങ്ങനെ കൊറേ നാള് കഴിഞ്ഞ് ഒരൂസം പുരുവന്റെ കത്ത് വന്നു. കത്ത് വന്നിട്ട് കുറച്ചൂസം കഴിഞ്ഞപ്പം പുരുവനും വന്നു. നാട്ടിലേക്ക് വരുന്നുണ്ടെന്ന് ആയിരിക്കണം കത്തിൽ ഇണ്ടായത്.

മരത്തിന്റെ ഒരു പെട്ടിയും അയിന്റെ മോളില് തുകലിന്റെ വലിയൊരു കരിംചോപ്പ് ബാഗും തലേമ്മ വെച്ചിറ്റ് ഒരു പോർട്ടറും പിന്നൊരു ഇരുമ്പിന്റെ പെട്ടിയും കൊണ്ട് വേറൊരു പോർട്ടറും കൂടെ വന്നു.

പുരുവനെ കണ്ടപ്പോ തൊട്ട് എന്റെ നെഞ്ഞ് പെടക്കലോട് പെടക്കൽ.. അയിന്റെ എടക്ക് അമ്മ പോയിറ്റ് മോനോട് എന്തോ ഓതി കൊടുത്തു. പുരുവൻ അത് എന്നോട് ചോദിച്ചേരം അങ്ങേതിലെ നാണി ഏടത്തി ഓരോന്ന് പറഞ്ഞിട്ട് ആണെന്ന് പറഞ്ഞു ഞാൻ തല കുത്തക്ക് പിടിച്ചു.

പുരുവന്റെ പെട്ടി നെറച്ചും എന്താണെന്ന് ഞാൻ കണ്ടിട്ടേ ഇല്ല. അമ്മ അതെടുത്തു കുഞ്ഞവത്ത് കൊണ്ട് വെച്ചു താക്കോൽ ഇട്ടു പൂട്ടി. ചാവി മുണ്ടിന്റെ കോന്തലക്ക് കെട്ടി.

കൊറച്ചൂസം കഴിഞ്ഞപ്പം തുകലിന്റെ പെട്ടി മാത്രം പുറത്തേക്ക് വെച്ചിട്ട് പുരുവൻ പാന്റും ഷർട്ടും ഇട്ടിട്ട് മുടിയും ചീകി എന്നെ നോക്കി ചിരിച്ചു.

“ഞാൻ പോന്ന്ട്ടാ.

“എപ്പം?”

“ഇപ്പന്നെ”

“ഇപ്പാ പറയ്ന്ന്?”

പുയുപ്പും പറഞ്ഞ് നടക്കുന്ന ഓളുമാരോട് വേറെ എപ്പം പറയണ്ട്. അപ്പർത്ത്ന്ന് ഏട്ന്നോ അമ്മേന്റെ കൂറ്റ് കേട്ടപ്പം ഞാൻ മിണ്ടാണ്ട് പുരുവനെ നോക്കി.

“ഞാൻ ഇനി ചെലപ്പം ഇങ്ങോട്ട് വരൂല്ല.” പുരുവൻ ഒച്ച കൊർച് എന്നോട് പറഞ്ഞു.

‘എന്തെ’ എന്ന് അർത്ഥം വെച്ച് ഞാൻ ഓറെ തന്നെ നോക്കി.

“നാണി ഏടത്തി പറയ്ന്നത് കാര്യം തന്നെയാ. എനിക്കു ആട ഒരു മംഗലം ആയിനി. നിന്നോട് പറഞ്ഞിറ്റ് പോവാൻ തന്ന്യാ വന്നേ.”

അങ്ങനേം ഇങ്ങനേം എന്തെല്ലോ പറഞ്ഞിട്ട് പുരുവൻ പോയി. അമ്മ ആരോടോ ഉള്ള ദേഷ്യം പോലെ എന്നോട് മിണ്ടാണ്ടും ആയി.

മംഗലം കയിഞ്ഞാൽ ഇണ്ടാ ഓളെ വീട്ടിൽ പോയി നിക്കൽല്. ഏട്ത്തെ പഠിപ്പ് അത്. ഞാൻ പുരുവന്റെ വീട്ടിൽ തന്നെ നിന്നു. അമ്മ ചക്കര വിക്കാൻ ദെവസും പോയി. ഞാൻ മധുരം ഇടടാത്ത കാപ്പി ആക്കി വെച്ചിറ്റ് അമ്മേനെ കാത്തു നിന്നു. അമ്മ വന്നാൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാണ്ട് പനേന്റെ ഓലയും നക്കീറ്റ് കാപ്പി കുടിച്ചു

കൊറേ നാള് കഴിഞ്ഞേരം അങ്ങ്ട്ടേതിലെ കിട്ടേട്ടൻ പോകുമ്പം എന്നെ നോക്കി ചിരിച്ചു. തെങ്ങുമ്മൽന്ന് ഏറുന്ന പണി ആണ് കിട്ടേട്ടന്. സിലോൺകാരൻ പുരുവൻ ഇനി വരൂല്ല എന്ന് അറിഞ്ഞിട്ട് ഉള്ള ചിരി ആയിരിക്കും. ഞാൻ കിട്ടേട്ടനെ കണ്ട ഭാവം വെച്ചിറ്റില്ല. എന്നാലും ഇറങ്ങി പോമ്പളെല്ലും എന്നെ നോക്കി ചിരിക്കും. ചുമലിൽ തൂക്കി ഇട്ട തള വെറുതെ പിടിച്ചു വെലിച്ചോണ്ട് ഇരിക്കും.

ഒരൂസം ചക്കര വിറ്റിട്ട് വന്ന അമ്മ കലമ്പലോട് കലമ്പൽ.

ബസാർന്ന് ആരോ പറഞ്ഞിനോലും ഏറ്റുകാരൻ കിട്ടേട്ടൻ എന്നേം വെച്ചോണ്ട് ഇരിക്ക്ന്നെന്ന്. മോന്റെ വെല കളയാണ്ട് കീഞ്ഞ് പോകാൻ പറഞ്ഞു.

“ഞാൻ പോവൂല്ല. എന്നെ മംഗലം കയിപിച്ച് അയച്ചത് സിലോൺകാരന്റെ വീട്ടിലേക്ക് അല്ലേ. ഞാൻ ഈടേ നിക്കൂലൂ.”

എന്റെ മോന്റെ പേരും കളഞ്ഞിട്ട് നീ ഈട നിക്കണ്ട. അമ്മ വാശിയോട് വാശി. എന്ത്ന്ന് ആക്കണ്ട്

ഞാൻ കൊറേ ബൈരം കൊടുത്തു. എന്റെ ബൈരം കേട്ടിറ്റ് അപ്പർത്തെ നടു നിവരാത്ത ചിന്നാണി ഏടത്തീം രാമേട്ടന്റെ ഓളുമെല്ലാം വേലീന്റെ അപ്പർത്തേക്കൂടി വീട്ടിലേക്ക് എത്തിനോക്കിക്കൊണ്ട് ഇരിക്കുന്നു.

ഞാൻ ആത്ത് പോയിറ്റ് വായീം പൊത്തി പിടിച്ചു ബൈരം കൊടുത്തു. അന്ന് രാത്രി ഞാൻ ഒന്നും ബേയ്ക്കാനും പോയില്ല. പിറ്റേന്ന് രാവിലെ അമ്മ ബസാറിലേക്ക് പോമ്പം ചായേന്റെ വെള്ളോം ആക്കി കൊടുത്തില്ല.

അന്നേ ദിവസം കിട്ടേട്ടൻ ഏറി പോമ്പം കൈ കൊട്ടി ഞാൻ ഓറെ വിളിച്ചു.

“ഇങ്ങള് എന്തിനി എന്നെ ഇങ്ങനെ നോക്കി ചിരിക്ക്ന്ന് എപ്പളും. നിങ്ങളീം എന്നേം പറ്റി ആൾക്കാരെല്ലാം പൊലയാട്ട് പറയുന്നുണ്ട്. ഇനി ഈലെകൂടി പോണ്ട ഇങ്ങള്. ഞാൻ മംഗലം കയിഞ്ഞ പെണ്ണല്ലേ.”

എനിക്കു നിന്നേ മംഗലം കഴിക്കണംന്ന്ണ്ട് ദെച്ച്മി.

കിട്ടേട്ടന് ചന്തീം തിരിച്ചു ഞാൻ വീടിന്റെ ആത്തേക്ക് പോയി

അമ്മ വന്നേരം ഞാൻ അമ്മേനോട് പറഞ്ഞു. “നാട്ടാറ് ഓരോന്ന് പറയുന്നതാ. കിട്ടേട്ടൻ ഈലെകൂടി ആണ് ഏറാൻ പോക്ക്. ഞാൻ നോക്കലും കൂടി ഇല്ല.”

അമ്മ ഒന്നും കേക്കുന്നില്ല. കലമ്പെന്നെ. ഞാൻ എന്ത്‍ന്ന് ആക്കണ്ട് എന്റെ ദൈവേ. അമ്മക്ക് നല്ല ബുദ്ധി തോന്നിക്കാൻ പൊടിക്കളത്തിലെ മുത്തപ്പന്റെ ആട ഒരു പൈങ്കുറ്റി നേർന്നു.

ആട്ന്ന് കൊർച്ചൂസം കയിഞ്ഞപ്പം അമ്മ ചന്തക്ക് പോവാത്ത ഒരൂസം കിട്ടേട്ടൻ ഓറെ അമ്മേനേം കൂട്ടി വീട്ടിൽ വന്നു. എന്നെ ഇഷ്ടാന്നും ഓറെ വീട്ടിലേക്ക് കൊണ്ട് പോന്നെന്നും പറഞ്ഞു.

അമ്മ ഓടിപോയി കൊട്ടിലാത്ത്ന്ന് എന്റെ പുരുവന്റെ മരത്തിന്റെ പെട്ടി എട്ത്ത് കൊണ്ടന്ന് അതിൽ എന്റെ മുണ്ടും കുപ്പായും എല്ലാം വെച്ചു. കഴിഞ്ഞ തവണ ഒരു കൊണ്ടന്ന പിഞ്ഞാണ പാത്രത്തില് കൊറേയെല്ലാം വെച്ചു. ഇതൊന്നും എന്നെ കാണിക്കാണ്ട് പൊത്തി പൊതിഞ്ഞു വെച്ചതാ.

“ഞാൻ പോവൂല്ലമ്മേ. എന്റെ പുരുവൻ വരൂലേ. അന്നേരം എന്ത്‍ന്ന് ആക്കൽ. എന്റെ അമ്മാവന്റെ അട്ത്ത് ആരെങ്കിലും ഒന്ന് പോയിറ്റ് പറ. ഞാൻ പോവൂല്ലമ്മേ.” എന്നെ കൊണ്ട് ആവുന്ന പോലെ ഞാൻ കരഞ്ഞും പറഞ്ഞും നോക്കി.

“എറങ്ങ് എന്റെ വീട്ട്ന്ന്.” അമ്മ മിറ്റത്തേക്ക് കൈ ചൂണ്ടി.

ഉടുത്ത മുണ്ടിന്റെ കോന്തല പിടിച്ചു നെഞ്ചത്ത് ബ്ലൗസിന്റെ എടയിലേക്ക് ഇറുക്കി വെച്ചിട്ട് തലമുടി വാരി ചുറ്റിയിട്ട് മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണും മൂക്കും നല്ലോണം പീഞ്ഞ് ഞാൻ കളത്തിലേക്ക് ഇറങ്ങി നിന്നു. കിട്ടേട്ടനെ നോക്കി. ഓറെ മീട്ടത്ത് നല്ല സന്തോഷം. ഓറെ അമ്മേനെ നോക്കി. പാവം പിടിച്ച പോലെ എന്നെ നോക്കുന്നു.

കിട്ടേട്ടൻ ഇറങ്ങി മുന്നിൽ നടന്നു. എന്റെ സാധനം നെറച്ച പെട്ടി തലയിലും വെച്ചു. ഷർട്ട് ഇടാത്ത പുറത്ത് പേശികൾ വലിഞ്ഞു നിക്ക്ന്ന്. തീയ്യന്റെ ഉശിറ്. തെങ്ങുമ്മ കേറുന്ന തടി അല്ലേ.

ഏറാൻ പോയിട്ടും തേങ്ങ ഇടാൻ പോയിട്ടും കിട്ടേട്ടൻ എന്നെ പൊന്നു പോലെ നോക്കി. തെങ്ങ്മ്മ കേറാൻ ഇല്ലാത്തപ്പൊ എല്ലാം കിട്ടേട്ടൻ അങ്ങ്ട്ടെ പൊതുവാള്മാരെ വീട്ടില് പുറം പണിക്കും പോയി.. നല്ലോണം നയ്ക്കും.

അങ്ങനെ രണ്ട് പിള്ളമ്മാരും ആയിട്ട് ഞാനും കിട്ടേട്ടനും അമ്മേം കിടപ്പിലായ അച്ചിയും കൂടീട്ടു സന്തോഷത്തോടെ ജീവിച്ചു. സിലോണിലെ ഏതോ ഒരുത്തീനെ മംഗലം കഴിച്ചിട്ട് എന്നെ ഒറ്റക്കാക്കി പോയ പഴേ പുരുവനെ ഞാൻ മറന്നേ പോയി.

കൂട്ടേൽ ചക്കര എടുത്ത് വിക്കാൻ പോന്ന പഴേ പുരുവന്റെ അമ്മേനെ ഇടക്കെല്ലാം കാണലുണ്ട്. കുറെ നാളായിട്ട് കാണാണ്ട് ആയപ്പോൾ കിട്ടേട്ടന്റെ അമ്മേനോട് പറഞ്ഞിട്ട് പിള്ളമ്മാരേം കൂട്ടി ഞാൻ ആട്ത്തോളം നടന്ന് നോക്കി.

പനിയും പിടിച്ചു കരിമ്പടും ഇട്ട് മൂടി കൊരച്ചോണ്ട് കെടക്ക്ന്ന്. ചാകാൻ ആയ പൊലിണ്ട്

ഞാൻ അടുക്കളേൽ പോയിറ്റ് ആട ഉണ്ടായ വെറകും കൊണ്ട് തീയും പിടിപ്പിച്ച് കൊറച്ചു ചൂടുവെള്ളും കൊറച്ചു കഞ്ഞീം ആക്കീറ്റ് കൊണ്ടുപോയി അമ്മക്ക് കൊടുത്തു. ആരിക്കാനും വേണ്ടീട്ട് ഒരു വിധേന അത് കുടിച്ചു തീർത്തു. കുടിച്ച് കയ്യുമ്പക്കും വെഷർത്തിട്ട് ഓറേ മേലാകേ നനഞ്ഞു

“എന്റെ മോൻ ആട ഏതോ സിലോൺകാര്യത്തി പെണ്ണിനെ മങ്ങലം കഴിക്കുന്നെന്ന് കത്ത് വന്നിനി പെണ്ണേ. എനക്കത് നിന്നോട് പറയാൻ കയ്യാഞ്ഞിട്ട് ആണ് അങ്ങ്ട്ടേതിലേ നാണിനെ കൊണ്ട് പറയിച്ചത്. എന്നിട്ടും നീ ഓനെ തന്നെ മനസിലും വെച് ജീവിക്കുന്ന കണ്ടേരം ആണ് ഞാൻ കലമ്പീത്. കിട്ടന്റെ അമ്മക്ക് നിന്നെ കിട്ടനെക്കൊണ്ട് കയിപ്പിക്കണം എന്ന് പറഞ്ഞേരം നീ സമ്മയ്ക്കാഞ്ഞിട്ട് ആണ് ഞാൻ ഓരോന്ന് പറഞ്ഞ് കലമ്പി ഒന്റെയൊപ്പരം നിന്നേ അയച്ചത്.”

“വല്ല കാലത്തും വരുന്ന പോവുന്ന എന്ന് അറിയാത്ത ഒരുത്തനെ കാത്ത് എത്ര കാലംപ്പാ നിക്കല്. നിന്നോട് ഞാൻ കാണിക്ക്ന്ന അപരാധം അല്ലെപ്പാന്ന് വിചാരിച്ചു പോയി”

ഞാൻ ബൈരം കൊടുക്കാൻ തൊടങ്ങി. അമ്മേനോട് ദേഷ്യം ഇല്ലെന്നും തങ്കക്കൊടം പോലത്തെ രണ്ട് പിള്ളമ്മാർ ആയില്ലേ എന്നും പറഞ്ഞ് കട്ടിലിന്റെ കാക്കോത്ത് ഞാൻ ഇരുന്നു.

രാത്രിക്കേക്ക്ല്ല കഞ്ഞി ആക്കീറ്റ് ചൂടോടെ അത് അമ്മേനെ കൊണ്ട് കുടിപ്പിച്ചിട്ട് കിട്ടേട്ടൻ കത്തിച്ചിട്ട് കൊണ്ടന്ന ചൂട്ടിന്റെ വെളിയിൽ ഞാനും പിള്ളമ്മാരും തിരിച്ചു പോയി. പിറ്റേന്ന് നേരം വെളുത്തെരം അമ്മക്ക് കൊടുക്കാനുള്ള കഞ്ഞീം കൊണ്ട് വന്നേരം കണ്ടത് കരിമ്പടത്തിന്റെ ഉള്ളിൽ ജീവൻ പോയ എന്റെ പഴേ പുരുവന്റെ അമ്മേനെ ആണ്. മൂത്ത ചെക്കനെ ഓടിച്ചിട്ട് കിട്ടേട്ടനെ വിളിക്കാൻ അയച്ചു. അപ്പക്കും അയലോതിക്കാരെല്ലാം കൂടി.

ചെലപ്പം എന്നോട് കഥയെല്ലാം പറയാൻ ആയിരിക്കും ഇങ്ങനെ പനീം പിടിച്ചു കെടന്നത്. കാലൻ വാതിക്കല് തന്നെ കാത്ത് നിക്കന്ന്ണ്ടായിനി തോന്ന്ന്ന്.

വാതിലും അടച്ചിട്ടു ഞാൻ എന്റെ വീട്ടിലേക്ക് വന്നു. മൂന്നിന്റെ അന്ന് തെളിക്കൽ ആയിട്ട് അമ്പലത്ത്ന്ന് പുണ്യാഹം മേടിച്ച് ആടത്തേക്ക് വന്നേരം ആണ് എറേത്ത് ഏതോ ഒരുത്തര് ഇരിക്കുന്നത് കണ്ടെ.

പാന്റും ഷർട്ടും ഇട്ടിട്ട് താടിയെല്ലാം വളർന്ന ഒരു മെലിഞ്ഞ മനുഷ്യൻ. നല്ലോണത്തിൽ നോക്കിയേരം എന്റെ പഴേ പുരുവൻ. ഊമ്പി വലിച്ചു ചാടിയ മുരിങ്ങേന്റെ കായി പോലിണ്ട്. ഏട്ന്ന്പ്പാ വര്ന്ന്.

ഞാൻ പോയി വാതിൽ തൊറന്നു കൊടുത്തു. ഓറ് അകത്തേക്ക് കേറുന്നേയില്ല. എന്റെ ഒപ്പരം വന്ന മൂത്ത ചെക്കൻ അയാളെ പെട്ടിന്റെ അടുത്ത് തന്നെ തങ്ങി നിന്നു.

“അമ്മ പോയി അല്ലേ?”

ചെക്കൻ ഇണ്ട് അയാളെ നോക്കി ചിരിക്ക്ന്ന്.

“ഇന്റെ പേരെന്ത്ന്നാ?”

“രാമേന്ദ്രൻ.”

“മാമന്റെയോ?”

“അതെന്നെ”

പുരുവൻ അകത്തേക്ക് കേറി. അമ്മ കെടന്ന കട്ടിലിൽ കുറച്ചേരം ഇരിന്നിട്ട് എണീറ്റു മിറ്റത്തേക്ക് വന്നു.

“പറ്റിപ്പോയി.”

എന്നേം നോക്കി കൊറച്ച് നേരം നിന്നിട്ട് എന്റെ മൂത്തോന്റെ കൈ എടുത്ത് ആ പെട്ടിന്റെ മോളിൽ വെച്ചിട്ട് ചെരിപ്പും ഇട്ടിറ്റ് വഴിക്കേക്ക്‌ ഇറങ്ങി നടന്നു

ഒന്നും തിരിയാണ്ട് ചെക്കൻ പൊട്ടനെ പോലെ വഴിക്കേക്കും നോക്കി നിന്നു.

എന്തെല്ലാം ആന്നല്ലേ ദൈവം കാണിച്ചു കൂട്ട്ന്നത്. ഞാൻ ചെക്കനോട് കണ്ണും കൊണ്ട് കാണിച്ചു നമ്മളെ വീട്ടിലേക്ക് നടന്നു. ചെക്കൻ അന്നേരും ആ പെട്ടിയിലേക്കും വഴിക്കലേക്കും മാറി മാറി നോക്ക്ന്ന് ഉണ്ടായിനി.

ഫോട്ടോക്ക് കടപ്പാട് സുഹൃത്ത് മുരളി

https://www.facebook.com/mpenlr?mibextid=ZbWKwL

Post Views: 41
13
Vimitha

24 Comments

  1. Madhusoodanan MM on January 3, 2024 9:50 AM

    വായിച്ചു …..
    മനം കുളിർത്തു….
    പണ്ട്
    ഉപയോഗിച്ചു കൊണ്ടുണ്ടായിരുന്ന ചില വാക്കുകൾ കണ്ട് ചിരിച്ച്ചിരിച്ച് ഉളളിൽ
    ഞാൻ വെഷർത്തു ….!!!🥰

    Reply
  2. Jalajanarayanan on November 8, 2023 12:03 AM

    നന്നായിരുന്നു വിമിത പയ്യന്നൂര് ആണോ വീട്. വെറുതെ പറഞ്ഞു വന്ന അവസാനഭാഗത്തു സീരിയസ് ആക്കിമാറ്റി
    കുട്ടി അറിയപ്പെടുന്ന ഒരു കഥാകാരിയായി
    മാറും ഉറപ്പായും ❤️❤️❤️❤️

    Reply
    • Vimitha on November 8, 2023 12:13 AM

      പയ്യന്നുർ ആണ്.
      ഒരുപാട് നന്ദി 🥰

      Reply
      • Madhusoodanan MM on January 3, 2024 9:50 AM

        വായിച്ചു …..
        മനം കുളിർത്തു….
        പണ്ട്
        ഉപയോഗിച്ചു കൊണ്ടുണ്ടായിരുന്ന ചില വാക്കുകൾ കണ്ട് ചിരിച്ച്ചിരിച്ച് ഉളളിൽ
        ഞാൻ വെഷർത്തു ….!!!🥰

        Reply
  3. Reshnuja. P on October 29, 2023 10:18 AM

    നല്ല രസമുണ്ട് വായിക്കാൻ… ഒന്ന് പയ്യന്നൂർ വരെ പോയി വന്നു. പുരുവന്റെ അമ്മക്ക് അവസാനമായി പറയാൻ ഉള്ള സമയം കൊടുത്തത് നന്നായി.4 കൊല്ലം കണ്ണൂർ ഉണ്ടായിരുന്നോണ്ട് പറഞ്ഞ വാക്കുകൾ എല്ലാം അർഥം മനസ്സിലാക്കി വായിക്കാൻ പറ്റി 😊

    Reply
  4. Silvy Michael on October 29, 2023 8:02 AM

    വിമീ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തുക്കളെ ഓർത്തുപോകുന്നു. ഒരു നല്ല എഴുത്തുകാരിയായി പേരെടുക്കും ഒരുനാൾ. ഒത്തിരി സ്നേഹം 🥰🥰🥰

    Reply
    • Seena Navaz on October 31, 2023 4:49 PM

      എന്താപ്പോ പറയാ…. ഒഴുക്കുള്ള കഥ പറച്ചിൽ… ചില വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും അതൊന്നും കഥാസ്വാദനത്തിന് തടസ്സമാകുന്നില്ല.,. മികച്ച എഴുത്ത്👏👏👏👍

      Reply
  5. Sunandha Mahesh on October 29, 2023 6:13 AM

    കഥയുടെ ത്രെഡും അതു പറഞ്ഞ വിധവും അസ്സലായി.
    പുതിയ പുതിയ പരീക്ഷണങ്ങളുമായി വിമി വരുന്നത് കാണുമ്പോ സന്തോഷം 😍😍

    Reply
  6. Neethu Krishnan on October 28, 2023 11:25 PM

    താൻ ഇടക്ക് ചെയ്യുന്നത് പോലെ ചില വാക്കുകളുടെ ഒക്കെ അർഥം കൊടുത്താൽ നന്നായിരുന്നു. ബൈരം കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ എന്താ?

    Reply
    • Joyce Varghese on October 29, 2023 1:41 AM

      വളരെ നന്നായി എഴുതി. ഒരു സ്ഥലം ദേശം അവരുടെ ഭാഷ, വികാരങ്ങൾ എന്നതൊക്കെ അടയാളപ്പെടുത്തിയ രചന 😍😍😍😍😍

      വടക്കൻ ഭാഷ തീരെ കേട്ടിട്ടില്ലാത്ത ഞാൻ ആസ്വദിച്ചു വായിച്ചു. ഈ slang ആണ് ഈ കഥക്ക് ജീവൻ കൊടുക്കുന്നത്. ഉപയോഗിച്ച ശൈലിയിലൂടെ കഥാപാത്രങ്ങൾ തനതായ മനോനൈർമല്യത്തോടെ മനസ്സിൽ കയറിക്കൂടി.
      സ്നേഹവും കരുതലുമുള്ള രണ്ടു സ്ത്രീ കഥാപാത്രങ്ങൾ. Amazing characterization ❤
      വളരെ ഇഷ്ടപ്പെട്ടു.
      അഭിനന്ദനങ്ങൾ!

      Reply
    • Neethi Balagopal on October 29, 2023 9:38 AM

      കരയുന്നതിനാണ്😄

      Reply
      • Sreeja Ajith on October 29, 2023 10:30 AM

        മനോഹരം 👌👌

        Reply
        • Soumya Kumar on October 29, 2023 10:51 AM

          ഇതൊക്കെ മലയാളത്തിൽ ഉള്ള വാക്കുകൾ തന്നെയാണോ 🤭🤭

          Reply
          • Vimitha on October 29, 2023 11:59 AM

            10 മലയാളിക്ക്‌ 100 മലയാളം എന്ന് കരുതിയാൽ മതി

  7. Rebecca izhak on October 28, 2023 9:42 PM

    കണ്ണൂർ ഭാഷയിലുള്ള എഴുത്തും കഥയും അസ്സലായി ❤️❤️

    Reply
    • Neethi Balagopal on October 29, 2023 9:45 AM

      നീ എന്റെടുത്ത് ഇരുന്ന്രു ഒരു കഥ പറഞ്ഞു തന്നതുപോലെയാ തോന്നിയേ … സംസാരഭാഷയിൽ എഴുതിഫലിപ്പിക്കുക വളരെ ശ്രമകരമായ ജോലിയാണ്. അതിൽ വിജയിച്ചു. കഥയുടെ തീം ഒത്തിരി ഇഷ്ടായി. പഴയ പുരുവന്റെ അമ്മ
      പൊളി.👌👏Great..

      Reply
      • Jalajanarayanan on November 8, 2023 12:04 AM

        നന്നായിരുന്നു വിമിത പയ്യന്നൂര് ആണോ വീട്. വെറുതെ പറഞ്ഞു വന്ന അവസാനഭാഗത്തു സീരിയസ് ആക്കിമാറ്റി
        കുട്ടി അറിയപ്പെടുന്ന ഒരു കഥാകാരിയായി
        മാറും ഉറപ്പായും ❤️❤️❤️❤️

        Reply
    • Canoli canalinte puthri on October 29, 2023 1:03 PM

      വിമീ…വളരെ നന്നായിട്ടുണ്ട്.പണ്ടത്തെ കാലത്തേക്ക് പോയി തിരിച്ചു വന്ന ഒരു ഫീൽ.
      ഇന്നത്തെ കാലത്തും മകന്റെ കുറ്റങ്ങളെ ബുദ്ധിപൂർവം മറച്ചു വെച്ച് മരുമകളുടെ കുറ്റം പാടി നടക്കുന്ന അമ്മായിഅമ്മമാർ ഉള്ള നാട്ടിൽ, ആ കാലഘട്ടത്തിലും മരുമകളുടെ ജീവിതത്തെ പറ്റി ചിന്തിച്ച അമ്മായിയമ്മ ❤️❤️ വളരെ ഇഷ്ട്ടപ്പെട്ടു.

      Reply
  8. Reshma Lechus on October 28, 2023 7:43 PM

    ജീവിതം ജീവിക്കുന്നവർ

    ജീവിതം എങ്ങോട്ടാ പോകുന്നത് എന്ന് ചോദിച്ചാൽ അറിയില്ല. ന്നാലും ഒന്നറിയാം എല്ലാം നഷ്‌ടമായി എന്ന് തുടങ്ങിയ അടുത്ത് നിന്ന് ഒരു ചെറു വെട്ടം തെളിയിക്കും. ആ വെളിച്ചം വച്ചു ആകും ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. സ്നേഹം മനസിലാക്കി എടുക്കാൻ വല്യ പാടാ എന്താണെന്ന് അറിയുമോ? അത് അങ്ങനെ ഒന്നും പിടി കിട്ടില്ല. പിടി കിട്ടി എന്ന് വിചാരിക്കുന്നതോ അത് പോലെ ആകണം എന്നില്ല. ഞാൻ പറഞ്ഞത് സ്നേഹത്തെ കുറിച്ചാണ്. ചിലരുടെ സ്നേഹം മനസിലാക്കണം എങ്കിൽ അവരുടെ മരണം ശേഷം ആയിരിക്കും ആ ശൂന്യതയിൽ നിന്നാവും തിരിച്ചറിയുന്നത് തന്നെ. വടക്കൻ ഭാഷ വശമില്ല ചേച്ചി പെണ്ണേ, 😌😌അസ്സലായി

    Reply
    • Nafs nafs on October 29, 2023 10:49 AM

      കഥ പറയാൻ ഭാഷ തടസ്സമല്ലെന്ന് വിമി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
      രണ്ടു പെണ്ണുങ്ങളുടെ വിങ്ങലും കരുതലും വായനക്കാരുെടെയും വിങ്ങലും കരുതലുമാകുന്നു.

      എപ്പളാ ഇഞ്ഞി ഇത്ക്കെടുത്ത് വല്ല പത്രാപ്പീസിക്കും കാെടുക്കേണേ ….
      വൈയിക്കല്ലേ ….

      Reply
  9. Sabira latheefi on October 28, 2023 7:19 PM

    കഥ നല്ല രസായിക്ക്, വടക്കൻ ഭാഷ തുളുമ്പി തെറിക്കുക അല്ലെ. ചിലരുടെ സ്നേഹം മനസിലാക്കാൻ മരിക്കാനാവണം.❤️❤️

    Reply
    • Divya Sreekumar on October 28, 2023 9:07 PM

      നല്ല കഥ വിമീ. മകന്റെ ഭാര്യയെ വെറുതെ ജീവിച്ചുതീർക്കാൻ ഇടവരുത്താതെ മറ്റൊരു ജീവിതത്തിലേക്ക് പറഞ്ഞുവിട്ട അമ്മായിയമ്മ 👌👌
      ചിലയിടങ്ങളില്‍ വാക്കുകള്‍ പിരിച്ചെഴുതിയത് വായനസുഖം കുറച്ചു. വടക്കൻശൈലിയിലുള്ള ആഖ്യാനം അസ്സലായി💜👍

      Reply
      • Reshnuja. P on October 29, 2023 10:18 AM

        നല്ല രസമുണ്ട് വായിക്കാൻ… ഒന്ന് പയ്യന്നൂർ വരെ പോയി വന്നു. പുരുവന്റെ അമ്മക്ക് അവസാനമായി പറയാൻ ഉള്ള സമയം കൊടുത്തത് നന്നായി.4 കൊല്ലം കണ്ണൂർ ഉണ്ടായിരുന്നോണ്ട് പറഞ്ഞ വാക്കുകൾ എല്ലാം അർഥം മനസ്സിലാക്കി വായിക്കാൻ പറ്റി 😊

        Reply
    • അനാമിക s on October 30, 2023 11:36 AM

      വിമി അടുത്തുണ്ടായിരുന്നേൽ കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ,അത്രയ്ക്ക് ഭംഗിയുണ്ട് ഓരോ വരിയ്ക്കും. ജീവനുള്ള കഥ 🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.