Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അടച്ചിട്ട ജനാലകൾ
കഥ ജീവിതം വിവാഹം സ്ത്രീ

അടച്ചിട്ട ജനാലകൾ

By Jalaja NarayananFebruary 16, 2025Updated:April 1, 202510 Comments3 Mins Read445 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ “

പിന്നെ പതുക്കെ എന്റെ അടുത്തേക്ക് നടന്നുവന്നുമന്ത്രിക്കുന്നതു പോലെ എന്നോട് പറഞ്ഞു. “ഇല്ല ഹരിയേട്ടാ, വല്യമ്മയെ ഒരു ശരണാലയത്തിലും അയക്കാൻ ഞാൻ സമ്മതിക്കില്ല. ഇവിടെ കൊണ്ടു വന്നു എന്റെ കൂടെ താമസിപ്പിക്കും. എന്റെ മുഖത്തെ അമ്പരപ്പ് കണക്കിലെടുക്കാതെ അവൾ എന്റെ തൊട്ടടുത്തു ഇരുന്നുകൊണ്ട് എന്നോട് ചോദിച്ചു. 

“പലപ്പോഴും ഹരിയേട്ടൻ എന്നോട് ചോദിച്ചിട്ടില്ലേ, സത്യത്തിൽ ഇത്ര സ്നേഹിക്കാൻ മാത്രം ആരാണ് ഈ വല്യമ്മ എന്ന്. അവർ എന്റെ അച്ഛന്റെ ഭാര്യ ആയിരുന്നു. അതൊരു കഥയാണ് അമ്മ എനിക്കു പറഞ്ഞു തന്നിട്ടുള്ള കഥ. “

അവൾ ആ കഥ എന്നോട് പറഞ്ഞു തുടങ്ങി. 

 “എന്റെ അച്ഛൻ വല്യമ്മയെ വിവാഹം കഴിക്കുമ്പോൾ അവർക്കു പതിനഞ്ചു വയസ്സായിരുന്നു പ്രായം. അച്ഛന്റെ വീട്ടിൽ എല്ലാവർക്കും ഒരു പാടു ഇഷ്ടമായിരുന്നു വല്യമ്മയെ. അങ്ങിനെ വർഷങ്ങൾ ഒരു പാടു കഴിഞ്ഞു. അവർക്കു കുട്ടികൾ ഉണ്ടായില്ല. അന്നത്തെ കാലമല്ലേ, അച്ഛനെ കൊണ്ടു ഒരു കല്യാണം കൂടി കഴിപ്പിക്കാൻ ബന്ധുക്കൾ അച്ഛമ്മയെ നിർബന്ധിക്കാൻ തുടങ്ങി. അങ്ങിനെ വല്യമ്മയോട് സമ്മതം ചോദിച്ചുവത്രെ. കുടുംബത്തിന് ഒരു അവകാശി വേണം എന്നേ ഉള്ളു. വല്യമ്മക്ക് ഒരു കുറവും ഉണ്ടാവില്ല. ഇപ്പോൾ ഉള്ള സ്ഥാനം തന്നെ എപ്പോഴും ഉണ്ടാവും എന്നൊക്കെ കുറെ വാഗ്ദാനങ്ങളും.  

വല്യമ്മ പാവം. സങ്കടത്തോടെ സമ്മതിച്ചു. അച്ഛമ്മയുടെ സഹോദരന്റെ മോളായ അമ്മയെ അങ്ങനെയാണ് അച്ഛൻ വിവാഹം ചെയ്തത്. ഒന്നര വർഷത്തിനുള്ളിൽ ഞാൻ ജനിച്ചു. 

പിന്നെ ആ വീട്ടിൽ വലിയമ്മക്കുള്ള സ്ഥാനം കുറഞ്ഞു വരാൻ തുടങ്ങി. 

എന്നെ ഒന്നു ഓമനിക്കാൻ കൂടി അനുവാദമില്ലാതെയായി. അമ്മക്ക് വല്യമ്മയോട് സ്നേഹമായിരുന്നുവെങ്കിലും അതൊന്നും അവിടെ വില പോയില്ല. 

വല്യമ്മ ആ വീട്ടിൽ ഒരു അധികപറ്റായി ജീവിതം തള്ളിനിക്കി. 

ഒരു തെറ്റും ചെയ്യാത്ത വല്യമ്മയെ അച്ഛന് എങ്ങനെ വെറുക്കാൻ കഴിഞ്ഞു എന്നു ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. അപ്പോഴേക്കും അച്ഛൻ പുതിയ വീട് വച്ചിരുന്നു. എല്ലാവരും പുതിയ വീട്ടിലേക്കു മാറുമ്പോൾ അത്രയും കാലം താമസിച്ച ആ പഴയ വിട് അവർ വല്യമ്മയുടെ പേരിൽ ആക്കികൊടുക്കാൻ ഉള്ള സന്മനസ്സ് കാണിച്ചു. ഒരു പക്ഷേ അവരെ കൂടെ കൊണ്ടു പോവാതിരിക്കാൻ ഉള്ള അടവായിരിക്കും അത്. അങ്ങനെ അവർ ആ വിട്ടിൽ ഒറ്റക്കായി. 

അമ്മ ഇടക്ക് എന്നെയും കൂട്ടി ആരും കാണാതെ വല്യമ്മയുടെ അടുത്തു പോകുമായിരുന്നു. പക്ഷേ ഒരു നാൾ അതും പിടിക്കപ്പെട്ടു. അമ്മക്ക് പിന്നെ ഒറ്റക്കു പുറത്തു ഇറങ്ങാൻ സമ്മതം ഇല്ലാതെയായി.   

പിന്നെ ഞാൻ വല്യമ്മയെ കാണുന്നത് നമ്മുടെ കല്യാണത്തിന് രണ്ടു ദിവസം മുൻപാണ്. അപ്പോഴേക്കും അച്ഛമ്മ ഇല്ലായിരുന്നല്ലോ. ഞാനും അമ്മയും പോയി അനുഗ്രഹം വാങ്ങാൻ. കുറെ നേരം എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. പിന്നെ കട്ടിലിന്റെ അടിയിലുള്ള ആ പെട്ടി തുറന്നു ഒരു വെള്ളക്കല്ലുള്ള മൂക്കുത്തിയും ഒരു പതക്കവും എനിക്കു തന്നു. എന്നിട്ടു പറഞ്ഞു.

‘ഇതു വല്യമ്മയുടെ കൈയിൽ നിന്നു വാങ്ങുന്നതിനു ഒരു കുറച്ചിലും വിചാരിക്കാൻ ഇല്ല. മോളുടെ അച്ഛൻ തന്നെയാണ് എനിക്കു ഇത് കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ വാങ്ങി തന്നത്. അപ്പോൾ ഒരു തമാശ പോലെ പറയുകയും ചെയ്തു. നമുക്ക് ഒരു മോളുണ്ടാവുമ്പോൾ അവൾക്കു നീ ഇത് കൊടുക്കണം എന്ന്. ഞാൻ ഇപ്പോൾ ആ വാക്കു പാലിക്കുകയാണ്.’

ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഒപ്പം ഞങ്ങളുടേതും. 

 പിന്നെ ഞാൻ വല്യമ്മയെ കാണുമ്പോൾ ഹരിയേട്ടനും ഒപ്പം ഉണ്ടായിരുന്നല്ലോ. അച്ഛൻ മരിച്ച സമയത്ത്. ഓർമ്മയില്ലേ അച്ഛന്റെ കാലുകൾ തൊട്ടുതൊഴുത് ഒന്നും മിണ്ടാതെ ഇറങ്ങിപോയത്. 

 പിന്നെ വാതത്തിന്റെ അസുഖമൊക്കെ ആയപ്പോൾ ആണ്  സഹായത്തിന് ഒരാൾ വേണം എന്നായത്. അങ്ങിനെ ആണു വല്യമ്മയുടെ ഒരു അകന്ന ബന്ധുവായ വസുമതിച്ചേച്ചിയും ഭർത്താവും കൂടെ വന്നത്. പിന്നെ എപ്പോഴാണ് വീട് അവരുടെ പേരിൽ ആക്കികൊടുക്കാൻ ഉള്ള ബുദ്ധിമോശം വല്യമ്മക്ക് തോന്നിയത്?  ഈശ്വരാ, അതല്ലേ ഇപ്പോൾ അയാൾ വീട് വിൽക്കണം എന്നു പറയുന്നത്. മോളുടെ കല്യാണത്തിന് പൈസ തികയാതെ വന്നതുകൊണ്ടാണത്രെ അയാൾക്ക്‌ വിൽക്കാനുള്ള തീരുമാനം എടുക്കേണ്ടിവന്നത്. വാടക വീട്ടിലേക്ക് വല്യമ്മയെ കൂട്ടാൻ അവരു തയ്യാറാണ്. പക്ഷേ വല്യമ്മക്ക് താല്പര്യം ഇല്ല. ഇനി ‘കിടന്നുമരിക്കാൻ ഒരു സ്ഥലം. അതു എവിടെ ആയാലും എന്താ’ എന്നാ വല്യമ്മ ചോദിക്കുന്നത്.”

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. 

 പിറ്റേദിവസം ഞങ്ങൾ അവളുടെ വല്യമ്മയെ കാണാൻ പോയി. ഞാനും അവളും അവളുടെ അമ്മയും. വിൽക്കാൻ പോവുന്ന ആ വീട് ഞങ്ങൾ വാങ്ങി. വല്ല്യമ്മയുടെ സ്വന്തം പേരിൽ ത്തന്നെ. ഞങ്ങൾ തിരിച്ചു പോരാൻ ഇറങ്ങുമ്പോൾ അവളുടെ അമ്മ അവളോട്‌ പറഞ്ഞു. 

“മോളെ എനിക്കു ഇനിയുള്ള കാലം ഇവിടെ ചേച്ചിയോടൊത്തു കഴിയാനാണ്എന്റെ ആഗ്രഹം. ഒരുമിച്ചു കഴിയണ്ടവരല്ലേ ഞങ്ങൾ.”

അവൾ ഒന്നും പറഞ്ഞില്ല. ഇരു കൈകളാൽ ആ രണ്ടു അമ്മമാരെയും ചേർത്തു പിടിച്ചു ആ കവിളുകളിൽ ചുണ്ടുകൾ ചേർത്തു. പിന്നെ ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങി പതുക്കെ നടന്നു. 

 ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ പരസ്പരം തണലായ ആ സ്നേഹ കിളികൾ അവളെ അരുമയോടെ നോക്കി നിൽക്കുകയായിരുന്നു. 

 #എന്റെരചന #അടച്ചിട്ടജനാലകൾ

 

Post Views: 326
7
Jalaja Narayanan

10 Comments

  1. Suma Jayamohan on February 19, 2025 9:49 PM

    നല്ല കഥ❤️👌🌹

    Reply
    • Shreeja R on March 3, 2025 5:18 PM

      Nice 👍

      Reply
    • Jalaja narayanan on April 3, 2025 2:16 AM

      സ്നേഹം സുമ ❤️❤️

      Reply
  2. Shreeja R on February 19, 2025 6:18 AM

    👌👌

    Reply
  3. Rema on February 18, 2025 4:29 PM

    മനോഹരം👌

    Reply
  4. Sunandha Mahesh on February 18, 2025 3:56 PM

    Nice 👌

    Reply
  5. Seji on February 18, 2025 2:54 PM

    നല്ല കഥ,💕💞

    Reply
    • Joyce on February 20, 2025 6:47 PM

      ശുഭാന്ത്യം. മനസ്സിന് ലാഘവത്വം വരുത്തുന്ന നല്ല മനസ്സുള്ളവരുടെ കഥ.
      👌❤

      Reply
  6. Suhana jumbu on February 18, 2025 12:03 PM

    👍👌

    Reply
  7. greeshma on February 17, 2025 12:21 PM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.