Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (4)
ഓർമ്മകൾ തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (4)

By Anju RanjimaDecember 3, 2023Updated:December 3, 2023No Comments5 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

“എനിക്കൊരുമ്മ തരുമോ?”

അവന്റെ അരികിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു.

ചെറു പുഞ്ചിരിയോടെ അവൻ മെല്ലെ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി കിടന്നു.എന്നിട്ട് മൃദുവായ കവിളിൽ ഉമ്മ വച്ചു.

“അവിടെയല്ല..”

അവൾ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു.

കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ അവൻ ആ ചുണ്ടിലേക്ക് തന്റെ ചുണ്ടമർത്തി ഉമ്മ വച്ചു.
പിന്നെ മെല്ലെ അധര ഇതളുകളെ വായിലേക്കാക്കി നുകർന്ന് തുടങ്ങി.
അവനൊപ്പം അവൾക്കും ചൂട് പിടിച്ചു.
തലമുടിയിഴകളിലൂടെ അവൾ വിരലുകളോടിച്ചു.
അവന്റെ സ്പർശനത്തിൽ തളരിതയായി സുഖത്തോടെ കിടന്നപ്പോഴാണ് ചുംബനത്തിന്റെ മുറുക്കം കൂടുന്നതും തന്റെ ചുണ്ടുകൾ പൊട്ടി ചുവന്ന് രക്തം കിനിയുന്നതും അവളറിഞ്ഞത്.

അവൾക്ക് ശ്വാസം മുട്ടി.
മരിക്കാൻ പോകുമ്പോഴുള്ള വെപ്രാളത്തോടെ അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.
അവൻ അനങ്ങിയില്ല.
ആവേശത്തോടെ രക്തം ചൊരിയുന്ന ചുണ്ടുകളെ വീണ്ടും വീണ്ടും ഉറുഞ്ചി കുടിക്കുകയാണ്.

അവൾ നിലവിളിക്കാൻ ശ്രമിച്ചു.ശബ്ദം പുറത്തേക്ക് വരുന്നില്ല.

പെട്ടെന്ന് അവൻ അവളെ വാരിയെടുത്ത് ദേഹത്തോട് ചേർത്ത് ഒന്ന് ആഞ്ഞ് പുൽകിയ ശേഷം കുന്നിന്മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു.

“ന്റെ ദൈവമേ..”

മേരി നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു.

കിടക്കയിൽ ഇരുന്ന് കൊണ്ട് അവൾ കിതച്ചു.
താൻ കണ്ടത് ഒരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിയാൻ അവൾ അല്പം സമയമെടുത്തു.

ബെഡിൽ ഇരുന്ന് കൊണ്ട് അവൾ ലൈറ്റിന്റെ സ്വിച്ച് ഇട്ടു.
മുറിക്കുള്ളിൽ പ്രകാശം പരന്നു.
ചുറ്റിനും നോക്കിയപ്പോൾ അവൾക്ക് ആശ്വാസമായി.
സാം പതിവ് പോലെ റോസിയുടെ റൂമിൽ കാണുമെന്ന് അവൾക്ക് മനസ്സിലായി.

മേശപ്പുറത്ത് ഇരുന്ന ജാറിൽ നിന്ന് വെള്ളം എടുത്ത് കുടിച്ച ശേഷം അവൾ വീണ്ടും കിടക്കയിൽ വന്നിരുന്നു.

എന്താണ് ആ സ്വപ്നത്തിന്റെ അർത്ഥം?
ആ പെൺകുട്ടിക്ക് തന്റെ രൂപം ആയിരുന്നില്ല.

ഡയാന ചേച്ചിയുടെയോ റോസിയുടെയോ ഒക്കെ ഒരു മുഖച്ഛായ പോലെ..

ചേച്ചി ഇപ്പോൾ എവിടെ ആയിരിക്കും?

ഫോൺ ഉപയോഗിക്കാത്ത ചേച്ചിയെ എവിടെ ചെന്ന് അന്വേഷിക്കാനാണ്?

കർത്താവേ എവിടെ ആയിരുന്നാലും എന്റെ ചേച്ചിക്ക് കൂട്ടായി ഇരുന്ന് അവരെ സംരക്ഷിക്കണമേ.

സ്വന്തം കൂടെപ്പിറപ്പ് ആയിരുന്നിട്ട് കൂടി അവരെ കുറിച്ച് അന്വേഷിക്കാനോ അവരെവിടെ പോയെന്ന് ആശങ്കപ്പെടാനോ മെനക്കെടാത്ത സാമിനെ കുറിച്ച് ഓർത്തപ്പോൾ അവൾക്ക് അരിശം തോന്നി.

“നന്മ സ്വരൂപിയും കരുണാനിധിയുമായ ദൈവമേ ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്‍പ്പിക്കുന്നു. നസ്രത്തിലെ തിരുകുടുംബത്തെ അങ്ങ് അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ”

മേരിയുടെ പ്രാർത്ഥനശബ്‌ദത്തിൽ ആ വീടിനെ ചൂഴ്ന്ന് നിന്ന ഇരുട്ടിന്റെ മറകൾ അലിയിച്ച് വെളിച്ചത്തിന്റെ നേരിയ അലകൾ വിടർത്തി.

സുഖമായി ഉറങ്ങുന്ന മനുഷ്യർക്കിടയിൽ ഹൃദയഭാരത്തോടെ ആ സ്ത്രീ തന്റെ കൂടെപ്പിറപ്പ് അല്ലാത്ത മറ്റൊരു സ്ത്രീക്ക് വേണ്ടി ആത്മാർത്ഥമായി കേണപേക്ഷിച്ചു കൊണ്ടിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁

“അമ്മേ..എന്താ ഒന്നും പറയാത്തത്?”

ഇവാൻ ഡയാനയെ കുലുക്കി വിളിച്ചു.
വിക്ടറിന്റെ വീട്ടിൽ ആ സിറ്റൗട്ടിൽ തളർന്ന് ഇരിക്കുകയായിരുന്നു ഡയാന.

അന്ന, വിക്ടറിന്റെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ പരിഭ്രാന്തിയോടെ വെള്ളം കൊണ്ട് വന്നു.
ഇവാൻ പണിപ്പെട്ട് ആ ഗ്ലാസ്സ് ഡയാനയുടെ ചുണ്ടിലേക്ക് ചേർത്ത് വച്ചു.

അവർ പതിയെ ആ വെള്ളം മൊത്തി കുടിച്ചു.
എന്നിട്ട് അന്നയുടെ മുഖത്തേക്ക് നോക്കി.

“എങ്ങനെ? ഞാനിത് വിശ്വസിക്കണം എന്നാണോ?”

അന്ന സങ്കടത്തോടെ മെല്ലെ തലയാട്ടി.

“ഇത്രയും നാൾ ഞാനപ്പോൾ മറ്റൊരുത്തിയുടെ ഭർത്താവിന് വേണ്ടിയാണ് കാത്തിരുന്നത് എന്നാണോ?
ഒരുവളുടെ ദേഹവും മനസും കീഴടക്കിയ ഒരുവന് വേണ്ടിയാണോ ഞാൻ ഇത് വരെ പരപുരുഷ സാമീപ്യം പോലും എൽക്കാതെ ഒരു അനാഥയെ പോലെ ജീവിച്ചത്?”

ഡയാന കണ്ണു നിറച്ചു.എങ്കിലും ഒഴുകി വരാൻ കൂട്ടാക്കാതെ അവളുടെ മിഴിനീർ തുള്ളികളും അവളെ പോലെ ശാഠ്യം പിടിച്ചു.

അന്ന അവരുടെ കൈകൾ സ്വന്തം കയ്യിലേക്ക് എടുത്തു വച്ചു.

“അദ്ദേഹത്തെ ശപിക്കരുത് ചേച്ചി. ഒരിക്കലും ചേച്ചിയെ വഞ്ചിക്കാനോ വേണ്ടെന്ന് വയ്ക്കാനോ ആ മനുഷ്യന് കഴിയുമായിരുന്നില്ല. സാഹചര്യം കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ച് പോയതാണ്. കടമകളും കർത്തവ്യങ്ങളും ദരിദ്രരുടെ മുന്നിൽ പേക്കോലം കെട്ടി തകർത്താടുമ്പോൾ സ്നേഹബന്ധങ്ങളും പ്രണയവുമൊക്കെ ജീവിതത്തിന്റെ അങ്ങേ അറ്റത്ത് നിന്ന് നമ്മളെ നോക്കി പല്ലിളിക്കും.

എന്റെ വിക്ടറച്ചയാൻ ജീവിതത്തിൽ ഒരാളെയെ പ്രണയിച്ചിട്ടുള്ളൂ. അത് ഈ ഡയാന ചേച്ചിയെ ആണ്. ഇത് പറഞ്ഞില്ലെങ്കിൽ ദൈവം പോലും എന്നോട് പൊറുക്കൂലാ.”

ഡയാന നിന്ദയോടെ പുഞ്ചിരിച്ചു.

“പ്രണയം.. സ്നേഹിച്ച പെണ്ണിനെ കൂടെ കൂട്ടാൻ കഴിവില്ലെങ്കിൽ പിന്നെ ഒരിക്കലും അവൾക്ക് പ്രതീക്ഷകൾ നൽകരുതാരുന്നു.

തിരിച്ചു വരും എന്ന ഒറ്റ വാക്കിന്മേൽ അവൾ തന്റെ ജന്മം പോലും പണയം വയ്ക്കും എന്നറിയാവുന്ന ആ മനുഷ്യൻ ഒരിക്കലെങ്കിലും അറിയിക്കണമായിരുന്നു..
ഇനി നീ കാത്തിരിക്കേണ്ട. എനിക്കിവിടെ ഒരു കുടുംബമുണ്ട്.. എനിക്ക് ചേർത്ത് പിടിക്കാൻ ഒട്ടേറെ മനസ്സുകൾ ഉണ്ടിവിടെ എന്ന്..”

ഡയാനയ്ക്ക് സങ്കടം കൊണ്ട് വാക്കുകൾ ഇടറി. ഇവാൻ അവരെ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു.

“വാ മോനെ, നമുക്ക് പോകാം. ഇനി ഇവിടെയാരെ കാണാനാണ്?

ഡയാനയെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ അന്ന അവരുടെ ഷോളിന്റെ തുമ്പിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

” ചേച്ചി ഇവിടെ വരെ വന്നിട്ട് ഒരു നേരത്തെ ആഹാരം പോലും കഴിക്കാതെ പോവയാണോ? അച്ചായനോടുള്ള ദേഷ്യം എന്നോട് കാണിക്കല്ലേ ചേച്ചി.
പറഞ്ഞു കേട്ട നാൾ മുതൽ ഞാനൊന്ന് കാണാൻ ആഗ്രഹിച്ചതാ. ഇവിടെ വരെ വന്നിട്ട് എന്റെ കയ്യേന്ന് എന്നതെങ്കിലും വാങ്ങി കഴിക്കാതെ പോയാ എനിക്ക് സങ്കടമാകും.”

ഡയാനയുടെ ദൗർബല്യവും അതാണല്ലോ?
വിഷമിച്ച് ഒരാൾ ഒരു കാര്യം ആവശ്യപെട്ടാൽ തള്ളി കളയാൻ അവർക്ക് ആവില്ലല്ലോ.

സ്വന്തം പ്രണയജീവിതം പങ്ക് വയ്ക്കപ്പെടുന്ന ഒരുവൾ ആണ് തന്റെ മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്നത് എന്നറിഞ്ഞിട്ടും കൈ തട്ടി മാറ്റി തിരിഞ്ഞു പോകാൻ അവർക്ക് ആയില്ല.

ഇവാനെ നോക്കിയപ്പോൾ അവൻ മെല്ലെ കണ്ണുകൾ അടച്ച് കാണിച്ചു.

ഊണ് മേശയിൽ വിഭവങ്ങൾ നിരന്നപ്പോൾ ആണ് ഡയാന ശരിക്കും അത്ഭുതപെട്ടത്.

എല്ലാം അവർക്ക് ഏറെ ഇഷ്ടപെട്ട വിഭവങ്ങൾ.

ചോറിനൊപ്പം വെണ്ടയ്ക്കയിട്ട് മോര് കാച്ചിയത്, കൂർക്ക തോരൻ, പച്ചമാങ്ങ ഇട്ട് വറ്റിച്ച മീൻകറി.

കണ്ണുകൾ നിറഞ്ഞ് ഒഴുകാതെ ഇരിക്കാൻ പണിപ്പെട്ട് അവർ ആ ഭക്ഷണം മനസ്സ് നിറയെ കഴിച്ചു.
അന്ന മെല്ലെ പറഞ്ഞു.

” അച്ചായന്റെ ഇഷ്ടമുള്ള കറികൾ ആണ്. ഇവിടെ എന്നും ഇതാണ്. ഒരു നാൾ പോലും തെറ്റാതെ ഇതേ ഭക്ഷണമാണ് ഞങ്ങൾ കഴിക്കുന്നത്.”

അവർ ഒന്നും മിണ്ടിയില്ല.

ഇവാൻ ചോദിച്ചു.

“വന്നിട്ട് ഈ വിക്റ്റർ എന്ന് പറയുന്ന മഹാനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ. പുള്ളി എവിടെ?

അന്ന ഡയാനയെ നോക്കി പറഞ്ഞു.

“അച്ചായനും മോനും കൂടി കുരിശിങ്കൽ പള്ളിയേല് ധ്യാനം കൂടാൻ പോയേക്കുവാ. ഒരു മാസത്തെ ധ്യാനമാ. ഇന്നലെ വൈകുന്നേരം പോയതേ ഉള്ളൂ.”

ഡയാന ഭാവവിത്യാസം ഒന്നുമില്ലാതെ ആഹാരം കഴിച്ചു കൊണ്ടിരുന്നു.

“മോന്റെ പേരെന്താ?”ഇവാൻ അന്നയ്ക്ക് നേരെ നോക്കി.

” ഹൈസാൻ”

ഡയാന മുഖമുയർത്തി അന്നയെ ഒന്ന് നോക്കി. പിന്നെയും പാത്രത്തിലേക്ക് കണ്ണ് തിരിച്ചു.

വൈകിട്ടത്തെ ചായ കൂടി കുടിച്ചിട്ട് പോകാമെന്ന് അന്ന നിർബന്ധിച്ചെങ്കിലും കഴിച്ച ആഹാരത്തിന് നന്ദി പറഞ്ഞ് അവരിരുവരും പുറത്തേക്കിറങ്ങി.

അവർ മതിൽക്കെട്ടും കടന്ന് മറയുന്നത് വരെ അന്ന അവരെ നോക്കി നിന്നു.

ശേഷം ഒരു ദീർഘനിശ്വാസത്തോടെ അകത്തേക്ക് നടന്നു.

തിരിച്ചു പോകുന്ന വഴിയിലൊന്നും തന്നെ ഡയാനയും ഇവാനും മിണ്ടിയില്ല.
അങ്ങോട്ട് പോകുമ്പോഴുള്ള ഉത്സാഹം അവരുടെ കാലടികളിൽ പോലും ഇല്ലായിരുന്നു.

പക്ഷേ..

ട്രെയിനിൽ കയറി ഇരുന്നതും ഇവാന്റെ തോളിലേക്ക് ചാഞ്ഞ് കൊണ്ട് ഡയാന പൊട്ടിക്കരഞ്ഞു.

ആളൊഴിഞ്ഞ കംപാർട്മെന്റ് ആയിരുന്നത് കൊണ്ട് ആരെയും കാണുന്നുണ്ടായിരുന്നില്ല.

ഇവാൻ ഒന്നും മിണ്ടാതെ അവരുടെ ദേഹത്ത് തട്ടിക്കൊണ്ടിരുന്നു.

പതിനാറ് വയസ്സിൽ തുടങ്ങിയ നോവ് അങ്ങനെയെങ്കിലും പെയ്തൊഴിഞ്ഞു തീരട്ടെ എന്നവൻ കരുതി.

തേങ്ങലിന്റെ അകമ്പടിയോടെ ഡയാന എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അസ്പഷ്ടമെങ്കിലും ചിലതൊക്കെ അവൻ കേട്ടു.

“ഹൈസാൻ.. അത് നമ്മുടെ കുഞ്ഞിന് ഇടാൻ വച്ചിരുന്ന പേരായിരുന്നല്ലോ വിക്ടർ.
പിരിഞ്ഞു ജീവിക്കുമ്പോഴും മറന്ന് പോയില്ലല്ലോ നീ എന്നെയും നമ്മുടെ സ്വപ്നങ്ങളെയും.”

പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഡയാന മയക്കത്തിലേക്ക് വഴുതി വീണു.

അമ്മയുടെ ശിരസ്സിൽ തലോടി മകൻ ഉറക്കുന്നത് പോലെ ഇവാൻ അവരെ തലോടി കൊണ്ടിരുന്നു.

പ്രണയം കൊണ്ട് ചതിക്കപ്പെട്ട ഒരു സ്ത്രീയും പുരുഷനും.

അവരെയും വഹിച്ച് കൊണ്ട് ആ ട്രെയിൻ നഗരത്തിലേക്ക് തിരിച്ചു.

ഓർമകളുടെ ചൂളം വിളിക്കൊപ്പം പാളങ്ങൾ താണ്ടി ആരൊക്കെയോ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര ചെയ്തുകൊണ്ടിരുന്നു.

പലവിധ ഭാവങ്ങളുടെ മനുഷ്യകൂമ്പാരവും പേറി ആ വണ്ടി ഗ്രാമം കടന്ന് പൊയ്ക്കൊണ്ടിരുന്നു.

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (5)

Post Views: 56
0
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.