Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വന്തമല്ലെന്നറിഞ്ഞിട്ടും..
ആരോഗ്യം കഥ കുട്ടികൾ ഗർഭം ജീവിതം പാരന്റിങ് പ്രചോദനം പ്രസവം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സ്വന്തമല്ലെന്നറിഞ്ഞിട്ടും..

By Rebecca IzhakAugust 18, 20231 Comment4 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

 

എന്റെ മകനേ,

അമ്മയ്ക്കറിയാം നിന്നെയങ്ങനെ വിളിക്കാൻ പാടില്ലെന്ന്. കൊതി കൊണ്ടാണ് ട്ടോ .. ‘ അമ്മ’ എന്ന് എന്നെ തന്നെ അഭിസംബോധന ചെയ്തതിലും മോനെന്നോട് പൊറുക്കണം. ഒരിക്കലും ഞാൻ നിന്റെ അമ്മയല്ല പക്ഷേ എന്നെങ്കിലും എന്റെ വയറ്റിലാണ് നീ വളർന്നതെന്ന് മനസിലാക്കുമ്പാൾ, നീയെന്നെ അന്വേഷിക്കുമ്പോൾ ആ നിനക്കായുള്ള അമ്മയുടെ വാക്കുകളാണിത്.

ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഉദരത്തിൽ കിടന്ന കുഞ്ഞേ…നിന്നെയെനിക്ക് ഒമ്പതു മാസവും ഒമ്പതു ദിവസവും വയറ്റിൽ ചുമക്കേണ്ടി വന്നത് നിന്റെ കുറ്റമല്ല, എന്റെയും അല്ല. അത് വിധിയാണെന്ന് വിശ്വസിക്കുന്നവളാണ് നിന്റെയീ നീയറിയാത്ത അമ്മ. അമ്മയുടെ മുൻപോട്ടുള്ള ജീവിതത്തിൽ അത്യാവശ്യമായ ചിലത് ചെയ്യുവാൻ എനിക്ക് നിന്നെ ഉദരത്തിൽ വഹിക്കേണ്ടി വന്നു. രോഗിയായ അമ്മയ്ക്കും അനുജത്തിയുടെ ശുശ്രൂഷയ്ക്കും വേണ്ടി എനിക്ക് എന്നെ തന്നെ പണയം വെക്കേണ്ടി വന്നു. നിനക്കു വേണ്ടിയല്ല, എനിക്കു വേണ്ടി!

ഡിഗ്രിക്ക് പഠിക്കുന്ന ഇരുപതുകാരിയുടെ മുൽപിൽ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. ശരീരം വിൽക്കാൻ എനിക്ക് മനസില്ലായിരുന്നു. നിന്നെ എന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുവാൻ ഒപ്പു വെക്കുമ്പോൾ, ശരിയാണ് എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. പക്ഷേ നിന്റെ മാതാപിതാക്കൾ എന്റെ ഗർഭപാത്രത്തിനിട്ട വിലയ്ക്ക് ഞാൻ കൈ പിടിച്ചു നടത്തേണ്ട എന്റെ കുഞ്ഞനുജത്തിയും അമ്മയും മാത്രമായിരുന്നു എന്റെ മനസിൽ. നിന്നെ പുറത്തിറക്കിയതിന് ശേഷം പഠിക്കണമെന്നും ജോലി സമ്പാദിക്കണമെന്നും വീട് പുലർത്തണമെന്നുമെല്ലാം ഞാൻ ആഗ്രഹിച്ചിരുന്നു, എല്ലാം നടക്കുകയും ചെയ്തു. ഒമ്പതു മാസം നീ കിടന്ന വയറിന്റെ ഉടമ ഇന്ന് എല്ലാം നേടിയിട്ട് വർഷങ്ങൾ പിന്നിട്ടു. പക്ഷേ എന്റെ കുഞ്ഞേ നീയെന്ന സങ്കടക്കനൽ അമ്മയെ കെടാത്ത തീയിൽ നിർത്തിയിരിക്കുന്നു. ദിവസവും എന്റെ ഹൃദയത്തിൽ നിന്നും വെന്ത മണം എന്നെ ശ്വാസം മുട്ടിക്കുകയാണ്. നിന്നെ ഓർക്കാത്തതായ ഒരു ദിവസം പോലുമെനിക്കില്ല. എന്റെ ഗർഭപാത്രത്തിൽ ആദ്യമായി കിടന്ന പൊന്നോമനയാണ് നീ. നീയെവിടെയാണ്? നീയെന്താണ്? എങ്ങനെയാണ്? അതറിയാനും നിന്നെ കാണാനുമുള്ള വെമ്പൽ അധികരിക്കുകയാണ് എന്റെ മനസ്സിൽ.

എന്റെ ഉദരത്തിൽ നീ വളരുമ്പോൾ എന്തെന്നില്ലാത്ത ഒരു വാൽസല്യം എനിക്ക് നിന്നോട് തോന്നിയിരുന്നു. ഇന്ന് നീ, ഞാൻ നിന്നെ വയറ്റിൽ സ്വീകരിച്ച വയസ്സിലെത്തി നിൽക്കുന്നു. എന്റെ ഗതി നിനക്കൊരിക്കലും വരില്ലെന്നറിയാം. നീയൊരു പുരുഷനായതു കൊണ്ട് ഞാൻ അല്പമധികം സന്തോഷിച്ചു. വേറൊന്നുമല്ല, ഒരു സ്ത്രീയായിരുന്ന ഞാൻ അനുഭവിച്ച കഷ്ടപ്പാട് എനിക്കറിയാം. അത് നീയും അനുഭവിക്കരുതെന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. നിന്റെ ശരിക്കുള്ള മാതാപിതാക്കൾ ഇങ്ങനെയൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നത് സത്യം. അവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ മതിയായിരുന്നു. എന്റെ അന്നത്തെ പ്രായവും പരിതസ്ഥിതിയും അങ്ങനെ ആഗ്രഹിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. ആണായാലും പെണ്ണായാലും എന്താണ് വ്യത്യാസം എന്ന് കുറേക്കാലം കഴിഞ്ഞാണ് ഞാൻ മനസിലാക്കിയത്.

നീയെന്റെ ഉള്ളിലായിരുന്നപ്പോൾ ഞാൻ കഴിച്ച മാമ്പഴത്തിന്റെ മധുരം, സാമ്പാറിന്റെ രുചി, തോരന്റെ എരി ഇതൊന്നും ഇന്നേ വരെ നുകരുവാൻ എനിക്ക് സാധിച്ചിട്ടില്ല. നിനക്കു വേണ്ടി ഞാനെന്റെ മനസിനെ സന്തോഷിപ്പിച്ചപോൽ ഇന്നെനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. സ്വന്തമല്ലെന്നറിഞ്ഞിട്ടും ഞാൻ നിന്നെ എന്റേതെന്ന പോലെ സ്നേഹിച്ചു. തെറ്റാണെന്ന് അറിഞ്ഞിട്ടും സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല കുട്ടി നിന്നെ. നീയെന്റെ ചോരയല്ലോ .. അതേ, എത്രയൊക്കെ നീയെന്റെ അംശമെല്ലന്ന് പറഞ്ഞാലും ആരൊക്ക പറഞ്ഞാലും സത്യം ഇതാണ്. നീ കഴിച്ച ഭക്ഷണം എന്റെ രക്തത്തിലൂടെയായിരുന്നു. നീ വലിച്ചെടുത്ത ശ്വാസം ഞാൻ നിശ്വസിച്ചതായിരുന്നു. നിന്നിലെ ഓരോ അണുവിലും ഞാനുണ്ട്. എന്റെ ചിന്തകളും വികാരവിചാരങ്ങളും നിന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നീയെന്റെ അംശം തന്നെ.

നീയെവിടെയാണെന്ന് അന്വേഷിക്കാനോ നിന്നെ ഓർക്കാനോ പാടില്ലെന്ന നിന്റെ മാതാപിതാക്കളുടെ കരാർ മറക്കാതെയല്ല ഞാൻ നിന്നെ കുറിച്ചുരുകുന്നത്. എന്നിൽ നിന്നും വേരൂന്നി വളർച്ചയെത്തിയ നിന്നെ ഞാനെങ്ങനെ മറക്കും? ഈ വർഷമത്രയും മറക്കുവാൻ വൃഥാ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. നിന്റെ ഓരോ വളർച്ചയും എന്റെ വയറിന്റെ വികാസവും കണ്ട് ഞാൻ എത്ര ആനന്ദിച്ചു. നിന്റെ കുഞ്ഞു കാലുകളും കൈകളും എന്റെ വയറ്റിൽ തട്ടി തെറിച്ചപ്പോൾ ഞാൻ തഴുകിയത് നീയറിഞ്ഞുവോ? നീയുരുണ്ടു മറിയുമ്പോൾ നിനക്കായ് തുടിച്ച ഈ ഹൃദയം നീ കണ്ടുവോ? പേരും ഊരുമറിയാത്ത ഈ അമ്മയുടെ വാൽസല്യം നീയന്ന് ആസ്വദിച്ചുവോ? ബാഹ്യവലയത്തിലൂടെ മാത്രം ഞാൻ നിന്നെ കണ്ടു, നീ ചിരിക്കുന്നതും ‘ അമ്മേ ‘ എന്നെന്നെ വിളിക്കുന്നതും ഞാൻ കേട്ടു.

നിനക്ക് നോവുമോ എന്ന് കരുതി മാത്രം ഞാൻ വളരെ ശ്രദ്ധിച്ച് വീട്ടുപണികൾ ചെയ്തു. അറിയാതെയെങ്കിലും എന്റെ മാത്രം ദുഃഖങ്ങൾ നിന്നിലേക്ക് വരാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. നിനക്കു വേണ്ടി, എന്റെ കാണാ കൺമണിക്ക് വേണ്ടി ഞാൻ ഭക്ഷിച്ചു. ഇഷ്ടമില്ലാത്ത പാല് ഞാൻ കുടിച്ചു. കണക്ക് പറയുകയോ പരാതി പറയുകയോ അല്ല കുഞ്ഞേ .. എല്ലാ അമ്മമാരും പ്രസവിച്ച് കഴിഞ്ഞ് കുട്ടിയെ താലോലിക്കാം എന്ന് വിചാരിക്കുമ്പോൾ ആ പ്രതീക്ഷയ്ക്ക് വക ഇല്ലാത്തവളായിരുന്നു പേരിനു മാത്രമുള്ള നിന്റെ അമ്മ !

 

നിനക്കു വേണ്ടി ഈ ഞാൻ മാറിൽ ചുരന്ന പാൽ വെറുതെയായി പോയില്ലേ. പാൽ നിറഞ്ഞ് വിങ്ങി വീർത്ത എന്റെ മുലകളെ അസഹ്യതയോടെ ഞാൻ നോക്കിയിരുന്നു. അമ്മിഞ്ഞ പാൽ വലിച്ച് കുടിക്കാൻ കുഞ്ഞില്ലാതെ വേദനയോടെ പിഴിഞ്ഞ് കളഞ്ഞിരുന്നു ഞാൻ. എന്റെ വയറ്റിൽ കിടന്ന നിന്നെ മുലയൂട്ടാൻ വരെ നിഷിദ്ധമുള്ളവളായിരുന്നു ഈ ഞാൻ. ഒരു നോക്ക് കാണുവാൻ, അതിനാഗ്രഹിക്കാൻ പോലും അവകാശമില്ലാത്തവളാണ് ഞാൻ. വയറ്റിൽ നിന്നും പുറത്തെടുത്ത ഉടനേ നീ നിന്റെ യഥാർത്ഥ മാതാപിതാക്കളുടെ അടുക്കലേക്ക് യാത്രയായി. ഒരു ചുംബനമെങ്കിലും നിന്റെ നെറ്റിയിലേക്കേകുവാനെനിക്ക് കഴിഞ്ഞില്ല. പക്ഷേ എന്റെ പ്രാർത്ഥന എന്നും നിന്നോടൊപ്പം ഉണ്ടാകും.

മകനേ നിനക്ക് വേണ്ടി കാത്തിരുന്ന നിന്റെ അമ്മയെയും അച്ഛനെയും നീ നന്നായി നോക്കണം. നിന്റെ വളർച്ചയിൽ സന്തോഷിക്കുന്ന അവരെ നീയൊരു നാളും കൈവിടരുത്. എവിടെയാണെങ്കിലും ചുറ്റും മനുഷ്യരാണെന്ന ബോധം വേണം. ഞാൻ നിന്നെ ഉപദേശിക്കുന്നില്ല. അതിന് നിന്റെ  മാതാപിതാക്കൾ അടുത്തുണ്ടല്ലോ..

കുറച്ച് കാര്യങ്ങൾ നീ ശ്രദ്ധിക്കുവാൻ വേണ്ടി മാത്രം പറയുന്നു. ഭൂമിയിലെ മനുഷ്യരെല്ലാം ഒരു പോലെയല്ല. ഓരോ കാര്യത്തിലും വ്യത്യസ്തരും പ്രത്യേകതയുള്ളവരുമാണ്. ആരും ചെറിയവരുമല്ല വലിയവരുമല്ല. നിനക്കറിയാമല്ലോ, എല്ലാവരും അവസാനം ആറടി മണ്ണിന് മാത്രം അവകാശികൾ ആകുന്നവരാണെന്ന്. ഒറ്റ നോട്ടത്തിൽ ആരേയും അളക്കരുത്. എടുത്തു ചാട്ടങ്ങളും വേണ്ട; എന്റെ രക്തത്തിലൂടെ ഈ സ്വഭാവം നിന്നലലിഞ്ഞ് ചേർന്നിട്ടുണ്ടോ എന്നെനിക്കറിയില്ല എങ്കിലും പറയുന്നു. സത്യം; അത് വിട്ട് ഒരു കളിക്കും നീ നിൽക്കരുത്. നീതിക്കും ന്യായത്തിനും വേണ്ടി മരിച്ചാലും നിന്നെ കുറിച്ച് നിന്റെ മാതാപിതാക്കളും ഞാനും അഭിമാനിക്കും.

എല്ലാവർക്കും വേണ്ടി ജീവിക്കുമ്പോഴും നിനക്ക് കൂടി വേണ്ടി ജീവിക്കുക. സ്വയം സ്നേഹിക്കുക, സന്തോഷിക്കുക. സങ്കടം വരുമ്പോൾ കരയുക, സന്തോഷിക്കുമ്പോൾ ഒരു പാട് ചിരിക്കുക. ഒന്നിലും പ്രതീക്ഷ വക്കാതിരിക്കുക, ഇന്നിൽ ജീവിച്ച് ജീവിതം ആസ്വദിക്കുക. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ ‘ജീവിതം ഇങ്ങനെയൊക്കെയാണ് ഭായ് എന്ന് ‘ കരുതുക. ലഹരിയും മറ്റും കാരണം ആരും നിന്റെ ജീവിതം അപഹരിക്കാതിരിക്കാൻ നീ ശ്രദ്ധിക്കണം.

 

എന്നെങ്കിലും നിനക്കെന്നെ കാണണമെന്നുണ്ടെങ്കിൽ ഇതാണെന്റെ അഡ്രസ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കാണാം ..

 

മുൻപോട്ടുള്ള നിന്റെ ജീവിതത്തിൽ സങ്കടങ്ങളെ ഒഴുക്കി കളയുന്ന സന്തോഷങ്ങളുണ്ടാകട്ടെ ! മംഗളം നേരുന്നു.

 

എന്ന്

നീ പത്തു മാസം വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമസ്ഥ.

 

ഒപ്പ്

അഡ്രസ്

 

കവർ ചിത്രം, കടപ്പാട്: ഗൂഗിൾ

 

 

Post Views: 19
2
Rebecca Izhak

Love to read and write.

1 Comment

  1. Silvy Michael on September 18, 2023 12:53 PM

    Surrogacy തുറന്നുവിടുന്ന കണ്ണീർച്ചാലുകൾ ഒരിക്കലും വറ്റുന്നില്ല അല്ലേ. നല്ലെഴുത്ത് 🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.