Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനാഥമാക്കപ്പെടുന്നവർ
കഥ ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

അനാഥമാക്കപ്പെടുന്നവർ

By Rosha JoshyAugust 21, 20232 Comments3 Mins Read178 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരേ സമയം തിക്കിയും തിരക്കിയും പാൽ വലിച്ചു കുടിച്ചിരുന്ന കുഞ്ഞുങ്ങളുടെ ശബ്ദമോ അനക്കമോ കേൾക്കാതായപ്പോഴാണ് പതിയെ കണ്ണ് തുറന്നു നോക്കിയത്. ഒരാളൊഴികെ ബാക്കിയെല്ലാവരും ഉറക്കം പിടിച്ചിരിക്കുന്നു. കുറച്ച് മുമ്പെ അങ്ങോട്ടും ഇങ്ങോട്ടും കടിച്ചും മാന്തിയും പരസ്പരം മേൽ കയറിയും അടികൂടിയിരുന്നവരാണ് ഒത്തുചേർന്ന് ചൂടും പറ്റി കിടക്കുന്നത്. തലയുയർത്തി നോക്കുന്നത് കണ്ടിട്ടാകണം ഉറങ്ങാതിരിക്കുന്ന വിരുതൻ അടുത്തേക്ക് വന്ന്‌ അവന്റെ മുഖം എന്റെ മുഖത്തോട് ചേർത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേക്കും അവനും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. അനക്കമുണ്ടാക്കാതെ പതിയെ എഴുന്നേറ്റ് ഓടയുടെ പുറത്തിറങ്ങി. റോഡ് പണിക്ക് വന്നവരാണെന്ന് തോന്നുന്നു, കൂട്ടിയിട്ട കുറച്ച് ഓടകൾക്കിടയിൽ ഏറ്റവും താഴെയുള്ള ഓടയിലാണ് പാലുകുടി മാറാത്ത കുഞ്ഞുങ്ങളെയും കൊണ്ടുള്ള കിടപ്പ്. ചുറ്റിലും ശത്രുക്കളാണ് പുറത്ത് കണ്ടാൽ കല്ലെറിയാനും ഓടിച്ചു വിടാനുമൊക്കെ തിരക്കാണ് എല്ലാവർക്കും. എന്നെങ്കിലുമൊരിക്കൽ ഈ അഭയകേന്ദ്രവും നഷ്പ്പെടുമെന്നറിയാം എങ്കിലും സുരക്ഷിതമായ മറ്റൊരിടം കണ്ടെത്തുന്നത് വരെ എങ്ങനെയെങ്കിലും കഴിഞ്ഞു കൂടണം.

നേരം പുലർന്നു തുടങ്ങി. ആളുകളൊക്കെ അവരുടേതായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പത്രം കൊണ്ടുവരുന്ന പയ്യന്റെ സൈക്കിളിന്റെ മണിയടി അകലെ നിന്നും കേൾക്കുന്നുണ്ട്. രാവിലെ ഓടാനിറങ്ങിയവർ തനിച്ചും കൂട്ടമായും കടന്നു പോകുന്നുണ്ട്. ചിലരുടെ നോട്ടം എന്നിലേക്കെത്തുന്നുണ്ട്. പുഴക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരിയോട് ചേർന്നു നടക്കുമ്പോഴും അകലെ എവിടെയോ ഉള്ള അമ്പലത്തിൽ നിന്നും പാട്ട് കാതിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. വിശന്നിട്ട് വയ്യ. കടകളും ഹോട്ടലുകളും തുറന്നു വരുന്നതേയുള്ളൂ. ഇപ്പോൾ അവിടെയെങ്ങാനും കണ്ടാൽ ആട്ടി പായിക്കുമെന്നത് ഉറപ്പാണ്. കുറച്ച് നേരം കൂടി കാത്തിരിക്കാം. വഴിയരികിൽ കണ്ട മാവിന്റെ ചുവട്ടിൽ തണൽ തേടുമ്പോഴും ഉള്ളിൽ മക്കളെ കുറിച്ചുള്ള ചിന്തയായിരുന്നു. അവരെണീറ്റിട്ടുണ്ടാകുമോ?

വഴക്ക് കൂടുന്നുണ്ടാകുമോ?
ഉണർന്നിട്ടുണ്ടെങ്കിൽ പാവങ്ങൾ വിശന്ന് എരിഞ്ഞ വയറുമായി എന്നെയും കാത്തിരിപ്പുണ്ടാകും. പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. വെയിൽ കനത്തു വരുന്നുണ്ട്. കാലടികളിൽ ചൂട് ഏറി വരുന്നു. നടന്ന് നടന്ന് ഒരു ചവറ് കൂനയുടെ അടുത്തെത്തിയപ്പോഴാണ് കുറെ കാക്കകൾ ചേർന്ന് ഒരു പ്ലാസ്റ്റിക് കവറിനായി പിടിവലി കൂടുന്നത് കണ്ടത്. അതിനുള്ളിൽ എന്തെങ്കിലും ഭക്ഷണസാധനമായിരിക്കാനേ സാധ്യതയുള്ളൂ. അല്ലാതെ അവരിങ്ങനെ പരസ്പരം കൊത്തിപറിക്കില്ല. അതിനിടയിൽ കവറിൽ നിന്നും എന്തൊക്കെയോ താഴേക്ക് വീഴുന്നുണ്ടായിരുന്നു. ചോറ് വറ്റുകളാണെന്ന് തോന്നുന്നു. ഇനിയും സംശയിച്ചു നിന്നാൽ ബാക്കിയുള്ളതും ആർക്കുമാർക്കും ഇല്ലാതെ പോകും. മുന്നിലെ കാലുകൾ മണ്ണിലൂന്നി ശരീരം പിന്നോട്ടാഞ്ഞു ഉച്ചത്തിൽ കുരച്ചു.
ബൗ….ബൗ….
കാക്കകൾ കുര കേട്ട ഭാഗത്തേക്ക് നോക്കിയതും ഞാൻ അങ്ങോട്ട്‌ ഓടി ചെന്നു. എന്റെ വരവ് കണ്ടിട്ട് അവർ പല വഴിക്ക് ചിതറിപ്പോയി. വേഗം ചെന്ന് ആർത്തിയോടെ കവറിലേക്ക് തലയിട്ടു നോക്കി. കൂട്ടാൻ ചാറ് പുരണ്ട ഒരുപിടി ചോറ് മാത്രമേ അതിൽ അവശേഷിക്കുന്നുള്ളൂ. എങ്ങനെ പോയാലും ഇത് മക്കൾക്ക് വിശപ്പടക്കാൻ തികയില്ല. ആറ് പേർക്ക് ഇത് എന്താകാനാണ്. വേറെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം. ആ കവർ കൂർത്ത പല്ലുകൾക്കിടയിൽ കോർത്തിട്ട് അടുത്ത സ്ഥലം ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. ഏറെ ദൂരം പോയപ്പോൾ അടുത്തുള്ള മതിൽക്കെട്ടിനകത്ത് നിന്നും കൊതിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി. പിന്നാമ്പുറത്ത് തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ എത്തിനോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി മുറ്റത്തേക്ക് കടന്നപ്പോൾ കണ്ടത് തെങ്ങിൻചുവട്ടിൽ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന എച്ചിൽ പറ്റിയ വാഴയിലകൾ. അതിനിടയിൽ എല്ലിൻ കഷ്ണങ്ങൾ സമൃദ്ധമായി കിടക്കുന്നുണ്ട്. ഞാൻ കാലുകൾ കൊണ്ട് എല്ലിൻ കഷ്ണങ്ങൾ തേടി ചികയുമ്പോഴാണ് തെങ്ങിന്റെ മറവിൽ ഒളിച്ചിരിക്കുന്ന രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കാണുന്നത്. പേടിച്ചു നീങ്ങി പോയതായിരിക്കും. ചെറുതായൊന്ന് മുരണ്ട് പേടിക്കണ്ടയെന്ന സൂചന കൊടുത്തപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ ഒന്നുകൂടെ തിളങ്ങുന്നുണ്ടായിരുന്നു. ചികഞ്ഞു കിട്ടിയ കുറച്ച് എല്ലിൻ കഷ്ണങ്ങൾ അവർക്ക് നേരെ കാലുകൊണ്ട് നീക്കിയിട്ട് കൊടുത്തപ്പോൾ ആർത്തിയോടെ തിന്നുന്നത് കണ്ട് മനസ്സ് നിറഞ്ഞു പോയി.
എന്റെ മക്കളും കാത്തിരിക്കുന്നുണ്ടാകും. പറ്റാവുന്നത്രയും വായിൽ ഒതുക്കി തിരിയാൻ തുടങ്ങിയപ്പോഴേക്കും എവിടെ നിന്നോ വെള്ളം ശക്തിയായി ശരീരത്തിലേക്ക് പതിച്ചിരുന്നു. നോക്കിയപ്പോൾ വീട്ടുകാരിയാണ്, മാലിന്യം നിറഞ്ഞ വെള്ളം ശ്രദ്ധിക്കാതെ പുറത്തേക്കൊഴിച്ചതാണ്. വല്ലാത്ത നാറ്റം. ആകെയൊന്ന് ഇളകി വെള്ളം കുടഞ്ഞു കളഞ്ഞു നിൽക്കുമ്പോഴാണ് പാഞ്ഞു വരുന്ന വണ്ടിയുടെ ശബ്ദം കാതുകളിൽ പ്രകമ്പനം കൊള്ളിച്ചത്. തെരുവ് നായ്ക്കളെ പിടിച്ചു കയറ്റി കൊണ്ടുപോകുന്ന വണ്ടി. ഏത് ഉറക്കത്തിൽ കേട്ടാലും ഈ ശബ്ദം എനിക്ക് പരിചിതമാണ്.
എന്റെ മക്കൾ…. ഉള്ളൊന്ന് പിടഞ്ഞു.

കിട്ടിയതെല്ലാം അവിടെ ഉപേക്ഷിച്ചു ഞാൻ മക്കളുടെ അടുത്തേക്ക് ഓടി. കുറ്റിച്ചെടികൾക്കിടയിലൂടെ വള്ളിപടർപ്പുകൾക്കിടയിലൂടെ കഴിയുന്ന അത്രയും വേഗത്തിൽ കുതിക്കുമ്പോഴും കിതച്ചു കൊണ്ടേയിരുന്നു. ആഞ്ഞുപിടിച്ചാൽ മൂന്നോ നാലോ കുതിപ്പിനപ്പുറം കുഞ്ഞുങ്ങളുടെ അടുത്തെത്താം. സർവ്വശക്തിയുമെടുത്ത് മുന്നോട്ടാഞ്ഞതും കഴുത്തിൽ കുരുക്ക് വീണതും ഒരുമിച്ചായിരുന്നു. പിടിക്കപ്പെട്ടിരിക്കുന്നു. അവർ എന്നെ ശക്തിയായി വലിച്ചു വണ്ടിയിൽ കയറ്റി. ആരുടെയൊക്കെയോ അമ്മയും അച്ഛനും മക്കളുമൊക്കെയായ എന്നെ പോലെ കുറെപേർ  നിരാശരായി അതിനുള്ളിൽ ഉണ്ട്. മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന വണ്ടിയുടെ അടുത്തടുത്ത അഴികൾക്കുള്ളിലൂടെ ഞാൻ കൂട്ടിയിട്ട ഓടയുടെ ഉള്ളിലേക്ക് നോക്കുമ്പോൾ ഒന്നുമറിയാതെ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്റെ കുഞ്ഞുങ്ങൾ. ഇനി അമ്മയെത്തില്ലെന്നറിയാതെ അനാഥമാക്കപ്പെടുമെന്നറിയാതെ ആറ് ജന്മങ്ങൾ.

Post Views: 24
2
Rosha Joshy

2 Comments

  1. മന്ന മെരീസ on August 27, 2023 11:53 AM

    👍❤️

    Reply
    • Anitha Ammanath on February 7, 2024 1:55 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.